“ഞാൻ അശ്വഘോഷ് സി.ആർ. കാസർഗോഡ് ജില്ലയിലെ ചായോത്ത് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മൂന്നാം ക്ലാസ് മുതൽ പക്ഷി നിരീക്ഷണത്തിലൂടെ ആരംഭിച്ചതാണ് എന്റെ പ്രകൃതി നിരീക്ഷണം. പൂമ്പാറ്റകളെയും ചെറുപ്രാണികളെയും എന്നുവേണ്ട പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും ശ്രദ്ധയോടെ നോക്കിക്കാണാൻ എനിക്കിഷ്ടമാണ്. പ്രകൃതിയുടെ ഓരോ മായക്കാഴ്ചകളും നമുക്ക് അറിവിന്റെ വലിയ വാതിലുകളാണ് തുറന്ന് തരുന്നത്. പുലരി ക്ലബ്ബ്, വാക്ക് വിത്ത് വി സി, വിവിധ ക്യാമ്പുകൾ എന്നിവയിലെ അംഗങ്ങളാണ് എൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രചോദനം.
Featured image : Elliot’s forest lizard, Monilesaurus ellioti , മുള്ളോന്ത്