മണ്ണിൽ മനുഷ്യജീവിതം മനോഹരമാക്കുന്ന ഒരു വാസ്തുശില്പി

പ്രശസ്ത വാസ്തു ശില്പി ജി. ശങ്കർ ആണ് കേരളീയം പോഡ്‌കാസ്റ്റിലെ ഇന്നത്തെ നമ്മുടെ അതിഥി. സർഗ്ഗവൈഭവവും പാരിസ്ഥിതിക അവബോധവും ഉൾച്ചേരുന്ന ഒരിടമായി നിർമ്മാണ മേഖലയെ മാറ്റിത്തീർത്ത ഹാബിറ്റാറ്റിന്റെ സ്ഥാപകൻ. താൻ പിന്തുടരുന്ന മൂല്യങ്ങൾ, അനുഭവങ്ങൾ, കേരളീയ ഭവനങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ, നിർമ്മാണ മേഖലയിലെ വിഭവ പ്രതിസന്ധികൾ, സർക്കാർ സംവിധാനങ്ങളുടെ പരിമിതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഒന്നാം ഭാഗം ഇവിടെ കേൾക്കാം.