കേരളീയം സംഭാഷണ പരമ്പര തുടരുന്നു
കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് സാമ്പത്തിക വളർച്ച മാത്രമാണോ ? ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ മൂലധന നിക്ഷേപങ്ങൾക്ക് മാത്രമായി കഴിയുമോ? പ്രാകൃതിക മൂലധനത്തെ പരിഗണിക്കാതെ പുരോഗതി സാധ്യമോ?
വർഷങ്ങൾ നീണ്ട പഠനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കീഴാള പ്രതിനിധാനങ്ങളെ പ്രത്യക്ഷവൽക്കരിക്കാനും സാമൂഹ്യവൽക്കരിക്കാനും വേണ്ടി ശ്രമിക്കുന്ന ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമാണ് കെ.കെ കൊച്ച്. വ്യവസ്ഥാപിതമായ ഒന്നിനോടും സന്ധി ചെയ്യാതെ ജീവിക്കുന്ന അദ്ദേഹം കേരളത്തിൽ നടക്കുന്ന വിവിധ പരിസ്ഥിതി-ജനകീയ സമരങ്ങളോട് അടുത്ത കാലത്ത് സ്വീകരിച്ച നിലപാടുകൾ ഏറെ വിവാദമാവുകയും ചർച്ചചെയ്യപ്പെടുകയുമുണ്ടായി. ഈ നിലപാടിലേക്ക് എത്തിച്ചേരാൻ കാരണമായ അന്വേഷണങ്ങളെയും ബോധ്യങ്ങളെയും കുറിച്ച് കെ.കെ കൊച്ച് വിശദമായി സംസാരിക്കുന്നു. ഭാഗം -2.
വീഡിയോ കാണാം: