വനസഞ്ചാരത്തിലെ സാക്ഷ്യങ്ങൾ

വളരെ ചെറുപ്പത്തിൽ തന്നെ കൂട്ടുകാരോടൊപ്പം കാട്ടിലേക്കുള്ള യാത്രകൾ പതിവായിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങളെടുക്കുന്ന ആ യാത്രകളിൽ എല്ലായിടത്തും വെള്ളം ലഭിക്കണമെന്നില്ല. ഏതെങ്കിലും നദികളുടെ തീരങ്ങളിലായിരിക്കും അപ്പോൾ കഴിഞ്ഞുകൂടുക. ഭക്ഷണവും അവിടെ തന്നെ പാകം ചെയ്യും. നല്ല നിലാവുള്ള രാത്രികളിലെ ചന്ദ്രന്റെ വെട്ടവും കാർമേഘങ്ങളുടെ സഞ്ചാരവും ഏതൊരു വനസഞ്ചാരിക്കും ആനന്ദം ഉള്ളവാക്കുന്ന ഒരു കാര്യമാണ്.

കാട്ടുജീവികളുടെ ജീവിതരീതികളും പ്രഭാത രശ്മികളുടെ ഭം​ഗിയുമാണ് എന്നെ കാട്ടിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഈ കാഴ്ചകളും രാത്രിസഞ്ചാരികളായ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങളും യാത്രക്ക് കൂടുതൽ ഊർജ്ജം നൽകി.

ഈ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കണമെങ്കിൽ അവ പകർത്തപ്പെടണമായിരുന്നു. ചിത്രങ്ങളെടുക്കാൻ ക്യാമറ ഇല്ല എന്നത് ആദ്യകാലങ്ങളിൽ വേദനിപ്പിച്ചിരുന്നു. വർഷങ്ങൾക്കു ശേഷമാണ് സ്വന്തമായി ഒരു ക്യാമറ എന്ന ആ​ഗ്രഹം സഫലമാകുന്നത്. പിന്നീട് പലഘട്ടങ്ങളിലായി കേരളത്തിലെ മിക്ക വനപ്രദേശവും സഞ്ചരിക്കാൻ ശ്രമിച്ചു. ഇനിയും ഏറെ കാണാനുണ്ട്, സഞ്ചരിക്കാനും. ഈ വന സഞ്ചാരങ്ങളിൽ കേരളത്തിലെ വിവിധ കാടുകളിൽ നിന്നും പകർത്തിയതാണ് ഈ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ കാടുകളുടെ സംരക്ഷണത്തിനും അവയെക്കുറിച്ചുള്ള പഠനങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്.

(സാലി പാലോട്: നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ പ്രമുഖ വനം-വന്യജീവി ഫോട്ടോ​ഗ്രാഫർ, പരിസ്ഥിതി പ്രവർത്തകൻ)

Also Read

October 3, 2021 9:53 am