നൂറ്റാണ്ടുകള്‍ക്ക് മുന്നേ മനുഷ്യവാസമുള്ള സ്ഥലങ്ങളാണ് വയനാട്ടിലെ വനഗ്രാമങ്ങൾ. ചുറ്റും വനവും ആ വനത്തിന് നടുവിൽ കൃഷി ചെയ്ത് ജീവിക്കുന്ന കുറച്ച് ആദിവാസികളും ആദിവാസി ഇതര ജനവിഭാഗങ്ങളും. ഈ ഗ്രാമങ്ങൾ ഇന്ന് പലവിധത്തിലുള്ള പ്രതിസന്ധികളെ നേരിടുന്നുണ്ട്. സര്‍ക്കാര്‍ തുടരുന്ന അവഗണനകളും കൂടിവരുന്ന വന്യജീവികളുടെ സാന്നിധ്യവും ഈ ഗ്രാമങ്ങളിലെ സ്വൈര്യജീവിതത്തെ വല്ലാതെ ഉലയ്ക്കുന്നു. വനത്തിൽ ജീവിതം തുടരാൻ പ്രയാസം നേരിടുന്നവർക്ക് പുറത്തേക്ക് വരാൻ വേണ്ടി ഒരു സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി സർക്കാർ നടപ്പിലാക്കുന്നുണ്ട്. ചിലർ കാടുവിട്ട് പോകാൻ തയ്യാറാകുമ്പോൾ തുച്ചമായ നഷ്ടപരിഹാരവും വാങ്ങി പുറത്തുപോകാൻ പലരും സന്നദ്ധരല്ല, പ്രത്യേകിച്ച് ആദിവാസി ജനത.
പ്രൊഡ്യൂസർ: വിജയൻ തിരൂർ
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
