പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്

കേരളീയം ഏര്‍പ്പെടുത്തുന്ന 14-ാമത് ബിജു എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. 2022 ജൂൺ 28ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി രാജേന്ദ്രന്‍ ഈ വർഷത്തെ വിജയിയായ വി ആൻസന് ഫെലോഷിപ്പ് തുക കൈമാറി. തുടര്‍ന്ന്, ‘കേരളത്തിന്റെ വികസനവും പാരിസ്ഥിതിക പരിഗണനകളും’ എന്ന വിഷയത്തില്‍ ഡോ. സി.പി രാജേന്ദ്രന്‍ 14-ാമത് ബിജു എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ‘പൊതുഗതാഗതം: സുസ്ഥിരതയും പാരിസ്ഥിതിക നീതിയും കേരളത്തിന്റെ പശ്ചാത്തലത്തില്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് ആൻസന് ഫെലോഷിപ്പ് നല്‍കുന്നത്. മാതൃഭൂമി പത്രത്തില്‍ സബ് എഡിറ്റര്‍ ആണ് തിരുവനന്തപുരം പുളിയറക്കോണം സ്വദേശി വി ആന്‍സന്‍. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ് ശങ്കര്‍ അദ്ധ്യക്ഷനായി. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി എറണാകുളം ജില്ലാ കൺവീനർ മാരിയ അബു സംസാരിച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 23, 2022 5:41 pm