

കുട്ടികളെ ആദ്യാക്ഷരങ്ങൾ എഴുതിക്കുന്ന ഒരു ആചാരമാണ് വിദ്യാരംഭം. അറിവിന്റെ ആരംഭമായാണ് വിദ്യാരംഭം കരുതപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ സംഗീതം, നൃത്തം, ഭാഷകൾ, നാടൻ കലകൾ എന്നിവ കുട്ടികൾ ഔപചാരികമായി പഠിച്ചുതുടങ്ങുന്നതും ഈ ദിവസമാണ്. എന്നാൽ അക്ഷരങ്ങളിലൂടെയല്ല അറിവിന്റെ ആരംഭം എന്ന വളരെ വ്യത്യസ്തമായ ഒരു ചിന്തയാണ് ഈ വിദ്യാരംഭ ദിനത്തിൽ കേരളീയം പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത്.
എഴുത്തും വായനയും കുട്ടികളെ അറിവിന്റെ ലോകത്തുനിന്നും അകറ്റുകയും അറിവ് നേടുന്നതിനുള്ള ജന്മസിദ്ധമായ ശേഷിയെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് ദീർഘകാലത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്ന സ്വതന്ത്ര ഗവേഷകനാണ് കെ.ബി ജിനൻ. ഈ പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ 40 വർഷമായി കരകൗശല വൈദഗ്ധ്യമുള്ള പരമ്പരാഗത സമൂഹത്തിനൊപ്പം താമസിക്കുകയാണ് ജിനൻ. അറിവ് നേടുന്നതിനുള്ള സ്വാഭാവിക പ്രക്രിയ ആധുനിക വിദ്യാഭ്യാസ മാതൃകയല്ലെന്ന് ജിനൻ അദ്ദേഹത്തിന്റെ ദീർഘകാല ഗവേഷണങ്ങളിലൂടെ വിലയിരുത്തുന്നു. അറിവ് നേടാനുള്ള പ്രാഥമിക വഴികളായി ആധുനിക മനുഷ്യ സമൂഹം എഴുത്തും വായനയും സ്വീകരിക്കുമ്പോൾ യഥാർത്ഥത്തിൽ അറിവ് നേടുകയല്ല സംഭവിക്കുന്നതെന്നും മറിച്ച് അറിവ് നേടി എന്ന തെറ്റായ ബോധമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
അഭിമുഖം ഇവിടെ കേൾക്കാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

