ഭാഗം – 2
കൃഷി, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ആധുനികത, സാഹിത്യം, സമ്പദ് വ്യവസ്ഥ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന താത്പര്യങ്ങൾ. മുഖ്യധാരയുടെ പല മൂല്യങ്ങളോടും നടത്തുന്ന നിരന്തരമായ കലഹം. അത് എഴുത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. വാക്കും വരികളും പ്രയോഗങ്ങളിലേക്ക് നിരന്തരം സന്നിവേശിപ്പിക്കാൻ നടത്തുന്ന ശ്രമം. ഹരിത വിപ്ലവം : ദുർഭൂതങ്ങളുടെ വിഷക്കനി, ‘ പരിസ്ഥിതി പ്രവർത്തനം : വീട്ടിലും വിദ്യാലയത്തിലും’, രോഗം തരുന്ന വെളുത്ത ചോറ് തുടങ്ങിയ അനേകം പുസ്തകങ്ങളുടെ രചയിതാവ്. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം പൊതുജീവിതം കൂടുതൽ സജീവമാക്കി മണ്ണിലേക്കും ജനങ്ങളിലേക്കും. അതെ, കേരള ജൈവ കർഷക സമിതിയുടെ ഭാരവാഹിയും ഒരേ ഭൂമി ഒരേ ജീവൻ മാസികയുടെ പത്രാധിപരും ആയ വി. അശോകാകുമാർ ആണ് ഇന്നത്തെ അതിഥി. അദ്ദേഹം ഏറെ ആഴത്തിൽ വ്യാപരിക്കുന്ന ഒരു മേഖലയാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന രണ്ട് പ്രതിഭാസങ്ങൾ. ഈ അഭിമുഖ സംഭാഷണത്തിലൂടെ അതിന്റെ വ്യത്യസ്ത തലങ്ങളെ വിമർശനാത്മകമായി പരിശോധിക്കുകയാണ് അശോകകുമാർ.
ഈ പോഡ്‌കാസ്റ്റിന്റെ രണ്ടാം ഭാഗം ഇവിടെ കേൾക്കാം.