പുല്ലുപോലെ പിഴുതെറിഞ്ഞ നെല്ലിമരം

മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. വനിതാ ദിനത്തിന്റെ ആശംസകൾ പരസ്പരം പങ്കുവയ്ക്കുകയും സ്ത്രീകളെക്കുറിച്ച് ഏറെ സംസാരിക്കുകയും ചെയ്യുന്ന ഈ ദിവസം കേരളീയം പോഡ്കാസ്റ്റിലെ അതിഥിയും ശ്രദ്ധേയയായ ഒരു സ്ത്രീയാണ്. ഗൂസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ച ‘ആ നെല്ലിമരം പുല്ലാണ്’ എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ആത്മകഥയുടെ രചയിതാവ് രജനി പാലാമ്പറമ്പിൽ. ആത്മകഥയുടെ വാർപ്പുമാതൃകകളെ പൊളിച്ചെഴുതിയ ഒരു ദലിത് വീട്ടമയുടെ ശക്തമായ രചന. നൊസ്റ്റാൾജിയയുടെ കുളിരിനേക്കാളേറെ ജീവിത യാഥാർത്ഥ്യങ്ങളുടെ കയ്പുനിറഞ്ഞ ഓർമ്മകൾ. സമൂഹത്തിന്റെ മാറ്റിനിർത്തലുകളോടുള്ള തന്റേടം കലർന്ന ഒരു സ്ത്രീയുടെ പ്രതികരണങ്ങൾ. കരുത്തുറ്റ അതിജീവന കഥകൾ. അതെ, രജനി പാലാമ്പറമ്പിൽ തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

പോഡ്കാസ്റ്റ് കേൾക്കാം:

Also Read