ഇസ്ലാമോഫോബിയ റിപ്പോർട്ട്: മെയ് 2026 – 153 സംഭവങ്ങൾ, 40 വിദ്വേഷ പ്രസ്താവനകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വിദ്വേഷ പ്രസ്താവനകൾ 

1. വെള്ളാപ്പള്ളി നടേശന്‍: ലീഗിന്റെ വക്താവായിട്ടാണല്ലോ സതീശന്‍ നില്‍ക്കുന്നത്. സതീശന്റെ പിന്നിലുള്ള ശക്തി ലീഗാണ്. അതുകൊണ്ടാണല്ലോ സതീശന്‍ മുഖ്യമന്ത്രിയാവണമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞത്. ലീഗ് അങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് ആര് മുഖ്യമന്ത്രിയാവണമെന്ന് ഘടകകക്ഷി എന്ന നിലക്ക് ലീഗ് പറയാമോ? ലീഗ് മുന്‍കൂട്ടി അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാം. യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അര്‍ത്ഥം. ലീഗിന്റെ ഭരണം വന്നാല്‍ രാജ്യത്ത് അരാജകത്വമല്ലാതെ എന്തെങ്കിലും ഉണ്ടാകുമോ? ഇവിടെ മാറാട് എത്രെണ്ണം ഉണ്ടാകും? എന്തെല്ലാം കുഴപ്പം അവര്‍ സൃഷ്ടിക്കും? ലീഗിന്റെ സര്‍വ്വാധിപത്യത്തിന് നിന്ന് കൊടുക്കാന്‍ മറ്റ് ഘടകകക്ഷികള്‍ നിര്‍ബന്ധിതരാവും. പെട്ടി തുറന്നാല്‍ ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയാവാനുള്ള അര്‍ഹതയയുണ്ട് എന്നും അവര്‍ പറയും. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും ഉപമുഖ്യമന്ത്രി കിട്ടിയേ തീരൂ എന്ന നിലപാട് അവര്‍ സ്വീകരിക്കും. മറ്റ് ഘടകകക്ഷികളോട് ഇരിക്കാന്‍ ലീഗ് പറയുമ്പോള്‍ കിടന്ന് കൊടുക്കുന്നവരാണ് അവര്‍. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ല, അവര്‍ ചോദിക്കും, കൊടുക്കും. സാധാരണ മുഖ്യമന്ത്രിയല്ലേ വകുപ്പ് കൊടുക്കുന്നത്. ഇവിടെ പാണക്കാട് തങ്ങളാണ് വകുപ്പ് കൊടുക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് മന്ത്രിമാരെയും വകുപ്പുകളെയും പ്രഖ്യാപിച്ചത് മലബാറിലാണ് (01 മെയ്, ‘മുസ്ലീം ലീഗീന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ല’, മെട്രോ വാര്‍ത്ത)

2. വെള്ളാപ്പള്ളി: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ലീഗായിരിക്കും ഭരിക്കുക. മാറാട് ആവര്‍ത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു (01 മെയ്, പിണറായി വിജയന്‍ ശുദ്ധന്‍: കുഴപ്പം ഓഫീസിന് : വെള്ളാപ്പള്ളി, മലയാള മനോരമ)

3. വെള്ളാപ്പള്ളി: ഇത് പാകിസ്താനല്ല, കേരളമാണെന്നും മലപ്പുറം ലീഗിന്റെ രാജ്യമല്ലെന്നും ലീഗ് ഭരണത്തില്‍ വന്നാല്‍ വീണ്ടും മാറാട് അവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അത് മതാധിപത്യത്തിന് വഴിമാറും. ലീഗ് പങ്കാളിത്ത ഭരണത്തില്‍ അരാജകത്വമായിരിക്കും നടക്കുക. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗാണ് ഭരിക്കുന്നതെന്നാണ് ഇത്തരം നിലപാടുകള്‍ തെളിയിക്കുന്നത്. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ല (01 മെയ്, മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തി വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി, മാധ്യമം)

4. വെള്ളാപ്പള്ളി: കുഞ്ഞാലിക്കുട്ടി തീവ്രവാദിയൊന്നും അല്ല. മിതവാദിയാണ്. എല്ലാ അര്‍ത്ഥത്തിലും മാന്യന്‍. എന്നാല്‍ കെ.എം ഷാജി അങ്ങനെ അല്ല. മതമാണ് മതമാണ് പ്രശ്‌നം എന്ന് പ്രസംഗിച്ച ആളാണ്. യുഡിഎഫ് വന്നാല്‍ കഴിഞ്ഞ പത്ത് വർഷം ഉണ്ടായ നഷ്ടങ്ങള്‍ നികത്തണം എന്നൊക്കെ പറയുന്ന ആള്‍- ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെക്കുറിച്ച പത്രക്കാരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി (06 മെയ്, കുഞ്ഞാലിക്കുട്ടി മിതവാദിയാണ്, എന്നാല്‍ എം ഷാജി തീവ്രവാദിയാണ്, മീഡിയ വണ്‍).

4. വെള്ളാപ്പള്ളി: നൂറ്റിരണ്ട് എംഎല്‍എമാരെ വിജയിപ്പിച്ചു നല്‍കിയിട്ടും നാട് ഭരിക്കുന്നതിന് പകരം കോണ്‍ഗ്രസ് തെരുവിലും ഡല്‍ഹിയിലും ഗുസ്തി കൂടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍.  ഇത് ജനാധിപത്യമല്ല. മതാധിപത്യം. ജനം മടുത്തിരിക്കുകയാണ്.മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (10 മെയ്, 102 പേരെ കിട്ടിയിട്ടും കോണ്‍ഗ്രസ് തെരുവില്‍ ഗുസ്തി കൂടുന്നു: വെള്ളാപ്പള്ളി, ജന്മഭൂമി).

5. ആര്‍.വി ബാബു: യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തെ കുറിച്ച് ആര്‍ വി ബാബു: ലീഗിനെ വെള്ളപൂശുന്നവര്‍ എന്നും ഓര്‍ക്കേണ്ട രണ്ട് ക്രൂരസംഭവങ്ങളാണ് മലബാര്‍ ലഹളയും മാറാടും. 1921നു ശേഷം നടന്ന പ്രവശ്യാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ നിന്ന് വിജയിച്ചത് പാക്കിസ്ഥാന്‍ വാദമുന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഹാജി അബ്ദുല്‍സത്താല്‍ സേട്ട് ആയിരുന്നു. അതേ ലീഗിന്റെ പിന്‍ഗാമികളാണ് മാറാട് കലാപത്തിന്റെ പിന്നിലും പ്രവര്‍ത്തിച്ചത്. ഈ ചരിത്രം ആര്‍ക്കും മറയ്ക്കാനാവില്ല. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഈ ചരിത്രബോധത്തെ ഉള്‍ക്കൊള്ളുന്നതും വസ്തുതാപരവുമാണ് (17 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

6. വെള്ളാപ്പള്ളി: മുസ്ലീം ലീഗിനെതിരേ വീണ്ടും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നും ഭരണസ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു (17 മെയ്, ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണില്‍, അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി- വെള്ളാപ്പള്ളി, മാതൃഭൂമി).

7. വെള്ളാപ്പള്ളി: ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണിലാണെന്നും അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷവിമര്‍ശനം (17 മെയ്, ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണില്‍, അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി – വെള്ളാപ്പള്ളി, മാതൃഭൂമി)

8. ജന്മഭൂമി: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിന് മതതീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരുമെന്ന് ജന്മഭൂമി: പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള കലഹം യുഡിഎഫിന് വലിയ തലവേദന. ഗ്രൂപ്പ് സമവാക്യവും സമുദായ സമവാക്യവും പാലിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും പെട്ട് വരുംനാളുകളില്‍ തമ്മിലടി കനക്കുമെന്ന് തന്നെയാണ് സൂചന. മുസ്ലീം ലീഗിന്റെയും മതതീവ്രവാദികളുടെയും സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസിന് കീഴടങ്ങേണ്ടിയും വരും (5 മെയ്, കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന, ജന്മഭൂമി).

9. ജന്മഭൂമി: മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി സതീശന്‍ മുസ്ലീം ലീഗിനെയും ഇസ്ലാമിക മത തീവ്രവാദ സംഘടനകളെയും ഉപയോഗിച്ച സമ്മര്‍ദം ചെലുത്തുന്നു എന്ന്  ജന്മഭൂമി (6 മെയ്, മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസ്സില്‍ തമ്മിലടി, ജന്മഭൂമി).

10. ജനംടിവി: വി.എസ് ജോയിയുടെ വിജയത്തില്‍ ആഹ്ലാദിക്കാനായി തവനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ ഒരു ആടിന്റെ തലയുമായി പ്രകടനം നടത്തി. ഈ വിഷയത്തില്‍ നിരവധി പ്രതികരണങ്ങളുണ്ടായി. ഇതേ കുറിച്ച ജനംടിവി വാര്‍ത്ത ഇങ്ങനെ: ഭീകരസംഘടനയായ താലിബാന്‍ നടപ്പിലാക്കുന്ന ക്രൂരമായ രീതികളാണ് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പിന്തുടരുന്നത്. സമാധാനപരമായ കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം മൃഗീയമായ രീതിയിലാണ് രാഷ്ട്രീയ വിജയം ആഘോഷിക്കപ്പെട്ടത്. തോറ്റ സ്ഥാനാര്‍ത്ഥിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മിണ്ടാപ്രാണിയായ ആടിനെ കഴുത്തറുത്ത് കൊന്നത് സാംസ്‌കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സമാനമായി കാസര്‍ഗോഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായതിനും പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് (6 മെയ്, ‘ഇത് കേരളമോ അതോ പാകിസ്ഥാനോ?” തവനൂരില്‍ ആടിന്റെ തലയറുത്ത് ലീഗ് പ്രവര്‍ത്തകരുടെ ‘താലിബാന്‍ മോഡല്‍’ ആഹ്‌ളാദപ്രകടനം : കേരളം ഞെട്ടലില്‍!, ജനം ടിവി)

11. പാലൊളി മുഹമ്മദ്  കുട്ടി: നിയമസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഫിനും ലീഗിനും ഉണ്ടായ വിജയത്തെക്കുറിച്ച് സിപിഎം നേതാവ് പാലൊളി മുഹമ്മദ്  കുട്ടി പ്രതികരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി  ബന്ധം ചൂണ്ടിക്കാട്ടി എതിര്‍ പ്രചാരണങ്ങളെ നേരിട്ടിട്ടും 22 സീറ്റില്‍ ലീഗ് വിജയിച്ചത് അത്തരം വാദങ്ങളെ ജനം തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവല്ലേ എന്ന ചോദ്യത്തിന് മുസ്ലീം ലീഗ് പണ്ട് പാകിസ്ഥാന്‍ വാദികള്‍ ആയിരുന്നു എന്ന് പാലോളി: ഇന്ത്യയില്‍ വര്‍ഗീയ കലാപം ആരംഭിക്കുന്നത് പാകിസ്ഥാന്‍ വാദത്തോട് കൂടിയാണ്. ലീഗുകാര്‍ അതിന്റെ ആളുകള്‍ ആണ്. കെ എം സീതി സാഹിബ് ഒക്കെ പണ്ട് പ്രസംഗിച്ചത്, ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഭരണമാണ് വരാന്‍ പോകുന്നതെന്നും അതിനാല്‍ പാകിസ്ഥാന്‍ വേറെ വേണം എന്നുമായിരുന്നു. അന്ന് ലീഗിന്റെ മുദ്രാവാക്യത്തിന് മുന്നോടിയായി  തക്ബീര്‍ വിളിച്ചിരുന്നു. ആ ലീഗിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ലീഗ്. ഇന്ന് അങ്ങനെ പറയാന്‍ പറ്റാത്തതുകൊണ്ട് പറയാത്തതാണ്. എന്നിട്ടും ലീഗ് വിജയിക്കുന്നത് ജനങ്ങള്‍ തെറ്റിദ്ധരിച്ചത് കൊണ്ടാണ് (6 മെയ്, ഫേസ്ബുക്ക്/ മണ്ണാര്‍ക്കാട് ലൈവ്).

12. ബിജെപി: വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കരുതെന്നും അത് കേരളത്തിന്റെ താല്പര്യത്തിന് എതിരാണെന്നും ബിജെപി (6 മെയ്, ഫേസ്ബുക്ക്/ മലയാളം ന്യൂസ്).

13. കെ.പി ശശികല: കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാവാന്‍ അവകാശമില്ലെന്ന് ഹിന്ദുത്വനേതാവ് ശശികല. “പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ടോ ആധാര്‍ ഉള്ളതുകൊണ്ടോ കുഞ്ഞാലിക്കുട്ടി ഇന്ത്യന്‍ ആവണമെന്നില്ല. സിരകളിലോടുന്നത് വേറൊരു രക്തം. മുഖ്യമന്ത്രി ആവാന്‍ അവകാശമില്ല.” (08 മെയ്, ഫേസ്ബുക്ക്/ മക്തൂബ് മലയാളം പോസ്റ്റര്‍).

14. ജന്മഭൂമി: മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ജന്മഭൂമി: ആര് മുഖ്യമന്ത്രിയായാലും കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങള്‍ അവസാനിക്കില്ല. ചേരിപ്പോരുകള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. ഭരണം അസ്ഥിരമാകും. മുസ്ലീം ലീഗിനെ പോലുള്ള കക്ഷികള്‍ അവസരം മുതലാക്കി പരമാവധി വിലപേശും. ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും പോലുള്ള ഇസ്ലാമിക മതമൗലികവാദികള്‍ മുതലെടുപ്പ് നടത്തും. അവര്‍ മതപരമായ അജണ്ട പരമാവധി പുറത്തെടുക്കും. ജനങ്ങള്‍ മാറി ചിന്തിക്കാതെ ഈ വിഷമവൃത്തത്തില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ല (09 മെയ്, കോണ്‍ഗ്രസ് ജനവിധിയെ അവഹേളിക്കുന്നു, ജന്മഭൂമി).

15. ഡോ. പി സരിന്‍ : ആദ്യം കോണ്‍ഗ്രസ്സിലും പിന്നീട് സിപിഎമ്മിലേക്കും മാറിയ ഡോ. പി സരിന്‍ മാധ്യമപ്രവര്‍ത്തകന്‍ സാജന്‍ സ്‌കറിയയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് എഴുതി. ലീഗുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത സാജനെപ്പോലെ കോണ്‍ഗ്രസ്സുകാരും ആ ബന്ധം തള്ളിപ്പറയുന്നുണ്ടോയെന്ന ചോദ്യങ്ങളുപയോഗിച്ചുകൊണ്ടാണ് അദ്ദേഹം ലീഗിനെ ആക്ഷേപിച്ചത്: നിങ്ങളുടെ മുഖ്യമന്ത്രിയാകാനിരിക്കുന്ന നേതാവിനെ പിന്തുണയ്ക്കുന്നവരില്‍ കറിയാച്ചന്‍ പറഞ്ഞുവെക്കുന്നത് പോലെ അപകടകരമായൊരു ‘ഇസ്ലാമിക ആള്‍ക്കൂട്ട പാറ്റേണ്‍’ ഉണ്ടെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ? കറിയാച്ചന്‍ പറയുന്നതുപോലെ നിങ്ങള്‍ ഓരോരുത്തരും ‘തീവ്ര ഇസ്ലാമിക ചിന്ത’യുടെ അടിമകളാണോ? ‘മുസ്ലീം ലീഗിന്റെ അടിമകളായിട്ടാണ് കോണ്‍ഗ്രസുകാരെല്ലാം ഇരിക്കുന്നത് എന്നതുകൊണ്ട് ലീഗിനെ പറ്റി ആരും ഒന്നും മിണ്ടരുത്’ എന്നാണോ കറിയാച്ചനെ പോലെ നിങ്ങളും കരുതുന്നത്? ‘ഇവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആണ് ലീഗ് ശ്രമിക്കുന്നത് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ടെന്ന് ‘ കറിയാച്ചനെ പോലെ നിങ്ങളും വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ഇതിലെല്ലാം മറിച്ചൊരു അഭിപ്രായമാണ് ഉള്ളത് എങ്കില്‍ ധൈര്യമായി അത് വിളിച്ചു പറയുക. ഇല്ലെങ്കില്‍, അടുത്ത അഞ്ചുവര്‍ഷവും നിങ്ങള്‍ ഈ മാരണത്തെ സഹിക്കേണ്ടി വരും. ഞങ്ങളെ അറിയുന്നവരോട് ഞങ്ങള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്: ഷാജന്‍ സ്‌കറിയ റണ്‍സ് എ ഡേര്‍ട്ടി ബിസിനസ് (10 മെയ്, ഫേസ്ബുക്ക്/ ഡോ. പി സരിന്‍)

16. ജന്മഭൂമി: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച ചര്‍ച്ചയില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച ഒരു കുറിപ്പില്‍നിന്ന്: വി.ഡി സതീശന് ജനപിന്തുണ ഉണ്ടെന്ന് കാണിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മുഴുവന്‍ തീവ്ര സംഘടനകള്‍ ആണ്. ഇപ്പോഴത്തെ ഈ നാടകങ്ങള്‍ മുഴുവന്‍ സ്പോണ്‍സര്‍ ചെയ്യുന്നതും അവരാണ്. അവര്‍ക്ക് വേണ്ടത് വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കുക എന്നതാണ്. കെ പി സി സി പ്രസിഡന്റിനെ പോലും മുസ്ലീം ലീഗ് അണികള്‍ പരസ്യമായി ചീത്തവിളിക്കുന്നു എങ്കില്‍, കോണ്‍ഗ്രസ് എന്ന പാര്‍ട്ടി എത്രത്തോളം ദുര്‍ബലം ആയി എന്ന് ആലോചിച്ചു നോക്കൂ..!വി.ഡി സതീശന്‍ മുഖ്യമന്ത്രി ആയാല്‍ മുസ്ലീം ലീഗിന്റെ കൈകളിലെ ഒരു പാവ മാത്രം ആയിരിക്കും എന്നുറപ്പാണ്. യഥാര്‍ത്ഥ ഭരണം നടത്തുക ലീഗും, ജമാ അത്തെ ഇസ്ലാമിയും, എസ്ഡിപിഐയും ചേര്‍ന്ന് തന്നെ ആയിരിക്കും. ‘മതമാണ് മതമാണ് മതമാണ് ഞങ്ങള്‍ക്ക് പ്രധാനം’ എന്നൊക്കെ മുസ്ലീം ലീഗ് നേതാക്കള്‍ പരസ്യമായി അലറിയിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്ന ആളാണ് വി.ഡി സതീശന്‍ എന്നത് മറക്കരുത്. ഇത്രേയുള്ളൂ സതീശന്റെ നിലപാട്. തീവ്ര സംഘടനകള്‍ ഊതിപ്പെരുപ്പിച്ച, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ മാത്രമാണ് വി.ഡി സതീശന്‍ (10 മെയ്, സതീശന്‍ മുഖ്യമന്ത്രി ആയാല്‍, കേരളം നിന്ന് കത്തും; ചെന്നിത്തലയെ ഒതുക്കി, സതീശന് വേണ്ടി തീവ്രമതസംഘടനകള്‍ തന്നെയാണ് രംഗത്ത്; ജിതിന്‍ ജേക്കബ്, ജന്മഭൂമി ഓണ്‍ലൈന്‍).

17. ഡോ. കെ.എസ് രാധാകൃഷ്ണന്‍ : ആടിന്റെ തലയുമായി പ്രകടനം നടത്തിയതിനെക്കുറിച്ച് മുന്‍ വൈസ്ചാന്‍സ് ലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പ്: തലയറുക്കപ്പെട്ട ആടിന്റെ പിടയുന്ന ശരീരവും പൊട്ടിയൊഴുകുന്ന ചോരയും അടയാന്‍ മടിക്കുന്ന കണ്ണുകളുള്ള അതിന്റെ തലയും നോക്കി മുസ്ലീം ലീഗ് പ്രവര്‍ത്തകരും നേതാക്കളും ആര്‍മാദിച്ചു. ഇതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന വിരളമായ ഹിന്ദുക്കള്‍ പേടിച്ചോടി. ഇന്നലെ അവര്‍ രാത്രിയില്‍ നായിന്റെ തലയറുത്തു ഭീതി വളര്‍ത്തി. ഇന്ന്, പകല്‍ വെളിച്ചത്തില്‍ ആടിന്റെ തലയറുത്ത് ആളുകളെ ഭയപ്പെടുത്തി. നാളെ മനുഷ്യന്റെ തലയറുത്ത് തള്ളുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നു. 1921ല്‍ മലബാര്‍ ലഹളയില്‍ ഹിന്ദുവിന്റെ തലയറുത്ത കത്തി കടലില്‍ കളഞ്ഞിട്ടില്ല എന്ന് അവര്‍ തെളിയിച്ചു. ഇന്ന് ആടാണെങ്കില്‍ നാളെ മനുഷ്യന്‍ എന്ന് ആശങ്കപ്പെട്ടുകൊണ്ട് താനൂരില്‍ തോറ്റ സ്ഥാനാര്‍ത്ഥി ഡോ. കെ.ടി ജലീല്‍ പരാതി നല്‍കി. എന്നിട്ടും ആരും കേസ് എടുത്തില്ല. ആളുകള്‍ മാത്രമല്ല അധികാരികളും മലപ്പുറത്ത് മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലായി. അവരെല്ലാം മുസ്ലീം ലീഗിനെ ഭയക്കുന്നു. ഇതര മതസ്ഥരില്‍ ഭയം ജനിപ്പിക്കുക എന്നത് ജിഹാദികളുടെ നടപ്പുരീതിയാണ്. ജിഹാദിനു ശേഷം ഖുര്‍ബാനി നടത്തല്‍ അന്നത്തെ ശീലമായിരുന്നു. കേരളത്തില്‍ ഇത് ഉപയോഗിക്കുന്നത് ഇതരമതസ്ഥരില്‍ ഭയം ജനിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇതര മതസ്ഥരെ ഭയപ്പെടുത്തി ഒതുക്കുക എന്നത് ഇസ്ലാമിക രീതിയായതുകൊണ്ട് അവലും മലരും കരുതിക്കോ എന്നും കുന്തിരിക്കം പുകയട്ടെ എന്നും അവര്‍ മുദ്രാവാക്യം മുഴക്കും. ലീഗ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് കെ എം ഷാജി പരസ്യമായും തങ്ങള്‍മാര്‍ രഹസ്യമായും പറഞ്ഞ കാര്യങ്ങള്‍ നടപടിയില്‍ എത്തുന്നതിന്റെ തുടക്കമാണ് ഈ ആടുവെട്ടല്‍ കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. ഈ ഹീനമായ സംഭവത്തെ വാര്‍ത്തയാക്കാന്‍ പോലും ജിഹാദി പണകൊഴുപ്പില്‍ അറമാദിക്കുന്ന മാപ്രകള്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന മാധ്യമപ്രവര്‍ത്തകര്‍ മടിച്ചു. താന്‍ മുഖ്യമന്ത്രിയായാല്‍ ഹിന്ദു വര്‍ഗീയതയെ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച വി.ഡി സതീശന്‍ മുസ്ലീം ജിഹാദിനെ പ്രോത്സാഹിപ്പിക്കും എന്നാണോ അര്‍ത്ഥമാക്കുന്നത്? 1921ലെ ഹിന്ദുവംശഹത്യക്ക് മുന്‍പ് അഞ്ച് കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു കലാപത്തില്‍ വാരിയം കുന്നന്റെ ബാപ്പ പ്രതിയാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു. അന്ന് ആര്‍എസ്എസ് ഉണ്ടായിട്ടില്ല. 1915 ലാണ് കഠാരയുമായി കഴുത്തറക്കാനും ബലാത്സംഗം ചെയ്യാനും നടക്കുന്ന മാപ്പിളയെ കുറിച്ച് വള്ളത്തോള്‍ ‘ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’ എന്ന കവിത എഴുതിയത്. അന്നും മാപ്പിളമാര്‍ നിയമം അനുസരിക്കാന്‍ വിസമ്മതിച്ചിരുന്നു എന്നു വേണം കരുതാന്‍. കാരണം,’ തട്ടിപ്പറി തൊഴിലായ്പുലരും മുഹമ്മദീയന്‍’ എന്നാണ് വള്ളത്തോള്‍ മുഹമ്മദീയരെ വിശേഷിപ്പിക്കുന്നത്. തട്ടിപ്പറി അന്നും നിയമസാധുതുള്ള ജോലി ആയിരുന്നില്ല. അതുകൊണ്ട്  ഹിന്ദുക്കള്‍ക്ക് അവരെ ഭയമായിരുന്നു എന്നുംആ കവിത ഉദാഹരിക്കുന്നു. ഈ ആടിന്റെ തലയറക്കല്‍ ജിഹാദിനെ കുറിച്ച് യുഡിഎഫ് നേതാക്കള്‍ എന്തു പറയുന്നു എന്നറിയാന്‍ കേരളത്തിന് താല്പര്യമുണ്ട് (10 മെയ്, ഫേസ്ബുക്ക്/ ഡോ. കെ.എസ് രാധാകൃഷ്ണന്‍).

18. അഡ്വ. എ ജയശങ്കര്‍: അടുത്ത അഞ്ച് വര്‍ഷം ലീഗുകാര്‍ അവിഹിതവുമായ ഒരുപാട് ഡിമാന്‍ഡുകള്‍ മുന്നോട്ട് വയ്ക്കും. അവര്‍ക്ക് കിട്ടുന്ന വകുപ്പുകളൊക്കെ സ്വകാര്യ സാമ്രാജ്യമായിട്ട് സുല്‍ത്താനേറ്റ് ആക്കി ഭരിക്കും. അതില്‍ വേറെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ല (മെയ് 19, ലീഗിന്റെ ബുദ്ധികേന്ദ്രം ജമാഅത്തെ ഇസ്ലാമി, അഡ്വ. എ ജയശങ്കര്‍, കേരള കൗമുദി ന്യൂസ് യൂട്യൂബ്).

19. കേസരി വാരിക: നഗരങ്ങളില്‍ പുതുതായി തുടങ്ങിയ ഫിറ്റ്‌നെസ് സെന്ററുകളെ ലക്ഷ്യം വച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വിദ്വേഷപ്രചാരണം നടന്നു. കേസരി വാരികയില്‍ വന്ന ഒരു ലേഖനം ഇതിനെ ജിം ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്. നാസിക് ടിസിഎസ് കേസിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ ആരോപണമുള്ളത്. ഏപ്രില്‍ 24 ന് ഇറങ്ങിയ വാരികയില്‍ ജി.കെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ ഭാരതത്തില്‍ ഉടനീളം പുതിയ അവതാരം എന്ന നിലയിലാണ് ജിം ജിഹാദ് ആരംഭിച്ചത്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളില്‍ വരെയും ഇസ്‌ലാമിക ഭീകരസംഘടനകളുടെ സഹായത്തോടെ ഫിറ്റ്‌നസ് ട്രെയിനിങ് സെന്ററുകളും മറ്റും ആരംഭിച്ച് ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകളെ പ്രണയക്കെണിയില്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ തന്നെ ആരംഭിച്ച ജിം ജിഹാദ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെയാണ് ശക്തമായത്. ആരോഗ്യകാര്യങ്ങളിലും മെച്ചപ്പെട്ട ഫിറ്റ്‌നസ് കൈവരിക്കാനുള്ള യുവാക്കളുടെ ശ്രമത്തെയും ദുരുപയോഗപ്പെടുത്തിയാണ് ജിം ജിഹാദിന്റെ ട്രെയിനര്‍മാരും മറ്റും മതപരിവര്‍ത്തനത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്‍ഡോറില്‍ ഒരു വ്യാപാരിയുടെ ഭാര്യ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ബന്ധം വിടാന്‍ ലക്ഷക്കണക്കിന് രൂപ ചോദിച്ച സംഭവം പോലീസിന്റെ ശ്രദ്ധയില്‍ വന്നു. ഇതോടെയാണ് മധ്യപ്രദേശിലെ ഇത്തരം സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ പൊലീസ് സേനയ്ക്ക് ലഭിച്ചത്. കേരളത്തിലും എല്ലാ നഗരങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ജിഹാദി പിന്‍ബലത്തോടെ ഇത്തരം ജിമ്മുകള്‍ ആരംഭിച്ചു കഴിഞ്ഞു’ (1 മെയ്, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടെ ജിം ജിഹാദ് ആരംഭിച്ചു: ആര്‍എസ്എസ് വാരിക, മീഡിയ വണ്‍).

20. ജനം ടിവി : “വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ മലപ്പുറം വിഭജനമോ?. ലീഗ് റാലികൾക്ക് പിന്നിൽ കൃത്യമായ  ആസൂത്രണം.” (10 മെയ് 2026, ജനം ടിവി വാർത്താ കാർഡ്).

21. കെ. സുരേന്ദ്രൻ: “കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്ന്.” (മീഡിയ വൺ, 11 മെയ് 2026).

22. കെ. സുരേന്ദ്രൻ: ഭരണം കോൺഗ്രസിന് റിമോട്ട് കൺട്രോൾ ലീഗിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്‌ലാമിയെയും ലീഗിനെയും ഭയന്ന് (12 മെയ് 2026 ജനം ടിവി വാർത്താ കാർഡ്).

23. വി. മുരളീധരൻ: മുസ്ലീം ലീഗ് മുഖ്യമന്ത്രി ചർച്ചയിലിടപെട്ടതിനെതിരെ പ്രതികരിച്ച് വി. മുരളീധരൻ. എം.എൽ.എമാരുടെ അഭിപ്രായം അറിയാൻ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച രണ്ട് നിരീക്ഷകർ കേരളത്തിൽ വന്നപ്പോൾ അവർ ക്ഷണിക്കാതെ തന്നെ മുസ്ലീം ലീഗിന്റെ നേതൃത്വം അങ്ങോട്ട് ചെന്ന് അഭിപ്രായം പറഞ്ഞുവെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ്. കോൺഗ്രസിന്റെ നേതാവിനെയാണ് തീരുമാനിക്കുന്നത്. കോൺഗ്രസിന്റെ തീരുമാനം എടുക്കുന്നതിൽ മുസ്ലീം ലീഗ് ഇടപെടുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ആത്മാഭിമാനമുള്ള കോൺഗ്രസുകാർ അവരുടെ പാർട്ടിയെ മുസ്ലീം ലീഗിന് പണയം വെച്ചിരിക്കുകയാണോ എന്നുള്ളത് ആലോചിക്കണം. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (12 മെയ് 2026, റിപ്പോർട്ടർ ലൈവ് യൂട്യൂബ് വീഡിയോ).

24. എസ്. സുരേഷ്: “കേരളത്തില്‍ കോണ്‍ഗ്രസ് ആണെങ്കിലും മുസ്ലീം ലീഗ് ആണെങ്കിലും സി.പി.എം ആണെങ്കിലും ഇവിടെ അവര്‍ പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള തീവ്രവാദ, വിഘടനവാദ, വിദ്വംസക ശക്തികളുടെ അജണ്ടക്കനുസരിച്ചാണെന്നാരോപിച്ച് ബി.ജെ.പി നേതാവ് എസ്. സുരേഷ്. ഇപ്പോള്‍ അധികാരം കിട്ടിയതിനുശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും മുസ്‌ലിം ലീഗും കേരളത്തിന്റെ മുഖ്യമന്ത്രിയായി ആരാകണമെന്ന് പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. ഈ കേരളത്തില്‍ ആര് മുഖ്യമന്ത്രിയാകണം, എന്ത് നയം നടപ്പാക്കണം, ആരൊക്കെ മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് താലിബാന് സമാനമായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കുന്ന അതിഗുരുതരമായിട്ടുള്ള സാഹചര്യമാണ് ഉള്ളതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.” (“കേരളത്തിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി”; എസ്. സുരേഷ്, റിപ്പോർട്ടർ ലൈവ്, 12 മെയ് 2026).

25. മാത്യു സാമുവൽ:   മെയ് 12-ാം തീയതി പ്രസിദ്ധീകരിച്ച മാത്യു സാമുവേലിന്റെ വീഡിയോ മുഖ്യമന്ത്രി ചർച്ചകളിൽ സതീശനുവേണ്ടിയുണ്ടായ ജനപക്ഷ മുന്നേറ്റത്തെ മുസ്ലീങ്ങളുടെ ഇടപെടലാക്കി മാത്രം ചുരുക്കുകയാണ്. കേരളം മിനി താലിബാനും പാകിസ്താനുമാവുമെന്നും മലയാളികൾ ആന്റി ഇന്ത്യൻ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും സാമുവേൽ പറയുന്നു. ഇക്കാര്യങ്ങളിലൊന്നും മുസ്ലീം ലീഗിന് ഉത്തരവാദിത്തം നിഷേധിക്കാനാവില്ലെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. എം.എം. അക്ബറിനെ പേരെടുത്ത് പറഞ്ഞ് സലഫിസം മുതൽ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവരെ പ്രത്യക്ഷാധികാരത്തിൽ കാണാൻ കഴിയില്ലെന്നും നിരീക്ഷിക്കുന്നു. മുസ്ലീം ലീഗിനെ പൊളിറ്റിക്കൽ കവറായി ഉപയോഗിക്കുകയാണവർ. വടക്കൻ മലബാറിൽ ഇതിനായി പ്രത്യേകം സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ട്. ഈരാറ്റുപേട്ട മിനി താലിബാനാണെന്ന് പറഞ്ഞതും ആ സംഭവത്തെ ആദ്യം മുഖ്യധാരയിലെത്തിച്ചതും താനാണെന്നും സാമുവേൽ ഊറ്റം കൊള്ളുന്നു (2026 മെയ് 12, “ലീഗിനെ ഒതുക്കി നിർത്തിയില്ല എങ്കിൽ കേരളത്തെ നശിപ്പിക്കും”, മാത്യു സാമുവേൽ ഒഫീഷ്യൽ , യൂട്യൂബ് ചാനൽ).

26. ആന്റോ അഗസ്റ്റിൻ: പേര് കണ്ടാൽ തിരിച്ചറിയാം. തെരുവിലിറങ്ങിയ വി.ഡി സതീശൻ അനുകൂലികൾക്കെതിരെ വിദ്വേഷപരാമർശവുമായി റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ. (“പേര് കണ്ടാൽ…. വിദ്വേഷപരാമർശവുമായി റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ”, മക്തൂബ് മീഡിയ, 13 മെയ് 2026).

27. കെ. സുരേന്ദ്രൻ: ജമാഅത്ത് അമീറായ പി. മുജീബുറഹ്‌മാന്റെയും മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ചിത്രം പങ്കുവെച്ച് “ഹൈക്കമാൻഡ്” എന്ന ക്യാപ്ഷനോടെയാണ് കെ. സുരേന്ദ്രന്റെ പോസ്റ്റ്. (“ഹൈക്കമാൻഡ്”, ഫേസ്ബുക്ക് പോസ്റ്റ് , കെ. സുരേന്ദ്രൻ, 14 മെയ് 2026).

28. രാജീവ് ചന്ദ്രശേഖർ: കേരളം അപകടത്തിലേക്ക്? കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്‌ലാമിയും മുസ്ലീം ലീഗും ചേർന്ന്: രാജീവ് ചന്ദ്രശേഖർ (14 മെയ് 2026, കേരളകൗമുദി ഓൺലൈൻ വാർത്താ കാർഡ്).

29. അനീഷ് ആന്റണി: ഹൈകമാൻഡിനെ സമ്മർദ്ദത്തിലാക്കി തീവ്രനിലപാടുകാരുടെയും ജമാഅത്തിൻ്റെയും ലീഗിൻ്റെയും പിന്തുണയിൽ വി. ഡി. സതീശൻ നേടിയെടുത്ത സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ: കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് ആൻ്റെണി (ഡ്യൂൾ ന്യൂസ് വാർത്ത, 15 മെയ് 2026).

30. ഡോ. കെ.എസ് രാധാകൃഷ്ണൻ: മുഖ്യമന്ത്രിയായി വി.ഡി സതീശനെ ഹൈക്കമാൻഡ് നിയമിച്ചതിന് പിന്നാലെ വിദ്വേഷ പരാമർശവുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ: “മുസ്ലീം ലീഗ് വിജയിച്ചു. വി.ഡി സതീശൻ മുഖ്യമന്ത്രിയായി. കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലീം ലീഗ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചു. സതീശൻ മുഖ്യമന്ത്രിയാകണം എന്നത് ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. കെ.വി. തോമസ് മാഷിനെ പാർലമെന്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ലത്തീൻ സഭയുടെ സ്ഥാനാർഥി ബാരിസ്റ്റർ സേവ്യർ അറക്കലായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാൻ അക്കാര്യം കരുണാകരനോട് നേരിട്ടു പറഞ്ഞു. അതിന് കരുണാകരൻ ഇങ്ങനെ മറുപടി പറഞ്ഞു: “കോൺഗ്രസിന്റെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, സഭയല്ല.” ഇന്നാകട്ടെ കോൺഗ്രസിലെ എം.എൽ.എമാർക്ക് പോലും അവരുടെ നേതാവിനെ നിശ്ചയിക്കാൻ അവകാശമില്ല. മൊത്തമുള്ള 63 എം.എൽ.എമാരിൽ മഹാഭൂരിപക്ഷം പേരും സതീശന് എതിരാണ്. എന്നാൽ എം.എൽ.എമാരുടെ ഭൂരിപക്ഷമല്ല ബഹുജനാഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്ന വാദം മുസ്ലീം ഗ്രൂപ്പുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ജയിച്ച എം.എൽ.എമാരേക്കാൾ അവകാശം ബഹുജനാഭിപ്രായത്തിനാണ് എന്ന പ്രചാരണം മാപ്രകളും ഏറ്റെടുത്തു. പണം കൊടുത്താൽ എന്ത് ഹീനകൃത്യവും ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് മുഖ്യധാരാ മാധ്യമങ്ങൾ എന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്.ഇനി കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലായിരിക്കും. മുസ്ലീം തീവ്രവാദികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകിയ ഒരേ ഒരു നേതാവ് സതീശനാണ്. ആ സതീശന്റെ ഭരണം എന്നാൽ മുസ്‌ലിം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം.” (ഡോ. കെ.എസ് രാധാകൃഷ്ണൻ, ഫേസ്ബുക്ക് പോസ്റ്റ്, 14 മെയ് 2026).

31. ജനം ടിവി : നീക്കം ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച്: മുസ്ലീം ലീഗ് വി.ഡി സതീശന് നൽകിയെന്ന് പറയപ്പെടുന്ന പിന്തുണയെക്കുറിച്ച് ജന്മഭൂമി വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: “ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ അജണ്ടകൾ നടപ്പാക്കാൻ ലീഗ് നീക്കം.” (ജനം ടിവി, മെയ് 12 2026).

32.  തത്വമയി ന്യൂസ്:  സതീശൻ ഊതിവീർപ്പിച്ച ബലൂണാണെന്നു തത്വമയി ന്യൂസ് അവതരണം. തല്പരകക്ഷികളാണ് അദ്ദേഹത്തിനു പിന്നില്ലെന്നും പറഞ്ഞു. ഒപ്പം നൽകിയ തലക്കെട്ടാണ്: “സതീശൻ ജിഹാദി ബിനാമിയോ ?” (സതീശൻ ജിഹാദി ബിനാമിയോ ? തത്വമയി ടിവി ന്യൂസ്, 10 മെയ് 2026).

33. എന്‍. ശ്രീകുമാര്‍: ഹൈന്ദവ ആചാരങ്ങളെയും സംസ്‌ക്കാരത്തെയും ആശയങ്ങളെയും എതിര്‍ക്കുന്ന തരത്തിലുള്ള ഇസ്ലാമിക അധിനിവേശത്തെ സമ്പൂര്‍ണ്ണമായും ചെറുത്തുതോല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കുന്നത്തുനാട് താലൂക്ക് സംഘടനാ സെക്രട്ടറി എന്‍. ശ്രീകുമാര്‍. ടൗണ്‍ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ നടന്ന മാറാട് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (5 മെയ്, ഇസ്ലാമിക അധിനിവേശത്തെ തടുത്തുനിര്‍ത്തണം: ഹിന്ദു ഐക്യവേദി, ജന്മഭൂമി).

34. എ.പി അഹമ്മദ് : പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനിക്കും അന്നത്തെ യുഡിഫ് സര്‍ക്കാരിനും മാറാട് കലാപത്തില്‍ പങ്കുണ്ട് എന്ന് എ പി അഹമ്മദ്. പിഡിപിയുടെ സ്ഥാപക സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന, ചിത്രഭാനുവിന്റെ ആത്മകഥയെ ഉദ്ധരിച്ചാണ് ഈ ആരോപണം ഉന്നയിച്ചത്.  ‘അന്നത്തെ മാറാട് എംഎല്‍എയായ വി കെ സി മമ്മദ്‌കോയ, മാറാട് എന്തൊക്കെയോ സംഭവിക്കാന്‍പോകുയാണെന്ന് പറഞ്ഞ് സര്‍ക്കാറിന് കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റുകൂടി ഒഴിവാക്കാണ് ചെയ്തത്. സംഭവം അന്വേഷിച്ച് തോമസ് പി ജോസഫ് കമ്മീഷനും ഇതിന്റെ ഗൂഢാലോചനയിലേക്ക് പോയില്ല. വിദേശ ശക്തികള്‍ ഒന്നും സംഭവത്തില്‍ ഉള്‍പ്പെട്ടില്ല എന്നാണ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ 2001 മുതല്‍ തുടര്‍ച്ചയായി ലോകത്തില്‍ ജിഹാദി ആക്രമണങ്ങള്‍ പ്രകമ്പനം കൊള്ളിച്ച കാലമായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണം, ഇസ്രയേല്‍ പാര്‍ലിമെന്റ് ആക്രമണം എന്നിങ്ങനെയുള്ള തുടര്‍ച്ചയായ സംഭവങ്ങള്‍ക്കുശേഷമാണ് മാറാട് കാലാപം ഉണ്ടായത് എന്നത് വെറും യാദൃശ്ചികതയല്ല (4 മെയ്, മാറാട് കലാപത്തിന്റെ വിഎച്ച്പി സംഘടിപ്പിച്ച 23ാം വാര്‍ഷികം, ഫേസ് ബുക്ക്/ പാട്രിയോട്ടിക് ഇന്ത്യന്‍).

35. ജന്മഭൂമി : വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ശബരിമലയില്‍ പിടിച്ചുകയറ്റിയതെന്ന് ജന്മഭൂമി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍, വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ഹിന്ദുക്കളുടെ പരിപാവനമായ, യുവതികള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള, ശബരിമലയില്‍ പിടിച്ചുകയറ്റിയത്. ഹിന്ദു ആരാധനാമൂര്‍ത്തികളെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ളവര്‍ അവഹേളിച്ചപ്പോള്‍ അവരെ സംരക്ഷിച്ചതും അവര്‍ക്ക് ആവേശം പകര്‍ന്നതും കമ്മ്യൂണിസ്റ്റുകളായിരുന്നു. എം.കെ. സ്റ്റാലിന്റെയും മകന്‍ ഉദയനിധി സ്റ്റാലിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സനാതന ധര്‍മ്മം മലമ്പനി, ഡെങ്കു, കൊറോണ എന്നീ പകര്‍ച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിന്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് രാജ്യമെങ്ങും വലിയ വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടുമില്ല. ഇസ്ലാമിസ്റ്റുകളെയും പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍രെയും കൂടെക്കൂട്ടിയ സ്റ്റാലിന്‍ പാസ്റ്റര്‍മാര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നല്‍കി (5 മെയ്, പിണറായി, സ്റ്റാലിന്‍, മമത. ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി, ജന്മഭൂമി).

36. എം.ടി രമേശ്: യുഡിഎഫ് ജയിച്ചപ്പോള്‍ ഒരുപാട് ആശങ്കകള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. തരാതരംപോലെ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണയില്‍ ഏകീകരണമുണ്ടാക്കിയും തീവ്രവാദ ശക്തികളെ സഹായിച്ചുമാണ് യുഡിഎഫ് അധികാരത്തില്‍ വരുന്നത്. അത് തുടര്‍പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുമോ എന്നുള്ള ആശങ്ക കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി തീരുമാനം വൈകിയത് അതില്‍ വര്‍ഗീയ ഘടകം കൊണ്ടുവന്നതുകൊണ്ടാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ എസ്എന്‍ഡിപിയും എന്‍എസ്എസും അഭിപ്രായം പറഞ്ഞപ്പോള്‍ അത് ശരിയല്ല എന്ന് പറയുന്ന ആളുകള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും സമസ്തയുടെയും അഭിപ്രായം ശരിയെന്ന് പറയുന്നതെന്നും രമേശ് ചോദിച്ചു (17 മെയ്, യഥാര്‍ത്ഥ ജനകീയ പ്രതിപക്ഷമായി എന്‍ഡിഎ പ്രവര്‍ത്തിക്കും: രമേശ്, ജന്മഭൂമി).

37. കെ.കെ. രാഗേഷ്: തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് സംസ്ഥാനത്ത് വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ‘മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് ലീഗും ജമാഅത്തും പ്രചരിപ്പിച്ചു’ (20 മെയ്, വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി സിപിഐഎം ‘മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് ലീഗും ജമാഅത്തും പ്രചരിപ്പിച്ചു’ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടി’, മീഡിയ വണ്‍ ഓണ്‍ലൈന്‍).

38. കെ.കെ. രാഗേഷ്: സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്ന് സിപി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്ന് മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പരസ്യമായി പ്രചരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ശക്തിപ്പെടാന്‍ കഴിയൂ എന്ന് സംഘപരിവാറിന് കൃത്യമായി അറിയാമെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു (20 മെയ്, തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടി, മതവും പള്ളിയും നോക്കിയെ വോട്ട് ചെയ്യാവൂ എന്ന് മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പ്രചരിപ്പിച്ചു -വര്‍ഗീയ ആരോപണവുമായി കെ.കെ. രാഗേഷ്, മാധ്യമം).

39. ജനം ടിവി: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ മലപ്പുറം വിഭജനമോ? ലീഗ് റാലികള്‍ക്ക് പിന്നില്‍ കൃത്യമായ ആസുത്രണം (10, വിഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ മലപ്പുറം വിഭജനമോ? ലീഗ് റാലികള്‍ക്ക് പിന്നില്‍ കൃത്യമായ ആസുത്രണം. ജനം ടിവി കാര്‍ഡ്).

40. ആര്‍.വി ബാബു: ബ്രിട്ടീഷ് പക്ഷം ചേര്‍ന്ന് വന്ദേമാതരത്തെ എതിര്‍ത്തത് മുസ്ലീം ലീഗായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങും വരെ ലീഗും ബ്രിട്ടീഷ്‌കാരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് പ്രവര്‍ത്തിച്ചത്. ബ്രിട്ടനെ പ്രീണിപ്പിച്ചാണ് അവര്‍ പ്രത്യേക നിയോജകമണ്ഡലവും മറ്റവകാശങ്ങളും വാങ്ങിയത്… യുദ്ധാവസാനം ബ്രിട്ടന്‍ മുസ്ലീങ്ങളുടെ ആത്മീയ നേതാവായ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി കൊണ്ട് തുര്‍ക്കി കീഴടിക്കയതോടെ  അവര്‍ ബ്രിട്ടനെതിരായി. അക്കാലം വരെ ബ്രിട്ടന്റെ പാദസേവകരായി കോണ്‍ഗ്രസ് നടത്തിവന്ന സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് മുസ്ലീം ലീഗുകാർ. ഇതിനോടകം മതപരമായി സംഘടിതരായി കഴിഞ്ഞ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനും പ്രത്യേകരാഷ്ട്രവാദം ഉയര്‍ത്താനും തുടങ്ങി. വന്ദേമാതരത്തെ എതിര്‍ത്തു. ഹിന്ദിക്ക് പകരം ഉറുദുവിനെ സ്ഥാപിക്കാന്‍ ശ്രമിച്ചു. ഗാന്ധിജിയെ തള്ളിപ്പറഞ്ഞു. ആയിരങ്ങളെ കൂട്ടക്കൊല നടത്തിയ പ്രത്യക്ഷ നടപടി ആരംഭിച്ചു. അന്തിമമായി പാകിസ്ഥാന്‍ നേടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇന്ന് വന്ദേമാതരത്തിനെതിരെ രംഗത്ത് വരുന്നവര്‍ ഈ  രാജ്യവിരുദ്ധ കൂട്ട് കെട്ടിന്റെ ഭാഗമായവരാണ് (18 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

1. വെള്ളാപ്പള്ളി വീണ്ടും

1.1. സതീശന്റെ പിന്നില്‍ ലീഗ്

സതീശനു പിന്നില്‍ ലീഗാണെന്നും അദ്ദേഹം ലീഗിന്റെ വക്താവാണെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍: ലീഗീന്റെ വക്താവായിട്ടാണല്ലോ സതീശന്‍ നില്‍ക്കുന്നത്. സതീശന്റെ പിന്നിലുള്ള ശക്തി ലീഗാണ്. അതുകൊണ്ടാണല്ലോ സതീശന്‍ മുഖ്യമന്ത്രിയാവണമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞത്. ലീഗ് അങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് ആര് മുഖ്യമന്ത്രിയാവണമെന്ന് ഘടകകക്ഷി എന്ന നിലക്ക് ലീഗ് പറയാമോ? ലീഗ് മുന്‍കൂട്ടി അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാം. യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അര്‍ത്ഥം. ലീഗിന്റെ ഭരണം വന്നാല്‍ രാജ്യത്ത് അരാജകത്വമല്ലാതെ എന്തെങ്കിലും ഉണ്ടാകുമോ? ഇവിടെ മാറാട് എത്രെണ്ണം ഉണ്ടാകും? എന്തെല്ലാം കുഴപ്പം അവര്‍ സൃഷ്ടിക്കും? ലീഗിന്റെ സര്‍വ്വാധിപത്യത്തിന് നിന്ന് കൊടുക്കാന്‍ മറ്റു ഘടകകക്ഷികള്‍ നിര്‍ബന്ധിതരാവും. പെട്ടി തുറന്നാല്‍ ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയാവാനുള്ള അര്‍ഹതയയുണ്ട് എന്നും അവര്‍ പറയും. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും ഉപമുഖ്യമന്ത്രി കിട്ടിയേ തീരൂ എന്ന നിലപാട് അവര്‍ സ്വീകരിക്കും. മറ്റു ഘടകകക്ഷികളോട് ഇരിക്കാന്‍ ലീഗ് പറയുമ്പോള്‍ കിടന്ന് കൊടുക്കുന്നവരാണ് അവര്‍. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ല, അവര്‍ ചോദിക്കും, കൊടുക്കും. സാധാരണ മുഖ്യമന്ത്രിയല്ലേ വകുപ്പ് കൊടുക്കുന്നത്. ഇവിടെ പാണക്കാട് തങ്ങളാണ് വകുപ്പ് കൊടുക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് മന്ത്രിമാരെയും വകുപ്പുകളെയും പ്രഖ്യാപിച്ചത് മലബാറിലാണ് (01 മെയ്, ‘മുസ്ലീം ലീഗീന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ല’, മെട്രോ വാര്‍ത്ത).

1.2. എല്‍ഡിഎഫ് തോറ്റാല്‍ മതാധിപത്യം ജയിച്ചു

ചെറിയ ഭൂരിപക്ഷത്തിന് എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കരുതുന്നത്. എല്‍ഡിഎഫ് തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആരാവണമെന്ന് മുസ്ലീം ലീഗ് പറയരുതായിരുന്നു. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ലീഗായിരിക്കും ഭരിക്കുക. മാറാട് ആവര്‍ത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു (01 മെയ്, പിണറായി വിജയന്‍ ശുദ്ധന്‍: കുഴപ്പം ഓഫീസിന് : വെള്ളാപ്പള്ളി, മലയാള മനോരമ).

1.3.മലപ്പുറം ലീഗിന്റെ രാജ്യമല്ല, പാകിസ്താനുമല്ല

വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചു. ഇതിനു പിന്നാലെ മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തി വീണ്ടും വിദ്വേഷ പരാമര്‍ശങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍ സജീവമായി: ഇത് പാകിസ്താനല്ല, കേരളമാണെന്നും മലപ്പുറം ലീഗിന്റെ രാജ്യമല്ലെന്നും ലീഗ് ഭരണത്തില്‍ വന്നാല്‍ വീണ്ടും മാറാട് അവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അത് മതാധിപത്യത്തിന് വഴിമാറും. ലീഗ് പങ്കാളിത്ത ഭരണത്തില്‍ അരാജകത്വമായിരിക്കും നടക്കുക. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗാണ് ഭരിക്കുന്നതെന്നാണ് ഇത്തരം നിലപാടുകള്‍ തെളിയിക്കുന്നത്. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ല (01 മെയ്, മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തി വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി, മാധ്യമം).

1.4.കുഞ്ഞാലിക്കുട്ടി മിതവാദി, കെ.എം ഷാജി അങ്ങനെയല്ല

കുഞ്ഞാലിക്കുട്ടി തീവ്രവാദിയൊന്നുമല്ലെന്നും മാന്യനാ മിതവാദിയാണെന്നും വെള്ളാപ്പള്ളി: കുഞ്ഞാലിക്കുട്ടി തീവ്രവാദിയൊന്നും അല്ല. മിതവാദിയാണ്. എല്ലാ അര്‍ത്ഥത്തിലും മാന്യന്‍. എന്നാല്‍ കെ എം ഷാജി അങ്ങനെ അല്ല. മതമാണ് മതമാണ് പ്രശ്‌നം എന്ന് പ്രസംഗിച്ച ആളാണ്. യുഡിഎഫ് വന്നാല്‍ കഴിഞ്ഞ പത്തു വര്ഷം ഉണ്ടായ നഷ്ടങ്ങള്‍ നികത്തണം എന്നൊക്കെ പറയുന്ന ആള്‍- ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെക്കുറിച്ച പത്രക്കാരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി (06 മെയ്, കുഞ്ഞാലിക്കുട്ടി മിതവാദിയാണ്, എന്നാല്‍ എം ഷാജി തീവ്രവാദിയാണ്, മീഡിയ വണ്‍).

1.5. മുസ്ലീം സംഘടനകള്‍ വേട്ടയാടുന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുസ്ലീം സംഘടനകള്‍ തുടര്‍ച്ചയായി അവഹേളിക്കുന്നുവെന്നും ഒരു വിഭാഗം സിപിഎം നേതാക്കള്‍ പരസ്യവിമര്‍ശനം നടത്തുന്നുവെന്നും ജന്മഭൂമി:  മുസ്ലീം ലീഗും, തീവ്രനിലപാടുകളുള്ള ഒരു വിഭാഗം സംഘടനകളും കഴിഞ്ഞ കുറെക്കാലമായി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുകയാണ്. മലപ്പുറത്തെ മതാധിപത്യം ചൂണ്ടിക്കാട്ടിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇത്തരം സംഘടനകള്‍ വെള്ളാപ്പള്ളി നടേശനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വ്യക്തിപരമായി ഇടതുപക്ഷത്തെ പിന്തുണച്ച വെള്ളാപ്പള്ളി നടേശനെ ഒരു വിഭാഗം സിപിഎം നേതാക്കളും ഇപ്പോള്‍ തള്ളിപ്പറയുന്നു എന്നതാണ് വിരോധാഭാസം. നിലവില്‍ മുന്‍ എംഎല്‍എ യു. പ്രതിഭയും മുന്‍ എംപി എ.എം. ആരീഫുമാണ് പരസ്യമായി വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് പാര്‍ട്ടി അപ്പപ്പോള്‍ പറയേണ്ടതായിരുന്നുവെന്ന് എ.എം. ആരിഫ് പ്രതികരിച്ചു. മുസ്ലീം ലീഗിനെയല്ല വെള്ളാപ്പള്ളി വിമര്‍ശിച്ചതെന്നും മുസ്ലീം സമുദായത്തെ ആയിരുന്നെന്നും ആരിഫ് പറഞ്ഞു. അതിനെ വേണ്ടവിധം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കായില്ല. ലീഗിനെയാണ് വിമര്‍ശിച്ചതെന്ന് പാര്‍ട്ടി നേതാക്കളും പറഞ്ഞതോടെ വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നുവെന്ന തോന്നലുണ്ടായി. ന്യൂനപക്ഷസംരക്ഷകരെന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ അതോടെ നഷ്ടപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറഞ്ഞ് ന്യൂനപക്ഷ പ്രീണനം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇത്തരം പരസ്യമായ വിമര്‍ശനങ്ങള്‍ എന്ന് പരിശോധിക്കണം (9 മെയ്, വെള്ളാപ്പള്ളിയെ അധിക്ഷേപിച്ച് കൂടുതല്‍ സിപിഎം നേതാക്കള്‍, ജന്മഭൂമി).

1.6. കോണ്‍ഗ്രസ്സിന് വേണ്ടത് ലീഗ് പറയുന്നതിന് ഒത്തുപറയുന്നവരെ

മുഖ്യമന്ത്രി ആരാവണമെന്ന തര്‍ക്കത്തില്‍ ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും കോണ്‍ഗ്രസ്സിന് വേണ്ടത് ലീഗ് പറയുന്നതിന് ഒത്താശ ചെയ്യുന്നവരെയെന്നും വെള്ളാപ്പള്ളി: മുസ്ലീം ലീഗിന്റെ നിലപാടു ശരിയല്ലെന്നു പറഞ്ഞ മാത്യു കുഴല്‍നാടനോട് എന്താണു ചെയ്തതെന്ന് കണ്ടതല്ലേ. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നു. ലീഗ് പറയുന്നതിന് ഒത്തുപറയുന്നവരെയാണ് അവര്‍ക്കു വേണ്ടത്. ‘മുസ്ലീം ലീഗ് കാണിക്കുന്ന ഈ വിവേചനത്തെകുറിച്ചാണ് ഞാന്‍ പറഞ്ഞത്. സത്യം പറയാന്‍ നിവൃത്തിയില്ല. ലീഗ് എന്നെ വേട്ടയാടുകയാണ് (9 മെയ്, അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നു; ലീഗ് പരസ്യനിലപാട് പറഞ്ഞതു ശരിയായില്ല: വെള്ളാപ്പള്ളി, മംഗളം).

1.7. ലീഗ് വേട്ടയാടുന്നു

ലീഗ് തന്നെ വേട്ടയാടുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍: അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നുവെന്നും ലീഗ് പറയുന്നതിന് ഒത്തുപറയുന്നവരെയാണ് അവര്‍ക്കു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘മുസ്ലീം ലീഗ് കാണിക്കുന്ന ഈ വിവേചനത്തെകുറിച്ചാണ് ഞാന്‍ പറഞ്ഞത്. സത്യം പറയാന്‍ നിവൃത്തിയില്ല. ലീഗ് എന്നെ വേട്ടയാടുകയാണ്’ (9 മെയ്, അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നു; ലീഗ് പരസ്യനിലപാട് പറഞ്ഞതു ശരിയായില്ല: വെള്ളാപ്പള്ളി, മംഗളം).

1.8. യോഗം വിരുദ്ധര്‍ക്ക് ലീഗിന്റെ ഫണ്ട്

എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ഫണ്ട് നല്‍കുന്നതായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യൂണിയന്‍ ഭാരവാഹികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണമില്ലാതിരുന്നപ്പോള്‍ തന്നെ, അവര്‍ക്ക് ഇഷ്ടമല്ലാത്തത് പറയുന്നവരെയെല്ലാം മുസ്ലീം ലീഗ് തകര്‍ക്കാന്‍ ശ്രമിച്ചു. ഭരണം തുടങ്ങുമ്പോഴുള്ള അവസ്ഥ എന്താകും? മലപ്പുറത്ത് നമുക്കൊരു കുടിപ്പള്ളിക്കൂടം പോലുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മുസ്ലീം സമുദായത്തിനെതിരെ പറഞ്ഞുവെന്ന് കുപ്രചാരണം. ഭരണം ഉപയോഗിച്ച് കോടാനുകോടികള്‍ കൈക്കലാക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. വരുമാനമുള്ള വകുപ്പെല്ലാം ലീഗ് പിടിച്ചുവാങ്ങും (9 മെയ്, യോഗം വിരുദ്ധര്‍ക്ക് ലീഗിന്റെ ഫണ്ട്: വെള്ളാപ്പള്ളി, കേരള കൗമുദി).

1.9. ഒരു സമുദായവും കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടെ

അഭിപ്രായം പറയുന്നവരുടെ തലവെട്ടിമാറ്റുന്ന രീതിയിലേക്ക് കേരളം മാറുകയാണ്. എന്ത് പ്രകോപനമുണ്ടായാലും സത്യം തുറന്ന് പറയുമെന്നും ഒരു സമുദായവും കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു (10 മെയ്, ബംഗാളിലെ സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം: വെള്ളാപ്പള്ളി, മനോരമ).

1.10. ഇത് ജനാധിപത്യമല്ലെന്നും മതാധിപത്യം

ഇത് ജനാധിപത്യമല്ലെന്നും മതാധിപത്യമാണെന്നും ജനം മടുത്തിരിക്കുകയാണെന്നും വെള്ളാപ്പള്ളി: നൂറ്റിരണ്ട് എംഎല്‍എമാരെ വിജയിപ്പിച്ചു നല്‍കിയിട്ടും നാട് ഭരിക്കുന്നതിന് പകരം കോണ്‍ഗ്രസ് തെരുവിലും ഡല്‍ഹിയിലും ഗുസ്തി കൂടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍.  ഇത് ജനാധിപത്യമല്ല. മതാധിപത്യം. ജനം മടുത്തിരിക്കുകയാണ്.മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (10 മെയ്, 102 പേരെ കിട്ടിയിട്ടും കോണ്‍ഗ്രസ് തെരുവില്‍ ഗുസ്തി കൂടുന്നു: വെള്ളാപ്പള്ളി, ജന്മഭൂമി).

1.11. ലീഗിനെതിരേ എസ്എന്‍ഡിപി

നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് അഭിപ്രായം പറഞ്ഞതിനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ഇത് എസ്എന്‍ഡിപിയില്‍ത്തന്നെ വിമര്‍ശനത്തിന് കാരണമായി. എസ്എന്‍ഡിപി യോഗം കോതമംഗലം യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി (17 മെയ്, വെള്ളാപ്പള്ളിയെ അധിക്ഷേപിക്കല്‍ : കോതമംഗലത്തു വന്‍ പ്രതിഷേധം, കേരള കൗമുദി). പാണക്കാട്ട് നിന്ന് അനുമതി വാങ്ങി വെള്ളാപ്പള്ളിയെ തെരുവില്‍ അധിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് തൊടുപുഴയില്‍ നടന്ന പ്രതിഷേധത്തില്‍ മുദ്രാവാക്യം മുഴക്കി (18 മെയ്, ‘പാണക്കാട്ട് നിന്നും അനുമതി വാങ്ങി വെള്ളാപ്പള്ളിയെ തെരുവില്‍ അധിക്ഷേപിക്കാന്‍ അനുവദിക്കില്ല’, 24 ന്യൂസ്).

1.12. ലീഗുകാരുടെ കൈവെട്ടും

വെള്ളാപ്പള്ളിക്ക് എതിരായ യൂത്ത് ലീഗ് മുദ്രാവാക്യം വിളിയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എന്‍ഡിപി പ്രതിഷേധിച്ചു. മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വെള്ളാപ്പള്ളിയെ തൊട്ടാല്‍ ലീഗുകാരുടെ കൈവെട്ടുമെന്ന് യോഗത്തില്‍ പ്രസംഗിച്ച എസ്എന്‍ഡിപി യൂണിയന്‍ നേതാവ് സുരേഷ് ഇട്ടികുന്നേല്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്. മതസാഹോദര്യത്തിന്റെ മണ്ണില്‍ വര്‍ഗീയ കലാപങ്ങള്‍ നടത്താനുള്ള മനഃപൂര്‍വമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യോഗത്തില്‍ ആരോപിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ലീഗിനെ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു (17 മെയ്, വെള്ളാപ്പള്ളിയെ തൊട്ടാല്‍ ലീഗുകാരുടെ കൈവെട്ടും’; കോട്ടയത്ത് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എന്‍ഡിപി പ്രതിഷേധം, ട്രൂവിഷന്‍ ന്യൂസ്).

1.13. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ചരിത്രബോധമുള്ളത്

യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തെ കുറിച്ച് ആര്‍ വി ബാബു: ലീഗിനെ വെള്ളപൂശുന്നവര്‍ എന്നും ഓര്‍ക്കേണ്ട രണ്ട് ക്രൂരസംഭവങ്ങളാണ് മലബാര്‍ ലഹളയും മാറാടും. 1921നു ശേഷം നടന്ന പ്രവശ്യാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ നിന്ന് വിജയിച്ചത് പാക്കിസ്ഥാന്‍ വാദമുന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഹാജി അബ്ദുല്‍സത്താല്‍ സേട്ട് ആയിരുന്നു. അതേ ലീഗിന്റെ പിന്‍ഗാമികളാണ് മാറാട് കലാപത്തിന്റെ പിന്നിലും പ്രവര്‍ത്തിച്ചത്. ഈ ചരിത്രം ആര്‍ക്കും മറയ്ക്കാനാവില്ല. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഈ ചരിത്രബോധത്തെ ഉള്‍ക്കൊള്ളുന്നതും വസ്തുതാപരവുമാണ് (17 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

1.14. ലീഗ് തീവ്രവാദികളെ സംരക്ഷിക്കുന്നു

ലീഗ് ശ്രമിക്കുന്നത് തീവ്രവാദികളെ സംരക്ഷിക്കാനാണെന്ന്  വെള്ളാപ്പള്ളി നടേശന്‍. തൊടുപുഴയില്‍ വെള്ളാപ്പള്ളിക്കെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തെക്കുറിച്ചായിരുന്നു പ്രതികരണം (17 മെയ്, മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍, മാധ്യമം ഫേസ്ബുക് പേജ്).

1.15. പ്രസ്താവനകള്‍ ആപല്‍ക്കരം, ധ്രുവീകരണമുണ്ടാക്കരുത്

ലീഗിനെതിരേ നടന്ന എസ്എന്‍ഡിപി പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചു: കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു:  കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. സമീപ ദിവസങ്ങളില്‍ ചില രാഷ്ട്രീയ പാര്‍ട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്. പരസ്പരം വിദ്വേഷം പകര്‍ത്തുന്ന വിധമുള്ള പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നതാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുകയും അതിന് രാഷ്ട്രീയം ആയുധമാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്ത് അരങ്ങേറുന്ന ആപല്‍കരമായ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന് അതിന് പ്രതികരണം എന്ന നിലയില്‍ മറ്റീടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണം (17 മെയ്, ഫേസ്ബുക്ക്. സിപിഎം). എന്നാൽ വെള്ളാപ്പള്ളി എന്ന പേര് പറയാതിരിക്കാൻ കുറിപ്പ് ശ്രദ്ധിച്ചു. 

1.16. മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നു

മുസ്ലീം ലീഗിനെതിരേ വീണ്ടും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നും ഭരണസ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു (17 മെയ്, ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണില്‍, അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി- വെള്ളാപ്പള്ളി, മാതൃഭൂമി).

1.17. ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണില്‍

ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണിലാണെന്നും അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷവിമര്‍ശനം (17 മെയ്, ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണില്‍, അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി- വെള്ളാപ്പള്ളി, മാതൃഭൂമി).

1.18. വര്‍ഗീയ കലാപമുണ്ടാക്കാനുള്ള നീക്കം ചെറുക്കും

ഇടുക്കി, തൊടുപുഴയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കും വെള്ളാപ്പള്ളി നടേശനും എതിരെ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ച് ചേര്‍ത്തല യൂണിയന്‍ പ്രസ്താവന പുറപ്പെടുവിച്ചു: കേരള സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഹിന്ദു സംഘടന നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന മുസ്ലീം യൂത്ത് ലീഗിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ ശക്തമായി തിരിച്ചടിക്കും. വെള്ളപള്ളിയെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തി നിശബ്ദനാക്കാമെന്നത് ലീഗിന്റെ സ്വപ്നം മാത്രമാണെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു (18 മെയ്, വര്‍ഗീയ കലാപമുണ്ടാക്കാനുള്ള നീക്കം ചെറുക്കുമെന്ന് ചേര്‍ത്തല യൂണിയന്‍, മെട്രോ വാര്‍ത്ത).

1.19. അധിക്ഷേപിച്ചാല്‍ നോക്കിനില്‍ക്കില്ല

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചാല്‍ അതേ രീതിയില്‍ തന്നെ മുസ്ലീം ലീഗിന് മറുപടി നല്‍കുമെന്ന് യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍. മുസ്ലീം ലീഗിന്റെ വര്‍ഗീയ നിലപാടുകളെയും മതവിവേചനങ്ങളെയുമാണ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. അത് പറയാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യമാണിത്. യൂത്ത് ലീഗുകാര്‍ക്ക് പ്രതിഷേധിക്കാം. വെല്ലുവിളിക്കാനും അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും വന്നാല്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അനിഷേധ്യ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍. യൂത്ത് ലീഗുകാരെ നിയന്ത്രിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു (18 മെയ്, വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചാല്‍ നോക്കിനില്‍ക്കില്ല: കണയന്നൂര്‍ യൂണിയന്‍, കേരള കൗമുദി).

1.20. വെള്ളാപ്പള്ളിയെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ട

വ്യക്തിഹത്യ നടത്തി വെള്ളാപ്പള്ളിയെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി: ഒളിയമ്പുകളുടെയും കുപ്രചരണങ്ങളുടെയും ഇരുണ്ട മറവില്‍ നിന്നുകൊണ്ട് വ്യക്തിഹത്യ നടത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇല്ലാതാക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അവര്‍ എസ്എന്‍ഡിപി യോഗത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന പോരാട്ടചരിത്രവും ഈ സമുദായത്തിന്റെ അഗ്‌നിജ്വാലയായ ആത്മവീര്യവും ഒരിക്കലും വായിച്ചിട്ടില്ലെന്നതാണ് സത്യം. ശ്രീനാരായണ ഗുരുദേവന്റെ ‘സംഘടിച്ച് ശക്തരാവുക’ എന്ന മഹാവാക്യം നെഞ്ചിലേറ്റി, അടിച്ചമര്‍ത്തലുകള്‍ക്കും അവഗണനകള്‍ക്കും എതിരെ തല ഉയര്‍ത്തി നിന്ന പ്രസ്ഥാനമാണിത്. സാമൂഹിക അവമതിപ്പിന്റെയും അവകാശനിഷേധത്തിന്റെയും ഇരുണ്ട കാലഘട്ടങ്ങളില്‍ നിന്ന് ഈ സമുദായത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ വെള്ളാപ്പള്ളി നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു (25 മെയ്, വ്യക്തിഹത്യ നടത്തി വെള്ളാപ്പള്ളിയെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ട: അഡ്വ. സിനില്‍ മുണ്ടപ്പള്ളി, മെട്രോ വാര്‍ത്ത).

2. കുംഭമേള വൈറല്‍ താരം

കുംഭമേള ‘വൈറല്‍ പെണ്‍കുട്ടി’യെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ എറണാംകുളം സെന്‍ട്രല്‍ പൊപോലീസ് കേസെടുത്തു. പതിനേഴ് വയസ്സുള്ളപ്പോള്‍ നടന്ന സംഭവത്തിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പോക്‌സോ, സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജരേഖ നിർമ്മിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്റെ ജനനതീയതി തിരുത്തി വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മിച്ചുവെന്നും പരാതിയിലുണ്ട് (മെയ് 1, കുംഭമേള വൈറല്‍ താരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി: 4 പേര്‍ക്കെതിരെ കേസ്, മനോരമ).

സംവിധായകനെതിരേയും കേസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടി തന്റെ ആദ്യസിനിമയുടെ സംവിധായകന്‍ യുപി സ്വദേശി മനോജ് മിശ്രക്കെതിരെ എറണാംകുളം പോലീസ് കേസെടുത്തു.  പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. 2025ല്‍ ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒന്നിലധികം തവണ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് ആരോപണം. അന്ന് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തകന്‍ ഫര്‍മാന്‍ ഖാനുമായുള്ള വിവാഹ ശേഷം സനോജ് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും മധ്യപ്രദേശിലെ കേസുകള്‍ക്ക് പിന്നില്‍ ഇയാളാണെന്നും പെണ്‍കുട്ടി ആരോപിച്ചിട്ടുണ്ട്. ലൗ ജിഹാദ് ആരോപിച്ചുള്ള അധിക്ഷേപ പോസ്റ്റുകളുടെ പേരില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയില്‍ ഉള്‍പ്പടെ മറ്റ് നാല് പേര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട് (1 മെയ്, കുംഭമേള വൈറല്‍ താരത്തിന്റെ ആദ്യ സംവിധായകനെതിരെ പോക്‌സോ കേസ്, കേരള കൗമുദി)

കേസ് മാറ്റി

പ്രായപൂര്‍ത്തിയാകാത്ത, പട്ടികവര്‍ഗക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധനം, പോക്‌സോ തുടങ്ങിയ നിയമപ്രകാരം മധ്യപ്രദേശ് പോലിസ് കേസെടുത്തിരുന്നു. ഇതിനെതിരേ ഇവര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാണ് ആവശ്യപ്പെട്ടത്. മിശ്രവിവാഹിതരാണെന്നും മധ്യപ്രദേ ശില്‍ ജീവന് ഭീഷണിയുള്ളതിനാലാണ് കേരള ഹൈക്കോടതിയെ സമീപിച്ചതെ ന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. കേരളത്തില്‍ നല്‍കിയ ഹരജി നിലനില്‍ക്കില്ലെന്ന് മധ്യ പ്രദേശിനായി ഹാജരായ അഡീ. സോളി സിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. ഇവരുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ജൂണ്‍ രണ്ടുവരെ നീട്ടി (മെയ് 30, കുംഭമേള വൈറല്‍ താരത്തിന്റെ ഹര്‍ജി: അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി, ദേശാഭിമാനി).

3. പ്രതി മുസ്ലീം ലീഗ്

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുളള കോണ്‍ഗ്രസ്സിലെ തര്‍ക്കത്തില്‍ പലരും എതിര്‍പക്ഷത്ത് നിര്‍ത്തിയത് ലീഗിനെയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് സതീശനെ പരിഗണിക്കണമെന്നാണ് ലീഗിന്റെ അഭിപ്രായമെന്നായിരുന്നു വാര്‍ത്തകളില്‍ കണ്ടിരുന്നത്. ഇതായിരുന്നു പല ആരോപണങ്ങളുടെയും പിന്നിലുണ്ടായിരുന്നത്. 

സതീശന് ലഭിച്ച പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമെന്ന് സാദിഖലി തങ്ങള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനാണ് കൂടുതല്‍ ആളുകളുടെ പിന്തുണയെന്നാണ് എനിക്ക് തോന്നുന്നത്. എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടില്‍ സത്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ആ ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ എല്ലാവരുമുള്ളത്…..കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. ജനവികാരം മാനിച്ചാവും അവരും തീരുമാനങ്ങളെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ (01 മെയ്, സതീശന് ലഭിച്ച പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമെന്ന് സാദിഖലി തങ്ങള്‍, ദീപിക).

3.1. ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ അമര്‍ഷം

 എക്‌സിറ്റ് പോളുകള്‍ യു ഡി എഫിന് നേരിയ മുന്‍തൂക്കം സൂചിപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ പ്രഖ്യാപിച്ച മുസ്ലീം ലീഗിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത അമര്‍ഷമെന്ന് ജനയുഗം വാര്‍ത്ത: ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസ്സ് എടുക്കേണ്ട തീരുമാനത്തില്‍ ഇടപെടാന്‍ മുസ്ലീം ലീഗ് നടത്തിയ നീക്കം എല്ലാ മര്യാദകളും ലംഘിക്കുന്നതാണെന്ന് കോണ്‍ഗ്രസ്സിലെ പ്രബല ഗ്രൂപ്പുകളുടെ നേതാക്കള്‍ അഭിപ്രായപ്പെടുന്നു (01 മെയ്, വി.ഡി സതീശന് പിന്തുണ, ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ അമര്‍ഷം, ജനയുഗം).

3.2. സതീശനെ കീശയിലാക്കിയ മുസ്ലീം ലീഗ്

വി.ഡി സതീശനെ ലീഗ് പോക്കറ്റിലാക്കിയിരിക്കുകയാണെന്ന് ജനയുഗം പത്രം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ അടക്കമുള്ള നേതാക്കളെ വളരെ ആസൂത്രിത നീക്കത്തിലൂടെ കയ്യിലെടുക്കുകയായിരുന്നു. ലീഗ് മുന്നോട്ട് വെച്ച ജമാഅത്തെ ഇസ്ലാമി ബാന്ധവം, പി വി അന്‍വറിനെ കൂടെക്കൂട്ടിയത് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് യു ഡി എഫില്‍ അംഗീകാരം നേടിക്കൊടുത്തത് സതീശനായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യു ഡി എഫിനൊപ്പം കൂട്ടുന്നതിനും പൂര്‍ണ പിന്തുണയാണ് സതീശന്‍ നല്‍കിയത്. ഫലത്തില്‍ സതീശനെ കീശയിലാക്കിയ മുസ്ലീം ലീഗാണ് യുഡിഎഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന നിലക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത (01 മെയ്, വി.ഡി സതീശന് പിന്തുണ, ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍ അമര്‍ഷം, ജനയുഗം).

3.3. ലീഗ് നിലപാടിനെതിരേ എഐസിസി

വി.ഡി സതീശനെ ലീഗ് പിന്തുണച്ചതിനെ എ ഐ സി സി വിമര്‍ശിച്ചുവെന്ന ദേശാഭിമാനി വാര്‍ത്ത. കോണ്‍ഗ്രസ്സിലെ സാങ്കല്‍പ്പിക മുഖ്യമന്ത്രി കസേരത്തര്‍ക്കത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. വി.ഡി സതീശനെ പിന്തുണക്കുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന എ ഐ സി സിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നും പത്രം പറയുന്നു (01 മെയ്, സാങ്കല്‍പ്പിക മുഖ്യമന്ത്രി കസേരയില്‍ തര്‍ക്കം, ഘടകകക്ഷികള്‍ മിണ്ടരുതെന്ന് ഹൈക്കമാന്‍ഡ്, ദേശാഭിമാനി).

3.4. കോണ്‍ഗ്രസ്സിന് മതതീവ്രവാദികളുടെ സമ്മര്‍ദ്ദം

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിന് മതതീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരുമെന്ന് ജന്മഭൂമി: പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള കലഹം യുഡിഎഫിന് വലിയ തലവേദന. ഗ്രൂപ്പ് സമവാക്യവും സമുദായ സമവാക്യവും പാലിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും പെട്ട് വരുംനാളുകളില്‍ തമ്മിലടി കനക്കുമെന്ന് തന്നെയാണ് സൂചന. മുസ്ലീം ലീഗിന്റെയും മതതീവ്രവാദികളുടെയും സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസി ന് കീഴടങ്ങേണ്ടിയും വരും (5 മെയ്, കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന, ജന്മഭൂമി).

3.5. ഇസ് ലാമിക മതതീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ദം

മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി സതീശന്‍ മുസ്ലിം ലീഗിനെയും ഇസ്ലാമിക മത തീവ്രവാദ സംഘടനകളെയും ഉപയോഗിച്ച സമ്മര്‍ദം ചെലുത്തുന്നു എന്ന്  ജന്മഭൂമി (6 മെയ്, മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസ്സില്‍ തമ്മിലടി, ജന്മഭൂമി).

3.6. സിപിഎം ലീഗിനെ സഹായിച്ചു

 കാസഗോഡ് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി പരാജയപ്പെട്ടത് ലീഗിനെ സിപിഎം പിന്തുണച്ചതിനാലാണെന്ന് ജി സുധാകരനെ ഉദ്ധരിച്ച് ജന്മഭൂമി: പറയുന്നതിന് വിപരീതം പ്രവര്‍ത്തിക്കുന്ന ആശയവൈരുധ്യങ്ങളുടെ കലവറയായ പാര്‍ട്ടിയാണ് സിപിഎമ്മെന്നും ജി സുധാകരന്‍ (6 മെയ്, നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം. കാസര്‍കോട്ട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു- ജി സുധാകരന്‍, ജന്മഭൂമി).

3.7. താലിബാന്‍ മാതൃക

വി എസ് ജോയിയുടെ വിജയത്തില്‍ ആഹ്ലാദിക്കാനായി തവനൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ ഒരു ആടിന്റെ തലയുമായി പ്രകടനം നടത്തി. ഈ വിഷയത്തില്‍ നിരവധി പ്രതികരണങ്ങളുണ്ടായി. ഇതേ കുറിച്ച ജനംടിവി വാര്‍ത്ത ഇങ്ങനെ: ഭീകരസംഘടനയായ താലിബാന്‍ നടപ്പിലാക്കുന്ന ക്രൂരമായ രീതികളാണ് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പിന്തുടരുന്നത്. സമാധാനപരമായ കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം മൃഗീയമായ രീതിയിലാണ് രാഷ്ട്രീയ വിജയം ആഘോഷിക്കപ്പെട്ടത്. തോറ്റ സ്ഥാനാര്‍ത്ഥിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മിണ്ടാപ്രാണിയായ ആടിനെ കഴുത്തറുത്ത് കൊന്നത് സാംസ്‌കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സമാനമായി കാസര്‍ഗോഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായതിനും പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് (6 മെയ്, ‘ഇത് കേരളമോ അതോ പാകിസ്താനോ?” തവനൂരില്‍ ആടിന്റെ തലയറുത്ത് ലീഗ് പ്രവര്‍ത്തകരുടെ ‘താലിബാന്‍ മോഡല്‍’ ആഹ്‌ളാദപ്രകടനം : കേരളം ഞെട്ടലില്‍!, ജനം ടിവി).

3.8. ജനാധിപത്യവോട്ടും മതം പറഞ്ഞ വോട്ടും

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടിയ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷവും മുന്‍പ് കെ കെ ശൈലജക്ക് കിട്ടിയ ഭൂരിപക്ഷവും ആയി താരതമ്യം ചെയ്യരുതെന്ന് റെഡ് ബീറ്റ്‌സ ഫേസ്ബുക്ക് പോസ്റ്റ്. കാരണം ടീച്ചര്‍ക്ക് കിട്ടുന്നത് കറകളഞ്ഞ ജനാധിപത്യ വോട്ടുകളും മലപ്പുറത്തു കുഞ്ഞാലിക്കുട്ടിക്ക് കിട്ടുന്നത് മതം പറഞ്ഞാല്‍ അവിടെ ഏതു പൂളക്കമ്പിനും കിട്ടുന്നതും ആണ്. അതിനാല്‍ ടീച്ചറുടെ തട്ട് താണുതന്നെ ഇരിക്കും (6 മെയ്, ഫേസ്ബുക്ക്/ റെഡ് ബീറ്റ്‌സ്).

3.9. തക്ബീര്‍ വിളിക്കുന്ന ലീഗ്

നിയമസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഫിനും ലീഗിനും ഉണ്ടായ വിജയത്തെക്കുറിച്ച് സിപിഎം നേതാവ് പാലൊളി മുഹമ്മദ്  കുട്ടി പ്രതികരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി  ബന്ധം ചൂണ്ടിക്കാട്ടി എതിര്‍ പ്രചാരണങ്ങളെ നേരിട്ടിട്ടും 22 സീറ്റില്‍ ലീഗ് വിജയിച്ചത് അത്തരം വാദങ്ങളെ ജനം തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവല്ലേ എന്ന ചോദ്യത്തിന് മുസ്ലീം ലീഗ് പണ്ട് പാകിസ്ഥാന്‍ വാദികള്‍ ആയിരുന്നു എന്ന് പാലോളി: ഇന്ത്യയില്‍ വര്‍ഗീയ കലാപം ആരംഭിക്കുന്നത് പാകിസ്ഥാന്‍ വാദത്തോട് കൂടിയാണ്. ലീഗുകാര്‍ അതിന്റെ ആളുകള്‍ ആണ്. കെ എം സീതി സാഹിബ് ഒക്കെ പണ്ട് പ്രസംഗിച്ചത്, ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഭരണമാണ് വരാന്‍ പോകുന്നതെന്നും അതിനാല്‍ പാകിസ്ഥാന്‍ വേറെ വേണം എന്നുമായിരുന്നു. അന്ന് ലീഗിന്റെ മുദ്രാവാക്യത്തിന് മുന്നോടിയായി  തക്ബീര്‍ വിളിച്ചിരുന്നു. ആ ലീഗിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ലീഗ്. ഇന്ന് അങ്ങനെ പറയാന്‍ പറ്റാത്തതുകൊണ്ട് പറയാത്തതാണ്. എന്നിട്ടും ലീഗ് വിജയിക്കുന്നത് ജനങ്ങള്‍ തെറ്റിദ്ധരിച്ചത് കൊണ്ടാണ് (6 മെയ്, ഫേസ്ബുക്ക്/ മണ്ണാര്‍ക്കാട് ലൈവ്).

3.10. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കരുത്

വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കരുതെന്നും അത് കേരളത്തിന്റെ താല്പര്യത്തിന് എതിരാണെന്നും ബിജെപി (6 മെയ്, ഫേസ്ബുക്ക്/ മലയാളം ന്യൂസ്).

3.11. ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ ഭീകരത

കേരളത്തില്‍ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരതയാണെന്ന് ജന്മഭൂമി: മിണ്ടാപ്രാണികളുടെ കഴുത്തറുത്തു ചോരയൊലിക്കുന്ന തലയുമായി നടത്തിയ ആഹ്ലാദ പ്രകടനവും എതിരാളികളുടെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തതും കേരളം എങ്ങോട്ടാണെന്നതിന്റെ സൂചനയാണ്. ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും നേതൃത്വത്തിലുമായിരുന്നു മലബാര്‍ മേഖലയിലെ പല ജില്ലകളിലെയും ഭീകര പ്രകടനങ്ങള്‍. യുഡിഎഫിലെ മുസ്ലീം ഭീകര സംഘടനാധിപത്യ സൂചനയാണിത്. കോണ്‍ഗ്രസിന് 63 സീറ്റുണ്ടെങ്കിലും മത്സരിച്ച 27 സീറ്റില്‍ 22 നേടി വിജയിച്ച മുസ്ലീം ലീഗിന്റെ ആധിപത്യം യുഡിഎഫില്‍ പൂര്‍വാധികം ശക്തിയിലാകും. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെ തിട്ടൂരവും നിയന്ത്രണവുമനുസരിച്ചേ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് ഇനി കേരളം ഭരിക്കാനാകൂ. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതിന് മുമ്പു തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കു റിച്ചുള്ള ചര്‍ച്ച സജീവമാക്കുന്ന മുസ്ലീം ലീഗ് തന്ത്രം മറ്റൊരടവാണ് (7 മെയ്, കേരളം എങ്ങോട്ട്, ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ ഭീകര്ത; പോലീസ് കേസെടുത്തു, ജന്മഭൂമി).

3.12. മുസ്ലീം ലീഗിന്റെ മതഭീകരത

ആടിന്റെ തലയുമായുള്ള ആഹ്ലാദപ്രകടനത്തിന്റെ പ്ശ്ചാത്തലത്തില്‍ ജന്മഭൂമി എഡിറ്റോറിയല്‍:  മുസ്ലീം ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകളോര്‍ത്ത് വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍, പ്രത്യേകിച്ച് ഹിന്ദു സമൂഹം നിയമസഭാ തെരഞ്ഞടുപ്പിന്റെ പ്രചാരണ കാലത്തു തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മതമാണ് തങ്ങള്‍ക്ക് വലുതെന്നും. ഭരണമില്ലായിരുന്ന പത്ത് വര്‍ഷക്കാലം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് മുസ്ലീം ലീഗ് അധികാരത്തില്‍ വരുന്നതെന്നും ആ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ് തന്നെ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ആശങ്ക വര്‍ധിക്കുകയുണ്ടായി. മത്സരിച്ച സീറ്റുകളിലെല്ലാം എന്നുതന്നെ പറയാം മതപരമായ ധ്രുവീകരണത്തിലൂടെ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചതോടെ യുഡിഎഫിലും, പുതുതായി രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാരിലും മുസ്ലീം ലീഗ് അമിതാധികാരം പ്രയോഗിക്കുമെന്ന് ഉറപ്പാണ്. മുസ്ലീം ലീഗിന് ആധിപത്യമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള അപകടം ഇതിനു മുന്‍പും കേരളം അനുഭവിച്ചിട്ടുള്ളതാണ്. മലപ്പുറം ജില്ല രൂപികരണം മുതല്‍ അഞ്ചാം മന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും വേണ്ടിയുള്ള അവകാശവാദങ്ങളും മാറാട് കൂട്ടക്കൊലയും വരെയുള്ള നിരവധി കാര്യങ്ങള്‍ ഇതിന് തെളിവ് നല്‍കുന്നു. മുസ്ലീം ലീഗ് എത്ര മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും അവരുടെ മതഭീകരതയാണ് ഇപ്പോള്‍ ഒരിക്കല്‍ക്കൂടി പുറത്തുവരുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലിഗ് നേത്യത്വം തയ്യാറായില്ല. മാറാട് ഹിന്ദുക്കളെ കുട്ടക്കൊല ചെയ്തവരെയും മുസ്ലീം ലീഗ് സംരക്ഷിക്കുകയായിരുന്നല്ലോ. ലീഗിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കും എന്നതിന്റെ തിരനോട്ടമാണ് കഴിഞ്ഞ ദിവസം കണ്ടത് (7 മെയ്, മുസ്ലീം ലീഗിന്റെ മതഭീകരത, എഡിറ്റൊറിയല്‍, ജന്മഭൂമി).

3.13. ലീഗ് ഹിന്ദുനാമധാരിയെ തോല്‍പ്പിച്ചു

മുസ്ലീം ലീഗ് മത്സരിപ്പിച്ച എല്ലാ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിച്ചു, ഒരാളെ ഒഴികെ. മുസ്ലീം ലീഗിന്റെ സംവരണ സീറ്റില്‍ മത്സരിപ്പിക്കേണ്ടി വന്ന ഹിന്ദു നാമധാരിയായ ജയന്തി രാജനെ ഒഴികെ. അതെന്താ അങ്ങനെ? മുസ്ലീം ലീഗിന്റെ നേതൃത്വം ഇവരെ മാത്രം പരാജയപ്പെടുത്താന്‍ ഉണ്ടായ കാരണം നിങ്ങള്‍ക്ക് അറിയുമോ? മതവെറിപൂണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലീം ലീഗ്. അവരെ എങ്ങനെ ഈ സഹോദരി വിജയിപ്പിക്കും ഇവര്‍ ഹിന്ദുവായ ഒരു സ്ത്രീയാണ്. ബിജെപി മുസ്ലിങ്ങളോട് ചെയ്യുന്ന അതേ നാണയത്തില്‍ പകരം വീട്ടുകയാണ് മുസ്ലീം ലീഗ് എന്ന പ്രസ്ഥാനം എവിടെ എത്തിക്കുമെന്ന് കണ്ടറിഞ്ഞ് കാണണം (07 മെയ്, ഫേസ്ബുക്ക് പോസ്റ്റ്/ നമ്പൂതിരി കൊട്ടേഷന്‍സ്).

3.14. പച്ചപ്പുക

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെക്കുറിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്:

വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നുമുയരുന്ന പുകയുടെ നിറം പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തോ ഇല്ലയോ എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതുപോലെ ഹൈക്കമാന്‍ഡ് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനികളില്‍ നിന്നുയരുന്ന പുകയുടെ നിറം നോക്കി ആരാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് നമുക്ക് അറിയാനായി കാത്തിരിക്കാം.

1) വെളുത്ത പുക വന്നാല്‍ ‘രമേശ് ചെന്നിത്തല’ മുഖ്യമന്ത്രി 

2) കറുത്ത പുക വന്നാല്‍ ‘കെ.സി വേണുഗോപാല്‍’ മുഖ്യമന്ത്രി 

3) പച്ച പുക വന്നാല്‍ ‘വി.ഡി സതീശന്‍’ മുഖ്യമന്ത്രി 

രമേശ് ചെന്നിത്തലയുടെയും, പി.സി.വേണുഗോപാലിന്റെയും പൊക ഒന്നിച്ചു വന്നാല്‍ വി.ഡി സതീശന്‍ മുഖ്യമന്ത്രി ആകുമെന്ന് നമുക്ക് ഉറപ്പിക്കാം (08 മെയ്, ഫേസ്ബുക്ക്/ മറുനാടന്‍ മലയാളി).

3.15. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന ലീഗ്

മുഖ്യമന്ത്രിചര്‍ച്ചയില്‍ വി.ഡി സതീശനെ പിന്തുണച്ച മുസ്ലീം ലീഗിനെതിരേ മാത്യു കുഴല്‍നാടന്‍:  മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലാണ്. പക്ഷെ, മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണം. വിജയം ആരും മറക്കരുത്. പരസ്പരം ധാരണയോടെ മുന്നോട്ടുപോകണം (08 മെയ്, ‘ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട’; ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍).

3.16. വിദ്യാഭ്യാസ വകുപ്പും ലീഗും

യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസവകുപ്പ് ലീഗ് കൈകാര്യം ചെയ്യുന്നത് ബിജെപിയടക്കമുള്ള ചില സംഘടനകള്‍ വിവാദമാക്കി. ഈ സാഹചര്യത്തില്‍ ആ വകുപ്പ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കാന്‍ ലീഗ് തീരുമാനിച്ചുവെന്ന് മനോരമ റിപോര്‍ട്ട് ചെയ്തു: യുഡിഎഫ് ഭരണകാലത്ത് കൈവശം വച്ചിരുന്ന വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസിനു വിട്ടു കൊടുക്കാന്‍ മുസ്ലീം ലീഗ്. വിദ്യാഭ്യാസ വകുപ്പ് സ്ഥിരമായി മുസ്ലീം ലീഗ് കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ അടുത്ത കാലത്തായി ഉയര്‍ന്നുവന്ന വിവാദങ്ങളാണു വിദ്യാഭ്യാസ വകുപ്പ് കയ്യൊഴിയാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. പകരം ആരോഗ്യ വകുപ്പോ റവന്യു വകുപ്പോ ആവശ്യപ്പെടും (08 മെയ്,  വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ മുസ്ലീം ലീഗ്, മനോരമ).

3.17. ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?

താനൂരില്‍ ആടിന്റെ തലയുമായി ആഹ്ലാദപ്രകടനം നടത്തിയ സംഭവത്തെക്കുറിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍: 

ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ? മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ”തലയറുപ്പ് രാഷ്ട്രീയ”ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും. ആയിരം തവണ വര്‍ഗ്ഗീയ കൂട്ടുമുന്നണി എന്നെ തോല്‍പിച്ചാലും നിങ്ങള്‍ക്കു കീഴടങ്ങുന്ന പ്രശ്‌നമില്ല. മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. തലയെടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുമ്പോട്ടു വരാം. വെട്ടിവീഴ്ത്താന്‍ ചങ്കൂറ്റമുള്ളവര്‍ക്ക് അങ്കത്തിനിറങ്ങാം. തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം. ഇന്‍ക്വിലാബ് സിന്ദാബാദ് (08 മെയ്, ഫേസ്ബുക്ക്/ ഡോ. കെ.ടി ജലീല്‍).

3.18. കുഞ്ഞാലിക്കുട്ടിക്ക് ഇന്ത്യന്‍ രക്തമില്ല

കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാവാന്‍ അവകാശമില്ലെന്ന് ഹിന്ദുത്വനേതാവ് ശശികല: ‘പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ടോ ആധാര്‍ ഉള്ളതുകൊണ്ടോ കുഞ്ഞാലിക്കുട്ടി ഇന്ത്യന്‍ ആവണമെന്നില്ല. സിരകളിലോടുന്നത് വേറൊരു രക്തം. മുഖ്യമന്ത്രി ആവാന്‍ അവകാശമില്ല’ (08 മെയ്, ഫേസ്ബുക്ക്/ മക്തൂബ് മലയാളം പോസ്റ്റര്‍).

3.20. വി.ഡി സതീശനെ സ്‌പോണ്‍സര്‍ ചെയ്തത് ലീഗ്

വി.ഡി സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്‌പോണ്‍സര്‍ ചെയ്തത് ലീഗെന്ന് വെള്ളാപ്പള്ളി: ആര് മുഖ്യമന്ത്രിയായാലും എനിക്കൊരു ചുക്കുമില്ല, വി.ഡി സതീശന്‍ എന്നെ ഒരു ചുക്കും ചെയ്യില്ല;  അദ്ദേഹത്തെ സ്പോണ്‍സര്‍ ചെയ്തത് ലീഗാണ്, ലീഗ് ചാടി കളിക്കെടാ കുഞ്ഞിരാമ എന്ന് പറഞ്ഞാല്‍ സതീശന്‍ ചെയ്യും (09 മെയ്, ഫേസ്ബുക്ക്/ തേര്‍ഡ് ഐ ന്യൂസ് ലൈവ്).

3.21. ഭരണത്തില്‍ ലീഗിന്റെ കടിഞ്ഞാണ്‍

യുഡിഎഫില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുന്നേ ഭരണത്തില്‍ ലീഗ് പിടിമുറുക്കിയെന്ന് ജന്മഭൂമി:  യുഡിഎഫില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുന്നേ ഭരണത്തില്‍ ലീഗ് പിടിമുറുക്കി. മുഖ്യമന്ത്രി ആരാകണമെന്ന നിര്‍ദേശം നല്‍കിയത് ലീഗ് നേതാക്കള്‍. ലീഗിന്റെ കൈകടത്തലിനെതിരെ സംസാരിച്ച കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ നടത്തിയ പ്രതിഷേധം ഭരണത്തില്‍ പിടിമുറുക്കുന്നതിനുള്ള മുന്നറിയിപ്പാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭിക്കുന്ന വിദ്യാഭ്യാസം, പൊതുമരാമത്ത്, ആരോഗ്യം, തദ്ദേശം, വ്യവസായം ഉള്‍പ്പെടെ വകുപ്പുകള്‍ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം ലീഗില്‍ നിന്നും മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും പിന്നീട് അതില്ലാതായി. ലീഗിന്റെ 22 എംഎല്‍എമാരെ കൂടാതെ മുസ്ലീം വിഭാഗത്തിലുള്ള എട്ട് എംഎല്‍മാരുടെ കൂടി കണക്ക് പറഞ്ഞാണ് ലീഗ് ഭരണത്തില്‍ ഇടപെട്ട് തുടങ്ങിയത്. ഇതിനുപിന്നാലെയാണ് ലീഗ് നേതാവിന്റെ പിഎയുടെ നിര്‍ദേശപ്രകാരം കുടുംബശ്രീ ജില്ലാ മിഷനിലെ 2624 താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ നിയമിക്കപ്പെട്ടവരുള്‍പ്പടെയുള്ളവര്‍ ഇതിലുണ്ട്. പകരം ലീഗുകാരെ തിരുകിക്കയറ്റാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇതടക്കം ഭരണപരമായ വകുപ്പുകളിലെല്ലാം ലീഗ് ഇടപെട്ട് തുടങ്ങി. ആഭ്യന്തരവകുപ്പിലെ സ്ഥലം മാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലീഗ് പട്ടിക തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം (09 മെയ്, ഭരണത്തിലെത്തും മുമ്പേ ലീഗ് കടിഞ്ഞാണ്‍ പിടിച്ചു,അനീഷ് അയിലം, ജന്മഭൂമി).

3.22. ഇസ്ലാമിക മതമൗലികവാദികള്‍ മുതലെടുക്കുന്നു

മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ജന്മഭൂമി: ആര് മുഖ്യമന്ത്രിയായാലും കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങള്‍ അവസാനിക്കില്ല. ചേരിപ്പോരുകള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. ഭരണം അസ്ഥിരമാകും. മുസ്ലീം ലീഗിനെ പോലുള്ള കക്ഷികള്‍ അവസരം മുതലാക്കി പരമാവധി വിലപേശും. ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും പോലുള്ള ഇസ്ലാമിക മതമൗലികവാദികള്‍ മുതലെടുപ്പ് നടത്തും. അവര്‍ മതപരമായ അജണ്ട പരമാവധി പുറത്തെടുക്കും. ജനങ്ങള്‍ മാറി ചിന്തിക്കാതെ ഈ വിഷമവൃത്തത്തില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ല (09 മെയ്, കോണ്‍ഗ്രസ് ജനവിധിയെ അവഹേളിക്കുന്നു, ജന്മഭൂമി).

3.23. വെല്ലുവിളിച്ച് ലീഗ്

മുസ്ലീം ലീഗിന് വിദ്യാഭ്യാസ വകുപ്പ്  കൊടുക്കരുതെന്ന ക്യാമ്പയിന്‍ തുടങ്ങിവച്ചത് കഴക്കൂട്ടം ബിജെപി എംഎല്‍എ വി മുരളീധരനായിരുന്നു. പിന്നീട് ഇത് ഇടതുവ്യക്തികളും മാധ്യമങ്ങളും ഏറ്റെടുത്തു. ദേശാഭിമാനിയുടെ ഒരു വാര്‍ത്ത ഇങ്ങനെയായിരുന്നു: വെല്ലുവിളിച്ച് ലീഗ്, 5 മന്ത്രിമാര്‍ വേണം, വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല (9 മെയ്, ഫേസ്ബുക്ക് പോസ്റ്റ്/ അസ്ലഹ് കയ്യാലക്കത്ത്).

3.24. ലീഗിന്റെ പ്രതിനിധി

‘മുസ്ലീം ലീഗ് ആര്‍ക്കു വേണ്ടിയാണോ ഇടപെടുന്നത്, അയാള്‍ക്കും അത് ഗുണം ചെയ്യില്ലെന്ന് ജി സുകുമാരന്‍നായര്‍ (9 മെയ്, ഫേസ്ബുക്ക്/ ഇന്ത്യന്‍ എക്‌സ്പ്രസ്).

3.25. ലീഗിന്റെ അടിമകളോ

ആദ്യം കോണ്‍ഗ്രസ്സിലും പിന്നീട് സിപിഎമ്മിലേക്കും മാറിയ ഡോ. പി സരിന്‍ മാധ്യമപ്രവര്‍ത്തകന്‍ സാജന്‍ സ്‌കറിയയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് എഴുതി. ലീഗുമായുള്ള ബന്ധത്തെ ചോദ്യം ചെയ്ത സാജനെപ്പോലെ കോണ്‍ഗ്രസ്സുകാരും ആ ബന്ധം തള്ളിപ്പറയുന്നുണ്ടോയെന്ന ചോദ്യങ്ങളുപയോഗിച്ചുകൊണ്ടാണ് അദ്ദേഹം ലീഗിനെ ആക്ഷേപിച്ചത്: നിങ്ങളുടെ മുഖ്യമന്ത്രിയാകാനിരിക്കുന്ന നേതാവിനെ പിന്തുണയ്ക്കുന്നവരില്‍ കറിയാച്ചന്‍ പറഞ്ഞുവെക്കുന്നത് പോലെ അപകടകരമായൊരു ‘ഇസ്ലാമിക ആള്‍ക്കൂട്ട പാറ്റേണ്‍’ ഉണ്ടെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ? കറിയാച്ചന്‍ പറയുന്നതുപോലെ നിങ്ങള്‍ ഓരോരുത്തരും ‘തീവ്ര ഇസ്ലാമിക ചിന്ത’യുടെ അടിമകളാണോ? ‘മുസ്ലീം ലീഗിന്റെ അടിമകളായിട്ടാണ് കോണ്‍ഗ്രസുകാരെല്ലാം ഇരിക്കുന്നത് എന്നതുകൊണ്ട് ലീഗിനെ പറ്റി ആരും ഒന്നും മിണ്ടരുത്’ എന്നാണോ കറിയാച്ചനെ പോലെ നിങ്ങളും കരുതുന്നത്? ‘ഇവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആണ് ലീഗ് ശ്രമിക്കുന്നത് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ടെന്ന് ‘ കറിയാച്ചനെ പോലെ നിങ്ങളും വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ഇതിലെല്ലാം മറിച്ചൊരു അഭിപ്രായമാണ് ഉള്ളത് എങ്കില്‍ ധൈര്യമായി അത് വിളിച്ചു പറയുക. ഇല്ലെങ്കില്‍, അടുത്ത അഞ്ചുവര്‍ഷവും നിങ്ങള്‍ ഈ മാരണത്തെ സഹിക്കേണ്ടി വരും. ഞങ്ങളെ അറിയുന്നവരോട് ഞങ്ങള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്: ഷാജന്‍ സ്‌കറിയ റണ്‍സ് എ ഡേര്‍ട്ടി ബിസിനസ് (10 മെയ്, ഫേസ്ബുക്ക്/ ഡോ. പി സരിന്‍).

3.25. സതീശനുവേണ്ടി തീവ്രമതസംഘടനകള്‍

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച ചര്‍ച്ചയില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച ഒരു കുറിപ്പില്‍നിന്ന്: വി.ഡി സതീശന് ജനപിന്തുണ ഉണ്ടെന്ന് കാണിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മുഴുവന്‍ തീവ്ര സംഘടനകള്‍ ആണ്. ഇപ്പോഴത്തെ ഈ നാടകങ്ങള്‍ മുഴുവന്‍ സ്പോണ്‍സര്‍ ചെയ്യുന്നതും അവരാണ്. അവര്‍ക്ക് വേണ്ടത് വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കുക എന്നതാണ്. കെ പി സി സി പ്രസിഡന്റിനെ പോലും മുസ്ലീം ലീഗ് അണികള്‍ പരസ്യമായി ചീത്തവിളിക്കുന്നു എങ്കില്‍, കോണ്‍ഗ്രസ് എന്ന പാര്‍ട്ടി എത്രത്തോളം ദുര്‍ബലം ആയി എന്ന് ആലോചിച്ചു നോക്കൂ..! വി.ഡി സതീശന്‍ മുഖ്യമന്ത്രി ആയാല്‍ മുസ്ലീം ലീഗിന്റെ കൈകളിലെ ഒരു പാവ മാത്രം ആയിരിക്കും എന്നുറപ്പാണ്. യഥാര്‍ത്ഥ ഭരണം നടത്തുക ലീഗും, ജമാ അത്തെ ഇസ്ലാമിയും, എസ്ഡിപിഐയും ചേര്‍ന്ന് തന്നെ ആയിരിക്കും. ‘മതമാണ് മതമാണ് മതമാണ് ഞങ്ങള്‍ക്ക് പ്രധാനം’ എന്നൊക്കെ മുസ്ലീം ലീഗ് നേതാക്കള്‍ പരസ്യമായി അലറിയിട്ടും ഒരക്ഷരം മിണ്ടാതെ ഇരുന്ന ആളാണ് വി.ഡി സതീശന്‍ എന്നത് മറക്കരുത്. ഇത്രേയുള്ളൂ സതീശന്റെ നിലപാട്. തീവ്ര സംഘടനകള്‍ ഊതിപ്പെരുപ്പിച്ച, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ മാത്രമാണ് വി.ഡി സതീശന്‍ (10 മെയ്, സതീശന്‍ മുഖ്യമന്ത്രി ആയാല്‍, കേരളം നിന്ന് കത്തും; ചെന്നിത്തലയെ ഒതുക്കി, സതീശന് വേണ്ടി തീവ്രമതസംഘടനകള്‍ തന്നെയാണ് രംഗത്ത്; ജിതിന്‍ ജേക്കബ്, ജന്മഭൂമി ഓണ്‍ലൈന്‍).

3.26. ആടിന്റെ തലയറക്കല്‍ ലീഗിന്റെ മുന്നറിയിപ്പോ?

ആടിന്റെ തലയുമായി പ്രകടനം നടത്തിയതിനെക്കുറിച്ച് മുന്‍ വൈസ്ചാന്‍സ് ലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പ്: തലയറുക്കപ്പെട്ട ആടിന്റെ പിടയുന്ന ശരീരവും പൊട്ടിയൊഴുകുന്ന ചോരയും അടയാന്‍ മടിക്കുന്ന കണ്ണുകളുള്ള അതിന്റെ തലയും നോക്കി മുസ്ലീം ലീഗ് പ്രവര്‍ത്തകരും നേതാക്കളും ആര്‍മാദിച്ചു. ഇതിനു സാക്ഷ്യം വഹിക്കേണ്ടി വന്ന വിരളമായ ഹിന്ദുക്കള്‍ പേടിച്ചോടി. ഇന്നലെ അവര്‍ രാത്രിയില്‍ നായിന്റെ തലയറുത്തു ഭീതി വളര്‍ത്തി. ഇന്ന്, പകല്‍ വെളിച്ചത്തില്‍ ആടിന്റെ തലയറുത്ത് ആളുകളെ ഭയപ്പെടുത്തി. നാളെ മനുഷ്യന്റെ തലയറുത്ത് തള്ളുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നു. 1921ല്‍ മലബാര്‍ ലഹളയില്‍ ഹിന്ദുവിന്റെ തലയറുത്ത കത്തി കടലില്‍ കളഞ്ഞിട്ടില്ല എന്ന് അവര്‍ തെളിയിച്ചു. ഇന്ന് ആടാണെങ്കില്‍ നാളെ മനുഷ്യന്‍ എന്ന് ആശങ്കപ്പെട്ടുകൊണ്ട് താനൂരില്‍ തോറ്റ സ്ഥാനാര്‍ത്ഥി ഡോ. കെ.ടി ജലീല്‍ പരാതി നല്‍കി. എന്നിട്ടും ആരും കേസ് എടുത്തില്ല. ആളുകള്‍ മാത്രമല്ല അധികാരികളും മലപ്പുറത്ത് മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലായി. അവരെല്ലാം മുസ്ലീം ലീഗിനെ ഭയക്കുന്നു. ഇതര മതസ്ഥരില്‍ ഭയം ജനിപ്പിക്കുക എന്നത് ജിഹാദികളുടെ നടപ്പുരീതിയാണ്. ജിഹാദിനു ശേഷം ഖുര്‍ബാനി നടത്തല്‍ അന്നത്തെ ശീലമായിരുന്നു. കേരളത്തില്‍ ഇത് ഉപയോഗിക്കുന്നത് ഇതരമതസ്ഥരില്‍ ഭയം ജനിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇതര മതസ്ഥരെ ഭയപ്പെടുത്തി ഒതുക്കുക എന്നത് ഇസ്ലാമിക രീതിയായതുകൊണ്ട് അവലും മലരും കരുതിക്കോ എന്നും കുന്തിരിക്കം പുകയട്ടെ എന്നും അവര്‍ മുദ്രാവാക്യം മുഴക്കും. ലീഗ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് കെ എം ഷാജി പരസ്യമായും തങ്ങള്‍മാര്‍ രഹസ്യമായും പറഞ്ഞ കാര്യങ്ങള്‍ നടപടിയില്‍ എത്തുന്നതിന്റെ തുടക്കമാണ് ഈ ആടുവെട്ടല്‍ കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. ഈ ഹീനമായ സംഭവത്തെ വാര്‍ത്തയാക്കാന്‍ പോലും ജിഹാദി പണകൊഴുപ്പില്‍ അറമാദിക്കുന്ന മാപ്രകള്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന മാധ്യമപ്രവര്‍ത്തകര്‍ മടിച്ചു. താന്‍ മുഖ്യമന്ത്രിയായാല്‍ ഹിന്ദു വര്‍ഗീയതയെ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച വി.ഡി സതീശന്‍ മുസ്ലീം ജിഹാദിനെ പ്രോത്സാഹിപ്പിക്കും എന്നാണോ അര്‍ത്ഥമാക്കുന്നത്? 1921ലെ ഹിന്ദുവംശഹത്യക്ക് മുന്‍പ് അഞ്ച് കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു കലാപത്തില്‍ വാരിയം കുന്നന്റെ ബാപ്പ പ്രതിയാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു. അന്ന് ആര്‍എസ്എസ് ഉണ്ടായിട്ടില്ല. 1915 ലാണ് കഠാരയുമായി കഴുത്തറക്കാനും ബലാത്സംഗം ചെയ്യാനും നടക്കുന്ന മാപ്പിളയെ കുറിച്ച് വള്ളത്തോള്‍ ‘ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’ എന്ന കവിത എഴുതിയത്. അന്നും മാപ്പിളമാര്‍ നിയമം അനുസരിക്കാന്‍ വിസമ്മതിച്ചിരുന്നു എന്നു വേണം കരുതാന്‍. കാരണം,’ തട്ടിപ്പറി തൊഴിലായ്പുലരും മുഹമ്മദീയന്‍’ എന്നാണ് വള്ളത്തോള്‍ മുഹമ്മദീയരെ വിശേഷിപ്പിക്കുന്നത്. തട്ടിപ്പറി അന്നും നിയമസാധുതുള്ള ജോലി ആയിരുന്നില്ല. അതുകൊണ്ട്  ഹിന്ദുക്കള്‍ക്ക് അവരെ ഭയമായിരുന്നു എന്നുംആ കവിത ഉദാഹരിക്കുന്നു. ഈ ആടിന്റെ തലയറക്കല്‍ ജിഹാദിനെ കുറിച്ച് യുഡിഎഫ് നേതാക്കള്‍ എന്തു പറയുന്നു എന്നറിയാന്‍ കേരളത്തിന് താല്പര്യമുണ്ട് (10 മെയ്, ഫേസ്ബുക്ക്/ ഡോ. കെ.എസ് രാധാകൃഷ്ണന്‍).

3.27. ലീഗിന്റെ ശക്തി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ലീഗിന്റെ ശക്തിയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പല മാധ്യമങ്ങളും പുറത്തുവിട്ടു. ഇതിലൊക്കെ ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈവശം വയ്ക്കുന്നതിനെക്കുറിച്ച ആശങ്കകള്‍ പങ്കുവച്ചിരുന്നു: 

ഇക്കുറി മത്സരിച്ച 27-ല്‍ 22 സീറ്റുകളിലും വിജയിച്ചാണ് മുസ്ലീം ലീഗിന്റെ വരവ്. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയും ലീഗാണ്. മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ അഞ്ചിലേറെ മന്ത്രിമാരെയും ഉപമുഖ്യമന്ത്രിസ്ഥാനവും ലീഗ് ആവശ്യപ്പെടാനുള്ള സാധ്യതയാണു തെളിയുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറയ്ക്കല്‍ അബ്ദുള്ള, എം.എ. റസാഖ്, കെ.എം. ഷാജി എന്നിവരാണ് സാധ്യതാ പട്ടികയില്‍. യു.ഡി.എഫ്. രൂപീകരിച്ചതുമുതല്‍ അധികാരമേറുമ്പോഴെല്ലാം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇത്തവണ ലീഗിനെ ഈ വകുപ്പ് ഏല്‍പ്പിക്കരുതെന്ന് ചില കേന്ദ്രങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പ് ലീഗിനു കൈമാറുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വര്‍ഗീയ താല്‍പ്പര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ബി.ജെ.പി. നേതാവും നിയുക്ത കഴക്കൂട്ടം എം.എല്‍.എയുമായ വി. മുരളീധരന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തങ്ങളുടെ പ്രതിനിധി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ സംസ്ഥാനത്ത് തലയെടുപ്പുള്ള സര്‍വകലാശാലകള്‍ രൂപീകരിച്ചതടക്കം വിസ്മരിച്ചാണ് വിമര്‍ശനമെന്ന് ലീഗ് അണികള്‍ പറയുന്നു. പുത്തരിയിലെ കല്ല് പോലെയാണ് ഇത്തവണത്തെ യു.ഡി.എഫ്. മന്ത്രിസഭാ രൂപീകരണമെന്ന് അഭിപ്രായപ്പെടുന്ന ലീഗിന്റെ സാധാരണ പ്രവര്‍ത്തകരെ ഈ വിഷയവും അസ്വസ്ഥരാക്കുന്നുണ്ട് (10 മെയ്, മുഖ്യമന്ത്രിപ്പോരില്‍ വിജയത്തിളക്കം മങ്ങി; ലീഗ് അണികള്‍ക്കു നിരാശ,  സി.ഒ.ടി. അസീസ്, മംഗളം).

3.28. മുസ്ലീം ലീഗില്ലെങ്കില്‍ വര്‍ഗീയ കക്ഷികള്‍ ശക്തമാകും

മുസ്ലീം ലീഗില്ലെങ്കില്‍ ആ സ്ഥാനം അലങ്കരിക്കുക വര്‍ഗീയ ശക്തികളാകുമെന്നും അതിനെ തടയിടുന്നത് മുസ്ലീം ലീഗുമാണെന്ന് വി.ഡി സതീശന്‍: വര്‍ഷങ്ങളായി പാണക്കാട് കുടുംബവുമായും മുസ്ലീം, ലീഗുമായും തനിക്ക് അടുത്ത ബന്ധമാണുള്ളത്. മുസ്ലീം ലീഗ് സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകളെ അദ്ദേഹം പ്രശംസിച്ചു. പള്ളുരുത്തി, മുനമ്പം തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടാകാനിടയുള്ള വര്‍ഗീയ വിദ്വേഷങ്ങള്‍ തടയാന്‍ ലീഗ് നേതൃത്വം നല്‍കിയ പിന്തുണ മാതൃകാപരമാണ്. മുസ്ലീം ലീഗ് ദുര്‍ബലമായാല്‍ ആ സ്ഥാനം വര്‍ഗീയ ശക്തികള്‍ കൈക്കലാക്കും. അത് കേരളത്തിന്റെ, മതസൗഹാര്‍ദത്തിന് വലിയ  ഭീഷണിയാകും. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കാലം മുതല്‍ പാണക്കാട് തങ്ങള്‍മാര്‍ സ്വീകരിച്ച സംയമന രാഷ്ട്രീയമാണ് കേരളത്തെ ഇന്നും സമാധാനത്തോടെ നിലനിര്‍ത്തുന്നത് (17 മെയ്, മുസ്ലീം ലീഗ് യു ഡി എഫ് ന്റെ ശക്തി കേന്ദ്രമെന്ന് സതീശന്‍, മംഗളം).

3.29. സതീശന് പിന്നിലെ ലീഗ്

കോണ്‍ഗ്രസിനും ലീഗിനും കേരള രാഷ്ട്രീയത്തിനും സതീശന്റെ ഉയര്‍ച്ച എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന തലക്കെട്ടില്‍ ദ ഹിന്ദു പത്രത്തില്‍ വര്‍ഗീസ് കെ ജോര്‍ജ് ഒരു ലേഖനം എഴുതിയിരുന്നു. ലേഖനത്തിലെ വാദമുഖങ്ങള്‍: എസ് എന്‍ ഡി പി യുടെ വെള്ളാപ്പള്ളി നടേശനും, എന്‍എസ്എസിന്റെ സുകുമാരന്‍ നായരും മറ്റുമായി ഏറ്റുമുട്ടുകയും മുസ്ലീം ക്രിസ്ത്യന്‍ വര്‍ഗീയതകളോടും മൃദു സമീപനം സ്വീകരിക്കുകയും വഴി  സെക്യുലറിസത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയുടെ ഇമേജ് ഉണ്ടാക്കി ജനസംഖ്യയില്‍ പകുതിയോളം വരുന്ന മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ പിന്തുണ നേടിയാണ് സതീശന്‍ മുഖ്യമന്ത്രി ആയത്. മുസ്ലീം ലീഗോ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസോ വഴിയല്ല സതീഷന്‍ ഇത് സാധിച്ചത്. പാര്‍ട്ടികളെ മറികടന്ന് സോഷ്യല്‍ മീഡിയയിലെ ‘റീല്‍സ് ഫാക്ടറിയുടെ’ സഹായത്തോടെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലീങ്ങളിലെ ജനസാമാന്യത്തെ നേരിട്ട് സ്വാധീനിച്ചു കൊണ്ടാണ്. മുസ്ലീം ലീഗ് സതീശനെ പിന്തുണച്ചത് മുസ്ലീം ജനസമാന്യത്തിന്റെ സമ്മര്‍ദ്ദം മൂലം മറ്റു വഴിയില്ലാതെ വന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം സതീശനെ അംഗീകരിച്ചതും അതുപോലെ മറ്റു വഴിയില്ലാതായപ്പോഴാണ് (17 മെയ്, ഫേസ്ബുക്ക്/ ജോര്‍ജ്കുട്ടി കിളിയന്തറയില്‍).

3.30. മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു

ഘടക കക്ഷിയായ ലീഗിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി സതീശന്റെ മറുപടി; 

 സംഘപരിവാര്‍ ഈ പ്രചാരണം നടത്തുന്നതില്‍ അത്ഭുതമില്ല. സാമുദായികമായി വിഭജിച്ച് നേട്ടം കൊയ്യുകയാണ് അവരുടെ ലക്ഷ്യം. സിപിഎമ്മും ആ വഴി നടക്കാന്‍ ശ്രമിക്കുന്നതില്‍ നിരാശയുണ്ട്. ഏറെ നാളായി ഈ പ്രചാരണം നടത്തുന്നു. ലീഗ് ഒരു സീറ്റ് പോലും അധികം ചോദിച്ചില്ല. അവരുടെ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് കൂടി താല്പര്യം ഉള്ള ഒരാളെ മത്സരിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിന്റെ സാമൂഹിക ഘടന തകര്‍ക്കുന്ന ഏതെങ്കിലും പ്രവര്‍ത്തി ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.മുനമ്പം ആളിക്കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാതിരിക്കാനാണ് ലീഗ് മുന്‍കൈയെടുത്തത്. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും കൂടി ബിഷപ്പ് ഹൗസില്‍ പോയി അവരെ കണ്ട് പ്രശ്‌നപരിഹാരത്തിനായി നിലകൊണ്ടത് മറക്കാനാകുമോ, മുസ്ലീം ലീഗ് ദുര്‍ബലമായാല്‍ ആ സ്ഥാനം തീവ്രവാദ ശക്തികള്‍ കൊണ്ടുപോകും. അവരെ തടുത്തുനിര്‍ത്തുന്ന ശക്തി കൂടിയാണ് ലീഗ് (18 മെയ്, സമ്പദ്വ്യവസ്ഥയെ ഉയിര്‍പ്പിക്കും – വി.ഡി സതീശന്‍, മാതൃഭൂമി).

3.31. ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമോഫോബിയ

മുസ്ലീം ലീഗ് ഇല്ലായിരുന്നെങ്കില്‍ മലബാറിലെ മുസ്ലീങ്ങള്‍ വര്‍ഗീയവാദികളായേനെ എന്ന തരത്തില്‍ ആഖ്യാനങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമോഫോബിയയാണെന്ന് ജംഗ്ഷന്‍ഹാക്ക്, യൂട്യൂബ് ചാനല്‍: മുസ്ലീം ലീഗ് ഇല്ലായിരുന്നെങ്കില്‍ മലബാറിലെ മുസ്ലീങ്ങള്‍ വര്‍ഗീയവാദികളായേനെ എന്ന തരത്തില്‍ ആഖ്യാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുസ്ലീം സമുദായത്തെയും ആ രാഷ്ട്രീയ പ്രസ്ഥാനത്തെയും ഒരുപോലെ അപമാനിക്കുന്ന ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമോഫോബിയയാണെന്നും മുസ്ലീങ്ങള്‍ എപ്പോഴും വര്‍ഗീയതയിലേക്ക് പോകാന്‍ സാധ്യതയുള്ളവരാണെന്ന തെറ്റായ ധാരണ പരത്തുന്ന ഇത്തരം കുടുസ്സായ ചിന്തകള്‍ക്ക് പകരം, മലബാറിലെയും കേരളത്തിലെയും ചെരുപ്പുകുത്തി, ഇറച്ചിവെട്ടു, ചാക്ക് തൈക്കുന്നവര്‍ എന്നൊക്കെ വിളിച്ച പിന്നോക്ക ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ചരിത്രപരമായ പങ്കിന്റെ പേരിലാണ് ലീഗ് വിലയിരുത്തപ്പെടേണ്ടത് (18 മെയ്, ജംഗ്ഷന്‍ഹാക്ക്, യൂട്യൂബ് ചാനല്‍).

3.32. മന്ത്രിസഭയിലെ വകുപ്പ വിഭജനം വൈകിയതിനു പിന്നില്‍ ലീഗ്

മന്ത്രിസഭിലെ വകുപ്പ് വിഭജനം മുഖ്യമന്ത്രിയെ തീരുമാനിച്ചതിനുശേഷമാണ് നടന്നത്. ഇതേ കുറിച്ച് മറുനാടന്‍ മലയാളിയുടെ വ്യാഖ്യാനം: വി.ഡി. സതീശന്‍ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലും കോണ്‍ഗ്രസിനുള്ളിലും ശക്തമായ ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വകുപ്പ് പ്രഖ്യാപന വിജ്ഞാപനം വൈകുന്നു. ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് യുവനേതാവ് റോജി എം. ജോണിന് നല്‍കാന്‍ ധാരണയായതോടെ, അതിനു പകരമായി തങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് വേണമെന്ന കടുത്ത നിലപാടിലാണ് മുസ്ലീം ലീഗ് നേതൃത്വം. എന്നാല്‍, ഫിഷറീസ് വകുപ്പ് ലീഗിന് വിട്ടുനല്‍കിയാല്‍ ലത്തീന്‍ സഭ ഉള്‍പ്പെടെയുള്ള തീരദേശ സമൂഹങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കാമെന്ന ആശങ്കയില്‍ ഈ വകുപ്പ് കോണ്‍ഗ്രസ് തന്നെ കൈവശം വെക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ആവശ്യപ്പെടുന്നു (18 മെയ്, ‘സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പില്ലാതെ മന്ത്രിമാര്‍; വകുപ്പ് വിഭജനത്തില്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം മുറുകുന്നു; റോജിക്ക് ഉന്നത വിദ്യാഭ്യാസം നല്‍കിയാല്‍ ഫിഷറീസ് വേണമെന്ന് ലീഗ്; കൃഷി വകുപ്പിനോട് ടി സിദ്ദിഖിന് താല്‍പര്യക്കുറവ്; വിജ്ഞാപനം നീളുന്നതിന് പിന്നില്‍’, മെയ് 18, മറുനാടന്‍ മലയാളി).

3.33. ലീഗിന്റെ സുല്‍ത്താനേറ്റ്

അടുത്ത അഞ്ച് വര്‍ഷം ലീഗുകാര്‍ അവിഹിതവുമായ ഒരുപാട് ഡിമാന്‍ഡുകള്‍ മുന്നോട്ട് വയ്ക്കും. അവര്‍ക്ക് കിട്ടുന്ന വകുപ്പുകളൊക്കെ സ്വകാര്യ സാമ്രാജ്യമായിട്ട് സുല്‍ത്താനേറ്റ് ആക്കി ഭരിക്കും. അതില്‍ വേറെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ല (മെയ് 19, ‘ലീഗിന്റെ ബുദ്ധികേന്ദ്രം ജമാഅത്തെ ഇസ്ലാമി, അഡ്വ. എ ജയശങ്കര്‍, കേരളകൗമുദി ന്യൂസ് യുട്യൂബ്).

3.33. അപ്രഖ്യാപിത ഉപമുഖ്യമന്ത്രി

കേരളത്തില്‍ പുതിയതായി അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണമായും തഴയപ്പെട്ടുവെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയായി മാറിയെന്നും ജന്മഭൂമി: സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ രണ്ടാമനായി കുഞ്ഞാലിക്കുട്ടിയുടെ പേരാണ് വന്നിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലും വി.ഡി. സതീശന് ശേഷം രണ്ടാമനായി കുഞ്ഞാലിക്കുട്ടി അധികാരമേറ്റപ്പോള്‍ ചെന്നിത്തലയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതിനുപുറമേ, സര്‍ക്കാരില്‍ രണ്ടാമന്‍ എന്ന പദവി വ്യക്തമാക്കുന്ന ‘രണ്ടാം നമ്പര്‍ കാര്‍’ അനുവദിച്ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കാണ്. ലോക്ഭവനില്‍ നടന്ന ചായസല്‍ക്കാര വേളയിലും തുടര്‍ന്നുണ്ടായ ഗ്രൂപ്പ് ഫോട്ടോ സെഷനിലും ഗവര്‍ണറുടെ തൊട്ടടുത്തുള്ള പ്രധാന കസേര കുഞ്ഞാലിക്കുട്ടിക്കാണ് നല്‍കിയത്; അതിനുശേഷമുള്ള സീറ്റാണ് ചെന്നിത്തലയ്ക്ക് ലഭിച്ചത് (18 മെയ്, ചെന്നിത്തലയെ പാടെ തഴഞ്ഞു: രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി’, ജന്മഭൂമി).

3.34. ഫിഷറീസ് കോണ്‍ഗ്രസ് ഏറ്റെടുക്കണം

വിദ്യാഭ്യാസം വിട്ടുകൊടുത്ത സാഹചര്യത്തില്‍ ഫിഷറീസ് ലീഗിന് നല്‍കണമെന്ന അഭിപ്രായമുയര്‍ന്നതിനോട് ധീവരസഭയുടെ പ്രതികരണം: മല്‍സ്യബന്ധന മേഖലയില്‍ നിന്ന് മന്ത്രിമാരില്ലാത്തതിനാല്‍ ഘടകകക്ഷികളെ ഏല്‍പ്പിച്ചാല്‍ സമരം ചെയ്യും. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണം- ധീവരസഭ (19 മെയ്, ‘ഫിഷറീസ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ധീവരസഭ’, മലയാള മനോരമ).

3.35. കെ.എം ഷാജി വര്‍ഗീയവാദി

യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ (സി.പി.ഒ) സുജിത്ത് മന്ത്രി കെ. എം. ഷാജിയെ ‘വര്‍ഗീയവാദി’ ആക്ഷേപിച്ച് വാട്‌സ് ആപ്പ് പോസ്റ്റിട്ടു.  ഉറക്കത്തില്‍ പോലും മതം മാത്രം പുലമ്പുന്ന വ്യക്തിയാണ് ഷാജിയെന്നും, അണികളുടെ മുന്നില്‍ മൈക്ക് കെട്ടി തെറിവിളിച്ച് ആളാകാന്‍ നോക്കുന്ന ഷാജിക്ക് പിണറായി വിജയന്റെ മുന്നില്‍ നില്‍ക്കാന്‍ മുട്ടുവിറയ്ക്കുമെന്നും പോസ്റ്റിലുണ്ടായിരുന്നു (19 മെയ്, ‘മന്ത്രി കെ.എം. ഷാജിയെ അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍, നടപടിക്ക് നീക്കം; വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്’, മാധ്യമം ഓണ്‍ലൈന്‍).

3.36. ലീഗിന്റെ സമ്മര്‍ദ്ദതന്ത്രം

പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഉന്നതാധികാര  കമ്മിറ്റി പാണക്കാട് വെച്ച് യോഗം കൂടിയെന്നും ഒരു ‘കടുത്ത’ തീരുമാനം എടുത്തെന്നും അഡ്വ ജയശങ്കര്‍. നിയമസഭയില്‍ ഇല്ലാത്ത ഒരാളെ (കെ സി വേണുഗോപാല്‍) മുഖ്യമന്ത്രി ആയി പ്രഖ്യാപിക്കുന്നത്തിനോട് ലീഗിന് താല്പര്യമില്ലെന്നും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു മന്ത്രിസഭാ രൂപികരിക്കും വരെ മന്ത്രിസഭയില്‍ ചേരില്ല എന്ന് ലീഗ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രവചിച്ചു (20 മെയ്, ‘അമ്പരിച്ച ലീഗിന്റെ കളികള്‍’,  ഫേസ്ബുക്ക്/ കേരള കൗമുദി).

‘ലീഗിന്റെ മുന്നില്‍ മുസ്ലീം ഉള്ളത് പലര്‍ക്കും ബുദ്ധിമുട്ടാണെന്നും അങ്ങനെ ഒരു അജണ്ട സെറ്റ് ചെയ്തത് എല്‍ഡിഎഫ് ആണെന്നും ആര്‍.എസ്.പി  നേതാവ് ഷിബു ബേബി ജോണ്‍: ‘ലീഗിന്റെ മുന്നില്‍ മുസ്ലീം ഉള്ളത് പലര്‍ക്കും ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു അജണ്ട സെറ്റ് ചെയ്തത് എല്‍ഡിഎഫ് ആണ്’. ഈ അസ്വസ്ഥതകള്‍ സ്വാഭാവികമായി ഉണ്ടായതല്ല. മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ബോധപൂര്‍വ്വം കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണപരമായ ചര്‍ച്ചകളിലും ലീഗിന്റെ സ്വാധീനത്തെ വര്‍ഗീയമായി ചിത്രീകരിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ ഒരു ഭീതിയും അകല്‍ച്ചയും ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് കൃത്യമായ പദ്ധതികള്‍ തയ്യാറാകുന്നുണ്ട് (20 മെയ്, ‘ലീഗിന്റെ മുന്നില്‍ മുസ്ലീം എന്നുള്ളത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ; ഷിബു ബേബി ജോണ്‍’, മീഡിയ വണ്‍).

3.36. ലീഗ് പ്രതിനിധിയായ ഐഎഎസ്സുകാരന്‍

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ഐഎഎസ് നേടിയെന്ന ഗുരുതര ആരോ പണം നേരിടുന്ന ആസിഫ് കെ. യൂസഫിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയി നിയമിച്ചത് ലീഗിന്റെ താല്‍പര്യമാണെന്ന് ജനയുഗം: വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം നേരിടുന്ന ആസിഫ് കെ. യൂസഫിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയി നിയമിച്ചതില്‍ ദുരൂഹത. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ നടത്തിയ ഈ നിയമനം ചില രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 20ന് ആണ് ആസിഫ് കെ. യൂസഫിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. വ്യാജരേഖ ചമച്ചെന്ന് വിജിലന്‍സും സര്‍ക്കാരും കണ്ടെത്തിയ ഒരാളെ മുസ്ലീം ലീഗ് പ്രതിനിധിയായ പൊതുവിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ ഉടന്‍ തന്നെ വകുപ്പിന്റെ തലപ്പത്ത് നിയമി ക്കാന്‍ എങ്ങനെ അനുവാദം നല്‍കി എന്ന ചോദ്യമുയരുന്നു (27 മെയ്, സംശയ നിഴലില്‍, വിദ്യാഭ്യാസ ഡയറക്ടറുടെ നിയമനത്തില്‍ ദുരൂഹത, ജനയുഗം).

3.37. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം

രാജ്യത്തെ മുസ്ലീങ്ങൾ നേരിടുന്ന പ്രശ്‌നങ്ങള്‍, മുസ്ലീങ്ങളുടേത് മാത്രമെന്ന പ്രശ്‌നങ്ങളുടെ കള്ളിയിലൊതുക്കി ലഘൂകരിക്കരുതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം നല്‍കിയതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ അതീവഗൌരവമുള്ള ഒരു വിഷയത്തിലെ ഇടപെടലാണ് ഇതെന്ന് സുപ്രഭാതം ലേഖനം: മുസ്ലിംകളുടെ അവകാശങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കപ്പെടുന്നു, അവരുടെ വാണിജ്യസ്ഥാപനങ്ങള്‍ക്കു നേരെ ബഹിഷ്‌കരണമുണ്ടാകുന്നു, സ്വത്തുക്കളും ആരാധനാലയങ്ങളും തട്ടിയെടുക്കപ്പെടുന്നു, വഖഫ് ഭൂമി കൈയേറാന്‍ നിയമനിര്‍മാണമുണ്ടാകുന്നു, പൗരത്വത്തിന്റെ പേരില്‍ തള്ളിക്കളയലുകളുണ്ടാകുന്നു, വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ചെയ്യപ്പെടുന്നു, ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നു തുടങ്ങി വിവരിക്കാന്‍ കഴിയാത്ത വിധം അനവധി പ്രശ്‌നങ്ങളിലൂടെയാണ് ഇന്ത്യന്‍ മുസ്ലിംകള്‍ കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മപരിശോധനകളിലൊന്നായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട് (26 മെയ്, മുസ്ലീം ആശങ്കകള്‍ കേള്‍ക്കപ്പെടേണ്ടതെന്തിന്? സുപ്രഭാതം).

3.38. മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുസ്ലീം ലീഗിനെക്കുറിച്ച് കേസരി വാരിക: ഒരു മതത്തിനുവേണ്ടി, മതത്തിന്റെ പേരില്‍ ആരംഭിച്ച മുസ്ലീം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടി മതേതര പാര്‍ട്ടിയും ദേശനാമത്തില്‍ ആരംഭിച്ച ഭാരതീയ ജനതാ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയുമെന്ന് സിദ്ധാന്തിക്കുന്ന കുബുദ്ധിജീവികള്‍ ഏറെയുള്ള നാടാണ് കേരളം. മത രാഷ്ട്രവാദത്തില്‍ നിന്നും ജനിച്ച് രാഷ്ട്രത്തെ രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങള്‍ക്കൊടുവില്‍ വെട്ടിമുറിക്കാന്‍ നേതൃത്വം കൊടുത്ത മുസ്ലീം ലീഗിന് ഭാരതത്തില്‍ കേരളത്തിലല്ലാതെ മറ്റെങ്ങും മാന്യസ്ഥാനം ലഭിക്കില്ല. സ്വാതന്ത്രൃ പൂര്‍വ്വകാലത്ത് ഭാരതത്തെ പതിനേഴായി വെട്ടിമുറിക്കണമെന്ന് ബ്രിട്ടീഷ് അധികൃതരോടാവശ്യപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാന്‍ നേതൃത്വം കൊടുത്ത ലീഗിനോട് സ്നേഹം തോന്നുക സ്വാഭാവികമാണ്. സ്വതന്ത്ര ഭാരതത്തെ പലതായി ശിഥിലീകരിക്കണമെന്നാഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ലീഗിനെ വെള്ളപൂശി മതേതര പാര്‍ട്ടിയാക്കി അവതരിപ്പിക്കുകയും ആദ്യമായി അധികാരത്തിന്റെ മധുരം നുകരാന്‍ അവസരമൊരുക്കുകയും ചെയ്തു. തൊടുപുഴയില്‍ വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ യൂത്ത് ലീഗ് വിളിച്ച മുദ്രാവാക്യങ്ങളിലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമെതിരെയുള്ള ഭീഷണി മറ്റ് ഹിന്ദു സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും ബാധകമാണ്. മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ചിത്രം ടൈംബോംബു വച്ച് തകര്‍ത്ത് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരളത്തില്‍ മത്സരിക്കുന്ന ഏതൊരു സ്ഥാനാര്‍ത്ഥിക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്കാണ്. കാരണം ശരിയ നിയമമനുസരിച്ച് തെരഞ്ഞെടുപ്പുകള്‍ തന്നെ ഹറാമാണ്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൊടുംഭീകരവാദികളായ ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദികളല്ലെന്ന് സദ്ഗുണ സര്‍ട്ടിഫിക്കറ്റ് കൊടുത്ത അടുത്ത നിമിഷം അവരുടെ അമീര്‍ പറഞ്ഞത് ഞങ്ങള്‍ മുസ്ലീം മത രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നവരാണെന്നാണ്.  മാറാട് എട്ട് ഹിന്ദുക്കളെ വെട്ടിക്കൊന്ന പ്രതികള്‍ ഒളിച്ചിരുന്ന പള്ളിയിലെത്തി രക്തപങ്കിലമായ ആയുധങ്ങള്‍ മാറ്റി എല്ലാ തെളിവും നശിപ്പിച്ച് ഹിന്ദു വംശഹത്യയ്ക്ക് കൂട്ടുനിന്ന അതേ മുസ്ലീം ലീഗ് തന്നെയാണ് തങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയുമായി കേരളത്തില്‍ ഭരണത്തില്‍ വന്നിരിക്കുന്നത്. ഇനിയുള്ള നാളുകളില്‍ ലീഗിന്റെ മതേതര മുഖം മൂടികള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുന്നത് കേരളം കാണാന്‍ പോകുകയാണ് (27 മെയ്, മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…! കേസരി വരിക മുഖപ്രസംഗം).

3.39. മൂരി ബിരിയാണി

ഡിവൈഎഫ്‌ഐ ഉദരംപോയില്‍ എന്ന ഐഡിയില്‍ വന്ന പോസ്റ്റ്: മുഖ്യമന്ത്രിയുടെ ഇടപെടലുകളില്‍ ദുരൂഹതയുണ്ട്. ബിജെപിയെ താലോടുന്നു എന്ന പ്രതീതി ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കുന്നു. അത് കൊണ്ട് ഇന്ന് പാണക്കാട് വിളിച്ച് മൂരി ബിരിയാണി വച്ച് കൊടുത്തു സുഖിപ്പിച്ചു വിട്ടിട്ടുണ്ട് സതീശനെ (29 മെയ്, ഫേസ്ബുക്ക്/ ഡിവൈഎഫ്‌ഐ ഉദരംപൊയില്‍).

3.40. മുസ്ലീം സ്വത്വവും സെക്കുലര്‍ മുഖവും

മുസ്ലീം ഐഡന്റിറ്റി വരുമ്പോള്‍ നമ്മള്‍ സെക്യുലറാണ് എന്ന് നിരന്തരം കാണിച്ച് കൊടുക്കേണ്ടിവരും. മറ്റുള്ളവര്‍ക്ക് കിട്ടുന്ന പ്രിവിലേജുകളൊന്നും നമുക്കു കിട്ടില്ല. അതൊരു സത്യാവസ്ഥയാണ്. നമ്മള്‍ കൊണ്ടുനടക്കുന്ന മതേതര ആശയങ്ങള്‍ ഇന്നത്തെ ഫാസിസ്റ്റ് കാലത്ത് ആളുകളുടെ ഇടയില്‍ പ്രതിഫലിപ്പിക്കേണ്ടിവരുന്നത് വളരെ ഖേദകരമായ അവസ്ഥയാണ്- ഫാത്തിമ തെഹ്ലിയ (30 മെയ്, മുസ്ലീം സ്വത്വം രാഷ്ട്രീയത്തില്‍ സെക്കുലറാണെന്ന് നിരന്തരം ബോധ്യപ്പെടുത്തണം. സമകാലിക മലയാളം).

3.41. പാണക്കാട് തിണ്ണ നിരങ്ങുന്ന എഴുത്തുകാര്‍

കവി സച്ചിദാനന്ദന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പെരുന്നാളും പിറന്നാളും ഒന്നിച്ചുവന്നതിനാല്‍ ഉച്ചഭക്ഷണം ബിരിയാണിയാക്കിയെന്ന് അദ്ദേഹം എഴുതി. ഇതേ കുറിച്ച് എബിസി ചാനലില്‍ വന്ന വീഡിയോയില്‍ എഴുത്തുകാരെ പാണക്കാട്ടെ തിണ്ണനിരങ്ങുകാരാണെന്ന് കുറ്റപ്പെടുത്തുന്നു: കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. അദ്ദേഹം അന്ന് പറയുകയാണ് വലിയ മതേതര സ്വഭാവത്തോടുകൂടി ഇക്കുറി എന്റെ പിറന്നാളും പെരുന്നാളും എല്ലാം കൂടി ഒന്നിച്ചുവന്നു, അതുകൊണ്ട് ഉച്ചഭക്ഷണം ബിരിയാണി ആക്കി. എന്തോ ഒരു മതേതര സ്വഭാവമാണ് ഇപ്പോള്‍ കാണിക്കുന്നത്, എന്താണ് അത് കലര്‍ത്തി പറഞ്ഞതിന്റെ കാര്യം? തീര്‍ച്ചയായിട്ടും ഒരു ലീഗാഭിമുഖ്യത്തോടുകൂടി സച്ചിദാനന്ദന്‍ മാറുന്നു. ഇനി അതിലൂടെ ഏതെങ്കിലും തരത്തില്‍ ഈ മന്ത്രിസഭയുടെ കാലത്ത് ഏതിന്റെയെങ്കിലും ഒരു അമരക്കാരനായി വരാനുള്ള ഒരു ശ്രമത്തിനു വേണ്ടിയാണ് ഇപ്പോള്‍ പിണറായിയെ വിമര്‍ശിച്ചുകൊണ്ട് പിന്നെ പെരുന്നാള്‍ സമയത്ത് പിറന്നാള്‍ വന്നതിനെക്കുറിച്ചും പറഞ്ഞതും ഒക്കെ തന്നെ. എന്തായാലും ഇവര്‍ക്കൊന്നും നട്ടലില്ല എന്നുള്ളത് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്, അത് വാഴപ്പിണ്ടി പോലെയാണെന്നുള്ളതാണ് (31 മെയ്, നട്ടെല്ല് വളച്ചു നില്‍ക്കുന്ന സാംസ്‌കാരിക നായ്ക്കള്‍, കേരളത്തിലെ എഴുത്തുകാര്‍ പാണക്കാട് തിണ്ണ നിരങ്ങുന്നു, കെ.എസ് വിജയനാഥ് എ.ബി.സി ചാറ്റ്, മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍).

3.42. കോണി മതക്കാര്‍

തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെയും ബിന്ദു കൃഷ്ണ വെള്ളാപ്പളളിയെും സന്ദര്‍ശിച്ചതിനെ പരിഹസിച്ചുകൊണ്ട് താനൂര്‍ സ്വാഡ് എന്ന ഫേസ്ബുക്ക് പേജ് ഒരു പോസ്റ്റ് ഇട്ടിരുന്നു. മലുപ്പുറത്തെ കോണിമതക്കാര്‍ എത്രയും പെട്ടെന്ന് ന്യായീകരണവുമായി വരേണ്ടതാണ് എന്നായിരുന്നു ശീര്‍ഷകം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ‘വെള്ളാപ്പള്ളിയെ തുറങ്കിലടക്കും’ എന്നായിരുന്നല്ലോ വെപ്പ്. ഹോ.. വെള്ളാപ്പള്ളിയെ പിണറായി കാറില്‍ കയറ്റിയപ്പോള്‍ വന്ന സതീശന്‍ മേനോന്റെ പ്രസംഗം. അതും കാന്തപുരത്തിന്റെ കേരള യാത്രയില്‍.. എവിടെ എന്ത് പറഞ്ഞു കൗമിനെ പറ്റിക്കണം എന്ന് സതീശന് അറിയാം. സതീശന്‍ മേനോനോ യുഡിഎഫ് മന്ത്രിമാരോ വെള്ളാപ്പള്ളിയെ സന്ദര്‍ശിക്കുന്നതിലോ അനുഗ്രഹം വാങ്ങിക്കുന്നതിലോ ഒരു ആശ്ചര്യവും തോന്നിയിട്ടില്ല. പക്ഷേ, കഴിഞ്ഞ ഇലക്ഷനില്‍ ഈ കാരണം പറഞ്ഞു സമുദായ വോട്ട് യുഡിഎഫിന് വേണ്ടി ‘ഏകോപിപ്പിച്ചവര്‍ക്ക്’ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട് (31 മെയ്, മലുപ്പുറത്തെ കോണിമതക്കാര്‍ എത്രയും പെട്ടെന്ന് ന്യായീകരണവുമായി വരേണ്ടതാണ്, താനൂര്‍ സ്ക്വാഡ്).

3.43. നിലവിളക്ക് വിവാദം

മുസ്ലീം ലീഗ് നേതാവും പേരാമ്പ്ര എംഎല്‍എയുമായ ഫാത്തിമ തഹ്ലിയ തന്റെ മണ്ഡലത്തിലെ ഒരു റെസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കൊളുത്തിയത് വിവാദമായി. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫും ഹുസൈന്‍ സലഫിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. മുസ്ലീം ജനപ്രതിനിധികള്‍ പൊതുസമ്മതിക്ക് വേണ്ടി മതപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്നും, ജനപ്രതിനിധികള്‍ ക്ഷേത്രങ്ങളിലും മറ്റ് സമുദായങ്ങളുടെ ചടങ്ങുകളിലും സാന്നിധ്യമറിയിക്കുന്നത് കേവല രാഷ്ട്രീയ ലാഭത്തിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി. വിവാദം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി ഫാത്തിമ തഹ്ലിയെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിലെ സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ ഭാഗമാണ് ഇത്തരം പ്രവൃത്തികളെന്നും പണ്ട് പി.കെ. അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു പ്രതീകാത്മകമായ ചടങ്ങിനെ ഇടുങ്ങിയ രാഷ്ട്രീയ-മത ചിന്തകളിലേക്ക് ചുരുക്കി വിവാദമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ പട്ടല്‍താഴം എന്ന പണ്ഡിതന്‍ കോഴിക്കോട്ടെ ഇടിയങ്ങര ശൈഖ് പള്ളി പോലുള്ള ചരിത്രപ്രസിദ്ധമായ മുസ്ലീം കേന്ദ്രങ്ങളില്‍ പണ്ടുമുതലേ വിളക്ക് തെളിയിക്കുന്ന പതിവുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും മതപരമായ ചടങ്ങുകളിലല്ലാതെ ദീപം തെളിയിക്കുന്നതില്‍ തെറ്റില്ലെന്നും നിരീക്ഷിച്ചു. സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിലൂടെ എംഎല്‍എയുടെ പേര് പരാമര്‍ശിക്കാതെ നേതൃത്വത്തിലിരിക്കുന്നവര്‍ മതത്തിന്റെ അതിരുകള്‍ ലംഘിക്കുകയാണെന്ന് വിമര്‍ശിച്ചു. തെറ്റ് തിരുത്തേണ്ടവര്‍ ന്യായീകരിക്കുകയും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (31 മെയ്, ലൈറ്റിങ് ഓഫ് ലാമ്പ് ബൈ ഐയുഎംഎല്‍ എംഎല്‍എ ഇഗ് നൈറ്റ് ഡിബേറ്റ്, ഇന്ത്യന്‍ എക്‌സ്പ്രസ്).

4. ജിം ജിഹാദ്

നഗരങ്ങളില്‍ പുതുതായി തുടങ്ങിയ ഫിറ്റ്‌നെസ് സെന്ററുകളെ ലക്ഷ്യം വച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വിദ്വേഷപ്രചാരണം നടന്നു. കേസരിവാരികയില്‍ വന്ന ഒരു ലേഖനം ഇതിനെ ജിം ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്. നാസിക് ടിസിഎസ് കേസിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ ആരോപണമുള്ളത്. ഏപ്രില്‍ 24 ന് ഇറങ്ങിയ വാരികയില്‍ ജി.കെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ ഭാരതത്തില്‍ ഉടനീളം പുതിയ അവതാരം എന്ന നിലയിലാണ് ജിം ജിഹാദ് ആരംഭിച്ചത്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളില്‍ വരെയും ഇസ്‌ലാമിക ഭീകരസംഘടനകളുടെ സഹായത്തോടെ ഫിറ്റ്‌നസ് ട്രെയിനിങ് സെന്ററുകളും മറ്റും ആരംഭിച്ച് ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകളെ പ്രണയക്കെണിയില്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ തന്നെ ആരംഭിച്ച ജിം ജിഹാദ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെയാണ് ശക്തമായത്. ആരോഗ്യകാര്യങ്ങളിലും മെച്ചപ്പെട്ട ഫിറ്റ്‌നസ് കൈവരിക്കാനുള്ള യുവാക്കളുടെ ശ്രമത്തെയും ദുരുപയോഗപ്പെടുത്തിയാണ് ജിം ജിഹാദിന്റെ ട്രെയിനര്‍മാരും മറ്റും മതപരിവര്‍ത്തനത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്‍ഡോറില്‍ ഒരു വ്യാപാരിയുടെ ഭാര്യ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ബന്ധം വിടാന്‍ ലക്ഷക്കണക്കിന് രൂപ ചോദിച്ച സംഭവം പോലീസിന്റെ ശ്രദ്ധയില്‍ വന്നു. ഇതോടെയാണ് മധ്യപ്രദേശിലെ ഇത്തരം സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ പൊലീസ് സേനയ്ക്ക് ലഭിച്ചത്. കേരളത്തിലും എല്ലാ നഗരങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ജിഹാദി പിന്‍ബലത്തോടെ ഇത്തരം ജിമ്മുകള്‍ ആരംഭിച്ചു കഴിഞ്ഞു’ (1 മെയ്, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടെ ജിം ജിഹാദ് ആരംഭിച്ചു: ആര്‍എസ്എസ് വാരിക, മീഡിയ വണ്‍).

5. തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍

5.1. ബിജെപിയെ സ്വീകരിക്കുന്ന ന്യൂനപക്ഷങ്ങള്‍

ഗതിമാറുന്ന കേരള രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍ ജന്മഭൂമിയില്‍ ഒരു ലേഖനം എഴുതിയിരുന്നു. ബിജെപിയാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഗുണകരമെന്നായിരുന്നു വാദം: മതന്യൂനപക്ഷങ്ങളിലെ സാധാരണക്കാര്‍ ഇന്ന് ചോദിച്ചു തുടങ്ങി എഫ്‌സിആര്‍എ വഴി വരുന്ന ശതകോടികള്‍ എന്തുകൊണ്ട് വിശ്വാസികളുടെ പക്കല്‍ എത്തുന്നില്ല എന്ന്. തങ്ങളുടെ പേരില്‍ കൊണ്ടുവരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ കണക്ക് സര്‍ക്കാരിനെ കാണിക്കുന്നതില്‍ മത നേതാക്കള്‍ എന്തുകൊണ്ട് മടിക്കുന്നു എന്നും വിശ്വാസികള്‍ ചോദിക്കുന്നു. മുസ്ലീമും ക്രിസ്ത്യാനിയും ബിജെപിയുമായി ബന്ധപ്പെട്ടാല്‍ എന്തോ വലിയ ആപത്ത് സംഭവിക്കും എന്ന നിലയിലാണ് കേരളത്തിലെ ജാതിമത നേതാക്കളും രാഷ്ട്രീയ നേതാക്കളും സംസാരിക്കുന്നത്. കേരളത്തിലേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളും ക്രൈസ്തവരും ജീവിക്കുന്ന ഈ 10 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബ്ിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുകളാണ്. അവിടുത്തെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബിജെപി ഭരണം സ്വീകാര്യമാണ്. ജനങ്ങളെ മറന്നുകൊണ്ട്, ഗ്യാരണ്ടികളെ വിസ്മരിച്ചുകൊണ്ട്, മതത്തേയും സമുദായങ്ങളേയും സംതൃപ്തിപ്പെടുത്താന്‍ വേണ്ടിയും സഭാ നേതാക്കന്മാര്‍ക്ക് വേണ്ടിയും, ജാതിമത സംഘടനാ നേതാക്കള്‍ക്ക് വേണ്ടിയും, അവരുടെ സ്വാര്‍ത്ഥതകളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയും ഉള്ള അജണ്ടകളുമായി ഐക്യ ജനാധിപത്യമുന്നണി ഭരണം തുടങ്ങുമ്പോള്‍ത്തന്നെ അതിന്റെ അന്ത്യവും നമുക്ക് നിശ്ചയിക്കാംഗതിമാറുന്ന കേരള രാഷ്ട്രീയം, അഡ്വ. എസ്. ജയസൂര്യന്‍ (10 മെയ്, ഗതിമാറുന്ന കേരള രാഷ്ട്രീയം, അഡ്വ. എസ്. ജയസൂര്യന്‍, ജന്മഭൂമി).

5.2. തോല്‍വിക്ക് പിന്നില്‍ ന്യൂനപക്ഷവോട്ടിന്റെ ഏകീകരണം

കോഴിക്കോട്ട് ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവും ബിജെപി മുന്നേറ്റവുമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഎം: ന്യൂനപക്ഷ വോട്ടുകളുടെ എകീകരണം മുന്‍പില്ലാത്തവിധം ജില്ലയില്‍ ഉണ്ടായെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും സിപിഎം വിലയിരുത്തല്‍. ഇടതുകോട്ടയായ കോഴിക്കോട്ട്ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ച അപ്രതീക്ഷിതമാണെന്നും പാര്‍ട്ടി തിരുത്തല്‍ നടത്തി മുന്നോട്ടുപോകണമെന്നും നേതാക്കള്‍ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സെക്രെട്ടറിയറ്റ് യോഗത്തില്‍ വിമര്‍ശിച്ചു (17 മെയ്, കോഴിക്കോട്ട് ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവും ബിജെപി മുന്നേറ്റവും, തോല്‍വിക്ക് കാരണമെന്ന് വിലയിരുത്തല്‍, ദീപിക).

5.3. പൊട്ടുതൊട്ട ഹിന്ദുവിനെ തോല്‍പ്പിച്ചു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ”തട്ടമിട്ട പെണ്ണിനെ അവര്‍ മതം പറഞ്ഞു വിജയിപ്പിച്ചു, പൊട്ടു തൊട്ട പെണ്ണിനെ നാം മതേതരം പറഞ്ഞു തോല്‍പ്പിച്ചു, ഹിന്ദു ഇനിയും പഠിക്കാനുണ്ട്”- എന്ന് എഴുതിയ ഒരു പോസ്റ്റ്  സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. പൊട്ടുതൊട്ട പെണ്ണ് ശോഭാ സുരേന്ദ്രനും തട്ടമിട്ട് പെണ്ണ് ഫാത്തിമ തെഹ്ലിയയുമായിരുന്നു. ഇവരുടെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. ഇതേ കുറിച്ച് സുദേഷ് എം രഘു എഴുതിയ പോസ്റ്റ്: പൊട്ടു തൊട്ട ബിന്ദു കൃഷ്ണയും രമ്യ ഹരിദാസും ഒക്കെ ജയിച്ചിട്ടുണ്ട്, പറ്റുമെങ്കില്‍ തട്ടമിട്ട സംഘിയെ ജയിപ്പിച്ചു കാണിക്ക് (11 മെയ്, ഫേസ്ബുക് പോസ്റ്റ്/ സുദേശ് എം രഘു).

5.4. ‘പേര് ഭൂരിപക്ഷം ഭരണം ന്യൂനപക്ഷം’

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ജനംടിവി ഒരു പോസ്റ്റര്‍ പുറത്തിറക്കി. ‘പേര് ഭൂരിപക്ഷം, ഭരണം ന്യൂനപക്ഷം’ എന്നായിരുന്നു തലക്കെട്ട്. പോസ്റ്ററിന്റെ ഇടതുഭാഗത്ത് വി.ഡി. സതീശന്റെ വലിയ ചിത്രവും, വലതുഭാഗത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു. ഇടതുവശത്ത് ചുവപ്പ് പശ്ചാത്തലത്തില്‍ വി.ഡി. സതീശന്റെ ചിത്രത്തിന് മുകളിലായി ‘പേര് ഭൂരിപക്ഷം’ അതിനു താഴെയായി കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍ കുമാര്‍, കെ.എ. തുളസി, ബിന്ദു കൃഷ്ണ, എം. ലിജു, ഒ.ജെ. ജനീഷ് എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്. 

മറുവശത്ത് പച്ച പശ്ചാത്തലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചിത്രത്തിന് മുകളിലായി ‘ഭരണം ന്യൂനപക്ഷം’ താഴെ മുസ്ലീം ലീഗ് നേതാക്കളുടെയും മറ്റ് ചില ഘടകകക്ഷി നേതാക്കളുടെയും പേരുകളാണുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുല്‍ ഗഫൂര്‍, സണ്ണി ജോസഫ്, റോജി എം. ജോണ്‍, ടി. സിദ്ദീഖ് എന്നിവരോടൊപ്പം മറ്റൊരു പട്ടികയിലായി മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, അപ്പു ജോണ്‍ ജോസഫ് എന്നിവരുടെ പേരുകളും നല്‍കിയിട്ടുണ്ട് (19 മെയ്, ‘പേര് ഭൂരിപക്ഷം ഭരണം ന്യൂനപക്ഷം’, ഫേസ്ബുക്ക്/ ജനം ടിവി).

6. സതീശന് പിന്നിലെ മുസ്ലീം

മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14ന് വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും പൊതുമണ്ഡലത്തിലേക്ക് തള്ളിവിടുകയും ചെയ്ത ദിവസങ്ങളായിരുന്നു അത്.

6.1. ലീഗിന്റെ ഉപമുഖ്യമന്ത്രി പദവിക്ക് പിന്നിൽ വി.ഡി സതീശൻ: ജനയുഗം

സതീശനു പിന്നിൽ മുസ്ലീം സംഘടനകൾ എന്ന പ്രചാരണത്തിനൊപ്പം ജനയുഗം ഓൺലൈൻ നൽകിയ വാർത്ത (ലീഗിന്റെ ഉപമുഖ്യമന്ത്രി പദവിക്ക് പിന്നിൽ വി.ഡി സതീശൻ, ജനയുഗം, 6 മെയ് 2026).

6.2. സതീശൻ ലീഗ് വക്താവിനെപ്പോലെ: വെള്ളാപ്പള്ളി നടേശൻ

“ആലപ്പുഴയിൽ നിന്നൊരാൾ മുഖ്യമന്ത്രിയായാൽ വലിയ സന്തോഷമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ അതിന് കെൽപ്പുള്ള എത്രയോ കരുത്തരായ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുസ്ലീം ലീഗിന്റെ വക്താവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ലീഗ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളിൽ ലീഗ് നേരത്തെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” (“ലീഗ് ചാടിക്കളിക്കാൻ പറഞ്ഞാൽ സതീശൻ അനുസരിക്കും; വിമർശനവുമായി വെള്ളാപ്പള്ളി,” ഇന്ത്യാ ടുഡേ, 9 മെയ് 2026).

6.3. പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, എം.എസ്.എഫ്: ദേശാഭിമാനി

“ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള വർഗീയ സംഘടനകളും ലീഗിലെ ഒരു വിഭാഗവും സതീശനായി കേരളത്തിലും ഡൽഹിയിലും പ്രകടനങ്ങളും മറ്റും ആസൂത്രിതമായി സംഘടിപ്പിച്ചത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനാണ് ഇത്തരം തെരുവുനാടകങ്ങളെന്ന് വേണുഗോപാൽ കൃത്യമായി രാഹുലിനെ ബോധ്യപ്പെടുത്തി. ഡൽഹിയിൽ എം.എസ്.എഫുകാർ പിന്തുണയറിയിച്ച് പരസ്യമായി രംഗത്തുവന്നതും സതീശനു തിരിച്ചടിയായി.” (പിടിമുറുക്കി വേണുഗോപാൽ; സമവായ പ്രതീക്ഷയിൽ ചെന്നിത്തല, ദേശാഭിമാനി, 10 മെയ് 2026).

6.4. പിന്നിൽ എംഎസ്എഫ്: ദേശാഭിമാനി

“കേരളത്തിലെ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള അടി രാജ്യതലസ്ഥാനത്തെത്തിയപ്പോൾ പക്ഷം പിടിച്ച് എം.എസ്.എഫ്. കേരള ഹൗസിലെത്തിയ സതീശനെ മുസ്ലീം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ പ്രവർത്തകരാണ് ഷാളണിയിച്ച് തോളിലേറ്റി കേരള ഹൗസിലെത്തിച്ചത്. കേക്കും മുറിച്ചു. എന്നാൽ പിന്നാലെയെത്തിയ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിനോട് ഭീഷണിപ്പെടുത്തി.” (മുഖ്യമന്ത്രി തർക്കം: ഡൽഹിയിൽ പക്ഷംപിടിച്ച് എംഎസ്എഫ്, ദേശാഭിമാനി, 10 മെയ് 2026).

6.5. ലീഗ് റാലികൾക്ക് പിന്നിൽ ലക്ഷ്യം മലപ്പുറം വിഭജനം: ജനം ടിവി

“വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ മലപ്പുറം വിഭജനമോ?. ലീഗ് റാലികൾക്ക് പിന്നിൽ കൃത്യമായ  ആസൂത്രണം.” (10 മെയ് 2026, ജനം ടിവി വാർത്താ കാർഡ്).

6.6. പിന്നിൽ എസ്ഡിപിഐ, ലീഗ്, ജമാഅത്തെ ഇസ്‌ലാമി: ജന്മഭൂമി

“വി.ഡി സതീശൻ മുഖ്യമന്ത്രി ആയാൽ മുസ്ലീം ലീഗിന്റെ കൈകളിലെ ഒരു പാവ മാത്രം ആയിരിക്കും…” “യഥാർത്ഥ ഭരണം നടത്തുക ലീഗും, ജമാഅത്തെ ഇസ്‌ലാമിയും, എസ്.ഡി.പി.ഐയും ചേർന്ന് തന്നെ ആയിരിക്കും.” “അടുത്ത 5 കൊല്ലം വി.ഡി സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും…”

2026 മെയ് 10-ന് ജന്മഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ജനപിന്തുണയല്ല, മറിച്ച് “തീവ്ര മതസംഘടനകൾ” ആണെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. സതീശൻ മുഖ്യമന്ത്രിയായാൽ അദ്ദേഹം മുസ്ലീം ലീഗിന്റെ “പാവ” മാത്രമായിരിക്കും എന്നും, യഥാർത്ഥ ഭരണം മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവ ചേർന്നായിരിക്കും നടത്തുക എന്നും പോസ്റ്റ് ആരോപിക്കുന്നു. കൂടാതെ, “സതീശൻ മുഖ്യമന്ത്രി ആയാൽ കേരളം കത്തും” എന്ന പ്രചാരണ സ്വഭാവമുള്ള പ്രസ്താവനയും അതിൽ ഉണ്ട് (സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും; ചെന്നിത്തലയെ ഒതുക്കി, സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത്; ജിതിൻ ജേക്കബ്, ജന്മഭൂമി ഓൺലൈൻ, 10 മെയ് 2026).

6.7. പിന്നിൽ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ, കുഴി തോണ്ടി സതീശൻ : മറുനാടൻ മലയാളി

2026 മെയ് മാസത്തിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വീഡിയോയിൽ വി.ഡി. സതീശനെ ചുറ്റിപ്പറ്റിയ മുഖ്യമന്ത്രിപദ ചർച്ചയെ “പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ” എന്ന ഫ്രെയിമിലൂടെയാണ് ഷാജൻ സ്‌കറിയ അവതരിപ്പിക്കുന്നത്. “പിടിമുറുക്കി പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ” എന്ന തലക്കെട്ട് തന്നെ സതീശന്റെ രാഷ്ട്രീയ ഉയർച്ചയെയോ നേതൃത്വസാധ്യതയെയോ മുസ്ലീം സ്വാധീനവുമായി ബന്ധിപ്പിക്കുന്നു. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കോൺഗ്രസ്, യു.ഡി.എഫ് കേരളം എന്നീ രാഷ്ട്രീയ ടാഗുകളോടൊപ്പം ഈ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നു (“പിടിമുറുക്കി പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ… കുഴി തോണ്ടി സതീശൻ”, മറുനാടൻ മലയാളി, 10 മെയ് 2026).

6.8. പിന്നിൽ ലീഗും ജമാഅത്തെ ഇസ്‌ലാമിയും: കെ. സുരേന്ദ്രൻ

മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയപ്പെടുന്നതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. ലീഗും ജമാഅത്തുമാണ് ഇപ്പോൾ കാണുന്ന ബഹളമെല്ലാം ഉണ്ടാക്കുന്നതെന്നും, ഇനി ആരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും അവർ ആദ്യം എത്തുക പാണക്കാട് തറവാട്ടിലായിരിക്കുമെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി (“കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്ന്: കെ. സുരേന്ദ്രൻ.” മീഡിയവൺ, 11 മെയ് 2026).

6.9. ഭരണം കോൺഗ്രസിന് റിമോട്ട് കൺട്രോൾ ലീഗിന്

ഭരണം കോൺഗ്രസിന് റിമോട്ട് കൺട്രോൾ ലീഗിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്‌ലാമിയെയും ലീഗിനെയും ഭയന്ന്: കെ സുരേന്ദ്രൻ (12 മെയ് 2026 ജനം ടിവി വാർത്താ കാർഡ്).

6.10. കോൺഗ്രസിനെ ലീഗിന് പണയം വെച്ചോ എന്ന് ആത്മാഭിമാനമുള്ള കോൺഗ്രസുകാർ ആലോചിക്കണം: വി. മുരളീധരൻ

മുസ്ലീം ലീഗ് മുഖ്യമന്ത്രി ചർച്ചയിലിടപെട്ടതിനെതിരെ പ്രതികരിച്ച് വി. മുരളീധരൻ. എം.എൽ.എമാരുടെ അഭിപ്രായം അറിയാൻ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച രണ്ട് നിരീക്ഷകർ കേരളത്തിൽ വന്നപ്പോൾ അവർ ക്ഷണിക്കാതെ തന്നെ മുസ്ലീം ലീഗിന്റെ നേതൃത്വം അങ്ങോട്ട് ചെന്ന് അഭിപ്രായം പറഞ്ഞുവെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ്. കോൺഗ്രസിന്റെ നേതാവിനെയാണ് തീരുമാനിക്കുന്നത്. കോൺഗ്രസിന്റെ തീരുമാനം എടുക്കുന്നതിൽ മുസ്ലീം ലീഗ് ഇടപെടുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ആത്മാഭിമാനമുള്ള കോൺഗ്രസുകാർ അവരുടെ പാർട്ടിയെ മുസ്ലീം ലീഗിന് പണയം വെച്ചിരിക്കുകയാണോ എന്നുള്ളത് ആലോചിക്കണം. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം (12 മെയ് 2026, റിപ്പോർട്ടർ ലൈവ് യൂട്യൂബ് വീഡിയോ).

6.11. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എസ്. സുരേഷ്

“കേരളത്തില്‍ കോണ്‍ഗ്രസ് ആണെങ്കിലും മുസ്ലീം ലീഗ് ആണെങ്കിലും സി.പി.എം ആണെങ്കിലും ഇവിടെ അവര്‍ പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള തീവ്രവാദ, വിഘടനവാദ, വിദ്വംസക ശക്തികളുടെ അജണ്ടക്കനുസരിച്ചാണെന്നാരോപിച്ച് ബി.ജെ.പി നേതാവ് എസ്. സുരേഷ്. ഇപ്പോള്‍ അധികാരം കിട്ടിയതിനുശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും മുസ്ലീം ലീഗും കേരളത്തിന്റെ മുഖ്യമന്ത്രിയായി ആരാകണമെന്ന് പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. ഈ കേരളത്തില്‍ ആര് മുഖ്യമന്ത്രിയാകണം, എന്ത് നയം നടപ്പാക്കണം, ആരൊക്കെ മന്ത്രിമാരാകണം എന്ന് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് താലിബാന് സമാനമായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കുന്ന അതിഗുരുതരമായിട്ടുള്ള സാഹചര്യമാണ് ഉള്ളതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.” (“കേരളത്തിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി”; എസ്. സുരേഷ്, റിപ്പോർട്ടർ ലൈവ്, 12 മെയ് 2026).

6.12. പിന്നിൽ മുസ്ലീം പൊളിറ്റിക്കൽ കവർ: മാത്യു സാമുവേൽ

മെയ് 12-ാം തീയതി പ്രസിദ്ധീകരിച്ച മാത്യു സാമുവേലിന്റെ വീഡിയോ മുഖ്യമന്ത്രി ചർച്ചകളിൽ സതീശനുവേണ്ടിയുണ്ടായ ജനപക്ഷ മുന്നേറ്റത്തെ മുസ്ലീങ്ങളുടെ ഇടപെടലാക്കി മാത്രം ചുരുക്കുകയാണ്. കേരളം മിനി താലിബാനും പാകിസ്താനുമാവുമെന്നും മലയാളികൾ ആന്റി ഇന്ത്യൻ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും സാമുവേൽ പറയുന്നു. ഇക്കാര്യങ്ങളിലൊന്നും മുസ്ലീം ലീഗിന് ഉത്തരവാദിത്തം നിഷേധിക്കാനാവില്ലെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. എം.എം. അക്ബറിനെ പേരെടുത്ത് പറഞ്ഞ് സലഫിസം മുതൽ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവരെ പ്രത്യക്ഷാധികാരത്തിൽ കാണാൻ കഴിയില്ലെന്നും നിരീക്ഷിക്കുന്നു. മുസ്ലീം ലീഗിനെ പൊളിറ്റിക്കൽ കവറായി ഉപയോഗിക്കുകയാണവർ. വടക്കൻ മലബാറിൽ ഇതിനായി പ്രത്യേകം സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ട്. ഈരാറ്റുപേട്ട മിനി താലിബാനാണെന്ന് പറഞ്ഞതും ആ സംഭവത്തെ ആദ്യം മുഖ്യധാരയിലെത്തിച്ചതും താനാണെന്നും സാമുവേൽ ഊറ്റം കൊള്ളുന്നു (2026 മെയ് 12, “ലീഗിനെ ഒതുക്കി നിർത്തിയില്ല എങ്കിൽ കേരളത്തെ നശിപ്പിക്കും”, മാത്യു സാമുവേൽ ഒഫീഷ്യൽ , യൂട്യൂബ് ചാനൽ).

6.13. പേര് കണ്ടാൽ തിരിച്ചറിയാം: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ

പേര് കണ്ടാൽ തിരിച്ചറിയാം. തെരുവിലിറങ്ങിയ വി.ഡി. സതീശൻ അനുകൂലികൾക്കെതിരെ വിദ്വേഷപരാമർശവുമായി റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ (“പേര് കണ്ടാൽ …… വിദ്വേഷപരാമർശവുമായി റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ”, മക്തൂബ് മീഡിയ, 13 മെയ് 2026).

6.14. പി. മുജീബുറഹ്‌മാനും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമാണ് ഹൈക്കമാൻഡ്: കെ. സുരേന്ദ്രൻ

ജമാഅത്ത് അമീറായ പി. മുജീബുറഹ്‌മാന്റെയും മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ചിത്രം പങ്കുവെച്ച് “ഹൈക്കമാൻഡ്” എന്ന ക്യാപ്ഷനോടെയാണ് കെ. സുരേന്ദ്രന്റെ പോസ്റ്റ് (“ഹൈക്കമാൻഡ്”, ഫേസ്ബുക്ക് പോസ്റ്റ് , കെ. സുരേന്ദ്രൻ, 14 മെയ് 2026)

6.15. മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്‌ലാമിയും മുസ്ലീം ലീഗും ചേർന്ന്: രാജീവ് ചന്ദ്രശേഖർ

കേരളം അപകടത്തിലേക്ക്? കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്‌ലാമിയും മുസ്ലീം ലീഗും ചേർന്ന്: രാജീവ് ചന്ദ്രശേഖർ (14 മെയ് 2026, കേരളകൗമുദി ഓൺലൈൻ വാർത്താ കാർഡ്).

6.16. കോൺഗ്രസിന്റെ ഹൈക്കമാൻഡ് മുസ്ലീം ലീഗ്: എം.ടി. രമേശ്

മുസ്‌ലിം ലീഗും പാണക്കാടുമാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡ്; ഒരിക്കൽ കൂടി അക്കാര്യം തെളിഞ്ഞു: എം.ടി. രമേശ് (14 മെയ് 2026, ജനം ടി.വി വാർത്താ കാർഡ്).

6.17. ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാണ് ബാക്കിയുള്ളവർ: പി.സി ജോർജ്ജ്

ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാടാ എം.എൽ.എമാരും, എസ്.എൻ.ഡി.പിയും, എൻ.എസ്.എസ്സും. ജനവികാരം മാനിച്ചാണെന്ന് വിശ്വസിക്കുന്ന പ്രബുദ്ധരോട്: കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഒന്നും ഹൈക്കമാൻഡ് ചെവി കൊടുക്കാത്ത ജനവികാരത്തിന് കേരളത്തിൽ മാത്രം ചെവി കൊടുത്തെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? (പി.സി ജോർജ്ജ്, ഫേസ്ബുക്ക് പോസ്റ്റ്, 14 മെയ് 2026).

6.18. ജമാഅത്തിൻ്റെയും ലീഗിൻ്റെയും പിന്തുണയിൽ വി.ഡി സതീശൻ നേടിയെടുത്ത സ്ഥാനങ്ങൾ: കെ എസ് യു സംസ്ഥാന സെക്രട്ടറി

ഹൈകമാൻഡിനെ സമ്മർദ്ദത്തിലാക്കി തീവ്രനിലപാടുകാരുടെയും ജമാഅത്തിൻ്റെയും ലീഗിൻ്റെയും പിന്തുണയിൽ വി. ഡി. സതീശൻ നേടിയെടുത്ത സ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടാകട്ടെ: കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് ആൻ്റെണി (ഡ്യൂൾ ന്യൂസ് വാർത്ത, 15 മെയ് 2026)

6.19. കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്: ബി.ജെ.പി കേരള ഘടകത്തിന്റെ ഇൻസ്റ്റഗ്രാം പേജ്.

ബി.ജെ.പി കേരള ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരൊറ്റ ദിവസം വന്ന മൂന്ന് പോസ്റ്റുകളാണ് ചുവടെ. 

6.19.1. പാണക്കാട് പവർ: സ്വാദിഖ് അലി ശിഹാബ് തങ്ങൾ വി.ഡി സതീശന്റെ ഒരു കൈയുയർത്തി പ്രഖ്യാപിക്കുന്ന എ.ഐ ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

6.19.2. അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും. കെ.എം. ഷാജി പ്രസംഗിച്ചതുപോലെ എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് കാണാം.

6.19.3. അടുത്ത അഞ്ച് വർഷം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായം വി.ഡി. സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലീം ലീഗിന്റെ സമ്മർദ്ദം ഒന്നുമാത്രമാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു “മതജില്ല” അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്; അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ് (14 മെയ് 2026, ബി.ജെ.പി കേരളം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം).

6.20. മുസ്ലീം ലീഗും മറ്റ് ഘടകകക്ഷികളും എന്തിന് ഇടപെടണം? ജി. സുകുമാരൻ നായർ 

“മുസ്ലീം ലീഗും മറ്റ് ഘടകകക്ഷികളും ഇടപെടുന്നത് കൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വഴിമുട്ടുന്നത്… തങ്ങൾ പറയുന്നവരെ മുഖ്യമന്ത്രിയാക്കിയാൽ അവരെ തങ്ങളുടെ അധീനതയിൽ എല്ലാം വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.”

“കോൺഗ്രസിന് വേണ്ടി മാറ്റിവെച്ച മുഖ്യമന്ത്രി സ്ഥാനത്തിന് ഘടകകക്ഷികൾ ഇടപെടാൻ പാടില്ലായിരുന്നു. ഇതെല്ലാം കണക്കുകൂട്ടി നോക്കുമ്പോൾ ഇതിൽ ഒരുപാട് ദുരൂഹതയുണ്ട്.”

2026 മെയ് 14-ന് ജന്മഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗിന്റെ ഇടപെടലുകളെ ജി. സുകുമാരൻ നായർ വിമർശിക്കുന്നു. തങ്ങൾ പറയുന്നയാളെ മുഖ്യമന്ത്രിയാക്കി ഭരണം അധീനതയിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയ “ദുരൂഹത” ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു (“കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ എന്തിന് ഇടപെടണം? ജി. സുകുമാരൻ നായർ”, ജന്മഭൂമി ഓൺലൈൻ, 14 മെയ് 2026).

6.21. കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്ക്; സതീശനെ നിശ്ചയിച്ചത് ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പുകൾ: കെ.എസ്. രാധാകൃഷ്ണൻ

മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് നിയമിച്ചതിന് പിന്നാലെ വിദ്വേഷ പരാമർശവുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഇങ്ങനെയൊരനുഭവം മുൻകാലത്തില്ലായിരുന്നുവെന്നും സ്ഥാനാർഥി നിർണയത്തിൽ ഇടപെടാൻ ശ്രമിച്ച സഭയോട് അത് കോൺഗ്രസിന്റെ പണിയാണെന്ന് പറഞ്ഞ കരുണാകരന്റെ പാർട്ടി ഇസ്‌ലാമിക തീവ്രവാദികൾക്ക് കീഴടങ്ങിയെന്നും രാധാകൃഷ്ണൻ എഴുതി. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:

“മുസ്ലീം ലീഗ് വിജയിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി. കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലീം ലീഗ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചു. സതീശൻ മുഖ്യമന്ത്രിയാകണം എന്നത് ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. കെ.വി. തോമസ് മാഷിനെ പാർലമെന്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ലത്തീൻ സഭയുടെ സ്ഥാനാർഥി ബാരിസ്റ്റർ സേവ്യർ അറക്കലായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാൻ അക്കാര്യം കരുണാകരനോട് നേരിട്ടു പറഞ്ഞു. അതിന് കരുണാകരൻ ഇങ്ങനെ മറുപടി പറഞ്ഞു: “കോൺഗ്രസിന്റെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, സഭയല്ല.” ഇന്നാകട്ടെ കോൺഗ്രസിലെ എം.എൽ.എമാർക്ക് പോലും അവരുടെ നേതാവിനെ നിശ്ചയിക്കാൻ അവകാശമില്ല. മൊത്തമുള്ള 63 എം.എൽ.എമാരിൽ മഹാഭൂരിപക്ഷം പേരും സതീശന് എതിരാണ്. എന്നാൽ എം.എൽ.എമാരുടെ ഭൂരിപക്ഷമല്ല ബഹുജനാഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്ന വാദം മുസ്ലീം ഗ്രൂപ്പുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ജയിച്ച എം.എൽ.എമാരേക്കാൾ അവകാശം ബഹുജനാഭിപ്രായത്തിനാണ് എന്ന പ്രചാരണം മാപ്രകളും ഏറ്റെടുത്തു. പണം കൊടുത്താൽ എന്ത് ഹീനകൃത്യവും ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് മുഖ്യധാരാ മാധ്യമങ്ങൾ എന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇനി കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലായിരിക്കും. മുസ്ലീം തീവ്രവാദികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകിയ ഒരേ ഒരു നേതാവ് സതീശനാണ്. ആ സതീശന്റെ ഭരണം എന്നാൽ മുസ്ലീം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം.” (ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഫേസ്ബുക്ക് പോസ്റ്റ്, 14 മെയ് 2026)

6.22. പിന്നിൽ ലീഗ്-സതീശൻ സമവാക്യം; കോൺഗ്രസ് കീഴടങ്ങി: വേണു ബാലകൃഷ്ണൻ

“വി.ഡി. സതീശനും സാദിഖലി തങ്ങളും ടീം യു.ഡി.എഫ് എന്നു പറഞ്ഞു. അത് വളരെ തന്ത്രപരമാണ്. അതിൽ വീഴരുത്. ഈ തീരുമാനം വന്ന ശേഷം വി.ഡി. സതീശൻ ആദ്യം വിളിക്കുന്നത് ടീം യു.ഡി.എഫിലെ എല്ലാവരെയുമല്ല, സാദിഖലി തങ്ങളെയാണ്…”ബിഗ് ടി.വി ചാനൽ ചർച്ചയിൽ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കോൺഗ്രസ് തീരുമാനത്തെ മുസ്ലീം ലീഗിന് മുന്നിലുള്ള കീഴടങ്ങലായി ചിത്രീകരിക്കുന്നു. “ടീം യു.ഡി.എഫ്” എന്ന പ്രയോഗം വെറും തന്ത്രപരമായ മറ മാത്രമാണെന്നും യഥാർത്ഥത്തിൽ ഇത് ലീഗ്-സതീശൻ സമവാക്യത്തിന്റെ വിജയമാണെന്നും അദ്ദേഹം ആരോപിക്കുന്നു (“തീരുമാനം വന്ന ശേഷം വി.ഡി. സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെകോൺഗ്രസ് ലീഗിന് കീഴടങ്ങി”, വേണു ബാലകൃഷ്ണൻ, ദർശന ടി.വി ന്യൂസ് കാർഡ്, 15 മെയ് 2026).

6.23. സതീശൻ ലീഗിന്റെയും ജമാഅത്തിന്റെയും നോമിനി: എ. ജയശങ്കർ

“വി.ഡി സതീശൻ മുസ്ലീം ലീഗിന്റെ നോമിനിയാണ്. മുസ്ലീം ലീഗിന്റെ മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയുടെയും നോമിനിയാണ്. അവർ മുസ്ലീം ലീഗിനെ കൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിനെ അട്ടിമറിച്ച്, എം.എൽ.എമാർക്ക് ആർക്കും കണ്ടുകൂടാത്ത, ജനപ്രതിനിധികൾക്ക് തീരെ സ്വീകാര്യനല്ലാത്ത സതീശനെ മുഖ്യമന്ത്രിയാക്കി.” (16 മെയ് 2026, “ഇതിൽ തമാശയില്ല”, ആക്‌സ് ന്യൂസ്).

6.24. നീക്കം ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച്: ജനം ടിവി

മുസ്ലീം ലീഗ് വി.ഡി. സതീശനു നൽകിയെന്ന് പറയപ്പെടുന്ന പിന്തുണയെക്കുറിച്ച് ജന്മഭൂമി വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: “ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ അജണ്ടകൾ നടപ്പാക്കാൻ ലീഗ് നീക്കം.”

ജനം ടിവി  വാർത്ത: “ന്യൂനപക്ഷ അജണ്ടകൾ നടപ്പിലാക്കാൻ യു.ഡി.എഫ് മന്ത്രിസഭയിൽ സമ്മർദ്ദം ശക്തമാക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. മതമൗലികവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് മന്ത്രിസഭയിൽ സമ്മർദ്ദം ശക്തമാക്കുക. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പകരം കെ.സി. വേണുഗോപാലിനെ പിന്തുണച്ച കോൺഗ്രസ് എം.എൽ.എമാരെ ബഹിഷ്കരിക്കാനും ലീഗിന്റെ നീക്കം. ശിവദാസ് കർമനം ചേരുകയാണ്. വിശദാംശങ്ങളുമായി ശിവദാസ് ഇവിടെ.

വി.ഡി സതീശനെ മുഖ്യമന്ത്രിപദത്തിൽ അവരോധിക്കണമെന്ന് ഏറ്റവും കൂടുതൽ വാശിപിടിക്കുന്നത് മുസ്ലീം ലീഗാണ്. പക്ഷേ, മുസ്ലീം ലീഗിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ട്, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളുണ്ട്. അവരാണ് മുസ്ലീം ലീഗിനെ കൊണ്ട് ഇത്തരത്തിലുള്ള സമ്മർദ്ദം ചെലുത്തുന്നത് എന്നുള്ള വിമർശനമുണ്ട്. ആ വിമർശനം സാധൂകരിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനായാലും കെ.സി. ആയാലും ചെന്നിത്തലയായാലും അതിനുശേഷവും മന്ത്രിസഭയിൽ തങ്ങളുടെ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ പുതിയ തീരുമാനവും, അല്ലേ?

തീർച്ചയായും അങ്ങനെ തന്നെയാണ്. ഇനി വരുന്ന യു.ഡി.എഫ് മന്ത്രിസഭയിൽ തങ്ങളുടെ സമ്മർദ്ദം ശക്തമാക്കുക എന്നുള്ള ലക്ഷ്യം തന്നെയാണ് മുസ്ലീം ലീഗിനുള്ളത്. അതിന്റെ ചരടുവലികൾ അവർ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവർ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശനെ നേരത്തെ തന്നെ അനുകൂലിച്ചിരുന്നതും. അതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. വി.ഡി. സതീശനെ തന്നെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. നിലവിൽ കേരളത്തിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി അവസാനിപ്പിക്കണം എന്നും പറഞ്ഞിരുന്നു.

അതായത് കൃത്യമായി തന്നെ മുസ്ലീം ലീഗിന് അജണ്ടയുണ്ട്. ന്യൂനപക്ഷ പ്രീണനത്തിൽ ഊന്നിയുള്ള അജണ്ട തന്നെയാണ്. ന്യൂനപക്ഷ വികസനം ലക്ഷ്യമാക്കുക എന്നുള്ള കൃത്യമായ അജണ്ട തന്നെയാണ് മുസ്ലീം ലീഗിനുള്ളത്. അതായത് അതിനു പിന്നിൽ മതമൗലികവാദ ശക്തികളുടെ, മതമൗലികവാദ സംഘടനകളുടെ ഒരു പിന്തുണയും അവർക്കുണ്ട്. പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ, മതഭീകരവാദ-തീവ്രവാദ സംഘടനകളുടെ പിൻബലം കൂടി അവർക്കുണ്ട് എന്നുള്ളതാണ്. അതിന് നേതൃത്വം നൽകുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നത്.

കാരണം ജമാഅത്തെ ഇസ്‌ലാമിക്കോ എസ്.ഡി.പി.ഐക്കോ നിലവിൽ ഒരു ജനപ്രതിനിധി ഇല്ല, എം.എൽ.എ ഇല്ല. അതുകൊണ്ടുതന്നെ മുസ്ലീം ലീഗിനെ കൂട്ടുപിടിച്ച്, അതിന്റെ നേതൃസ്ഥാനത്ത് മുസ്ലീം ലീഗിനെ അവരോധിച്ചുകൊണ്ട്, ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി അവകാശങ്ങൾ, അവരുടെ അവകാശങ്ങൾ വാദിക്കുന്നതിനും സ്ഥാപിക്കുന്നതിനും വേണ്ടി ഇടപെടുന്നതിനു വേണ്ടി അവർ മുസ്ലീം ലീഗിനെ നേതൃത്വസ്ഥാനത്ത് കാണുന്നു. അത്തരത്തിലുള്ള ഇടപെടലുകൾ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു.

അത്തരത്തിലുള്ള ഒരു സമ്മർദ്ദശക്തിയായി യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്ലീം ലീഗ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ ഒരു തർക്കവുമില്ല. കാരണം മുൻകാല ചരിത്രം അങ്ങനെയാണ്. യു.ഡി.എഫ് മന്ത്രിസഭയിൽ അത്തരത്തിൽ മുസ്ലീം ലീഗ് എപ്പോഴും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയിട്ടുള്ള ഒരു സമ്മർദ്ദശക്തിയായി ഉണ്ട്.

അതായത് ശിവദാസ്, വിദ്യാഭ്യാസം അടക്കം, വ്യവസായം അടക്കം, തദ്ദേശവകുപ്പ് അടക്കം നിർണായകമായ സ്ഥാനങ്ങൾ വേണമെന്നുള്ള ഒരു കാർക്കശ്യത്തിലേക്ക് ലീഗ് നേതൃത്വം വരും ദിവസങ്ങളിൽ നീങ്ങുമെന്ന അർത്ഥമല്ലേ?

തീർച്ചയായും അങ്ങനെ തന്നെയാണ്. കാരണം ഈ യു.ഡി.എഫ് മന്ത്രിസഭയിലെ ഏറ്റവും നിർണായകമായ വകുപ്പുകൾ കൈക്കലാക്കാനുള്ള ഒരു നീക്കം തന്നെയാണ് മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മുൻപും അങ്ങനെ തന്നെ ഉണ്ടായിരുന്നു. മുൻപ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിട്ടുണ്ട്. പി.കെ. ബഷീർ, അതുപോലെതന്നെ ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ള ആളുകൾ, പി.കെ. അബ്ദുറബ് അടക്കമുള്ള ആളുകൾ വിദ്യാഭ്യാസ മന്ത്രി ആയിട്ടുണ്ട്. എം.കെ. മുനീർ തദ്ദേശ വകുപ്പ് മന്ത്രി ആയിട്ടുണ്ട്.

ഇത്തവണയും അത്തരത്തിൽ നിർണായക സ്വാധീനമുള്ള വകുപ്പുകൾ ഏറ്റെടുക്കുക എന്നുള്ള ഒരു ലക്ഷ്യം തന്നെയാണ് മുസ്ലീം ലീഗിനുള്ളത്. അതിനർത്ഥം കൃത്യമായി തന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വകുപ്പുകൾ ഏറ്റെടുത്ത് ജനകീയ വിഷയങ്ങളിൽ ഇടപെടുക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായിട്ടുള്ള കാര്യങ്ങൾ ചെയ്യുക. അത്തരത്തിലുള്ള ഇടപെടലുകൾ നടത്തുക എന്നുള്ള കൃത്യമായ അജണ്ടയും ലക്ഷ്യവും മുസ്ലീം ലീഗിനുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമ്മർദ്ദമാണ് ഇപ്പോൾ ലീഗ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെയാണ് ഇപ്പോൾ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കോൺഗ്രസ് എം.എൽ.എമാരെ മുസ്ലീം ലീഗ് ബഹിഷ്കരിക്കും എന്ന് പറയുന്നു. ഇതൊക്കെ തന്നെ ഇത്തരത്തിലുള്ള ഒരു സമ്മർദ്ദതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുക എന്ന് ലീഗ് പറയുന്നുണ്ട്. അത്തരത്തിലുള്ള ആവശ്യവുമായി മുന്നോട്ടു വരുന്നുണ്ട്. കെ.സി വേണുഗോപാലിന് എതിരായി നിൽക്കുന്നു. കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന കോൺഗ്രസ് എം.എൽ.എമാരെ ബഹിഷ്കരിക്കും എന്ന് പറയുന്നു.

അപ്പോൾ ഇപ്പോൾ തന്നെ മുസ്ലീം ലീഗ് ചരടുവലി ആരംഭിക്കുക എന്നത് മാത്രമല്ല, കൃത്യമായി തന്നെ അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ സമ്മർദ്ദതന്ത്രങ്ങളാണ് ഇപ്പോൾ മുസ്ലീം ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് മുസ്ലീം ലീഗിന് മുസ്‌ലിം സംഘടനകളുടെ, സമസ്ത പോലുള്ള സംഘടനകളുടെ, മതമൗലികവാദ സംഘടനകളുടെ ഒക്കെ തന്നെ കൂട്ടും ഉണ്ട്. ഇപ്പോൾ തന്നെ യു.ഡി.എഫിനുള്ളിൽ അവരുടെ സമ്മർദ്ദം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് ലീഗ് ചെയ്തുകൊണ്ടിരിക്കുന്നത്. മന്ത്രിസഭയിലും പിടിമുറുക്കാൻ ലീഗിന്റെ ആസൂത്രിത നീക്കം. ശിവദാസ് കർമനമാണ് കോഴിക്കോട് നിന്നും വിവരങ്ങൾ നൽകിയത്.” (“ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ അജണ്ടകൾ നടപ്പാക്കാൻ ലീഗ് നീക്കം”, ജനം ടിവി, 12 മെയ് 2026).

6.25. സതീശൻ ജിഹാദി ബിനാമിയോ ? തത്വമയി ടിവി

സതീശൻ ഊതിവീർപ്പിച്ച ബലൂണാണെന്നു തത്വമയി ന്യൂസ് അവതരണം. തല്പരകക്ഷികളാണ് അദ്ദേഹത്തിനു പിന്നില്ലെന്നും പറഞ്ഞു. ഒപ്പം നൽകിയ തലക്കെട്ടാണ്: “സതീശൻ ജിഹാദി ബിനാമിയോ ?” (സതീശൻ ജിഹാദി ബിനാമി യോ ? തത്വമയി ടിവി ന്യൂസ്, 10 മെയ് 2026).

7. മാറാട് കലാപം

7.1. ഇസ്ലാമിക അധിനിവേശം

ഹൈന്ദവ ആചാരങ്ങളെയും സംസ്‌ക്കാരത്തെയും ആശയങ്ങളെയും എതിര്‍ക്കുന്ന തരത്തിലുള്ള ഇസ്ലാമിക അധിനിവേശത്തെ സമ്പൂര്‍ണ്ണമായും ചെറുത്തുതോല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കുന്നത്തുനാട് താലൂക്ക് സംഘടനാ സെക്രട്ടറി എന്‍. ശ്രീകുമാര്‍. ടൗണ്‍ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ നടന്ന മാറാട് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (5 മെയ്, ഇസ്ലാമിക അധിനിവേശത്തെ തടുത്തുനിര്‍ത്തണം: ഹിന്ദു ഐക്യവേദി, ജന്മഭൂമി).

7.2. മാറാട് കാലപത്തില്‍ മഅദനിക്ക് പങ്ക്

പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅദനിക്കും അന്നത്തെ യുഡിഫ് സര്‍ക്കാരിനും മാറാട് കലാപത്തില്‍ പങ്കുണ്ട് എന്ന് എ പി അഹമ്മദ്. പിഡിപിയുടെ സ്ഥാപക സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന, ചിത്രഭാനുവിന്റെ ആത്മകഥയെ ഉദ്ധരിച്ചാണ് ഈ ആരോപണം ഉന്നയിച്ചത്.  ‘അന്നത്തെ മാറാട് എംഎല്‍എയായ വി കെ സി മമ്മദ്‌കോയ, മാറാട് എന്തൊക്കെയോ സംഭവിക്കാന്‍പോകുയാണെന്ന് പറഞ്ഞ് സര്‍ക്കാറിന് കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റുകൂടി ഒഴിവാക്കാണ് ചെയ്തത്. സംഭവം അന്വേഷിച്ച് തോമസ് പി ജോസഫ് കമ്മീഷനും ഇതിന്റെ ഗൂഢാലോചനയിലേക്ക് പോയില്ല. വിദേശ ശക്തികള്‍ ഒന്നും സംഭവത്തില്‍ ഉള്‍പ്പെട്ടില്ല എന്നാണ് കമ്മീഷന്‍ പറയുന്നത്. എന്നാല്‍ 2001 മുതല്‍ തുടര്‍ച്ചയായി ലോകത്തില്‍ ജിഹാദി ആക്രമണങ്ങള്‍ പ്രകമ്പനം കൊള്ളിച്ച കാലമായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണം, ഇസ്രയേല്‍ പാര്‍ലിമെന്റ് ആക്രമണം എന്നിങ്ങനെയുള്ള തുടര്‍ച്ചയായ സംഭവങ്ങള്‍ക്കുശേഷമാണ് മാറാട് കാലാപം ഉണ്ടായത് എന്നത് വെറും യാദൃശ്ചികതയല്ല (4 മെയ്, മാറാട് കലാപത്തിന്റെ വിഎച്ച്പി സംഘടിപ്പിച്ച 23ാം വാര്‍ഷികം, ഫേസ് ബുക്ക്/ പാട്രിയോട്ടിക് ഇന്ത്യന്‍).

7.3. മതതീവ്രവാദത്തെ പ്രതിരോധിച്ചത് മാറാട് സംഭവം

മതതീവ്രവാദത്തെ പ്രതിരോധിച്ചത് മാറാട് സംഭവമാണെന്നാണ് സ്വതന്ത്രചിന്തകനും എക്‌സ് മുസ്ലീമുമായ ആരിഫ് ഹുസൈന്‍ (4 മെയ്, ഫേസ് ബുക്ക്/ പാട്രിയോട്ടിക് ഇന്ത്യന്‍).

7.4. മലബാര്‍ കലാപവും മാറാടും മറക്കില്ല

 മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദം. അധികാരക്കസേര ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് യോഗനാദത്തില്‍ വിമര്‍ശനം. ‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ എന്ന തലക്കെട്ടില്‍ യോഗനാദം മാനേജിംഗ് എഡിറ്റര്‍ വെള്ളാപ്പള്ളി നടേശനാണ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. മുസ്ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളില്‍ നിന്നും മനസ്സിലാകുമെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു: 

ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ മുസ്ലീം വിരുദ്ധ, വര്‍ഗീയവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ആസൂത്രിതശ്രമമാണ് ആ സംഘടന അനുവര്‍ത്തിക്കുന്നത്. മുസ്ലീം മതത്തെയല്ല, മുസ്ലീം ലീഗെന്ന സംഘടനയുടെ മതവിവേചനത്തേയും വര്‍ഗീയതയേയും ശക്തമായി എതിര്‍ത്തതിനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ ആക്ഷേപിക്കുന്നതെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ താന്‍ പേടിച്ചോടുമെന്ന ആശ വെറുതെയാണ്. അതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല എന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം.യുഡിഎഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്. സംസ്ഥാന ഭരണത്തിന്റെ മറവില്‍ തീവ്രവാദ ശക്തികള്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്ന് കാണാം. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന മതപരമായ വിവേചനത്തിനും അധിനിവേശത്തിനുമെതിരെയും സ്വാഭാവികമായി എസ്എന്‍ഡിപി യോഗം രംഗത്തുവരും. നാളെയും വിമര്‍ശിക്കുമെന്നും എഡിറ്റോറിയയില്‍ പരാമര്‍ശിച്ചു (17 മെയ്, ‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ അധികാരക്കസേര ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി, ഞങ്ങള്‍ പേടിച്ചോടില്ല – എസ്എന്‍ഡിപി, ജന്മഭൂമി).

8. ഹിന്ദുവികാരം

8.1. നുഴഞ്ഞുകയറിയ ഇസ്ലാം മതതീവ്രവാദികള്‍

ഹിന്ദുക്കളെ നിരന്തരം അപമാനിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതിന്റെ കടുത്ത ശിക്ഷ സിപിഎം ഏറ്റുവാങ്ങിയെന്ന് ജന്മഭൂമി: ഹിന്ദുക്കളെ എത്രത്തോളം അപമാനിക്കാമോ അത്രത്തോളം മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും അപമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ‘ആ വിളക്ക് കത്തുന്നിടത്താണോ കൃഷ്ണന്‍ ഇരിക്കുന്ന’തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവജ്ഞയോടെ പറഞ്ഞതും ഹിന്ദുമനസിനെ വേദനിപ്പിച്ചു. ഓരോ തവണ ഹിന്ദുവിനെ വേദനിപ്പിക്കുമ്പോഴും അങ്ങേയറ്റം ആസ്വദിച്ച ആളായിരുന്നു പിണറായി വിജയന്‍. ചുറ്റും നിന്ന ഉപജാപക വൃന്ദവും പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞുകയറിയ ഇസ്ലാം മതതിവ്രവാദികളും ഇതിനെല്ലാം കയ്യടിച്ചു. തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിച്ച് പിന്നാലെ പാഞ്ഞെങ്കിലും അവരും സിപിഎമ്മിനെ കയ്യൊഴിഞ്ഞു. സ്വര്‍ണം കടത്തുകേസില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മലപ്പുറത്തുള്ളവരണെന്ന് കണക്കുകളുദ്ധരിച്ച് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് മുസ്ലീം സംഘടനകള്‍ വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും സിപിഎമ്മിനെ വലിയ പരിഭ്രാന്തിയിലാഴ്ത്തി. ഇതോടെ ഹൈന്ദവ വോട്ടുകള്‍ സ്വന്തമാക്കാമെന്ന വ്യാമോഹത്താല്‍ സിപിഎം വീണ്ടും കളം മാറ്റിച്ചവിട്ടി, യൂഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നുമെല്ലാം പ്രചരിപ്പിച്ചു (5 മെയ്, വ്രണപ്പെട്ട ഹിന്ദുവികാരം കണക്കുതീര്‍ത്തു, ഇടതുകോട്ടകളുടെ അടിത്തറയിളക്കി, ജന്മഭൂമി).

8.2. ശബരിമലയില്‍ കറും മുമ്പ് പൊറോട്ടയു ബീഫും

വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ശബരിമലയില്‍ പിടിച്ചുകയറ്റിയതെന്ന് ജന്മഭൂമി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍, വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ഹിന്ദുക്കളുടെ പരിപാവനമായ, യുവതികള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള, ശബരിമലയില്‍ പിടിച്ചുകയറ്റിയത്. ഹിന്ദു ആരാധനാമൂര്‍ത്തികളെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ളവര്‍ അവഹേളിച്ചപ്പോള്‍ അവരെ സംരക്ഷിച്ചതും അവര്‍ക്ക് ആവേശം പകര്‍ന്നതും കമ്മ്യൂണിസ്റ്റുകളായിരുന്നു. എം.കെ. സ്റ്റാലിന്റെയും മകന്‍ ഉദയനിധി സ്റ്റാലിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സനാതന ധര്‍മ്മം മലമ്പനി, ഡെങ്കു, കൊറോണ എന്നീ പകര്‍ച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിന്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് രാജ്യമെങ്ങും വലിയ വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടുമില്ല. ഇസ്ലാമിസ്റ്റുകളെയും പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍രെയും കൂടെക്കൂട്ടിയ സ്റ്റാലിന്‍ പാസ്റ്റര്‍മാര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നല്‍കി (5 മെയ്, പിണറായി, സ്റ്റാലിന്‍, മമത. ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി, ജന്മഭൂമി).

9. പിന്നിൽ ജമാഅത്തെ ഇസ്ലാമി(മെയ് 6)

9.1. മുസ്ലീം ലീഗ് കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി സിപിഎം കൂട്ടുകെട്ടാണ് ബിജെപി യെ തോല്പിച്ചത്

പ്രമുഖ ബിജെപി നേതാക്കളുടെ തോല്‍വിയില്‍ എല്‍ഡിഎഫ് യുഡിഫ് ഒത്തുകളി എന്ന് ജന്മഭൂമി എഡിറ്റോറിയല്‍: ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറേണ്ട മഞ്ചേശ്വരത്തും പാലക്കാടും സിപിഎം വോട്ട് വോട്ടുകള്‍ യുഡിഎഫിന് മറിച്ചുനല്‍കി. മുസ്ലീം ലീഗ് കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി സിപിഎം കൂട്ടുകെട്ടാണ് ബിജെപി യെ തോല്പിച്ചത്. എല്‍ഡിഎഫ് യുഡിഫ് എന്നീ മുന്നണികള്‍ പരസ്പരം മത്സരിക്കുന്ന അവസാനത്തെ തെരെഞ്ഞെടുപ്പായിരിക്കും ഇത്. അടുത്തതവണ രണ്ടുകൂട്ടരും ഒന്നിച്ചു ബിജെപിക്ക് എതിരെ മത്സരിക്കും. ബിജെപി ജയിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇല്ലാതാവും എന്ന് ഭയക്കുന്ന സിപിഎം പുറമേക്ക് എതിര്‍ക്കുമ്പോഴും വോട്ട് മറിച്ചുനല്‍കി യുഡിഫിനെ വിജയിപ്പിക്കുന്നു (6 മെയ്, തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്ട്രീയം, ജന്മഭൂമി).

9.2. എല്‍ഡിഎഫിന്റെ തോല്‍വിക്ക് പിന്നിൽ

മുസ്ലീം വര്‍ഗീയതയാണ് തെരെഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചത് എന്ന് സിപിഎം സൈദ്ധാന്തികര്‍ വിലയിരുത്താനും  ജമാഅത്തെ ഇസ്ലാമിയെ തെളിവായി ചൂണ്ടിക്കാട്ടാനും  സാധ്യതയുണ്ടെന്ന് കാരശ്ശേരി. ജമാഅത്തെ ഇസ്ലാമി കേരളം രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തി അല്ല. മത വര്‍ഗീയതയുടെ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയേക്കാള്‍ തീവ്ര സ്വഭാവമുള്ള എസ്ഡിപിഐ ഇത്തവണ എല്‍ഡിഎഫിന്റെ കൂടെയായത് മറന്നുകൂടായെന്നും അദ്ദേഹം പറയുന്നു (06 മെയ്, ലേഖനം, എം.എന്‍ കാരശ്ശേരി, ദീപിക ദിനപത്രം).

9.3.  കെ.സി വേണുഗോപാലിനെതിരേ ഒരു ‘മാധ്യമം’

ഒരു മാധ്യമം കെ.സി വേണുഗോപാലിനെ മുസ്ലീംവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയെന്ന് വി.ആര്‍ അനൂപ്(09 മെയ്, റിപ്പോര്‍ട്ടര്‍ ലൈവ് യൂട്യൂബ്). മീഡിയവൺ ആണ് സൂചന. 

9.4. യുഡിഎഫിന് തീവ്രവാദശക്തികളുടെ സഹായം

യുഡിഎഫിന് തീവ്രവാദശക്തികളുടെ സഹായം ലഭിച്ചെന്നു ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ബിജെപി നേതാവ് എം ടി രമേശ്: യുഡിഎഫ് ജയിച്ചപ്പോള്‍ ഒരുപാട്,ആശങ്കകള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. തരാതരംപോലെ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണയില്‍ ഏകീകരണമുണ്ടാക്കിയും തീവ്രവാദ ശക്തികളെ സഹായിച്ചുമാണ് യുഡിഎഫ് അധികാരത്തില്‍ വരുന്നത്. അത് തുടര്‍പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുമോ എന്നുള്ള ആശങ്ക കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി തീരുമാനം വൈകിയത് അതില്‍ വര്‍ഗീയ ഘടകം കൊണ്ടുവന്നതുകൊണ്ടാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ എസ്എന്‍ഡിപിയും എന്‍എസ്എസും അഭിപ്രായം പറഞ്ഞപ്പോള്‍ അത് ശരിയല്ല എന്ന് പറയുന്ന ആളുകള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും സമസ്തയുടെയും അഭിപ്രായം ശരിയെന്ന് പറയുന്നതെന്നും രമേശ് ചോദിച്ചു (17 മെയ്, യഥാര്‍ത്ഥ ജനകീയ പ്രതിപക്ഷമായി എന്‍ഡിഎ പ്രവര്‍ത്തിക്കും: രമേശ്, ജന്മഭൂമി).

9.5. മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും ലീഗും

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയതിന് സമാനമായ അഴിമതി വി.ഡി. സതീശന്‍ സര്‍ക്കാരും ചെയ്യുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു (17 മെയ്, മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും ;രാജീവ് ചന്ദ്രശേഖര്‍, ജന്മഭൂമി).

9.6. ലീഗിന്റെ ബുദ്ധികേന്ദ്രം ജമാഅത്തെ ഇസ്ലാമി

‘ലീഗിന്റെ ബുദ്ധികേന്ദ്രം ജമാഅത്തെ ഇസ്ലാമിയാണെന്ന് അഡ്വ. എ ജയശങ്കര്‍: ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ മുസ്ലീം ലീഗിന്റെ ‘അണ്ടര്‍ഗ്രൗണ്ട്’ രാഷ്ട്രീയ ബുദ്ധികേന്ദ്രമായി മാറുന്നുണ്ട്. കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു ഇന്റലെക്ച്വല്‍ ലീഡര്‍ഷിപ്പ് കൊടുക്കുന്നത് ഈ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ പത്രവും മീഡിയവണ്‍ ചാനലുമാണ്. അതുകൊണ്ടാണ് ലീഗുകാര്‍ പോലും ഇവരുടെ മുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കുന്നത്. സൈദ്ധാന്തികമായിട്ട് ഇവര്‍ക്കു തമ്മില്‍ വലിയ എതിര്‍പ്പുണ്ട് എങ്കില്‍ പോലും ഇങ്ങനെ ഒരു ഘടകമുണ്ട് (മെയ് 19, ‘ലീഗിന്റെ ബുദ്ധികേന്ദ്രം ജമാഅത്തെ ഇസ്ലാമി, അഡ്വ. എ ജയശങ്കര്‍, കേരളകൗമുദി ന്യൂസ് യൂട്യൂബ്).

9.7. മതംനോക്കി വോട്ടുചെയ്യുന്നവര്‍

തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് സംസ്ഥാനത്ത് വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ‘മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് ലീഗും ജമാഅത്തും പ്രചരിപ്പിച്ചു’ (20 മെയ്, വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി സിപിഐഎം ‘മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് ലീഗും ജമാഅത്തും പ്രചരിപ്പിച്ചു’ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടി’, മീഡിയ വണ്‍ ഓണ്‍ലൈന്‍).

9,8. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നുവെന്ന് ജന്മഭൂമി: നിലവിലെ രാഷ്ട്രീയ അനുകൂല സാഹചര്യം ഉപയോഗിച്ച് സംഘടന സംവിധാനവും ആശയപ്രചാരണവും സംഘടന വ്യാപിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടത്ര വേരോട്ടം മുസ്ലീം മതവിഭാഗങ്ങളില്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്. നിലവില്‍ മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ‘മെക്ക’ തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മറ്റ് സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് മുസ്ലീം ലീഗ് കുത്തകയാക്കി വെച്ചിരിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് ഇവരുടെ പ്രധാന ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചു. മതന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ബലത്തില്‍ അധികാരത്തില്‍ എത്തിയ യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും അധ്യാപകരിലും ഉള്‍പ്പെടെ തങ്ങളുടെ ആശയം പ്രചരിപ്പിക്കുകയാണ് ശ്രമിക്കുന്നത് (27 മെയ്, യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു, ജന്മഭൂമി).

9.9. ജമാഅത്തെ ഇസ്ലാമി നോമിനി

ഫാത്തിമ താഹലിയ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണെന്ന് ടി.ജി മോഹന്‍ദാസ് (29 മെയ്, ജനം ഓണ്‍ലൈന്‍, ഫേസ്ബുക്ക് പോസ്റ്റര്‍).

9.10. സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിക്ക് വഴങ്ങുന്നു

ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങിയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ ദേശീയ ഗീതത്തെ അവഹേളിച്ചതെന്നും വന്ദേമാതരത്തെ അപമാനിക്കുന്നതില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരേ നിലപാടാണെന്നും ബിജെപി. ഗവര്‍ണറുടെ നയപ്രഖ്യാപന വേളയില്‍ നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതിനെക്കുറിച്ചായിരുന്നു ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കേരള നിയമസഭയിലെ സമീപനം അത്യന്തം ലജ്ജാക രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. കോണ്‍ഗ്രസ് ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യസമരപാരമ്പര്യത്തിന്റെയും പ്രതികങ്ങളെക്കാള്‍ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പ്രിതിപിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് സതീശന്‍ സര്‍ക്കാരെന്ന് വി മുരളിധരന്‍ എംഎല്‍എ (30 മെയ്, ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും സര്‍ക്കാര്‍ വഴങ്ങി: ബിജെപി, ജന്മഭൂമി).

10. താലിബാന്‍

വിജയാഹ്‌ളാദത്തിന്റെ മറവില്‍ താലിബാനെ അനുസ്മരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയെന്ന് ജന്മഭൂമി: 

മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് ബോര്‍ഡുകള്‍ നാടന്‍ ബോംബുകള്‍ ഉപയോഗിച്ച് തകര്‍ത്തു. ഇതിനേക്കാള്‍ ഭീകരമാണ് മലപ്പുറത്തു നടന്നത്. തവനൂരില്‍ കെ ടി ജലീലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തെ തുടര്‍ന്ന് തൃപ്പങ്ങോട് പഞ്ചായത്തില്‍ പകല്‍ ഒരു മണിക്ക് പെരുന്തല്ലൂര്‍ അങ്ങാടിയില്‍ ചോര ചിന്തുന്ന ആട്ടിന്‍തല വടിയില്‍ കെട്ടി പൊതു മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു (6 മെയ്, അധികാരത്തിലേറും മുന്‍പേ യുഡിഫ് തനിനിറം പുറത്ത്, ജന്മഭൂമി).

11. എസ്ഡിപിഐ പിന്തുണ

11.1. സ്ഥിരം ക്യാപ്‌സ്യൂള്‍

എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വേണ്ടെന്നു പറയാത്ത എ വിജയരാഘവനും എ കെ ബാലനും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഫ് വിജയിച്ചത് എന്ന് പറയുന്നത് പരാജയപ്പെടുമ്പോഴുള്ള സ്ഥിരം ക്യാപ്‌സ്യൂള്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഓ ജെ ജെനീഷ് (6 മെയ്, നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം. എസ്ഡിപിഐ പിന്തുണ, വീക്ഷണം).

11.2. യുഡിഎഫ് ജയിച്ചത് മതതീവ്രവാദികളുടെ വോട്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് മഞ്ചേശ്വരത്തും പാലക്കാടിലുമേറ്റ തോല്‍വിയെ തുടര്‍ന്നുള്ള ജന്മഭൂമി വാര്‍ത്ത: എല്‍ഡിഎഫ് വോട്ട് മറിക്കല്‍ വ്യക്തമാണെന്നിരിക്കെ മത തീവ്രവാദ ശക്തികളുടെ വോട്ടുകൂടി വാങ്ങിയാണ് യൂഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതെന്ന സത്യവും നിലനില്‍ക്കുന്നു. യൂഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മത തീവ്രവാദത്തിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയെ ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസം പ്രാവര്‍ത്തികമാക്കുന്നതിലും മുന്നണികള്‍ വിജയിച്ചുവെന്നര്‍ത്ഥം (7 മെയ്,  ഇടതു-വലത് വോട്ടു കച്ചവടം രാഷ്ട്രീയ പാപ്പരത്തം: നേര്‍ക്കു നേരേ പൊരുതണം സഖാക്കളേ, ജന്മഭൂമി).

11.3. പി.സി ജോര്‍ജിന്റെ സുഡാപ്പി

പി.സി ജോര്‍ജിന്റെ തോല്‍വിക്ക് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തി. ഇതേ കുറിച്ച് ക്രിസ്ത്യന്‍ ഡിഫന്‍ഡേഴ്‌സ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്: ആയിരം ഈരാറ്റുപേട്ട സുഡാപ്പികള്‍ക്ക് അര പി സി. നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു എന്നതിന്റെ പേരില്‍ ജയിച്ച പാര്‍ട്ടിക്കാര്‍ ഈരാറ്റുപേട്ടയില്‍ അല്ലാതെ വേറെ എവിടേലും തോറ്റ സ്ഥാനാര്‍ഥിയുടെ വീടിനു മുന്നില്‍ ചെന്ന് അലമ്പ് ഉണ്ടാക്കുമോ? എന്നാല്‍ ഇന്ന് അങ്ങനെ പി സി ജോര്‍ജിന്റെ വീടിന്റെ മുന്നില്‍ ഈരാറ്റുപേട്ട സുഡാപ്പികള്‍ ബഹളവും ആയി വന്നപ്പോള്‍ സുഡാപ്പികള്‍ കരുതിയ പോലെ പീ സി കതകടച്ചു ഒളിച്ചിരുന്നില്ല… നെഞ്ചും വിരിച്ചു ഇറങ്ങി ചെന്നു…. ജയവും തോല്‍വിയും ഒന്നും അല്ല ആ നെഞ്ചുറപ്പാണ് അതാണ് പി. സി ജോര്‍ജിനെ വ്യത്യസ്തന്‍ ആക്കുന്നത്. രണ്ടു മീറ്റര്‍ അകലം പാലിച്ചു നിന്ന് കൂവാന്‍ അല്ലാതെ പി സി യുടെ രോമത്തില്‍ തൊടാന്‍ ഒരു സുടാപ്പിക്കും കൈ പൊങ്ങില്ല. പൊങ്ങിയാല്‍ കേന്ദ്ര സേന ഇറങ്ങും എന്ന് ഈരാറ്റുപേട്ട സുഡാപ്പികള്‍ക്കു നന്നായി അറിയാം (5 മെയ്, ഫേസ്ബുക്ക്/ക്രിസ്ത്യന്‍ ഡിഫന്‍ഡേഴ്‌സ്).

12. സിപിഎം പ്രതികരണം

12.1. ന്യൂനപക്ഷവോട്ടുകള്‍ ഏകീകരിച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ട് എകീകരണമുണ്ടായെന്ന് ഇടതുമുന്നണി യോഗം വിലയിരുത്തി. ന്യൂനപക്ഷ വോട്ടുബാങ്കിലെ ഈ മാറ്റം മുന്‍കൂട്ടി തിരിച്ചറിയാനോ ഇടപെടാനോ മുന്നണിക്കോ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കോ കഴിഞ്ഞില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടത് ഇനിയെങ്കിലും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായവുമുണ്ടായി. മറു ഭാഗത്ത്, ഭൂരിപക്ഷ സമുദായത്തിലെ വോട്ടില്‍ മുന്നണി പ്രതീക്ഷയര്‍പ്പിച്ചെങ്കിലും അവിടെയും വലിയ ചോര്‍ച്ചയുണ്ടായി. ഇതിലൊരു പങ്ക് ലഭിച്ചത് ബി.ജെ.പിക്കാണ്. ഫലത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകള്‍ ഒരുപോലെ കൈവിട്ടതാണ് കനത്ത പരാജയ കാരണമെന്ന് ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ ഇടതുമുന്നണി സംരക്ഷിക്കുന്നുവെന്ന പ്രതീതിയുണ്ടായത് നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടും സി.പി.എം തിരുത്തിന് തയാറായില്ലെന്ന വിമര്‍ശനമാണ് സി.പി.ഐ ഉന്നയിച്ചത് (8 മെയ്, പരാജയം വിലയിരുത്തി ഇടതുമുന്നണി. ന്യൂനപക്ഷ വോട്ടുകള്‍ ഒന്നായി; ഭൂരിപക്ഷ വോട്ടുകളും പോയി, മാധ്യമം).

12.2. പരാജയത്തിന് പിന്നില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകള്‍

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പിനു പിന്നില്‍  ഭൂരിപക്ഷ,ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് ദേശാഭിമാനി: ചരിത്രത്തില്‍ ഇന്നോളം  കണ്ടിട്ടില്ലാത്ത ഇടതുപക്ഷവിരുദ്ധ ഏകീകരണം കേരളത്തില്‍ നടന്നു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കണ്ടറിഞ്ഞ് കൈകോര്‍ത്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പുതന്നെ വലതുപ്ക്ഷ ക്യാമ്പുകളില്‍ പ്രത്യക്ഷപ്പെട്ട അമിതമായ ആത്മവിശ്വാസം അതിനു, മുന്‍പ്നടന്ന അവിശുദ്ധമായ കൂട്ടുകെട്ടുകളിലെ ആഹ്ലാദ പ്രതീക്ഷകളില്‍  നിന്ന് മുളപൊട്ടിയത് തന്നെയായിരുന്നു. പത്തുവര്‍ഷക്കാലം നഷ്ടപ്പെട്ട്  ഭൗതിക സമൃദ്ധികള്‍ തിരിച്ചുപിടിക്കാനുള്ള വെമ്പല്‍ വലതുപക്ഷ ക്യാമ്പുകളില്‍ പ്രകടമായിരുന്നു. നൂറിലധികം സീറ്റുകള്‍, പന്ത്രണ്ട് സിറ്റിങ് മന്ത്രിമാരുടെ പരാജയം എന്നൊക്കെ ഒരു ഭാഗത്തും പൂജ്യത്തില്‍ നിന്ന് പതിനഞ്ചു സീറ്റുകളിലേക്കുള്ള ഉയര്‍ച്ച എന്ന് മറുഭാഗത്തും ഉയര്‍ന്നു കേട്ടത് തീര്‍ച്ചയായും ആ അവിശുദ്ധ കുട്ടുകെട്ടിലുള്ള വിശ്വാസം കൊണ്ടുതന്നെയായിരുന്നു (17 മെയ്, അരാഷ്ട്രീയതക്ക് വഴങ്ങുന്ന കേരളം,ദേശാഭിമാനി വാരിക).

12.3. ന്യൂനപക്ഷ വോട്ടുകള്‍ അകന്നു

ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും തോല്‍വിക്കു പിന്നില്‍ വെള്ളാപ്പള്ളിയുടെ വര്‍ഗീയതയാണെന്ന് സിപിഎം എറണാകുളം ജില്ലാ ഘടകം: സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഏകാധിപത്യ പ്രവണതയാണ് പി രാജീവ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി, അതേ ശൈലി ജില്ലയിലെ ചില നേതാക്കള്‍ അനുകരിച്ചതും പ്രതികൂല ഘടകമായി. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനകളെ തള്ളി പറയണമായിരുന്നു, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സര്‍ക്കാരിന് തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകള്‍ ഇതുവഴി അകന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച ലാളിത്യം ഉണ്ടായില്ല (17 മെയ്, ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം സ്ഥാനാർത്ഥി നിര്‍ണയം :നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം, മംഗളം).

12.4. മുഖ്യമന്ത്രിയുടെ മൗനം ന്യൂനപക്ഷങ്ങളെ അകറ്റി

ഇടതുപക്ഷത്തിന്റെ തോല്‍വിയെക്കുറിച്ച് ജില്ലാ കമ്മറ്റികള്‍: ആഗോള അയ്യപ്പ സംഗമം നടത്താന്‍ പാടില്ലായിരുന്നു. അത് സിപിഎം പരിപാടിയല്ല. അവിടെവച്ച് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതില്‍ കുഴപ്പമില്ല, പക്ഷേ വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കാതിരുന്നത് തെറ്റായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ചടങ്ങില്‍ വായിക്കരുതായിരുന്നു. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനകളെ തള്ളിപ്പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിലെ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മൗനം പാര്‍ട്ടിയുടെ വര്‍ഗീയ വിരുദ്ധ നിലപാടില്‍ ന്യൂനപക്ഷങ്ങളില്‍ സംശയം ജനിപ്പിച്ചു (17 മെയ്, ഗോവിന്ദന്റെ ഭാര്യ മത്സരിച്ചത് സംസ്ഥാനമാകെ തിരിച്ചടിച്ചു, മലയാള മനോരമ).

12.5. അധികാരത്തിലേറിയത് നുണപ്രചാരണവും വര്‍ഗീയ പ്രചാരണവും വഴി

കോണ്‍ഗ്രസ് അധികാരത്തിലേറിയത് നുണപ്രചാരണവും വര്‍ഗീയ പ്രചാരണവും നടത്തിയാണെന്ന് സിപിഎം പ്രതിനിധി നാസര്‍ കോളായി മീഡിയ വണ്‍ ചര്‍ച്ചയില്‍ (17 മെയ്, സെറ്റാണോ ടീം, സ്‌പെഷ്യല്‍ എഡിഷന്‍ – എസ്.എ അജിംസ്, മീഡിയ വണ്‍).

12.6. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടി

സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്ന് സിപി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്: മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്ന് മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്ന് പരസ്യമായി പ്രചരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ശക്തിപ്പെടാന്‍ കഴിയൂ എന്ന് സംഘപരിവാറിന് കൃത്യമായി അറിയാമെന്നും രാഗേഷ് കൂട്ടിച്ചേര്‍ത്തു (20 മെയ്, തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടി, മതവും പള്ളിയും നോക്കിയെ വോട്ട് ചെയ്യാവൂ എന്ന് മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പ്രചരിപ്പിച്ചു – വര്‍ഗീയ ആരോപണവുമായി കെ.കെ രാഗേഷ്, മാധ്യമം).

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്നായിരുന്ന കെ.കെ രാഗേഷിന്റെ പരാമര്‍ശത്തെ  പിണറായി പിന്തുണച്ചു. രാഗേഷ് ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ പറഞ്ഞ പ്രസ്താവനയെ വളച്ചൊടിച്ചിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു (20 മെയ്, ‘ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ പറഞ്ഞത് വളച്ചൊടിച്ചു: വിവാദ പ്രസ്താവനയില്‍ കെ കെ രാഗേഷിനെ പിന്തുണച്ചു പിണറായി’, മീഡിയ വണ്‍).

12.7. ബിജെപിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ജനവിഭാഗം

 സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപിക്ക് ഗുണമില്ല. ബിജെപിക്ക് സ്വാധീനിക്കാന്‍ സാധ്യതയുള്ള ജനവിഭാഗങ്ങള്‍ സിപിഎമ്മിലാണ്. അതുകൊണ്ടാണ് പിണറായിയെ ലക്ഷ്യമിടുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാഗേഷ് പറഞ്ഞു (27 മെയ്, കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപിക്ക് ഗുണമില്ല; ബിജെപി സ്വാധീനിക്കാന്‍ സാധ്യതയുള്ള ജനവിഭാഗങ്ങള്‍ സിപിഎമ്മില്‍: കെ.കെ രാഗേഷ്, മീഡിയ വണ്‍).

13. ഭൂരിപക്ഷം ന്യൂനപക്ഷമായി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ ഉടന്‍ ഹിന്ദുത്വ മാധ്യമങ്ങള്‍ ഭൂരിപക്ഷം അധികാരപങ്കാളിത്തത്തില്‍ ന്യൂനപക്ഷമായി മാറിയെന്ന പ്രചാരണം ആരംഭിച്ചു. അത്തരമൊരു ഡിബേറ്റാണ് ജനം ടിവിയുടേത്. ഭൂരിപക്ഷം ന്യൂനപക്ഷമാകുന്നോ എന്നായിരുന്നു ജനം ടിവി മെയ് 8ാം തിയ്യതി നടത്തിയ ചര്‍ച്ചയുടെ വിഷം:

 പ്രധാന വാദമുങ്ങള്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ ഹിന്ദു സമൂഹത്തിന് ആശങ്ക പടര്‍ത്തുന്നതാണ്, നിയമസഭയില്‍ 71 എംഎല്‍എമാരാണ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നത്. 50 ശതമാനത്തിലേറെ ജനസംഖ്യയുള്ള ഹിന്ദുക്കളില്‍ നിന്ന് നിയമസഭയിലേക്ക്ര തെഞ്ഞെടുക്കപ്പെട്ടത് വെറും 69 പേര്‍ മാത്രം. സ്വാഭാവികമായ അധികാര കേന്ദ്രീകരണമല്ല കേരളത്തില്‍ നടന്നിരിക്കുന്നത്. മറിച്ച് പതിയെ പതിയെ ന്യൂനപക്ഷ വോട്ട് ബാങ്ക് സൃഷ്ടിക്കപ്പെടുകയും വോട്ടുകള്‍ ഒരു നിശ്ചിത മുന്നണിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കേരളം ആര് ഭരിക്കണമെന്നും ആര് തോല്‍ക്കണമെന്നും ഒരു മതം തീരുമാനിക്കുന്ന സവിശേഷ സാഹചര്യം. ഈ വര്‍ഗീയതയക്ക് കേരളത്തില്‍ കിട്ടുന്ന പ്രിവിലേജ് ആണ് ഭൂരിപക്ഷത്തെ നിശബ്ദമാക്കുന്നത് (8 മെയ്, ഭൂരിപക്ഷം ന്യൂനപക്ഷമാകുന്നോ?, ജനം ടിവി ഡിബേറ്റ്).

വി.ഡി സതീശന്‍ സര്‍ക്കാർ അധികാരത്തില്‍ വന്നശേഷവും സാനമായ വാദങ്ങള്‍ പൊതുസമൂഹത്തിലെത്തി. വി.ഡി സതീശന്‍ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം നോക്കിയാല്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നായിരുന്നു അത്. അവര്‍ ഉയര്‍ത്തിവിട്ട യുക്തി ഇങ്ങനെയായിരുന്നു: കേരളത്തില്‍ ഹിന്ദുക്കള്‍ 54 ശതമാനം. 20 അംഗ മന്ത്രിസഭയില്‍ 8 ഹിന്ദുക്കള്‍. 3 ഹിന്ദുക്കള്‍ക്കൂടി മന്ത്രിസഭയിലുണ്ടായാലേ ഹിന്ദുക്കളുടെ എണ്ണം ജനസംഖ്യാനപാതികമാകൂ. ക്രൈസ്തവര്‍ ജനസംഖ്യയില്‍ 16 ശതമാനം അവര്‍ക്ക് 6 മന്ത്രിമാരെ കിട്ടി. അര്‍ഹതപ്പെട്ടതിന്റെ ഇരട്ടി. മുസ്ലീങ്ങൾ 30 ശതമാനം അര്‍ഹതപ്പെട്ടതും കിട്ടിയതും 6. സ്പീക്കര്‍ ഹിന്ദുവാണെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ മുസ് ലിംമാണ്. ചീഫ് വിപ്പ് ക്രൈസ്തവന്‍. ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ച് ചേര്‍ത്താല്‍  12 മന്ത്രിമാര്‍. എന്നാല്‍ ഹിന്ദുക്കള്‍ക്ക് 8 മാത്രം. അതായത് ഹിന്ദുക്കള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമാണെങ്കിലും മന്ത്രിസഭയില്‍ ഭൂരിപക്ഷമായി (19 മെയ്, കേരള സെക്യുലര്‍ കാബിനറ്റ്: ഹിന്ദു ബിട്രയല്‍ കണ്ടിന്യൂസ് ആസ് മുസ്ലീംസ്, ക്രിസ്ത്യന്‍സ് കോര്‍ണര്‍ കീ പോസ്റ്റ്‌സ് ഇന്‍ ന്യൂ യുഡിഎഫ് ഗവണ്‍മെന്റ്, ഓര്‍ഗനൈസര്‍).

ഈ വാദം പിന്നീട് ഹിന്ദുത്വപ്രചാരകര്‍ വ്യാപകമായി ഉപയോഗിച്ചു. ചാലക്കുടിയില്‍ നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ ഇത് പ്രധാന ചര്‍ച്ചയായി. ഈ വാദം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചവരിലൊരാളാണ് ആര്‍ വി ബാബു (25 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

14. ഇല്ക്ടറല്‍ എഫിഷ്യന്‍സി

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടന്‍ ഹിന്ദുത്വ ഹാന്‍ഡിലുകള്‍ ഒരു അനാലിസിസ് പുറത്തുവിട്ടു. ഹിന്ദുക്കള്‍ ഭൂരിപക്ഷമുണ്ടായിട്ടും അവരുടെ ഇല്ക്ടറള്‍ എഫിഷ്യന്‍സി നിസ്സാരമാണെന്നും എ്ന്നാല്‍ ഇതര മതവിഭാഗങ്ങള്‍ക്ക് അത് കൂടുതലാണെന്നുമായിരുന്നു അവര്‍ കണക്കുകള്‍ വച്ച് തെളിയിക്കാന്‍ ശ്രമിച്ചത് കേരളത്തിലെ പരസ്യമായ രഹസ്യകണക്കുകള്‍ എന്നായിരുന്നു നല്‍കിയ ശീര്‍ഷകം: ജമാ അത് ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ട് വരെ വേണമെന്ന് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പറഞ്ഞപ്പോള്‍ ഹിന്ദു വോട്ട് വേണമെന്ന് ആരും പറഞ്ഞില്ല. അതിന്റെ കാരണം ആണ് ഈ കണക്കുകള്‍. ഈ കണക്ക് ഒരു സര്‍ക്കാരും എന്തായാലും നടത്തുകയും ഇല്ല പുറത്ത് വിടുകയും ഇല്ല. പക്ഷെ എല്ലാ കേരള പാര്‍ട്ടികളും ഈ കണക്കില്‍ കിറുകൃത്യമാണ് എന്നതാണ് സത്യം. 27% ജനസംഖ്യ ഉള്ള മുസ്ലീങ്ങള്‍ക്ക് 30% – 40% വരെ വോട്ടുകള്‍ ഉള്ള  38 മുസ്ലീം സ്വാധീന മണ്ഡലങ്ങള്‍ ഉണ്ട്. അതില്‍ മുസ്ലീം ലീഗ് ഒറ്റയ്ക്ക് 22 സീറ്റ് ജയിച്ചു, ഇലക്ടറല്‍ എഫിഷ്യന്‍സി 95%. 18% ജനസംഖ്യ ഉള്ള 29 ക്രിസ്ത്യന്‍  സ്വാധീന മണ്ഡലങ്ങള്‍,  30% – 40% ക്രിസ്ത്യന്‍ വോട്ടുകള്‍ ഉള്ള മണ്ഡലങ്ങള്‍ യുഡിഎഫ് ഏതാണ്ട് മുഴുവന്‍ തൂത്തു വാരി. ഇലക്ടറല്‍ എഫിഷ്യന്‍സി: 80%.കേരളത്തിലെ 140 സീറ്റുകളില്‍ 71 സീറ്റുകളില്‍ ഹിന്ദുക്കള്‍ക്ക് 40% -ലധികം വോട്ടര്‍ ശക്തിയുണ്ട്. കേരള സംസ്ഥാന ജനസംഖ്യയുടെ 54% ഹിന്ദുക്കളാണ്. എന്നിട്ടും 2026-ല്‍ ബിജെപി എന്‍ഡിഎ ജയിച്ചത് വെറും 3 സീറ്റ് മാത്രം. അതായത് 4.2% ആണ് ഹിന്ദുവിന്റെ ഇലക്ടറല്‍ എഫിഷ്യന്‍സി. ഇതാണ് കേരളത്തിലെ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ പ്രതിസന്ധിയും ഹിന്ദുവിനെ ഒരു വോട്ട് ബാങ്ക് ആയി ഒരുത്തനും കണക്കാക്കാത്തതും. അതിനാല്‍ തന്നെ കോരന്‍ ആയ ഹിന്ദു  എന്നും കുമ്പിളില്‍ തന്നെ കഞ്ഞി കുടിച്ചാല്‍ മതി എന്ന് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് തീരുമാനിച്ചു. കേരളത്തിന്റെ ജനസംഖ്യയുടെ ഏകദേശം 45% അടങ്ങുന്ന മുസ്ലീം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍, ഹിന്ദു ഭൂരിപക്ഷത്തേക്കാള്‍ വളരെ ഉയര്‍ന്ന ഏകോപനത്തോടെ വോട്ട് ചെയ്ത്, ഈ സംസ്ഥാനം ഭരിക്കുന്നത് ആരെന്ന് നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുന്നു. ന്യൂനപക്ഷ സമൂഹം കേരളത്തിന്റെ രാഷ്ട്രീയ ഗതിയെ സ്വാധീനിക്കുക മാത്രമല്ല അത് ആര് വേണം എന്ന് അവര്‍ തന്നെ നിര്‍ണ്ണയിക്കുകയാണ്. ഇലക്ഷന്‍ വെറും പേരിന് ആണ് (09 മെയ്, ഫേസ്ബുക്ക്/ പ്രതീഷ് വിശ്വനാഥ്).

15. മലപ്പുറം വിഭജനം

വിഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ മലപ്പുറം വിഭജനമോ? ലീഗ് റാലികള്‍ക്ക് പിന്നില്‍ കൃത്യമായ ആസുത്രണം (10, വിഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ മലപ്പുറം വിഭജനമോ? ലീഗ് റാലികള്‍ക്ക് പിന്നില്‍ കൃത്യമായ ആസുത്രണം. ജനം ടിവി കാര്‍ഡ്).

16. മുസ്ലീം ജനസംഖ്യ

മഞ്ചേര്വരം എംഎല്‍എ എകെഎം അഷ്റഫ് കുടുംബസമേതം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഈ ചിത്രവും ‘ഭാരതത്തിലെ മുസ്ലീം ജനസംഖ്യയില്‍ വന്‍ വര്‍ധന. ഇന്തോനേഷ്യക്ക് സമാനം. പുതിയ സെന്‍സസ് കണക്ക് ഞെട്ടിക്കുമെന്ന് കിരണ്‍ റിജിജു’ എന്നെഴുതിയ ജനം ടിവി കാര്‍ഡും സംഘപരിവാര്‍ നേതാവ് ശശികല തന്റെ ഫേസ്ബുക്ക്് ഐഡിയില്‍ പങ്കുവച്ചു. ഒന്നാമത്തെ ചിത്രവും രണ്ടാമത്തെ ചിത്രവും തമ്മില്‍ നേരിട്ടോ അല്ലാതേയോ എന്തെങ്കിലും ബന്ധം തോന്നുന്നെങ്കില്‍ അത് യാദൃച്ഛികം മാത്രമാണ്. അങ്ങനെ ഒരു ബന്ധവും ഈ ചിത്രങ്ങള്‍ തമ്മില്‍ ഇല്ല എന്ന കുറിപ്പോടെയായിരുന്നു രണ്ട് ചിത്രങ്ങളും പങ്കുവച്ചത് (10 മെയ്, ഫേസ്ബുക്ക്/ ശശികല).

17. അന്‍സിബ ഹസന്‍

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍നിന്ന് നടി അന്‍സിബ ഹസന്‍ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവര്‍. അന്‍സിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോന്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും അവര്‍ പ്രതികരിച്ചു. ഫെബ്രുവരി 21-ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നതായി അവര്‍ പറഞ്ഞു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായും ശ്വേത പറഞ്ഞു (12 മെയ്, അന്‍സിബ രാജി വെച്ചു, രാജി തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ എന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍, ഇന്ത്യ സിനിമ ഗാലറി; 13 മെയ്, അന്‍സിബ ഹസന്‍ അമ്മയില്‍നിന്ന് രാജിവെച്ചു; കാരണം വ്യക്തമാക്കി ശ്വേതാ മേനോന്‍, മാതൃഭൂമി).

17.1. ജിഹാദിയും മതപരിവര്‍ത്തന ശ്രമവും

ടിനി ടോം തന്നെ ജിഹാദിയെന്ന് അധിക്ഷേപിച്ചെന്നും അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തിയെന്നും പിന്നീട് അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു. ‘അമ്മ’ സെക്രട്ടറിയും പ്രസിഡന്റും തനിക്കൊപ്പം നിന്നില്ലെന്നും ‘അമ്മ’ മുന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ അന്‍സിബ ആരോപിച്ചു: കമ്മിറ്റിയില്‍ അഭിപ്രായം പറഞ്ഞതിന് ടിനി വ്യക്തിവൈരാ?ഗ്യം തീര്‍ക്കുകയാണ്. മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നുവരെ പ്രചരിപ്പിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതപരിവര്‍ത്തനം ചെയ്യാന്‍ നടത്തിയെന്ന് പറഞ്ഞു. താരസംഘടനയായ ‘അമ്മ’യില്‍നിന്നുള്ള രാജിക്ക് കാരണം ടിനി ടോനമും സംഘടനയിലെ ചിലരുമാണ്. മറ്റൊരു വനിതാ എക്‌സിക്യൂട്ടീവ് അം?ഗത്തെക്കൊണ്ട് തനിക്കെതിരെ വ്യാജപരാതി നല്‍കി. കടുത്ത മാനസിക സംഘര്‍ഷം കാരണമാണ് ‘അമ്മ’യില്‍നിന്ന് രാജിവെച്ചത്. രാജിക്ക് ശേഷവും അപവാദപ്രചാരണം തുടരുന്നതിനാലാണ് തുറന്നുപറച്ചിലെന്നും അന്‍സിബ മാധ്യമങ്ങളോട് വെളിപ്പെടുത്തി (23 മെയ്, ജിഹാദി എന്നുവിളിച്ച് ആക്ഷേപിച്ചു, അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു’; ടിനി ടോമിനെതിരെ ?ഗുരുതര ആരോപണവുമായി അന്‍സിബ, ദേശാഭിമാനി).

17.2. അന്‍സിബക്കെതിരേ ലക്ഷ്മിപ്രിയ

തുറന്നുപറച്ചിലിനുശേഷം അന്‍സിബയ്‌ക്കെതിരെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ ഇന്നലെ രംഗത്തെത്തി. നടി അന്‍സിബയ്‌ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ വ്യാജ പരാതി കൊടുത്തു എന്ന ആരോപണം നേരിടുന്നയാള്‍ അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയായ താനാണെന്ന് ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ പത്തിന് അന്‍സിബ തന്റെ ഫോണിലേക്ക് അയച്ച ഒരു സന്ദേശമാണ് ആ കേസ് കൊടുക്കാനുള്ള സാഹചര്യമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരിക്കല്‍ ഈ സന്ദേശം എന്റെ ഭര്‍ത്താവ് കാണുകയും അദ്ദേഹം വളരെ പാനിക് ആകുകയും ഈ സന്ദേശത്തെച്ചൊല്ലി കുടുംബത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കുകയും ചെയ്തു. ഭര്‍ത്താവ് ജയേഷിനെ കണ്ട് ഇക്കാര്യം സംസാരിക്കണമെന്നും അന്‍സിബയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അന്‍സിബ വഴങ്ങിയില്ല. ഭരണസമിതിക്കെതിരേ നടി മാല പാര്‍വതിയും പ്രതികരിച്ചു.  ടിനി ടോമിന് പിന്തുണയുമായി ജോയ് മാത്യു രംഗത്തെത്തി. ടിനി ടോം വര്‍ഗീയവാദിയാണെന്ന് പറയുന്നത് മഹാമണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു (25 മെയ്, താര സംഘടനയില്‍ തര്‍ക്കം രൂക്ഷമാകുന്നു, ജന്മഭൂമി).

 ടിനി ടോമിനെതിരെ നടി നീനാകുറുപ്പും രംഗത്തെത്തി. സംഘടനയുടെ കുടുംബമേളക്കിടെ ടിനി ടോം തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് നീന സംഘടനയ്ക്ക് ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ട് (25 മെയ്, അമ്മയില്‍ കൂട്ടത്തല്ല്, മെട്രോ വാര്‍ത്ത).

17.3. മതതീവ്രവാദിയാക്കാന്‍ ശ്രമം

മതംമാറ്റാന്‍ ശ്രമിച്ചെന്ന് ടിനി ടോം ആരോപണമുന്നയിച്ച വ്യക്തി ആ ആരോപണം നിഷേധിച്ചു. ആ യുവാവ് അങ്ങനെ പറയാന്‍ ധൈര്യം കാണിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അന്‍സിബയുടെ കേരളത്തിലെ അവസ്ഥയെന്നും നടി മാല പാര്‍വതിപറഞ്ഞു. ‘അന്‍സിബയെ മതതീവ്രവാദിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നു അതിന്റെ തുടര്‍ച്ചയായിട്ടാണ് ജിഹാദി എന്ന വിളി വന്നത് മിണ്ടരുതെന്ന് വിലക്ക് തന്നാല്‍ വിലപ്പോവില്ല” (28 മെയ്, ഫേസ്ബുക്ക്/ മീഡിയ വണ്‍ ഷോമാള്‍).

17.4. മേത്തച്ചിയുടെ പേര്

സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ അന്‍സിബയുടെ പേര് കണ്ടപ്പോള്‍, ‘ആ മേത്തച്ചിയുടെ പേര് അതില്‍ നിന്നും വെട്ടിക്കളയുക, അവള്‍ മോഹന്‍ലാലിന്…’ എന്ന് തുടങ്ങി ബാക്കി പറയാന്‍ കൊള്ളാത്ത അശ്ലീലമായ കാര്യങ്ങളാണ് ആ ബഹുമാന്യനായ നടന്‍ പറഞ്ഞതെന്നാണ് ആലപ്പി അഷ്‌റഫ് ആരോപിച്ചു (30 മെയ്, ഫേസ്ബുക്ക്/ ഫൈനല്‍ റീല്‍സ്).

17.5. മതേതര സമൂഹത്തോട് ചെയ്ത തെറ്റ്

ടിനി ടോമിനെതിരെ ആഞ്ഞടിച്ച് നടി അന്‍സിബ ഹസന്‍ വീണ്ടും രംഗത്തു വന്നു. ടിനി ടോം തനിക്കെതിരെ മാത്രമല്ല, കേരളം പോലുള്ള ഒരു മതേതര സമൂഹത്തോടാണ് തെറ്റ് ചെയ്തതെന്നും അതിനാല്‍ അദ്ദേഹം ഒരു സാമൂഹികവിപത്താണെന്നും അന്‍സിബ പറഞ്ഞു. തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി മാത്രം തന്റെ മതവിശ്വാസത്തെയും പേരിനെയും ഉപയോഗിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. താന്‍ അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ മതംമാറ്റാന്‍ ശ്രമിച്ചു എന്ന തരത്തില്‍ ‘ജിഹാദി’ അധിക്ഷേപമുള്‍പ്പെടെയുള്ള വ്യാജപ്രചാരണങ്ങളാണ് ടിനി ടോം താരസംഘടനയായ ‘അമ്മ’ക്കുള്ളിലും പുറത്തും നടത്തിയത്. എന്നാല്‍ ഭാഗ്യവശാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മകനും ഈ പ്രചാരണം വ്യാജമാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയതുകൊണ്ട് മാത്രമാണ് വലിയൊരു കെണിയില്‍ നിന്നും രാജ്യദ്രോഹക്കുറ്റം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളില്‍ നിന്നും താന്‍ രക്ഷപെട്ടതെന്നും അല്ലെങ്കില്‍ തനിക്ക് ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നുവെന്നും നടി പറഞ്ഞു. 

തൃപ്പൂണിത്തറ എസ്.ഐ രേഷ്മക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെ നല്‍കിയ പരാതിയില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴായിരുന്നു അന്‍സിബയുടെ പ്രതികരണം. നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ വി.ആര്‍. രേഷ്മ തന്നോട് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു (31 മെയ്, ‘വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ എന്റെ പേരും മതവും ഉപയോഗിച്ചു; ടിനി ടോമിന്റെ കപടമുഖം അഴിച്ചുകാട്ടണം’: അന്‍സിബ ഹസന്‍, മാധ്യമം).

18. ബസ്സിന്റെ ചില്ല് തകര്‍ത്ത യുവതി

കട്ടപ്പനയില്‍ നിന്നും മാനന്തവാടി വഴി പുല്‍പ്പള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്സില്‍ കോട്ടക്കലില്‍നിന്ന് കയറിയയുവതി സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത് വാക്ക് തര്‍ക്കത്തിന് കാരണമായി. തര്‍ക്കം മൂത്തപ്പോള്‍ അവര്‍ ഹാമര്‍ ഉപയോഗിച്ച് ചില്ല് തകര്‍ത്തു. ബസ്സ് ജീവനക്കാരുടെ പരാതിയില്‍ പോലിസ് യുവതിയുടെ കൈയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി വിട്ടയച്ചു. ഇതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ യുവതിക്കേതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നു. തലയില്‍ തട്ടവും ചെവിയില്‍ ഒരു ഹെഡ്‌ഫോണും യുവതി ധരിച്ചിരുന്നു. ഇതായിരുന്നു സൈബര്‍ ആക്രമണം നടത്തിയവര്‍ വിവാദമാക്കാന്‍ ശ്രമിച്ചത് (16 മെയ്, ടോയ്‌ലറ്റ് വാദം ശുദ്ധ തട്ടിപ്പ്, സ്റ്റോപ്പില്ലാത്ത മാളില്‍ ഇറങ്ങാന്‍ വേണ്ടി നടത്തിയ കള്ളക്കളി’; അങ്ങനെയൊരു ആവശ്യമായിരുന്നെങ്കില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്താമായിരുന്നു’: കെഎസ്ആര്‍ടിസി ചില്ല് തകര്‍ത്ത യുവതിയുടെ കള്ളി വെളിച്ചത്താക്കി കണ്ടക്ടര്‍ സമദ്; അക്രമം ന്യായീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇറക്കിയ ക്യാപ്സൂള്‍ പൊളിഞ്ഞു; ഒടുവില്‍ 28,000 രൂപ പിഴയൊടുക്കി തടിയൂരി. മറുനാടന്‍ മലയാളി). ടോയ്‌ലറ്റില്‍ പോകാനാണ് വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് യുവതി പിന്നീട് വിശദീകരിച്ചെങ്കിലും സൈബര്‍ ആക്രമണം ദിവസങ്ങളോളം നീണ്ടു. 

19. മലബാറില്‍ പ്ലസ് വണ്‍ സീറ്റ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നതോടെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. സീറ്റുകളില്‍ മാര്‍ജിനില്‍ വര്‍ദ്ധന വരുത്തി 50 കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളില്‍ 65 പേരെ കുത്തിനിറച്ചാണ് മലബാറിലെ മിക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സീറ്റ് ക്ഷാമം പരിഹരിക്കുന്നത്. താല്‍ക്കാലിക ഓട്ടയാടിക്കലിന് പകരം സ്ഥിരം ബാച്ചുകള്‍ വേണമെന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ് പുതിയ സര്‍ക്കാരിന് മുമ്പിലുള്ളത്. അതിപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല (24 മെയ്, മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; യു.ഡി.എഫ് സര്‍ക്കാറില്‍ പ്രതീക്ഷയോടെ വിദ്യാര്‍ഥികള്‍, മാധ്യമം).

20. മതസംവരണം

പിന്നാക്ക സംവരണത്തെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ (17 മെയ്, മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും ;രാജീവ് ചന്ദ്രശേഖര്‍, ജന്മഭൂമി).

21. വന്ദേമാതരം

യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചരിത്രത്തിലാദ്യമായി ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച സംഭവമായിരുന്നു ഇത്. വന്ദേമാതരം ആലപിക്കുമെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് വി.ഡി സതീശന്‍ പിന്നീട് പറഞ്ഞു. അതിനുശേഷം നിയമസഭയിലും ഇതേ രംഗം ആവര്‍ത്തിച്ചു. നയപ്രഖ്യാപനസമ്മേളനത്തിലായിരുന്നു അത്. എന്നാല്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വന്ദേമാതരത്തിന്റെ മുഴുവന്‍ വരികളും ആലപിച്ചില്ല. ഈ രണ്ടു സംഭവങ്ങളും വലിയ ചര്‍ച്ചക്ക് കാരണമായി

21.1. വന്ദേമാതര വിരോധികള്‍ രാജ്യവിരുദ്ധ കൂട്ടുകെട്ടിന്റെ ഭാഗം

ഈ ചര്‍ച്ച വ്യാപകമാകും മുമ്പു തന്നെ വന്ദേമാതര ചര്‍ച്ച സംഘപരിവാര്‍ വ്യാപകമായി ഉയര്‍ത്തിയിരുന്നു. ഇതേ കുറിച്ച് സംഘപരിവാര്‍ നേതാവായ ആര്‍ വി ബാബു: ബ്രിട്ടീഷ് പക്ഷം ചേര്‍ന്ന് വന്ദേമാതരത്തെ എതിര്‍ത്തത് മുസ്ലീം ലീഗായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങും വരെ ലീഗും ബ്രിട്ടീഷ്‌കാരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് പ്രവര്‍ത്തിച്ചത്. ബ്രിട്ടനെ പ്രീണിപ്പിച്ചാണ് അവര്‍ പ്രത്യേക നിയോജകമണ്ഡലവും മറ്റവകാശങ്ങളും വാങ്ങിയത്… യുദ്ധാവസാനം ബ്രിട്ടന്‍ മുസ്ലീങ്ങളുടെ ആത്മീയ നേതാവായ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി കൊണ്ട് തുര്‍ക്കി കീഴടിക്കയതോടെ  അവര്‍ ബ്രിട്ടനെതിരായി. അക്കാലം വരെ ബ്രിട്ടന്റെ പാദസേവകരായി കോണ്‍ഗ്രസ് നടത്തിവന്ന സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് മുസ്ലീം ലീഗ്കാര്‍. ഇതിനോടകം മതപരമായി സംഘടിതരായി കഴിഞ്ഞ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനും പ്രത്യേകരാഷ്ട്രവാദം ഉയര്‍ത്താനും തുടങ്ങി. വന്ദേമാതരത്തെ എതിര്‍ത്തു. ഹിന്ദിക്ക് പകരം ഉറുദുവിനെ സ്ഥാപിക്കാന്‍ ശ്രമിച്ചു. ഗാന്ധിജിയെ തള്ളിപ്പറഞ്ഞു. ആയിരങ്ങളെ കൂട്ടക്കൊല നടത്തിയ പ്രത്യക്ഷ നടപടി ആരംഭിച്ചു. അന്തിമമായി പാകിസ്ഥാന്‍ നേടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ഇന്ന് വന്ദേമാതരത്തിനെതിരെ രംഗത്ത് വരുന്നവര്‍ ഈ  രാജ്യവിരുദ്ധ കൂട്ട് കെട്ടിന്റെ ഭാഗമായവരാണ് (18 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു)

മറ്റൊരു പോസ്റ്റ്: ചരിത്രത്തില്‍ ആദ്യമായി ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ചൊല്ലി കൊണ്ട് കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റു. വന്ദേമാതരത്തെ എതിര്‍ത്തവരും ജീവന്‍ പോയാലും അത് ചൊല്ലാനാവില്ലെന്നും പറഞ്ഞ ലീഗുകാരും മറ്റു മുസ്ലീം മന്ത്രിമാരും വന്ദേമാതരത്തെ ആദരിച്ച് അറ്റന്‍ഷനായി നിന്നു. വന്ദേമാതരത്തിന്റെ 150 -ാം വര്‍ഷം ആഘോഷിക്കുന്ന ഈ  കാലഘട്ടത്തില്‍ ഇത് വന്ദേമാതരത്തോടും അതെഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോടുമുള്ള ഒരു ഉചിതമായ ആദരവ് തന്നെയാണ് (18 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

21.2. ആശങ്കാജനകം

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ചൊല്ലിയ നടപടി ആശങ്കാജനകമാണെന്ന് മുന്‍ മന്ത്രിയും ബേപ്പൂര്‍ എം.എല്‍.എയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണയായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെടാറുള്ളതെന്നും, ബാക്കി ഭാഗങ്ങള്‍ ചരിത്രപരമായി വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും വന്ദേമാതരം നിര്‍ബന്ധിതമാക്കാനുള്ള ശ്രമങ്ങള്‍ മതേതരത്വത്തെയും ഭരണഘടനാ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണെന്ന് ഓര്‍മ്മിപ്പിച്ച റിയാസ്, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കേവലം ഉപദേശം മാത്രമാണെന്നും അത് നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവന്റെ ഭാഗത്തുനിന്നുണ്ടായ മറ്റ് പല നിര്‍ദ്ദേശങ്ങളും തിരുത്താന്‍ കാണിച്ച ഇടപെടല്‍ ഈ വിഷയത്തിലും ഉണ്ടാകേണ്ടതായിരുന്നു എന്ന് പറഞ്ഞു (18 മെയ്, ‘സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചത് ആശങ്കാജനകം: മുഹമ്മദ് റിയാസ്’, ഡൂള്‍ ന്യൂസ്).

മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കേരളത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് അനൂപ് ആന്റണി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന വന്ദേമാതരം പോലെയുള്ള ഗാനത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദ-മൗലികവാദ നിലപാടുകള്‍ക്ക് മുന്നില്‍ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു (20 മെയ്, വന്ദേമാതരം: റിയാസിന്റെ പരാമര്‍ശം അപലപനീയം-അനൂപ് ആന്റണി, ദീപിക).

21.3. ലീഗിന്റേത് നല്ല സമീപനം

വന്ദേമാതര ആലാപനത്തില്‍ പങ്കെടുത്ത ലീഗിനെ പുകഴ്ത്തി ജന്മഭൂമി ലേഖനം: വന്ദേമാതരത്തിന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗാനത്തിന്റെ പദവി നല്‍കിയിരുന്നു. വന്ദേമാതര ഗാനത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത് സ്വാഗതാര്‍ഹമാണ്. അതിനെക്കാള്‍ സ്വാഗതാര്‍ഹമാണ് മുസ്ലീം ലീഗ് പ്രതിനിധികളടക്കം വന്ദേമാതരത്തിന്റെ ആലാപനത്തില്‍ പങ്കുചേര്‍ന്നത്. ഈയൊരു സമീപനം ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തുടര്‍ന്നും ഉണ്ടാവണം. ഇക്കാര്യത്തില്‍ ചില ആശങ്ക നിലനില്‍ക്കുന്നുണ്ട്. അത് നീക്കണം. അനാവശ്യമായ കേന്ദ്ര വിരോധം പ്രകടിപ്പിച്ച് വികസനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുകയുമരുത് (18 മെയ്, പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്’, ജന്മഭൂമി).

21.4. സര്‍ക്കാര്‍ ജമാഅത്തിന് വഴങ്ങി

വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സഭയില്‍ പാലിക്കപ്പെട്ടില്ല. ജമാഅത്തെ ഇസ് ലാമിക്കും സി.പി.എമ്മിനും സര്‍ക്കാര്‍ വഴങ്ങി (29 മെയ്, ഫേസ്ബുക്ക് / വി. മുരളീധരന്‍ എം.എല്‍.എ)

22. ‘പൊളിറ്റിക്കല്‍ ഇസ്ലാം’ പിടിമുറുക്കുന്നു

കേരളത്തില്‍ ‘പൊളിറ്റിക്കല്‍ ഇസ്ലാം’ പിടിമുറുക്കുന്നുവെന്നും മുന്‍പ് സംഘപരിവാര്‍ സംഘടനകളെ മാത്രം മാറ്റിനിര്‍ത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം ശത്രുവായി മുദ്രകുത്തുകയാണെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. ആലുവയില്‍ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍: ഹൈന്ദവസമൂഹത്തെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളെയും വര്‍ഗീയമായി മുദ്രകുത്തി മാറ്റിനിര്‍ത്താനാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ട. മുന്‍കാലങ്ങളില്‍ സംഘപരിവാര്‍ സംഘടനകളെ മാത്രം വര്‍ഗീയമായി ചിത്രീകരിച്ച് മാറ്റിനിര്‍ത്താനാണ് ശ്രമിച്ചിരുന്നതെങ്കില്‍, ഇന്നത്തെ സാഹചര്യത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ പരമ്പരാഗത സമുദായ സംഘടനകളിലേക്ക് കൂടി ഈ ശത്രുതാമനോഭാവം പടര്‍ന്നിരിക്കുകയാണ്. നവോത്ഥാനത്തിന് ശക്തി പകരുകയും വിവിധ ഹൈന്ദവ സമുദായങ്ങളെ ശക്തീകരിക്കുകയും ചെയ്ത പ്രസ്ഥാനങ്ങളെയും നേതാക്കളെയും വളരെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് (18 മെയ്, ‘ഹൈന്ദവസമൂഹത്തെ ശത്രുവായി കാണുന്നു: ശശികല, മലയാള മനോരമ; 18 മെയ്, കേരളത്തില്‍  പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍’, ജംഗ്ഷന്‍ഹാക്ക്, യൂട്യൂബ് ചാനല്‍).

23. ഭീകരുടെ രൂപമാറ്റം

എസ്ഡിപിഐ യങ് ഡെമോക്രാറ്റ്‌സ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഇതേ കുറിച്ച് ആര്‍ വി ബാബു: നിരോധിക്കപ്പെട്ട ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രൂപം മാറ്റിയ സംഘടനയാണ് യങ് ഡെമോക്രാറ്റ്‌സ്  എന്ന ഈ സംഘടന . പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന വിത്യാസം മാത്രമാണുള്ളത് . ഇരവാദമുന്നയിച്ച് യുവാക്കളെ ഭീകരതയിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ വഴിയാണ് ഈ  സംരംഭം (20 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

24. തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ്

2026 മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ പുതിയ മന്ത്രിസഭയെയും പ്രതിപക്ഷത്തെയും കുറിച്ച് സിന്ധു സൂര്യകുമാര്‍ ഒരു വിശകലനം പ്രസിദ്ധീകരിച്ചു (തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ് എങ്ങോട്ട്? കവര്‍ സ്റ്റോറി, 23 2026).

അവരുടെ കാഴ്ചപ്പാടില്‍, മുസ്ലീം ലീഗ് മന്ത്രിമാര്‍ ”അല്ലാഹുവിന്റെ നാമത്തില്‍” എന്നുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് മതേതര ജാഗ്രതയുടെ ഭാഗമായിരുന്നു. തൊപ്പി ധരിക്കാതിരുന്നതും ഇതേ ജാഗ്രതയുടെ ഭാഗമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, മുസ്ലീം ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന സമീപനത്തിന്റെ ഭാഗമായാണ് അവര്‍ അതിനെ വായിക്കുന്നത്. ഒരര്‍ത്ഥത്തില്‍, അത് ഇസ്‌ലാമോഫോബിയയ്ക്കെതിരായ ജാഗ്രതയായും അവര്‍ കാണുന്നു. അതേസമയം, തന്റെ പിതാവിന്റെ പേരായ വടശ്ശേരി ദാമോദര മേനോന്‍ എന്നു പരാമര്‍ശിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍ സ്വീകരിച്ച നിലപാട് ടോക്കണിസമാണെന്നും, ജാതിയെക്കുറിച്ചുള്ള വിദൂര സൂചനകള്‍ അതില്‍ അടങ്ങിയിരിക്കുന്നുവെന്നും അവര്‍ വിമര്‍ശിക്കുന്നു.

അവരുടെ വാക്കുകള്‍: ‘പാണക്കാട് സയ്യിദ് ശിഹാബ് അലി തങ്ങളുടെ മുസ്ലീം ലീഗ് അല്ല പാണക്കാട് സാദിഖലി തങ്ങളുടെ മുസ്ലീം ലീഗ്. ശിഹാബ് അലി തങ്ങള്‍ സൗമ്യമായി പിന്നണിയില്‍ നിന്ന് നയിച്ച ശൈലിയില്‍ അല്ല, മുന്നില്‍ നിന്ന് സമ്മര്‍ദ്ദതന്ത്രം സ്വീകരിച്ചു നയിക്കുന്ന സാദിഖലി തങ്ങളുടെ ശൈലി. മതേതരരാണ് എന്ന കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കി കൊടുക്കാനുള്ള നിര്‍ബന്ധ ബുദ്ധിയോടെയാണ് മുസ്ലീം ലീഗ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ലീഗ് എംഎല്‍എമാരില്‍ ചിലര്‍ അല്ലാഹുവിന്റെ നാമത്തിലല്ല, ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ബിജെപിയും ആര്‍എസ്എസും പിടിമുറുക്കുന്ന കാലത്ത്, ബിജെപിക്ക് മൂന്ന് എംഎല്‍എമാരുള്ള കാലത്ത്, ഇസ്‌ലാമോഫോബിയ കൊടികുത്തി വാഴുന്ന കാലത്താണ് ഇതെല്ലാം എന്ന് മറക്കരുത്. അപ്പോഴാണ് ഇപ്പുറത്ത് മേനോന്‍ സാര്‍ പ്രത്യക്ഷപ്പെടുന്നത്. ലീഗിന്റെ പാവയല്ല താന്‍ എന്ന് കാണിക്കാനും, സുകുമാരന്‍ നായര്‍ക്ക് വേണ്ടെങ്കിലും താന്‍ ഒരു ഉഗ്രന്‍ മേനോനാണ് എന്ന് ആളുകളെ അറിയിക്കാനുമുള്ള സൈക്കോളജിക്കല്‍ മൂവ്. ആ ജാതിവാല്‍ ചേര്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന രാഷ്ട്രീയവും ചര്‍ച്ചകളും മുന്‍കൂട്ടി കാണാനുള്ള കൂര്‍മ്മ ബുദ്ധി വിഡി സതീശന്‍ എന്ന രാഷ്ട്രീയ നേതാവിനുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. അച്ഛനോടുള്ള ബഹുമാനം മാത്രമായി ആ കൂട്ടിച്ചേര്‍ക്കലിനെ ആരും കാണാന്‍ ഇടയില്ല. ചിരിക്കുന്ന സതീശന്‍, സെല്‍ഫി എടുക്കുന്ന സതീശന്‍, ഗേറ്റ് തുറന്ന സതീശന്‍, ഇതെല്ലാം ടോക്കണിസം മാത്രമാണ്’.

ലീഗിനെതിരേ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് സിന്ധു സൂര്യകുമാറിന്റെ ലക്ഷ്യമെങ്കിലും ഇസ്‌ലാമോഫോബിയയുടെ സങ്കീര്‍ണതകൾ ഏറെ വിപുലമാണ്.

25. സിജെപി ജിഹാദി

സിജെപിയുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ച സമയത്ത് അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യയുടെ ബന്ധുവിനെതിരേ വിദ്വേഷപ്രചാരണം നടന്നു:  

സി.ജെ.പി ദേശവിരുദ്ധ ബന്ധം മറനീക്കി പുറത്തേക്ക്.  സിജിപി വക്താവ്  ഇഷ മറിയം ഹാരിസ് കൊടും ഭീകരന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധു. ഇത് സംബന്ധിച്ച് തെളിവുകള്‍ ജനം ടിവിക്ക് ലഭിച്ചു. സി.ജെ.പി ക്ക് പിന്നില്‍ ദേശവിരുദ്ധ ശക്തികളെന്ന കേന്ദ്ര എജന്‍സികളുടെ വാദം ശരിവയ്ക്കുന്നതാണ് സി.ജെ.പി വക്താവിന്റെ മദനി ബന്ധം. രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന തരത്തിലായിരുന്നു ആദ്യം സിജെപി പ്രചരിപ്പിച്ചത്.  അതിനാലാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ പേജിനെ മറികടന്ന് മുന്നോട്ട് പോയത് എന്ന തരത്തിലും വ്യഖ്യാനവുമുണ്ടായി. എന്നാല്‍ ഇതിന്റെ ഫോളോവേഴ്‌സില്‍ മുഖ്യഭാഗവും പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നാണ് ഇന്‍സൈറ്റുകള്‍ വ്യക്തമാക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്. കേരളത്തിലും തീവ്ര കമ്യൂണിസ്റ്റുകളും രാജ്യവിരുദ്ധരും ജിഹാദികളുമാണ് നിലവില്‍ സിജെപിയെ ഏറ്റെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് (25 മെയ്, സിജെപി വക്താവ് ഇഷ മറിയം ഹാരിസ്, കൊടും ഭീകരന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധു; പാറ്റകളുടെ ദേശവിരുദ്ധത മറനീക്കി പുറത്ത്; തെളിവുകള്‍ ജനം ടിവിക്ക്).

26. കാഫിര്‍ സ്‌ക്രീന്‍ഷോട്ട്

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവാദമായ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസില്‍ പുനരന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസാണ് യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. പ്രത്യേകസംഘം രൂപീകരിച്ച് കേസില്‍ പുനരന്വേഷണം നടത്തണമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ച വിവാദമായ കേസുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. 

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു വിവാദ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകളിലാണ് ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ എന്ന പേരില്‍ സന്ദേശം പ്രചരിപ്പിച്ചത്. ‘മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാര്‍ത്ഥി… ആര്‍ക്കാണ് നമ്മള്‍ വോട്ട് ചെയ്യേണ്ടത്… നമ്മളില്‍ പെട്ടവനല്ലേ… ചിന്തിച്ചു വോട്ട് ചെയ്യുക…’ എന്ന രീതിയിലായിരുന്നു സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്നയാള്‍ വാട്‌സ്ആപ്പില്‍ അയച്ചെന്ന് വരുത്തിത്തീര്‍ത്താണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതു സംബന്ധിച്ച് പൊലീസിന് നല്‍കിയ പരാതിയില്‍ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരില്‍ കേസെടുത്തിരുന്നു. എന്നാല്‍, അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കായിരുന്നു. ഇടത് സൈബര്‍ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’യുടെ അഡ്മിന്‍, ‘അമ്പാടിമുക്ക് സഖാക്കള്‍’ പേജിന്റെ അഡ്മിന്‍ എന്നിവരും സന്ദേശം പ്രചരിപ്പിച്ചെന്ന് കണ്ടെത്തി. ഇവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ സ്‌ക്രീന്‍ഷോട്ട് ആര് സൃഷ്ടിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതിന് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ല (25 മെയ്, കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; പുനരന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും, സുപ്രഭാതം; 25 മെയ്, ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക സംഘം ഉടന്‍, മാധ്യമം).

27. ക്രൈസ്തവരുടെ ഇസ്‌ലാമോഫോബിയ നിര്‍ഭാഗ്യകരം

കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ കാണുന്ന  ഇസ് ലാമോഫോബിയ നിര്‍ഭാഗ്യകരമാണെന്ന് ബിഷപ്പ് ഗീര്‍വര്‍ഗീസ് മാര്‍ കൂറിലോസ്: സവര്‍ണ ക്രൈസ്തവരിലെ വിഭാഗങ്ങള്‍ ഇസ് ലാമിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.അത് ക്രൈസ്തവമൂല്യങ്ങള്‍ക്ക് എതിരാണ്. ഇസ് ലാമോഫോബിയ സാമ്രാജ്യത്വശക്തികളുടെ ശത്രുതാപരമായ ആഗോളതലത്തിലുള്ള ഒരു വിഷയമാണ്. അത് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു കാര്‍ഡ് തന്നെയാണ്. ചില ചെറുവിഭാഗം ക്രൈസ്തവര്‍ മാത്രമാണ് ഈ സ്വാധീനത്തില്‍ വീണിട്ടുള്ളത് (25 മെയ്, സവര്‍ണ ക്രൈസ്തവര്‍ക്ക് ഇസ് ലാമോഫോബിയ, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്/ രാജഗോപാല്‍ വാകത്താനം, സമകാലിക മലയാളം).

28. കത്രിക താത്തക്ക് ജോലി

ശസ്ത്രക്രിയക്കിടയില്‍ കത്രിക മറന്നുവച്ച് ദീര്‍ഘകാലം ആരോഗ്യപ്രശ്‌നം നേരിട്ട ഹര്‍ഷീനക്ക് സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനെിരേ കേരള ബിജെപി എന്ന ഫേസ്ബുക്ക് ഐഡിയില്‍ വന്ന പോസ്റ്റ്: വയറല്ല വയറല്ല വയറല്ല പ്രശനം,വയറ്റിലെ കത്രികയുമല്ല പ്രശ്‌നം. പിന്നെ? യോഗ്യത ഇല്ലാതെ സര്‍ക്കാര്‍ ജോലി നേടലായിരുന്നു പ്രശ്‌നം (26 മെയ്, ഫേസ്ബുക്ക്/ കേരള ബിജെപി).

ഇതേ ഐഡിയില്‍നിന്ന് മറ്റൊരു പോസ്റ്റ്: കത്രിക താത്തക്ക് ജോലി, ലീഗ് പറയും, സതീശന്‍ അനുസരിക്കും, സ്വന്തക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം, പിഎസ്‌സി ഒക്കെ ഇനി വേണോ. അസിസ്റ്റന്റ് ആവാന്‍ ഒരു യോഗ്യതയും വേണ്ട ഇപ്പോള്‍ ഉള്ള മുഖ്യമന്ത്രിയെ കണ്ടാല്‍ മതി (പങ്കുവെച്ച പോസ്റ്ററില്‍ പോരാളി ഷാജിയുടെ വാട്ടര്‍മാര്‍ക്ക് ഉണ്ട്).

29. അബ്ദുല്‍ റഹീം

സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പിന്നീട് പല തരം ഇടപെടലിനെത്തുടര്‍ന്ന് ജയില്‍ മോചിതനായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം 2026 മെയ് 28-ന് വലിയ പെരുന്നാള്‍ ദിനത്തില്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ തിരിച്ച് വരവ് പലരും ആഘോഷമാക്കി. നിരവധി പേര്‍ അദ്ദഹേത്തിന്റെ വീട് സന്ദര്‍ശിച്ചു. സോഷ്യല്‍മീഡിയയിലും അതിന്റെ പ്രതികരണമുണ്ടായി. ഇതേ കുറിച്ച് സംഘപരിവാര്‍ നേതാവ് ശശികല ടീച്ചര്‍: അബ്ദുല്‍ റഹീം കൊലയാളിയാണ്. ‘വീരാരാധനയാകാം പക്ഷേ ഒരു കൊലക്കേസ് പ്രതിയെ അതും ഒരു ഭിന്നശേഷിക്കാരന്‍ ബാലനെ കൊന്ന കേസില്‍ ജയില്‍ വാസം കഴിഞ്ഞിറങ്ങിയ ഒരു പ്രതിയെ? ‘നമുക്കേ കഴിയു മറ്റാര്‍ക്കും കഴിയില്ല ഇത് കേരളമല്ലേ – ശശികല ടീച്ചര്‍ (28 മെയ്, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

30. പടക്കം പൊട്ടിച്ച് പെരുന്നാള്‍ ആഘോഷം

പി കെ ഫിറോസിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊടുവള്ളിയിലെ മുസ്ലീം ലീഗുകാര്‍ നടുറോട്ടില്‍ പടക്കം പൊട്ടിച്ചു. ഇതേ കുറിച്ച് ഒരു പേജില്‍ വന്ന ഫേസ്്ബുക്ക് കുറിപ്പ്: ഒരു കൂട്ടം ലീഗുകാര്‍ ഏറെ തിരക്കുള്ള മൈസൂര്‍,കോഴിക്കോട് ദേശീയപാതയില്‍ നടുറോഡില്‍ വെച്ച് പടക്കം പൊട്ടിച്ച് പെരുന്നാള്‍ ആഘോഷിക്കുന്നു,റോഡിന്റെ ഇരു വശങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട്, കാല്‍നട യാത്രക്കാരുണ്ട്, വാഹനത്തില്‍ യാത്ര ചെയ്യുന്നവരുണ്ട്, അവരുടെ ജീവനും സ്വാത്തിനും ഒരു വിലയുമില്ലെ? ഒരു സുരക്ഷയുമില്ലെ? ഇവരെങ്ങോട്ടാണ് ഈ നാടിനെ കൊണ്ട് പോകുന്നത്? എവിടെ ഇവിടെത്തെ പോലീസും പോലീസ് വകുപ്പ് മന്ത്രിയും? (29 മെയ്, ഫേസ് ബുക്ക്/ നമ്പൂതിരി ക്വട്ടേഷന്‍).

31. പെരുന്നാള്‍ ദിനത്തിലും പരിശീലന ക്ലാസ്

പെരുന്നാള്‍ ദിനത്തിലും കൊച്ചിയിലെ സ്വകാര്യ സ്‌കൂള്‍ ദിവസം മുഴുവന്‍ നീളുന്ന അധ്യാപക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് വരെയാണ് 300 ഓളം അധ്യാപകര്‍ക്ക് ഗ്രൂപ്പിന്റെ കീഴിലുളള സ്‌കൂളുകളില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസുകള്‍ ഒരുക്കിയത്. മധ്യവേനല്‍ അവധി കഴിഞ്ഞിട്ടില്ലെങ്കിലും ക്ലാസിലെത്തിയിലെങ്കില്‍ കാഷ്വല്‍ അവധിയാവും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ വിഷയങ്ങളില്‍ ഇത്തരത്തിലുളള പരിശീലന ക്ലാസുകള്‍ നടത്തിവരുകയാണ്. പെരുന്നാള്‍ അവധി 28 നും കൂടി ബാധകമാക്കിയതോടെ ഇന്നത്തെ പരിശീലന ക്ലാസ് മാറ്റുമെന്നാണ് കരുതിയതെങ്കിലും അധികൃതര്‍ തയാറായില്ല. പെരുന്നാള്‍ 28-ന് ആയതോടെ നെഗോഷിബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരം അവധിയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അധ്യാപകര്‍ രാവിലെ തന്നെ എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു (19 മെയ്, പെരുന്നാള്‍ ദിനത്തിലും അധ്യാപകര്‍ക്ക് പരിശീലന ക്ലാസ്: കൊച്ചിയിലെ സ്വകാര്യ സ്‌കൂള്‍ നടപടി വിവാദത്തില്‍, മാധ്യമം).

32. തീവ്രവാദബന്ധമാരോപിച്ച് പിരിച്ചുവിട്ടു

സ്തീവ്രവാദ ബന്ധം ആരോപിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര ജിആര്‍.പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷംന ബീഗത്തെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. പ്രിന്‍സിപ്പല്‍ തീവ്രവാദ ബന്ധമുള്ളവരെ സ്‌കൂളില്‍ വിളിച്ചുവരുത്തിയെന്നും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പീഡിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു: ഒരു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതിനാലാണ് തനിക്കെതിരെ വളരെ എളുപ്പത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത്. തനിക്കും തന്റെ കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. യാതൊരുവിധ മുന്‍കൂര്‍ മുന്നറിയിപ്പും നല്‍കാതെയാണ് മാനേജ്‌മെന്റ് പെട്ടെന്ന് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിന് മുന്നോടിയായി ബാലാവകാശ കമ്മീഷനിലേക്കും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കും ഒരു ഊമക്കത്ത് പോയിരുന്നു. വിവരാവകാശ നിയമപ്രകാരം പ്രിന്‍സിപ്പലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്‍സിആര്‍ടിഇക്ക് കൈമാറണമെന്ന് ഈ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഈ മാസം 23-ാം തീയതി സ്റ്റേഷനിലെത്താന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുറത്താക്കിയത്. താന്‍ വളരെ മോശപ്പെട്ട സ്ത്രീയാണെന്നും സ്‌കൂള്‍ ക്വാര്‍ട്ടേഴ്സിലെ താമസസ്ഥലത്തേക്ക് തീവ്രവാദ ബന്ധമുള്ളവരെ നിരന്തരം കൊണ്ടുവരാറുണ്ടെന്നുമാണ് കത്തിലുള്ളത്. കൂടാതെ തന്റെ ഭര്‍ത്താവ് സ്‌കൂളിലെ വനിതാ ജീവനക്കാരെയും ആയമാരെയും ലൈംഗിക ചുവയോടെ നോക്കുന്നുവെന്നും, പത്താം ക്ലാസില്‍ പഠിക്കുന്ന മകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അവന്‍ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടെന്നും ഉള്‍പ്പെടെയുള്ള തികച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളാണ്  ഉന്നയിച്ചിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം രാജിവെയ്പ്പിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ നീക്കം (30 മെയ്, തീവ്രവാദ ബന്ധം ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പിരിച്ചുവിട്ടതായി ആരോപണം; വ്യാജപരാതിയെന്ന് ഷംന ബീഗം, ന്യൂനപക്ഷ കമ്മീഷനെ സമീപിച്ച, സമകാലിക മലയാളം).

33. സ്‌ഫോടനവസ്തുവും പോപുലര്‍ ഫ്രണ്ടും

മലപ്പുറത്ത് ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ വലിയ തോതിലുള്ള സ്ഫോടക വസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരേസമയം പരിശോധന നടത്തി. മുന്‍പ് ഫെബ്രുവരി ഏഴിനാണ് മലപ്പുറം തിരൂരങ്ങാടി ചെമ്മാട്-കോഴിക്കോട് റോഡിലെ ഫര്‍ഹ ഹോളോബ്രിക്സ് സ്ഥാപനത്തില്‍ നിന്ന് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന സ്‌ഫോടനവസ്തുക്കളാണ് പോലീസ് പിടികൂടിയത്. ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു (30 മെയ്, മലപ്പുറം ചെമ്മാട് വന്‍തോതില്‍ സ്‌ഫോടനവസ്തുക്കള്‍ പിടികൂടിയ സംഭവം അഞ്ച് ജില്ലകളില്‍ എന്‍ഐഎ റെയ്ഡ്, മാതൃഭൂമി).

ഇതേ കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: മലപ്പുറം കേന്ദ്രീകരിച്ച് നടത്തുന്ന സ്‌ഫോടക വസ്തു ശേഖരണം ഒരാകസ്മിക സംഭവമായി കാണാനാവില്ല. ആഴ്ചകള്‍ക്ക് മുമ്പ് മലപ്പുറത്തേക്ക് കൊണ്ടുവന്ന വാഹനത്തില്‍ നിന്നും അതിശക്തമായ സ്ഥോടന ശേഷിയുള്ള ജലറ്റിന്‍ സ്റ്റിക്കുകളും  ഡിറ്റണേറ്ററുകളും പിടിച്ചെടുത്തിരുന്നു. അവരില്‍ പെട്ട ഒരു സംഘത്തെ കോയമ്പത്തൂര്‍ വച്ചും അറസ്റ്റു ചെയ്തു. ഇക്കാര്യത്തില്‍ മതതീവ്രവാദികള്‍ക്കുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണം. മറ്റു ജില്ലകളില്‍ നിന്നും മലപ്പുറത്തേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതെന്തിനാണന്നത് സംശയത്തിന് ഇടനല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ രൂപം പ്രവര്‍ത്തനമാരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം (30 മെയ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).

34. മുസ്ലീം സംഘടനകള്‍ക്ക്  കീഴടങ്ങിയ ന്യൂനപക്ഷ വകുപ്പ്

പുതിയ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ബന്ധപ്പെട്ട് വന്ന പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള ജന്മഭൂമ വാര്‍ത്ത: ന്യൂനപക്ഷ വകുപ്പിന് കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കല്‍, വഖഫ് ആസ്തികളുടെ സംരക്ഷണം, വഖഫ് ബോര്‍ഡിന്റെ ആധുനികവത്കരണം എന്നിവയ്ക്ക് മാത്രമാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വഖഫ് ബോര്‍ഡിന് ഇത്തരത്തില്‍ അമിത പ്രാധാന്യം നല്‍കിയത് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയതിന്റെ തെളിവാണ്. മുനമ്പം ഭൂമി തര്‍ക്കത്തില്‍ 650 കുടുംബങ്ങളെ വഞ്ചിച്ച ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന്റേതാണെന്ന് കാട്ടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതിലും, ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമന കാര്യങ്ങളൊന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നയത്തില്‍ ഉള്‍പ്പെടുത്താത്തതിലും ക്രിസ്ത്യന്‍ സംഘടനകളില്‍ അമര്‍ഷം പുകയുകയാണ്. മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്തും ന്യൂനപക്ഷ വകുപ്പില്‍ മുസ്ലീം വിഭാഗത്തിന് വേണ്ടി മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. അതേ നയം തന്നെയാണ് പുതിയ സര്‍ക്കാരും പിന്തുടരുന്നത് (31 മെയ്, നയപ്രഖ്യാപനം വിവാദത്തില്‍: ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം, ജന്മഭൂമി).

35. ഇനിയൊരു വാവര്‍ വേണ്ട

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖോത്സവ ചടങ്ങുകളില്‍ ഒരു മുസ്ലീം കുടുംബം പാരമ്പര്യ അവകാശവാദം ഉന്നയിച്ചുവെന്ന് സംഘപരിവാര്‍ നേതാവ് ശശികല ടീച്ചര്‍. ശബരിമലയിലെ വാവര്‍ സ്വാമിയുടെ സാന്നിധ്യത്തെയും ചരിത്രത്തെയും പരോക്ഷമായി ആക്ഷേപിച്ചുകൊണ്ട്, ‘ഇനിയൊരു വാവര്‍ വേണ്ട’ എന്നും അവര്‍ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ഉത്സവങ്ങളിലും മുസ്ലീം കുടുംബങ്ങള്‍ക്ക് അവകാശം നല്‍കുന്നത് ഹൈന്ദവ പാരമ്പര്യത്തെ ബാധിക്കും. ക്ഷേത്രാചാരങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ അനുവദിക്കില്ല (31 മെയ്, കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖോത്സവത്തില്‍ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം; ഇനിയൊരു വാവര്‍ വേണ്ടെന്ന് ശശികല ടീച്ചര്‍, കര്‍മ്മ ന്യൂസ്).

തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം,
നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, ഹന വഹാബ്, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനാദ്, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ,മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, ദിലാന തസ്ലീം, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്.

Also Read