വാത്തുരുത്തി: കോവിഡിനെ മറികടന്ന ഒരുമ

വാത്തുരുത്തി, കൊച്ചി ന​ഗരത്തിലെ വെല്ലിം​ഗ്ടൺ ദ്വീപിലുള്ള ഒരു ചേരി പ്രദേശം. ഇതരദേശ തൊഴിലാളികളുടെ ന​ഗരത്തിലെ ഏറ്റവും വലിയ വാസസ്ഥലം. ഉയർന്ന കൂലിയും നിർമ്മാണ മേഖലയുടെ വികാസവും തമിഴ്നാട്ടിൽ നിന്നുള്ള കുടിയേറ്റം കൂടുന്നതിന് കാരണമായിത്തീർന്നു. 1990-കളോടെ തമിഴ് തൊഴിലാളികളുടെ ഒരു സെറ്റിൽമെന്റ് ആയി വാത്തുരുത്തി മാറി. ചേരികളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ പതിവ് ധാരണകളെ തിരുത്തുന്ന സ്ഥലം കൂടിയാണ് വാത്തുരുത്തി. കോവിഡ് കാലത്തുണ്ടായ അതിജീവന ശ്രമങ്ങളിലും അത് പ്രതിഫലിച്ചു. തദ്ദേശീയരും കുടിയേറ്റ ജനതയും ഒന്നിച്ച് നിന്ന് കോവിഡിനെ മറികടന്ന കഥ.
കേരളീയം വീഡിയോ സ്റ്റോറി.

പ്രൊഡ്യൂസർ: കെ.ആർ ധന്യ. ക്യാമറ: കെ.എം ജിതിലേഷ്. എഡിറ്റ്: അനസ് കയനിക്കൽ

വീഡിയോ ഇവിടെ കാണാം:

November 8, 2021 2:39 am