ഡിസംബർ12 – ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം. സാമ്പത്തികമായതോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ആർക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടരുത് എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം ആചരിക്കപ്പെടുന്നത്. സുസ്ഥിര വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടനയിലെ അംഗത്വരാജ്യങ്ങൾ 2030 ഓടെ ആഗോള ആരോഗ്യ പരിരക്ഷ പൂർണമായും കൈവരിക്കും എന്ന പ്രതീക്ഷയിലാണ് ലോകം. സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന വിഷയത്തിൽ കേരളത്തിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് സംസാരിക്കുന്നു പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജയകൃഷ്ണൻ ടി.
Sponsored by: ടി.എൽ.എഫ് മെഡിക്കൽ സൊസൈറ്റി, തൃശൂർ
പ്രൊഡ്യൂസർ: ഗൗതം ദേവ്, പ്രസ്തീന ലോഫി (റിസർച്ച് സ്കോളേഴ്സ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്)
വീഡിയോ കാണാം: