‘ജനശക്തി’ പ്രദർശനത്തിലെ പ്രചാരണസംഘം

‘മൻ കി ബാത്ത്’ എന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച എപ്പിസോഡുകളിലെ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ദില്ലി നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (NGMA) സംഘടിപ്പിക്കുന്ന ‘ജനശക്തി’ (Jana Shakti: A Collective Power) കലാപ്രദർശനത്തെക്കുറിച്ചുള്ള പ്രതികരണം. പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ സംപ്രേക്ഷണം 100 എപ്പിസോഡ് പിന്നിടുന്നതിനെ അടയാളപ്പെടുത്തുന്നതിനാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പറയുന്നത്. അതുൽ ദോഡിയ, പരേഷ് മൈതി, ജഗന്നാഥ് പാണ്ഡ, ഇരണ്ണ ജി.ആർ, മനു പരേഖ്, മാധവി പരേഖ്, റിയാസ് കോമു, ആഷിം പുർകയസ്ത എന്നിവരടക്കം ഇന്ത്യയിലെ 13 കലാകാരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുന്നത്. അൽക്ക പാണ്ഡെ ആണ് ക്യുറേറ്റർ. മെയ് 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദർശനം സന്ദർശിക്കുകയും അതിൽ പങ്കുചേർന്ന ആർട്ടിസ്റ്റുകൾക്ക് ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ‘മൻ കി ബാത്ത്’ എന്ന റേഡിയോ പ്രഭാഷണ പരമ്പരയെ അടിസ്ഥാനപ്പെടുത്തി പ്രചരണരൂപത്തിലുള്ള കലാ പ്രദർശനം സംഘടിപ്പിക്കുന്നതിനെതിരെ ആർട് ക്രിട്ടിക്കുകളുടെ ഭാഗത്ത് നിന്നും വ്യാപകമായ എതിർപ്പ് ഉയരുന്നുണ്ട്. ആ വിമർശനങ്ങൾ പരിഗണിക്കാതെ പോയ ചില കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കുകയാണ് ചലച്ചിത്ര സംവിധായകനും ക്യുറേറ്ററുമായ കെ.പി ശ്രീകൃഷ്ണൻ.

കലാസൃഷ്ടികളും, കലാപ്രദർശനങ്ങളും അവയുടെ വിഷയത്തെയോ, രാഷ്ട്രീയത്തെയോ അധികരിച്ച് ചർച്ചകൾക്ക് വഴിതുറക്കുന്നതും, വിവാദങ്ങൾക്ക് കാരണമാകുന്നതും അസാധാരണമായ കാര്യമല്ല. രാഷ്ട്രീയ വ്യക്തിത്വങ്ങളെയോ അവരുടെ ഇടപെടലുകളെയോ ആഘോഷിക്കുന്ന പ്രദർശനങ്ങൾ ഉൾപ്പെടെ, എല്ലാ സൃഷ്ടികളെക്കുറിച്ചും കലാ സമൂഹത്തിലെ വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരിക്കാം. ഈ ചർച്ചകളും വിയോജിപ്പുകളും കലാലോകത്തിന്റെ ചലനാത്മക സ്വഭാവത്തിന്റെ ഭാഗമാണ്. ഇത് കലാകാരന്മാരുടെയും പ്രേക്ഷകരുടെയും വ്യത്യസ്ത വീക്ഷണങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനം വീക്ഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി. കടപ്പാട്: PIB

‘മൻ കി ബാത്ത്’ എന്ന പ്രധാനമന്ത്രിയുടെ പ്രഭാഷണ പരിപാടി സംശയലേശമന്യേ രാഷ്ട്രീയ പ്രചാരവേലയുടെ ഭാഗമായ ഒരു പരമ്പരയാണ്. അതിന് ദേശീയ പ്രാധാന്യം ഇല്ലെന്ന് മാത്രമല്ല, അത് രാഷ്ട്രീയ പക്ഷപാതിത്വം തുറന്നു പ്രകടമാക്കുന്ന ഒരു പരിപാടിയുമാണ്. അത്തരമൊരു പരമ്പരയെ ആഘോഷിക്കുന്ന കലാപ്രദർശനത്തിന്റെ സ്വീകാര്യത, സന്ദർഭം, ഉള്ളടക്കം, ഉദ്ദേശ്യം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം, വിമർശകർക്ക് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത് അസാധാരണമല്ല.

ധനസഹായം നൽകുന്ന ഇന്ത്യൻ സർക്കാർ

സാംസ്കാരിക പരിപാടികൾക്കോ പ്രദർശനങ്ങൾക്കോ സർക്കാർ ധനസഹായം നൽകുന്നത് ലോകമെമ്പാടുമുള്ള ഒരു സാധാരണ രീതിയാണ്. എന്നാൽ ഏറെ വിവാദപരമായ ഒരു പ്രൊപ്പഗണ്ടാ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള  പ്രദർശനത്തിന് ധനസഹായം നൽകുന്നത് കലാപരമായ സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാം എന്ന ഗുരുതരമായ ഉത്കണ്ഠയാണ് ഉയർത്തുന്നത്. പ്രദർശനത്തിന്റെ സ്വതന്ത്രമായ നിലനിൽപ്പിനെക്കുറിച്ചും, പക്ഷപാതിത്വത്തെക്കുറിച്ചും ഇത് ആശങ്കപ്പെടുത്തുന്നുണ്ട്.

വിമർശകരും സംസ്കാരിക ഇടതുപക്ഷവും

ആളുകളുടെ പ്രതികരണങ്ങളെയും അഭിപ്രായങ്ങളെയും രൂപപ്പെടുത്താൻ, രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും  വ്യക്തിപരമായ പക്ഷപാതിത്വത്തിനും കഴിയുമെന്ന് തിരിച്ചറിയേണ്ട സന്ദർഭം കൂടിയാണിത്. ചില വിമർശകർ രാഷ്ട്രീയ കാരണങ്ങളാൽ ഈ പ്രദർശനത്തിന്റെ ചില വശങ്ങളെ വിമർശിക്കുന്നത് മനഃപൂർവ്വം ഒഴിവാക്കുന്നു. (സാംസകാരിക ഇടതുപക്ഷത്തിൽ നിന്നുള്ള വിമർശകരും ഈ പ്രശ്‌നത്തിൽ നിന്നും മോചിതരാണ് എന്ന് കരുതുന്നില്ല). രാഷ്ട്രീയ ചായ്‌വുകൾ പരിഗണിക്കാതെ തന്നെ വ്യക്തികളിൽ വിമർശനങ്ങളും വീക്ഷണങ്ങളും വ്യത്യാസപ്പെടാറുമുണ്ടല്ലോ.

പ്രദർശനം സന്ദർശിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി. കടപ്പാട്: PIB

കിരൺ നാടാർ മ്യൂസിയത്തിന്റെ പങ്ക്

വൈവിധ്യമാർന്ന പ്രദർശനങ്ങൾ അവതരിപ്പിക്കുന്നതിനും സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും വിവിധ വശങ്ങൾ അന്വേഷിക്കുന്നതിനും മ്യൂസിയങ്ങൾ പലപ്പോഴും വിവിധ സംഘടനകളുമായോ കലാകാരന്മാരുമായോ സ്ഥാപനങ്ങളുമായോ സഹകരിക്കാറുണ്ട്. ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ മ്യൂസിയത്തിന്റെ ദൗത്യം, വിഷയത്തിന്റെ പ്രസക്തി, അല്ലെങ്കിൽ വ്യത്യസ്ത വീക്ഷണങ്ങളുമായുള്ള സംഭാഷണവും ഇടപഴകലും വളർത്താനുള്ള ആഗ്രഹം എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങൾ സ്വാധീനിച്ചേക്കാം. എന്നാൽ നെഹ്രുവിയൻ ലിബറലിസത്തിന്റെ വലിയ ചരിത്രമുള്ള ഒരു കലാസ്ഥാപനം ‘ജനശക്തി’ പ്രദർശനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് അധാർമ്മികവും നൈതികത ഇല്ലാത്തതുമായ പ്രവൃത്തിയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടി എം.എഫ് ഹുസൈനെ ജന്മദേശമായ മുംബൈ വിടാനും വിദേശത്തേക്ക് പോകാനും നിർബന്ധിതനാക്കിയിരുന്നു. അദ്ദേഹം തന്റെ അവസാന കാലഘട്ടം വിദേശത്ത് പല സ്ഥലങ്ങളിലായാണ് ചിലവഴിച്ചത്. എം.എഫ് ഹുസൈന്റെ  കലാസൃഷ്ടികളുടെ വിപുലമായ ശേഖരം സൂക്ഷിച്ചിരിക്കുന്ന കിരൺ നാടാർ മ്യൂസിയത്തിന്  ഈ കാര്യത്തിൽ എന്തുകൊണ്ടാണ് ഒരു പ്രത്യേകമായ ഓർമ്മക്കുറവ്? എന്നാൽ ഇന്ത്യൻ ആർട് കമ്മ്യൂണിറ്റിക്ക് അത് സാധ്യമല്ല.

ജനശക്തി’ പ്രദർശനത്തെ വിമർശിച്ചുകൊണ്ട് ഉർജിത് സെൻ ഡിസൈൻ ചെയ്ത പോസ്റ്റർ

സാംസ്കാരിക ഇടതുപക്ഷത്തിന് ഈ പരിപാടിയോട് പ്രതിഷേധമുണ്ടെങ്കിലും പ്രദർശനത്തിന് ധനസഹായം നൽകുന്ന സാംസ്കാരിക മന്ത്രാലയത്തിനും, ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന കിരൺ നാടാർ മ്യൂസിയത്തിനും നേരെ അവർ വിമർശനം ഉന്നയിക്കുന്നില്ല. പ്രദർശനത്തിൽ വലിയ പങ്കുള്ള ഈ പ്രധാന സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട് പങ്കെടുക്കുന്ന കലാകാരന്മാരെ മാത്രം ലക്ഷ്യം വയ്ക്കുന്ന വിമർശനം അസ്വീകാര്യമായ ഒന്നാണ്.
പങ്കെടുക്കുന്ന കലാകാരന്മാരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, മറ്റു പ്രധാന പങ്കുവഹിക്കുന്നവരെ  അവഗണിക്കുകയും ചെയ്യുന്നത് അപൂർണ്ണമോ പക്ഷപാതപരമോ ആയ വിമർശനത്തിന് ഇടയാക്കും. എന്നാൽ  പ്രദർശനത്തിന്റെ കമ്മീഷണർ, ക്യൂറേറ്റർ, ഫെസിലിറ്റേറ്റർ എന്നിവരെ പരിഗണിക്കുന്നതിലൂടെ പ്രദർശനത്തെ ആകെ രൂപപ്പെടുത്തുന്ന  ക്രിയാത്മകമായ തിരഞ്ഞെടുപ്പുകൾ, ഉദ്ദേശ്യങ്ങൾ, തീരുമാനമെടുക്കൽ പ്രക്രിയകൾ എന്നിവയെക്കുറിച്ച് വിമർശകർക്ക് ആഴത്തിലുള്ള ധാരണ കിട്ടും.

റിയാസ് കോമുവിനോപ്പം പ്രധാന മന്ത്രി നരേന്ദ്ര മോദി. കടപ്പാട്: PIB

പങ്കെടുക്കുന്ന കലാകാർ പ്രദർശനത്തിന്റെ നടത്തിപ്പിൽ പ്രധാന പങ്കുവഹിക്കുമ്പോഴും അവർക്ക് കമ്മീഷണർ രൂപപ്പെടുത്തിയ ചട്ടക്കൂടിനുള്ളിലും, ക്യുറേറ്ററുടെ ക്യുറേഷനുള്ളിലും, ഫെസിലിയേറ്ററുടെ മാർഗ്ഗനിർദേശങ്ങൾക്കുള്ളിലും നിന്ന് പ്രവർത്തിക്കേണ്ടി വരുന്നു. അതിനാൽ പ്രധാന പങ്കുവഹിക്കുന്ന വ്യക്തികളുടെ സ്വാധീനവും ഇടപെടലുകളും അവഗണിക്കുന്നത്, പ്രദർശനത്തിന് പിന്നിലെ സന്ദർഭവും ഉദ്ദേശലക്ഷ്യങ്ങളും പരിഗണിക്കാത്ത ഒരു  അപൂർണമായ വിശകലനത്തിന് കാരണമായേക്കാം. അതിനാൽ വിമർശകർ ഒരു പ്രദർശനത്തിന്റെ സമഗ്രവും മികച്ചതുമായ വിമർശനം നടത്തുമ്പോൾ ആ പ്രദർശനത്തിൽ പ്രധാന പങ്കുവഹിക്കുന്നവരെ നിർബന്ധമായും പരിഗണിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, മാത്രമേ പ്രദർശനത്തിന്റെ മുഖ്യവശങ്ങളെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായ വിലയിരുത്തൽ അവർക്ക് നൽകാൻ കഴിയുകയുള്ളു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read