കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന വടക്കാകുന്ന് മലനിരകൾ ക്വാറി മാഫിയ കൈയടക്കുന്നതിനെതിരെ നാട്ടുകാർ സമരത്തിലാണ്. സർക്കാരിന്റെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടാത്ത, വെള്ളരിക്കുണ്ട് താലൂക്കിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിലാണ് ഖനന മാഫിയ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മലനിരകൾക്ക് താഴെ ഏറെയുള്ളത് ആദിവാസി സമൂഹങ്ങൾ. സമരം കാരണം പല ക്വാറികളും പ്രവർത്തനക്ഷമമായിട്ടില്ല. എന്നാൽ വർഷങ്ങളായി ക്വാറികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുമുണ്ട്. കുടിയിറക്കൽ ഭീഷണിയിൽ കഴിയുന്ന ആദിവാസി ജനവിഭാഗങ്ങൾ, കുടിവെള്ളം മുട്ടുന്നതിൽ ആശങ്കപ്പെടുന്ന നാട്ടുകാർ, കാർഷിക തകർച്ച നേരിടുന്ന കർഷകർ, ഉരുൾപൊട്ടൽ സാധ്യത കാരണം ഉറങ്ങാൻ കഴിയാത്ത കുടുംബങ്ങൾ.. എല്ലാവരും ശക്തമായ ചെറുത്തുനിൽപ്പിന്റെ പാതയിലാണ്. മറുവശത്ത് ക്വാറി പൊതുമേഖലയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പാക്കാത്ത സർക്കാർ പഞ്ചായത്തീരാജ് നിയമം വരെ ക്വാറി മാഫിയയ്ക്കായി അട്ടിമറിക്കുകയാണ് ചെയ്തത്. കേരളീയം ഗ്രൗണ്ട് റിപ്പോർട്ട്.
വീഡിയോ കാണാം:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.