മരണം അലയടിക്കുന്ന ഹാർബർ 

വീണ്ടും മൺസൂൺ എത്തുന്നതോടെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഭീതിയിലാണ്. തീരശോഷണം രൂക്ഷമായ തിരുവനന്തപുരം ജില്ലയിലാണ് ആശങ്ക ഏറെയുള്ളത്. മുന്നൂറിലധികം വീടുകൾ കടലെടുത്ത, മത്സ്യത്തൊഴിലാളികൾക്ക് പതിവായി അപകടം നേരിടുന്ന മുതലപ്പൊഴി എന്ന സ്ഥലമാണ് ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നത്. മത്സ്യബന്ധന ഹാർബറിന്റെ അശാസ്ത്രീയ ഡിസൈനും, അദാനി കമ്പനി ചെയ്യാമെന്ന് പറഞ്ഞിരുന്ന വാ​ഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതുമാണ് മുതലപ്പൊഴിയിൽ വിനാശങ്ങൾക്ക് കാരണമായി മാറുന്നത്. പത്ത് വർഷത്തിനിടെ അൻപതിലേറെ പേരാണ് ഇവിടെ ബോട്ട് അപകടങ്ങളിൽ മരണപ്പെട്ടത്. ഹാർബർ നിർമ്മാണത്തിന് ശേഷം ഹാർബറിന്റെ വടക്ക് ഭാഗത്തുള്ള അഞ്ചുതെങ്ങ്, പൂത്തുറ പ്രദേശത്ത് തീരം വ്യാപകമായി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതും തീരദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

പ്രൊഡ്യൂസർ: നിഖിൽ വർ​ഗീസ്

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read