ഗാന്ധിയുടെ ധർമ്മധാതുക്കൾ – 15

എവിടെ യുക്തിക്കും വിശ്വാസത്തിനും തമ്മിൽ സംഘർഷം ഉണ്ടോ അവിടെ വിശ്വാസത്തിന്റെ കൂടെ പോകുകയാണ് നല്ലത്: ഗാന്ധി

വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുന്ന ഒരാൾക്ക് മാത്രമേ ഈ ഒരു വാചകം എഴുതാനുള്ള ധൈര്യമുണ്ടാകൂ. എന്താണ് ഗാന്ധിയുടെ വിശ്വാസം എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നു. സത്യത്തിലുള്ള വിശ്വാസം തന്നെയാണത്. ഗാന്ധിയിൽ അത് ദൈവമായും അഹിംസയായും മാറി മാറി പ്രവർത്തിക്കുന്നുണ്ട്. സത്യവിശ്വാസിയായ ഗാന്ധി യുക്തിയെ ഒരിക്കലും തള്ളിക്കളയുന്നില്ല. സത്യത്തിൽ നിന്നുകൊണ്ട് യുക്തിയെ കാണുമ്പോഴും അന്വേഷിക്കുമ്പോഴും യുക്തി (reason) പാശ്ചാത്യ ദാർശനികരുടെ അർത്ഥങ്ങളിൽ നിന്ന് വേറിട്ടതാകുന്നു.

വര: വി.എസ് ​ഗിരീശൻ

ആറ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള യൂറോപ്യൻ യുക്തി, ധാർമികതയിൽ നിന്നും അപരനോടുള്ള സ്നേഹത്തിൽ നിന്നും വേറിട്ടതായിരുന്നില്ല. യുക്തി ആധുനിക പാശ്ചാത്യ മുതലാളിത്ത നാഗരികതയുടെയും അതിന്റെ അവിഭാജ്യഘടകങ്ങളായ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും മുഖ്യ ധാതുവാകുന്നതോടെ, അത് ധാർമികതയിൽ നിന്ന്, സത്യത്തിൽ നിന്ന് വേർപ്പെട്ടു. നന്മ-തിന്മകളുടെ ദ്വന്ദ്വത്തിൽ തിന്മയ്ക്കായി സ്ഥാനം. ഉപയോഗ്യം – ഉപയോഗശൂന്യത എന്ന ദ്വന്ദ്വത്തിൽ ഉപയോഗശൂന്യമെന്ന് തോന്നിയതെല്ലാം അവഗണിക്കപ്പെട്ടു.

അമേരിക്കയിലും ആഫ്രിക്കയിലും ആസ്ട്രേലിയയിലും ലാറ്റിനമേരിക്കയിലിലും എല്ലാം നടന്ന യൂറോപ്യൻ അധിനിവേശത്തിൽ തദ്ദേശീയർ കൊന്നൊടുക്കപ്പെട്ടപ്പോൾ, പ്രകൃതിയെ തുരന്നെടുത്തപ്പോൾ, യുക്ത്യാധിഷ്ഠിതമായ ആധുനിക ശാസ്ത്ര സാങ്കേതികതയുടെ പിൻബലം അവർക്ക് തുണയായി. ഭൂമിയിൽ ഇന്ന് ഉണ്ടായിട്ടുള്ള പാരിസ്ഥിക നാശത്തിനും കാലാവസ്ഥാ മാറ്റങ്ങൾക്കും കോർപ്പറേറ്റുകളുടെ ഭീകരവ്യാപനത്തിനും ഹിംസക്കും പിന്നിലുള്ളത് ധാർമ്മികതയില്ലാത്ത യുക്തിയുടെ വ്യാപനമാണ്. ധാർമ്മികതയിലും സത്യത്തിലും അടിയുറച്ചുനിന്നുകൊണ്ടാണ് ആധുനിക നാഗരികത പ്രവർത്തിച്ചിരുന്നതെങ്കിൽ ഭൂമിയുടെ അതിജീവനവും ഭൂമിയിലെ അസമത്വവും ദാരിദ്ര്യവും ഇത്ര രൂക്ഷമാകുമായിരുന്നില്ല.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read