വറുതിയിൽ നിന്ന് കരകയറാൻ ചെറുധാന്യങ്ങൾ

ലോകത്തിലെ വരണ്ട കരപ്രദേശങ്ങളിലെ പരമ്പരാഗത ഭക്ഷണമാണ് ചെറുധാന്യങ്ങൾ. ഇന്ത്യയിൽ, 18 ദശലക്ഷം ടൺ വാർഷിക ഉൽപാദനത്തോടെ ഏകദേശം 17 ദശലക്ഷം ഹെക്ടറിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്യുകയും രാജ്യത്തിന്റെ ഭക്ഷണത്തിന് 10 ശതമാനം സംഭാവന ചെയ്യുകയും ചെയ്യുന്നു. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് പരുക്കാനാണ്‌ ചെറുധാന്യങ്ങൾ. അതിനാൽ ഏതു പരുക്കൻ ഭൂമിയിലും എത്ര മഴ കുറഞ്ഞാലും അവ വളരും. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ബജറ അഥവാ കമ്പ്, മുത്താറി (റാഗി), ചാമ, തിന, ജോവർ അഥവാ ചോളം. കൂടാതെ കുതിരവാലി ചോളം, മക്ക ചോളം, മക്ക ചോളം, വരഗ്, പനിവരഗ്‌ എന്നിവയുമാണ്.

കേരളത്തിലെ മുഖ്യ വിളകൾക്കും ചെറുധാന്യങ്ങൾക്കും ഉപയോഗിക്കുന്ന കൃഷി ഭൂമിയുടെ വിസ്‌തൃതി ഒരു താരതമ്യം.

ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതിന്റെ അളവ് കൂട്ടിയാൽ കേരളത്തിന് ഭക്ഷ്യ സുരക്ഷ കൈവരിക്കാൻ കഴിയും.

ചെറു ധാന്യങ്ങൾ പോഷക കലവറ തന്നെയാണ്. ഇതിൽ പ്രോട്ടീൻ, അവശ്യ ഫാറ്റി ആസിഡുകൾ, ഭക്ഷണ നാരുകൾ, ബി-വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ഉൾപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് (പ്രമേഹം), രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും, തൈറോയ്ഡ്, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നൽകാനും അവ സഹായിക്കുന്നു.

വിവിധ ഇനം ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷക സമൃദ്ധി.

മലയാളികളുടെ മുഖ്യ ഭക്ഷണം വെളുപ്പിച്ച അരിയാണ്. തവിട്ടരിയും വെളിപ്പിച്ച അരിയും തമ്മിലുള്ള വ്യത്യാസം നിറത്തിൽ മാത്രമല്ല. തവിട്ടരി മില്ലിൽ കുത്തി വെളുപ്പിക്കുമ്പോഴുള്ള മാറ്റം ശ്രദ്ധിക്കുക. വെളുപ്പിക്കുമ്പോൾ അന്നജം ഒഴികെ അതിലെ പോഷകങ്ങളൊക്കെ ഏറെ നഷ്ടപ്പെടുന്നതായി കാണാം. വെളുത്ത അരിയും ഗോതമ്പുമായും താരതമ്യപ്പെടുത്തുമ്പോൾ മില്ലറ്റുകളിൽ നാരുകൾ കൂടുതലാണ്. മില്ലറ്റ് ഉപയോഗിക്കുമ്പോൾ ഫൈബർ ഉള്ളടക്കം കാരണം നിങ്ങൾ ഭക്ഷണം പതുക്കെ കഴിക്കുകയും കുറച്ച് കഴിക്കുകയും ചെയ്യുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ചെറു ധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്.

വെളുത്ത അരിയിലും തവിട്ടരിയിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ താരതമ്യം.

(ഒരു കപ്പു വെളുപ്പിച്ച അരിയിൽ 0 .176 മി.ഗ്രാം തയാമിൻ (B1 ) ഉള്ളപ്പോൾ തവിട്ടരിയിൽ 0 . 223 മി ഗ്രാം അടങ്ങിയിരിക്കുന്നു. അതുപോലെ വെളുപ്പിച്ച അരിയിൽ 0 .841 ഗ്രാം സിങ്ക് ഉള്ളപ്പോൾ തവിട്ട് അരിയിൽ അത് 1 . 05 ഗ്രാം ആണ്. ഒരു കപ്പു വെളുപ്പിച്ച അരിയിൽ 0 .462 മി. ഗ്രാം വിറ്റാമിൻ ഇ ഉള്ളപ്പോൾ തവിട്ടരിയിൽ അത് 1 . 4 മി. ഗ്രാം ആണ്. അതേപോലെ വെളുപ്പിച്ച അരിയിൽ 0 . 103 മി. ഗ്രാം വിറ്റാമിൻ ബി 6 ഉള്ളപ്പോൾ അത് തവിട്ടരിയിൽ 0 . 294 മി. ഗ്രാം ആണ്).

വൈവിധ്യമാർന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ, കുറഞ്ഞ ജലസേചന ആവശ്യകതകൾ, കുറഞ്ഞ പോഷക ഇൻപുട്ട് സാഹചര്യങ്ങളിലും മെച്ചപ്പെട്ട വളർച്ചയും ഉൽപാദനക്ഷമതയും, സിന്തറ്റിക് രാസവളങ്ങളെ ആശ്രയിക്കാതെയുള്ള വളർച്ച എന്നിവയും ചെറു ധാന്യങ്ങളുടെ പ്രത്യേകതകളാണ്. കൃഷി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ കുറയ്ക്കാൻ കഴിയുന്നതും കാലാവസ്ഥ-പ്രതിരോധശേഷിയും ചെറുധാന്യങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

Akshaya Patra, ICRISAT, and the Smart Food Endowment Fund ചേർന്ന് കർണ്ണാടകയിൽ സ്കൂൾ ഉച്ച ഭക്ഷണ പരിപാടികളിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്താനുള്ള സാധ്യത പഠനം നടത്തുകയുണ്ടായി. ചെറുധാന്യങ്ങൾ ഉപയോഗിച്ച ഒരു നഗര മേഖലയിലെ കുട്ടികളുടെ പോഷക ലഭ്യത പരമ്പരാഗതമായി അരിയുടെ അടിസ്ഥാനത്തിലുള്ള ഉച്ചഭക്ഷണം കഴിക്കുന്നവരേക്കാൾ മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തി. (https://www.icrisat.org/first-millet-meals-scientific-study-in-schools-shows-millets-boost-child-growth-by-50/)

ചെറുധാന്യങ്ങളുടെ ഈ മേന്മയുടെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയിൽ അരി പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കാനുള്ള സാധ്യതകളും ആലോചിക്കേണ്ടിയിരിക്കുന്നു.

ഗ്രാഫിക്സ്: ഷഹനാസ് ​മജീദ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 23, 2021 7:52 am