മാലിന്യമാണു താരം

Read More

പത്രപ്രവര്‍ത്തനരംഗത്തുണ്ടായ പരിവര്‍ത്തനങ്ങള്‍

പത്രപ്രവര്‍ത്തനത്തില്‍ ആദര്‍ശ നിഷ്ഠയ്ക്ക്
ഇന്ന് പ്രസക്തിയുണ്ടോ? പത്രങ്ങള്‍ വായിക്കുന്നവര്‍
കിണറ്റിലെ തവളകളായി പരിണമിച്ചുകൊണ്ടിരിക്കുന്നതിനാല്‍
പത്രപ്രവര്‍ത്തനത്തിന്റെ ദൗത്യം പുനര്‍നിര്‍ണ്ണയിക്കപ്പെടണം.
മൂര്‍ച്ചയുള്ള എഡിറ്റോറിയലുകളിലൂടെ പത്രധര്‍മ്മത്തിന്
ജനപക്ഷമുഖം നല്‍കിയ പത്രാധിപര്‍
ടി.വി. അച്ചുതവാര്യര്‍ നിലപാട് വ്യക്തമാക്കുന്നു.

Read More

മെത്രാന്‍കായലില്‍ ആര് കൃഷിയിറക്കും?

വന്‍കിട ടൂറിസം പദ്ധതി നോട്ടമിട്ടിരിക്കുന്ന മെത്രാന്‍കായല്‍ സംരക്ഷിച്ച് അവിടെ കൃഷിയിറക്കണമെന്ന ആവശ്യത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് കരിയില്‍ കോളനി. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍കായലില്‍ ടൂറിസം പദ്ധതി വേണ്ടെന്നും കൃഷിതന്നെ വേണമെന്നുമുള്ള തീരുമാനത്തിലാണ്
പരിസ്ഥിതി പ്രവര്‍ത്തകര്‍. വികസനത്തിന്റെ വൈരുദ്ധ്യങ്ങള്‍ മെത്രാന്‍കായലിലും ആവര്‍ത്തിക്കപ്പെടുന്നു.

Read More

നിയമം ഉപയോഗിക്കൂ നെല്‍വയല്‍ സംരക്ഷിക്കൂ

വേണ്ടവിധം ഉപയോഗിക്കുകയാണെങ്കില്‍ നെല്‍വയലുകള്‍
സംരക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനം നെല്‍വയല്‍- നീര്‍ത്തട
സംരക്ഷണ നിയമത്തിലുണ്ടെന്നും അവ തിരിച്ചറിഞ്ഞ് പൊതുസമൂഹം
ജാഗ്രതയോടെ ഇടപെടണമെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു

Read More

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വികസന മാനിഫെസ്റ്റോ വേണം

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ കക്ഷികളോ മുന്നണികളോ ഒരു പ്രദേശിക വികസന മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കണമെന്നും ജനകീയ ഗ്രാമസഭകള്‍ വിളിച്ചു
ചേര്‍ത്ത് ഓരോ മുന്നണികളും തങ്ങള്‍ക്ക്
മാനിഫെസ്റ്റോയിന്‍ന്മേലുള്ള ഉത്തരവാദിത്വം
ഉറപ്പാക്കണമെന്നും ഈ മാനിഫെസ്റ്റോ
തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമാകണമെന്നും നിരീക്ഷിക്കുന്നു പരിഷത്തിലെ
അഡ്വ. കെ.പി. രവിപ്രകാശ്‌

Read More

ഗിന്നസാട്ടം

മോഹിനിയാട്ടം അഭ്യസിച്ച ഒരു
വനിത, ദിനരാത്രങ്ങള്‍ ഉറക്കമൊഴിച്ച്
ഒരു സ്‌റ്റേജില്‍ ഇടയ്‌ക്കൊക്കെ തലങ്ങും
വിലങ്ങും നടക്കുകയും വല്ലപ്പോഴും മുദ്രകള്‍
എന്ന വ്യാജേന ചില ആംഗ്യങ്ങള്‍
കാണിക്കുകയും കടന്നു വരുന്നവരില്‍
വി.ഐ.പികളായുള്ളോര്‍ക്ക് വന്ദനം
പറയുകയും ബാക്കി സമയം ചുറ്റുമുള്ള
മീഡിയാകുട്ടന്മാരുമായും സുഹൃത്തുക്കളുമായും
കുശലത്തിലേര്‍പ്പെടുകയും ചെയ്തുകൊണ്ടിരിക്കുക
എന്നുള്ളത് ഗിന്നസ് പദവി നിശ്ചയമായും
നല്‍കാവുന്ന കാര്യമാണ്. ഹേമലതയുടെ
ഗിന്നസ് മോഹിനിയാട്ടത്തിന്
ജ്യോതിവര്‍മ്മയുടെ മറുപടി

Read More

തദ്ദേശ സ്വയംഭരണത്തിന് അര്‍ത്ഥമേകാന്‍ ജനങ്ങള്‍ സംസാരിച്ചു തുടങ്ങുക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരിതിരിഞ്ഞു
നടത്തുന്ന പൊള്ളയായ വാഗ്വാദങ്ങള്‍ മാത്രമായി രാഷ്ട്രീയം അധ:പതിച്ച സാഹചര്യത്തില്‍ ശരിയായ
രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് എങ്ങിനെയാണെന്ന
കേരളീയം സംവാദം തുടരുന്നു

Read More

ജലസുരക്ഷയിലേക്കുള്ള വഴികള്‍

ഗാര്‍ഹിക-കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള
ശുദ്ധജലം ലഭ്യമാക്കുക എന്നത് കേരളത്തിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന
ഒരു പ്രധാന വെല്ലുവിളിയാണ്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
അടിസ്ഥാന വികസനപ്രശ്‌നമായ ‘ജലസുരക്ഷ’
കൈവരിക്കല്‍ തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് എന്തെല്ലാമാണ്
എന്നതിനെക്കുറിച്ച് ചാലക്കുടി പുഴയെ
അടിസ്ഥാനമാക്കി
ചാലക്കുടിപുഴ സംരക്ഷണ സമിതി
തയ്യാറാക്കിയ രൂപരേഖ

Read More

തദ്ദേശഭരണവും ആരോഗ്യമേഖലയും

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ആരോഗ്യരംഗത്ത് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ഡോ. ബി. ഇക്ബാല്‍

Read More

നീര്‍ത്തടാധിഷ്ഠിത വികസനമോ…? അതെന്തുഭാഷ!?

പ്രകൃതിയെ നശിപ്പിക്കുന്ന ഏഴാംതരം വികസനത്തിന്റെ ഭാരം കൊണ്ട് മുങ്ങുന്ന കപ്പലായി കേരളം മാറുന്ന സാഹചര്യം
നിലനില്‍ക്കുമ്പോഴും നീര്‍ത്തടാധിഷ്ഠിത വികസന സമീപനം പോലെയുള്ള കപട വാക്കുകള്‍ കൊണ്ടുള്ള വഞ്ചന
ഭരണാധികാരികള്‍ തുടരുകയാണെന്ന് സമകാലിക അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു

Read More

ശരീരത്തിന് മാത്രമല്ല സമൂഹത്തിനും വേണം ചികിത്സ

വൈദ്യകേരളത്തിന്റെ
ചിന്താമണ്ഡലത്തെ മാറ്റിത്തീര്‍ത്ത ആയുര്‍വേദ ആചാര്യന്‍
രാഘവന്‍ തിരുമുല്പാട്
ആറ് പതിറ്റാണ്ടിന്റെ അനുഭവങ്ങളില്‍ നിന്നും സാംശീകരിച്ച ആരോഗ്യ
അറിവുകള്‍ പങ്കുവയ്ക്കുന്നു.
ശിഷ്യന്‍ ഡോ.എം. പ്രസാദ്ുമായി
നടത്തിയ സംഭാഷണത്തില്‍ നിന്നും.

Read More

ആരോഗ്യവും സ്വാസ്ഥ്യവും

രോഗങ്ങള്‍ക്കെതിരെ സമരം
എന്നതാണ് നമ്മുടെ ആരോഗ്യനയം. ആരോഗ്യത്തിനുവേണ്ടി
എന്തെങ്കിലും ചെയ്യാനുള്ള
വിഭാവനം അതിലില്ല.
ആരോഗ്യത്തിനുവേണ്ടി
എന്തെങ്കിലും വിഭാവനം
ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്
മരുന്നു കഴിക്കാനുള്ള അവസരം കൈവന്നെന്നുവരില്ല. ഇത് ഭൂരിഭാഗം പേരിലും അസംരക്ഷിതരാണെന്ന ബോധം ജനിപ്പിക്കുന്നു. മാത്രമല്ല
മരുന്നുവേണ്ടാത്ത ആരോഗ്യത്തെപ്പറ്റി നമ്മള്‍ ആലോചിക്കരുതെന്ന് ഒട്ടേറെ പേര്‍ക്ക് നിര്‍ബന്ധവുമുണ്ട്.
ആയുധവിപണിയേക്കാള്‍, ലഹരി
വിപണിയേക്കാള്‍ ലോകത്തെമ്പാടും ശക്തമാണ് മരുന്നുവിപണി

Read More

മലതുരന്ന് വയനാട്ടിലേക്ക് ഇനിയും ചുരമോ?

ഇന്ത്യയിലേറ്റവും ജൈവസമ്പന്നമായ തെക്കന്‍ പശ്ചിമഘട്ടത്തിലെ കാടുകള്‍ നഷ്ടപ്പെടുത്തി വയനാട്ടിലേക്ക് ഒരു ചുരം കൂടി ആവശ്യമുണ്ടോ? നിര്‍ദ്ദിഷ്ട കുഞ്ഞോം – വിലങ്ങാട് ചുരം റോഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരുടെ താത്പര്യങ്ങളാണ്? നികത്താനാകുമോ ഈ റോഡുണ്ടാക്കുന്ന പാരിസ്ഥിതിക നഷ്ടം? ഒരു അന്വേഷണം.

Read More

രാഷ്ട്രീയമൂല്യങ്ങളുടെ ഊര്‍ജ്ജഖനി

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യത്തിലെ
കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ കാലത്ത്
ജയിലിലടക്കപ്പെട്ട നക്‌സലൈറ്റ് തടവുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. 35 വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ തടവുകാര്‍ക്ക് ജീവിതം കൊണ്ട് നല്‍കാനുള്ള സന്ദേശം എന്താണെന്നും തോല്‍വികളും ദുരന്തങ്ങളും ചരിത്രത്തില്‍ ബാക്കിവച്ച മുറിപ്പാടുകളില്‍ നിന്ന് മലയാളികള്‍ ഓര്‍മ്മിച്ചുറപ്പിക്കേണ്ടത്
എന്തെല്ലാമാണെന്നും ഈ പുസ്തകം
ഓര്‍മ്മിപ്പിക്കുന്നതായി ടി.എന്‍. ജോയി.

Read More

ഇതൊരു ആനക്കാര്യമാണ്‌

ഉത്സവങ്ങള്‍ക്ക് ആനപീഡനം കൂടിയേതീരൂ എന്ന്
വാശിപിടിക്കുന്ന ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്.
മത, സാമുദായിക നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍
അവഗണിച്ചുകൊണ്ടായിരുന്നു എല്ലാ മതങ്ങളിലും
നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം
ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ബ്ലോഗര്‍ ഡി. പ്രദീപ്കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു

Read More

കടലോരജീവതം കടലെടുക്കുമ്പോള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് കലാവസ്ഥ വ്യതിയാനം സ്വീകരണമുറിയിലെ ഒരു സംസാരവിഷയമല്ല.
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന മനുഷ്യരുടെ ജീവിതത്തേയും ജീവനോപാധിയെയും ഭീഷണിയിലാക്കി സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ തന്നെയാകും കലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകള്‍. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുമെന്നറിഞ്ഞിട്ടും
തീരങ്ങളിലേക്ക് ഇന്നു തിരിഞ്ഞുനോട്ടങ്ങളില്ല.

Read More

കാട്ടിലേക്ക് വീണുറങ്ങിപ്പോയ ഒരാള്‍

വന്യജീവികളുടെ മന:സ്സറിഞ്ഞ, മരിച്ചിട്ടും കാടുവിട്ടുപോകാന്‍ മന:സ്സില്ലാത്ത മനുഷ്യരുടെ അപൂര്‍വ്വതകളിലേക്ക് വന്യജീവി ഫോട്ടോഗ്രാഫര്‍ കൂട്ടിക്കൊണ്ടുപോകുന്നു

Read More

അസ്ഥാനത്തായ ശരത് സ്മരണ

അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ
സഹായത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വരാനിരിക്കുന്ന വസന്തം’ തെറ്റായ പ്രതിനിധാനങ്ങള്‍കൊണ്ട് കല്ലുകടിയായിത്തീര്‍ന്നെന്ന് ഹര്‍ഷാദ് നിരീക്ഷിക്കുന്നു

Read More

മധുരം കുറയും മധു

തേനീച്ച വളര്‍ത്തലും തേന്‍ ഉദ്പാദനവും കുത്തകള്‍ ഏറ്റെടുക്കുകയും കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു മേഖലയായി ഇത് മാറുകയും ചെയ്തതോടെ അധികഭാരത്തോടെ ജോലി ചെയ്യേണ്ടി വന്ന തേനീച്ചകളുടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടു.
ആന്റിബയോട്ടിക് ചികിത്സ നടത്തിയാണ് ഇവയുടെ പ്രതിരോധശേഷി വീണ്ടെടുത്തത്. ഫലമോ, നിരോധിക്കപ്പെട്ടതും മാരകവുമായ ആന്റിബയോട്ടിക്കുകളാണ് ഇന്ന് നാം കഴിക്കുന്ന തേനില്‍ അടങ്ങിയിരിക്കുന്നത്. സുനിതാ നാരായണ്‍ വിലയിരുത്തുന്നു

Read More

പണമെന്ന് കേട്ടാല്‍ മലയാളപത്രവും വാ പിളര്‍ക്കും

മഹാരാഷ്ട്രയിലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളുടെ കൈയില്‍ നിന്നും പണം വാങ്ങി വാര്‍ത്ത ചമച്ച പത്രങ്ങളുടെ കഥ പി. സായിനാഥ് അടുത്തിടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ മാധ്യമ ലോകത്തെ നാണം കെടുത്തിയ ഇതേ തന്ത്രം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രം പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പണം കെടുക്കാനുണ്ടെങ്കില്‍ ഏത് സ്ഥാനാര്‍ത്ഥിയും പത്രത്താളുകളില്‍ ധീരനായെത്താം. വായനക്കാര്‍ സൂക്ഷിക്കുക.

Read More
Page 1 of 21 2