2019 ലെ തീര നിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ കാരണം ഏറെ ദുരിതം അനുഭവിക്കുകയാണ് എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തുകൾ. തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണമാണ് നിയമത്തിലെ പ്രശ്നങ്ങൾ കാരണം മുടങ്ങിപ്പോകുന്നത്. പുതുക്കിയ CRZ വിജ്ഞാപനം 2019 ജനുവരിയിൽ പുറത്തിറങ്ങിയെങ്കിലും അത് സംബന്ധിച്ച പുതിയ തീരപരിപാലന പ്ലാൻ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ വിജ്ഞാപനത്തിന്റെ ഇളവുകൾ ജനങ്ങൾക്ക് ലഭ്യമാകുന്നില്ല. നിയമത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ ചതിയിൽപ്പെടുന്നവരുമേറെയാണ്. CRZ പ്രദേശങ്ങളിൽ പുതിയതായി വീട് നിർമ്മിക്കാനൊരുങ്ങുന്നവരും വീട് പുതുക്കിപ്പണിയേണ്ടവരും ഒരുപോലെ പ്രതിസന്ധി നേരിടുകയാണ്.
പ്രൊഡ്യൂസർ: ആരതി എം.ആർ
കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

