Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
Climate and Coast – 7
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന തീരദേശ ഗ്രാമമാണ് പൊഴിയൂർ. തെക്കേ കൊല്ലങ്കോട്, പരിത്തിയൂർ എന്നീ പ്രദേശങ്ങൾ ചേരുന്ന പൊഴിയൂർ അതിരൂക്ഷമായ തീരശോഷണം കാരണം ഇന്ന് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അറബിക്കടലിൽ പതിവായി ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും തീവ്രന്യൂനമർദ്ദങ്ങളും കേരളത്തിലെ മറ്റ് തീരങ്ങളെ പോലെ പൊഴിയൂരിനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
പൊഴിയൂരിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാടിന്റെ തീരങ്ങളിൽ തീരശോഷണം തടയാനായി തമിഴ്നാട് സർക്കാർ പുലിമുട്ട് നിർമ്മിച്ചതും, വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങളും പൊഴിയൂരിലെ തീരശോഷണത്തിന്റെ ആക്കം കൂട്ടിയതായി വിലയിരുത്തപ്പെടുന്നു. അതിവേഗത്തിൽ തീരം കടലെടുത്ത് പോകുകയാണ്. കടൽത്തീരത്ത് നിന്നും മൂന്ന് വരിയോളം വീടുകളും പ്രാദേശിക റോഡും പൊഴിയൂരിന് നഷ്ടമായി. കടലെടുത്ത് ബാക്കിയായ വീടുകളുടെ അവശിഷ്ടങ്ങൾ തീരത്തുടനീളം കാണാം.
തീരം നഷ്ടമായതോടെ പരമ്പരാഗത രീതികളിലുള്ള മത്സ്യബന്ധനത്തെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തിയിരുന്ന പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതായി. വിശാലമായ തീരത്ത് അവർ ചെയ്തു കൊണ്ടിരുന്ന കമ്പവല/കരമടി പോലെയുള്ള പരമ്പരാഗത മത്സ്യബന്ധന രീതികളെ തീരനഷ്ടം സാരമായി ബാധിച്ചു. വീടും ജീവിതമാർഗവും കടലെടുത്ത് പോകുന്നത് കണ്ട് നിസ്സഹായരായി നോക്കി നിൽക്കുകയാണ് പൊഴിയൂരിലെ മനുഷ്യർ.
പൊഴിയൂരിലെ തീരങ്ങളിൽ നിന്നും വിവിധ കാലത്ത് പകർത്തിയ ഫോട്ടോഗ്രാഫുകളിലൂടെ ആ നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ തീവ്രത അറിയാം.
റിപ്പോർട്ട്: അനിഷ എ മെന്റസ്.
തെക്കേ കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ചിന് മുന്നിലൂടെ തെക്കൊട്ട് പോകുന്ന കൊല്ലങ്കോട് – നീരോടി റോഡിന്റെ പഴയ ചിത്രം (1). ടാർ റോഡും ഇരുവശവും വീടുകളും ഉണ്ടായിരുന്ന സ്ഥലം പിന്നീട് കടലെടുത്ത് പോയത് കാണാം, 2023 ജൂൺ (2), 2025 നവംബർ (3). ഫോട്ടോ: 1 – പൊഴിയൂർ നിവാസികളുടെ ശേഖരത്തിൽ നിന്നും, 2 – ഷജിൻ ഷാജി, 3 – കെ.എം ജിതിലേഷ്.കൊല്ലങ്കോട് – നീരോടി റോഡിന്റെ പഴയ ചിത്രം (1). വീടുകൾ കടലെടുത്ത് പോയതും റോഡ് തകർന്നതും കാണാം (2,3) 2025 ആഗസ്റ്റ് – നവംബർ മാസങ്ങളിൽ എടുത്തത്. ഫോട്ടോ: 1 – പൊഴിയൂർ നിവാസികളുടെ ശേഖരത്തിൽ നിന്നും, 2 – സിഖിൽദാസ്, 3 – കെ.എം ജിതിലേഷ്.കൊല്ലങ്കോട് ഇടവക പള്ളിയുടെ സെമിത്തേരിക്ക് മുന്നിലെ റോഡ്. 2023 ജൂണിലെ (1) ഫോട്ടോയും 2025 നവംബറിലെ (2) ഫോട്ടോയും. ഫോട്ടോ: 1 – ഷജിൻ ഷാജി, 2 – കെ.എം ജിതിലേഷ്.തെക്കേ കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ചിന് വടക്ക് ഭാഗത്തുള്ള വീടുകൾ തകർന്ന നിലയിൽ. 2025 നവംബറിൽ എടുത്ത ഫോട്ടോകൾ. ഫോട്ടോ: കെ.എം ജിതിലേഷ്.കൊല്ലങ്കോട് – നീരോടി റോഡിലെ തകർന്ന വീടുകൾ. 2025 നവംബറിൽ എടുത്ത ഫോട്ടോകൾ. ഫോട്ടോ: കെ.എം ജിതിലേഷ്.അതിർത്തിയിൽ തമിഴ്നാട് ഇട്ടിരിക്കുന്ന പുലിമുട്ട് (1), പൊഴിക്കരയിൽ പുലിമുട്ട് നിർമ്മാണത്തിനായി കൊണ്ടുവന്ന ടെട്രാപോഡുകൾ മണലിൽ പൂഴ്ന്ന് കിടക്കുന്നു (2), 2025 നവംബറിൽ എടുത്ത ഫോട്ടോകൾ. ഫോട്ടോ: കെ.എം ജിതിലേഷ്.കേരള – തമിഴ്നാട് അതിർത്തി ഭാഗത്ത് തകർന്നു കിടക്കുന്ന കൊല്ലങ്കോട്-നീരോടി റോഡ്. 2023 ജൂണിൽ എടുത്ത ഫോട്ടോകൾ. തീരദേശ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച പിങ്ക് കുറ്റി രണ്ടാമത്തെ ചിത്രത്തിൽ കാണാം. ഫോട്ടോ: ഷജിൻ ഷാജി.തകർന്ന വീടുകൾ. 1- കൊല്ലങ്കോട് – നീരോടി റോഡ്, 2 – പരിത്തിയൂർ, 2025 ആഗസ്റ്റിൽ എടുത്ത ഫോട്ടോ. ഫോട്ടോ: സിഖിൽദാസ്കമ്പവല/കരമടി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ. പൊഴിയൂരിൽ നിന്നും 2025 ആഗസ്റ്റിൽ എടുത്ത ഫോട്ടോ (1). പൊഴിയൂർ നിവാസികളുടെ ശേഖരത്തിൽ നിന്നും (2). ഫോട്ടോ: 1 – സിഖിൽദാസ്.തെക്കേ കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ചിന് തെക്കും വടക്കും വീടുകൾ തകർന്ന നിലയിൽ, 2025 ആഗസ്റ്റ്. ഫോട്ടോ: സിഖിൽദാസ്.കമ്പവല വലിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പഴയ ചിത്രം (1,2). തീരം നഷ്ടമായതോടെ ഈ രീതിയിലുള്ള മത്സ്യബന്ധനം പൊഴിയൂരിൽ പ്രതിസന്ധി നേരിടുകയാണ്. ഫോട്ടോ: പൊഴിയൂർ നിവാസികളുടെ ശേഖരത്തിൽ നിന്നും.തെക്കേ കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ചിന് വടക്ക് ഭാഗത്തെ തീരത്തിന്റെ പഴയ ആകാശ ചിത്രം (1). വിശാലമായ തീരവും രണ്ട് മൂന്ന് നിര വീടുകളും കാണാം. ഇതേ ഭാഗത്തെ തകർന്ന വീടിനുള്ളിൽ നിന്നുള്ള ചിത്രം (2), 2025 ജൂലായ് മാസം എടുത്തത്. ഫോട്ടോ: 1- പൊഴിയൂർ നിവാസികളുടെ ശേഖരത്തിൽ നിന്നും. 2 – എസ് ശരത്.