കൊച്ചി-മുസരിസ് ബിനാലെയുടെ അഞ്ചാം എഡിഷൻ അവസാനിച്ചിരിക്കുന്നത് ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ പങ്കുവെച്ച പാരിസ്ഥിതിക ആകുലതകൾ അവശേഷിപ്പിച്ചുകൊണ്ടാണ്.
ആൽപ്സ് മലനിരകളിലെയും ഹിമാലയ സാനുക്കളിലെയും ഉരുകുന്ന മഞ്ഞ്, സമുദ്ര പരിസ്ഥിതിയിലെ മലിനീകരണം, ഡാം നിർമ്മാണങ്ങളിലൂടെ വീടും നാടും നഷ്ടപ്പെട്ട് പൂർണ്ണമായും പുനരധിവസിക്കപ്പെടാത്ത മനുഷ്യരുടെ വിലാപങ്ങൾ, അഴുക്കുചാലുകളായി മാറുന്ന നദികളും കോർപ്പറേറ്റ് വത്കരിക്കപ്പെടുന്ന ജലവും ഉയർത്തുന്ന ചോദ്യങ്ങൾ.
എന്നാൽ ക്രമാതീതമായി ഉയരുന്ന ചൂടും, നിരന്തര പ്രളയങ്ങളും സാക്ഷ്യം വഹിക്കുന്ന കേരളത്തിൽ നിന്നും ഇത്തരം ആശങ്കകൾ ഉയർത്തുന്ന കലാസൃഷ്ടികൾ എന്തുകൊണ്ട് പ്രത്യക്ഷപ്പെട്ടില്ല എന്ന ചോദ്യവും അവശേഷിക്കുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
വീഡിയോ കാണാം: