അഞ്ച് വർഷമായി തുടരുന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതി 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദനം എന്നിവയ്ക്ക് പുറമേ പട്ടികജാതി–വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ച് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ച് പൊലീസിന് കൈമാറിയ മധു അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കും മരിച്ചു. മധുവിന്റെ കുടുംബം നീതി കിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ നാൾവഴികൾ.
ഡിസൈൻ: അനസ് കയനിക്കൽ, അക്ഷയ് ധൻ ജോഷി


















INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

