കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് അഥവാ COP എന്ന സമ്മേളനങ്ങൾ നമ്മൾ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യാറുണ്ടല്ലോ. COP സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കേണ്ട വിഷയങ്ങൾ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് അതിന് മുമ്പ് നടക്കുന്ന സബ്സിഡിയറി ബോഡികളുടെ മീറ്റിംഗുകളിലാണ്. 2022 ജൂൺ 6 മുതൽ 16 വരെ ജർമ്മനിയിലെ ബോണിൽ വച്ച് നടന്ന SB 56 എന്ന സബ്സിഡിയറി ബോഡി മീറ്റിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി യുവാവായിരുന്നു അഖിലേഷ് അനിൽകുമാർ. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ബ്രിംഗ് ബാക് ഗ്രീൻ ഫൗണ്ടേഷന്റെ സഹ സ്ഥാപകനും ഡയറക്ടറുമാണ് അഖിലേഷ്. SB 56ൽ നിരീക്ഷകനായി പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു അഖിലേഷ് അനിൽകുമാർ.
പോഡ്കാസ്റ്റ് കേൾക്കാം:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.