പൊള്ളുന്ന വെയിലിൽ വലയുകയാണ് കേരളം. പകൽ പുറത്തിറങ്ങാൻ കഴിയാത്തവിധം വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തൊഴിൽ സമയം പുനക്രമീകരിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ. രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിലേൽക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. എന്നാൽ പല തൊഴിലിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാർ ഉത്തരവിൽ പറയുന്നതുപോലെ തൊഴിൽ സമയം മാറ്റാൻ കഴിയാത്ത മേഖലകളും അനവധിയുണ്ട്. കത്തുന്ന സൂര്യന് താഴെ സുരക്ഷ മറന്ന് ജോലി തുടരേണ്ടിവരുന്നവർ.
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

