മണിപ്പൂർ വംശീയ കലാപത്തിന് ഒരു വർഷം: നാൾവഴികൾ

മണിപ്പൂർ വംശീയ കലാപം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇരുന്നൂറിലധികം പേർ കൊല്ലപ്പെടുകയും അരലക്ഷം പേർ ഭവനരഹിതരാകുകയും നിരവധി ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്തു. മണിപ്പൂർ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. ഭവനരഹിതരായ നിരവധി പേർ ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുകയാണ്. ​കുക്കികളിൽ വലിയൊരു വിഭാ​ഗം അയൽ സംസ്ഥാനമായ മിസോറാമിൽ അഭയം തേടി. ഏപ്രിൽ 19, 26 തീയതികളിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും സംഘർഷം ആവർത്തിച്ചു. കലാപത്തിന്റെ ഒന്നാം വാർഷികത്തിന് വ്യത്യസ്ത രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയാണ് കുക്കി, മെയ്തെയ് വിഭാഗങ്ങൾ. മരിച്ചുപോയവരുടെ സ്മരണാർഥവും ഉണർവിന്റെ ദിനമെന്ന നിലയിലും കുക്കികൾ ആചരിക്കുമ്പോൾ “നാർക്കോ-ഭീകരരുടെ പിന്തുണയുള്ള അനധികൃത കുടിയേറ്റക്കാർ അവരുടെ ആക്രമണം ആരംഭിച്ച ദിവസം” എന്ന തരത്തിൽ ആചരിക്കുമെന്നാണ് മെയ്തെയ് സംഘടനകളുടെ നിലപാട്. മണിപ്പൂർ വംശീയ കലാപത്തിലെ നിർണ്ണായകമായ ചില സംഭവങ്ങൾ.

തയ്യാറാക്കിയത്: എൽക്കാന ഏലിയാസ്. ​ഗ്രാഫിക്സ്: സിഖിൽദാസ്, അക്ഷയ് ധൻ ജോഷി

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read