2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുന്നത് പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടിംഗ് പാറ്റേണിൽ വന്ന വ്യത്യാസമാണ്. ജാതി സെൻസസ് നടപ്പിലാക്കുമെന്ന വാഗ്ദാനം നൽകിക്കൊണ്ട് ഇൻഡ്യ മുന്നണി ഉയർത്തിപ്പിടിച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് ജനപിന്തുണ ലഭിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. മുന്നാക്ക സമുദായങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ബി.ജെ.പിയുടെ സവർണ്ണ രാഷ്ട്രീയത്തിന് തിരിച്ചടിയേറ്റതിന്റെ തെളിവാണ് എൻ.ഡി.എയുടെ സീറ്റുകളിലുണ്ടായ കുറവ്. ഇത്തവണത്തെ എം.പിമാരുടെ ജാതി-സമുദായ പ്രാതിനിധ്യം പരിശോധിക്കുമ്പോഴും പിന്നാക്ക-ന്യൂനപക്ഷ-ദലിത് പ്രാതിനിധ്യം ഉറപ്പാക്കാൻ എൻ.ഡി.എ മുന്നണിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഈ കണക്കുകൾ പറയുന്നത്. മുസ്ലീം വിഭാഗത്തിൽ നിന്നും ഒരു എം.പി പോലും അവർക്കില്ല. ഇന്ത്യയിലെ വിവിധ ജാതി-സമുദായങ്ങളുടെ പ്രാതിനിധ്യം ഈ ലോക്സഭയിൽ എങ്ങനെയാണ് എന്ന് പരിശോധിക്കാം.
തയ്യാറാക്കിയത്: വി.പി.എം സ്വാദിഖ്. വിവരങ്ങൾക്ക് കടപ്പാട്: SPINPER PROJECT, Hindusthan Times