ഖത്തറിൽ കാൽപ്പന്തുരുളുമ്പോൾ സാന്നിധ്യം കൊണ്ട് മലയാളികളായ കാണികൾ കളം നിറയുകയാണ്. കേരളത്തിലും ആ ആഘോഷം അതിലേറെ അലയടിക്കുന്നതിനിടയിൽ വയനാട്ടിലെ മാനിവയൽ പണിയ കോളനിയിലെ എം. ശ്രീനാഥ് എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിലേക്ക് ഫുട്ബോൾ മറ്റൊരു സന്തോഷവുമായി എത്തിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണ്ണമെന്റുകളിൽ ഒന്നായ സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ കിട്ടിയിരിക്കുകയാണ് ശ്രീനാഥിന്. ആദിവാസി വിഭാഗത്തിൽ നിന്നും ഇതാദ്യമായാണ് സന്തോഷ് ട്രോഫി സെലക്ഷൻ ക്യാമ്പിലേക്ക് ഒരു കളിക്കാരനെത്തുന്നത്. ശ്രീനാഥ് ഈ നേട്ടത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും എഫ്.സി കൊച്ചിന്‍ മുന്‍ കളിക്കാരനും പരിശീലകനുമായ എം.എ രാജേഷ് കുമാറുമായി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: വിജയൻ തിരൂർ
വീഡിയോ കാണാം:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.