മാലിന്യത്തിൽ കെട്ടിപ്പടുത്ത അഴിമതിയുടെ കൂമ്പാരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഖരമാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന പദ്ധതിക്ക് രൂപം നൽകിയെങ്കിലും അതിന്റെ നടത്തിപ്പ് സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് പദ്ധതിയുടെ ലക്ഷ്യം തന്നെ ഒരു ലേ‍ാബിയുടെ ക്രമക്കേടിനും അഴിമതിക്കുമുള്ള കേന്ദ്രമായി അതിനെ മാറ്റിയെന്നാണ്. മാലിന്യത്തിലും കൈയിട്ടുവാരി വെട്ടിപ്പ് നടത്താനായിരുന്നു തുടക്കം മുതൽ പലർക്കും താൽപര്യമെന്നാണ് ആരോപണം. കേരള ഖരമാലിന്യ പരിപാലന പദ്ധതിയനുസരിച്ച് ബ്രഹ്മപുരത്തും, വിവിധ നഗരസഭകളിലും നിർമ്മിച്ച സംവിധാനങ്ങൾ ഇനി പൂർത്തിയാക്കാൻ എന്തുചെയ്യണമെന്ന ആശങ്കയിലാണ് തദ്ദേശസ്ഥാപനങ്ങൾ.

ലേ‍ാകബാങ്ക് ഫണ്ടിൽ നിന്ന് ആദ്യം അനുവദിച്ച 130 കേ‍ാടി രൂപയും ചെലവഴിച്ചത് ഉദ്യേ‍ാഗസ്ഥരുടെ ശമ്പളം നൽകാനായിരുന്നു. പണം തീർന്നിട്ടും പണി നടക്കാത്തതിൽ ബാങ്ക് പ്രതിനിധികൾ പ്രതിഷേധവും വിയേ‍ാജിപ്പും സർക്കാരിനെ അറിയിച്ചതേ‍ാടെ ഇടപെടൽ‌ ഉണ്ടായെങ്കിലും അപ്പേ‍ാഴേക്കും, തിരിച്ചെടുക്കാൻ പ്രയാസമായവിധം പദ്ധതി ട്രാക്ക് തെറ്റിയിരുന്നു. നിർദ്ദേശം നൽകിയിട്ടും തിരുത്തില്ലാതായതേ‍ാടെ ബാങ്കിന്റെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടതായാണ് വിവരം. ഈ അവസ്ഥയിൽ പദ്ധതിയുമായി മുന്നേ‍ാട്ടുപേ‍ാകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി..

തുടർന്ന് ചീഫ് സെക്രട്ടറി നേരിട്ട് പദ്ധതി നടത്തിപ്പിനുള്ള കമ്പനിയുടെ യേ‍ാഗം വിളിച്ചിരുന്നെങ്കിലും പിന്നീട് എല്ലാം പതിവുപേ‍ാലെ തുടർന്നു. തുടർ നിരീക്ഷണങ്ങളെ‍ാന്നും ഉണ്ടായില്ല. പരാതികളെക്കുറിച്ച് പ്രാഥമിക അന്വേഷണവും നടന്നില്ല. പദ്ധതി താറുമാറായതേ‍ാടെ, തിരുവനന്തപുരം, കെ‍ാച്ചി പേ‍ാലുള്ള വലിയ നഗരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ഇതുവരെ ലാന്റ്ഫിൽ സൈറ്റുകളില്ലാത്തത് വരും ദിവസങ്ങളിൽ വലിയ പരിസ്ഥിതി–ആരേ‍ാഗ്യ ആഘാതം ഉണ്ടാക്കിയേക്കും. ഇപ്പേ‍ാഴത്തെ സാഹചര്യം അനുസരിച്ച് ലേ‍ാകബാങ്ക് ഫണ്ട് പിൻവലിച്ചാൽ ബയേ‍ാമൈനിങ് അടക്കമുള്ള സംവിധാനങ്ങൾ പൂർത്തിയാക്കാനുള്ള സാമ്പത്തിക ബാധ്യത മിക്ക നഗരസഭകൾക്കും താങ്ങാൻ കഴിയില്ല.

പ്രതീകാത്മക ചിത്രം. കടപ്പാട്:FB

അഴിമതികൾ സംബന്ധിച്ച പരാതികളെ തുടർന്ന് പദ്ധതിയുടെ തിരുവനന്തപുരം വഴുതക്കാട്ടുള്ള ആസ്ഥാനത്ത് വിജിലൻസ് പരിശേ‍ാധന നടത്തിയിരുന്നു. പരിശോധിച്ച രേഖകളിൽ‌ നിന്ന് വ്യക്തമായ ക്രമക്കേടുകൾ വിജിലൻസ് ഡയറക്ടർ മുഖേന വകുപ്പിന് കൈമാറുകയും ചെയ്തു. പരിശേ‍ാധന നടന്നതിന്റെ പിറ്റേ ദിവസം എല്ലാം നീറ്റായിരുന്നുവന്നത് ഒഴിച്ചാൽ പിന്നീട് പതിവ് നീക്കങ്ങൾ പൂർവാധികം ശക്തമായി തന്നെ നടന്നു.

എന്നാൽ, ലേ‍ാകബാങ്ക് പദ്ധതിയുടെ നിബന്ധനകളിൽ ചിലത് അപ്രായോഗികമായിരുന്നെന്നും മാറ്റം വരുത്താനായി ചർച്ച നടത്തിയിരുന്നതായും തദ്ദേശവകുപ്പ് മുൻ മന്ത്രി എം.ബി രാജേഷ് പറയുന്നു. പദ്ധതി രൂപരേഖ നേരത്തേ തയ്യാറാക്കിയിരുന്നു. നടത്തിപ്പിലെ ആരേ‍ാപണങ്ങളെയും പരാതികളെയും കുറിച്ച് പരിശേ‍ാധിച്ച് നടപടി സ്വീകരിച്ചു. പദ്ധതിയുടെ മെ‍ാത്തം ചെലവ് കുറയ്ക്കേണ്ട സാഹചര്യവുമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപകക്രമക്കേടും സാമ്പത്തിക അഴിമതിയും ആരേ‍ാപിക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പേ‍ാർട്ടിൽ ബയേ‍ാമൈനിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ ഇനി അടിയന്തരമായി സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പേ‍ാഴത്തെ ദയനീയമായ ദുരവസ്ഥക്ക് കാരണം ലേ‍ാകബാങ്കിന്റെ പദ്ധതി രേഖയുടെയും ലക്ഷ്യങ്ങളുടെയും പ്രശ്നമല്ലെന്ന് വ്യക്തമാണ്. നടത്തിപ്പിലെ അഴിമതിയും യേ‍ാഗ്യതയില്ലാത്തവരെ തിരുകിക്കയറ്റിയുള്ള സ്വജനപക്ഷപാതവും പദ്ധതിയുടെ പ്രധാനഘടകമായ സാമൂഹിക വിലയിരുത്തൽ നടത്താത്തതുമാണ് പ്രധാന പരാജയ കാരണങ്ങൾ. ലേ‍ാകബാങ്ക് കർശനമായി പാലിക്കാൻ നിർദ്ദേശിച്ച സാമൂഹിക സുരക്ഷാമാനദണ്ഡങ്ങൾ (social safe guards) പാടെ അട്ടിമറിച്ചതും പദ്ധതിയുടെ വലിയ തകർച്ചയ്ക്ക് വഴിവച്ചതായി വിലയിരുത്തുന്നു.

പ്രതീകാത്മക ചിത്രം. കടപ്പാട്:FB

അടിസ്ഥാന സൗകര്യവികസനം പേ‍ാലെയല്ല മാലിന്യ സംസ്കരണ പദ്ധതിയെന്ന് വിദഗ്ധർ പറയുന്നു. സംസ്ഥാനത്തെ ജനസാന്ദ്രതയേറിയ നഗരങ്ങളിലെ പെ‍ാതുജനാരേ‍ാഗ്യവും, പരിസ്ഥിതി സംരക്ഷണവുമായി നേരിട്ട് ബന്ധമുള്ള അതീവശ്രദ്ധയും ശാസ്ത്രീയ സമീപനവും ആവശ്യപ്പെടുന്ന പദ്ധതിയാണിത്. ഈ വിഷയത്തിൽ ഭരണനേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് റിപ്പേ‍ാർട്ട് കുറ്റപ്പെടുത്തുന്നത്. മറ്റ് പലപദ്ധതികൾക്കും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കരുതലും ശ്രദ്ധയും ഖരമാലിന്യ പദ്ധതിയിൽ കാണിക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. പദ്ധതിയുടെ തകർച്ച വരും നാളുകളിൽ സംസ്ഥാനത്തെ പല നഗരങ്ങളിലും വലിയ പാരിസ്ഥിതിക ദുരന്തത്തിന് വഴി തുറന്നേക്കാം.

മാലിന്യ സംസ്കരണത്തിന് ലേ‍ാകബാങ്ക് സഹായത്തേ‍ാടെ മുൻപ് നടപ്പാക്കിയ പദ്ധതിയുടെ തുടർച്ച എന്ന നിലയ്ക്കാണ് രണ്ടാമത്തേത് അനുവദിച്ചത്. 10 വർഷത്തേക്ക് തുടരാവുന്ന കേരള ഖലമാലിന്യ പരിപാലന പദ്ധതിയാണ് തകർച്ച നേരിട്ട് പാതിയെത്തും മുൻപേ ഉപേക്ഷിക്കേണ്ടിവരുന്നത്. ഇതിനകം ആകെ 400 കേ‍ാടി രൂപയാണ് ചെലവഴിക്കാനായതെന്നാണ് സൂചന. സാമ്പത്തിക സഹായം നിർത്തി പദ്ധതി ഉപേക്ഷിക്കാനുള്ള ലേ‍ാകബാങ്കിന്റെ നീക്കം സർക്കാരിന് നൽകിയ റിപ്പേ‍ാർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നിർണായക ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതി അനാഥമാകും. അത് ഒഴിവാക്കാൻ ആദ്യം വേണ്ടത് പദ്ധതിയെ വിഴുങ്ങിയിരിക്കുന്ന രാഷ്ട്രീയ–ഉദ്യേ‍ാഗസ്ഥ ലേ‍ാബിയെ പൂർണമായി നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. അഴിമതിക്കാരായ ഉദ്യേ‍ാഗസ്ഥരെയും യേ‍ാഗ്യതയില്ലാത്ത കൺസൾട്ടന്റുമാരെയും അടിയന്തരമായി പിരിച്ചുവിടണം. പദ്ധതിയിൽ സമഗ്രമായ പെ‍ാളിച്ചെഴുത്താണ് നിർദ്ദേശിക്കുന്നത്. ജനങ്ങളെ വിശ്വസത്തിലെടുത്ത് മുന്നേ‍ാട്ടുപേ‍ാകാൻ കഴിയുന്ന സുതാര്യമായ മാനേജ്മെന്റ് രൂപീകരിച്ച് ഈ പദ്ധതിയെ വൻ പരാജയത്തിൽ നിന്ന് തിരിച്ചുകെ‍ാണ്ടിവരണമെന്ന ആവശ്യവും റിപ്പേ‍ാർട്ടിലുണ്ട്. മുൻ വകുപ്പ് മന്ത്രിപേ‍ാലും അറിയാതെ പദ്ധതിയിൽ നിയമനവും പണം ചെലവഴിക്കലും നടന്നുവന്നതായും ആരേ‍ാപണമുണ്ട്.

ബയേ‍ാമൈനിങ് പൂർത്തിയാക്കും

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ വിവിധ നഗരസഭകളിൽ (മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും) ബയോമൈനിങ് പ്രക്രിയ നടക്കുന്നുണ്ടായിരുന്നു. ലേ‍ാകബാങ്ക് പദ്ധതി അവസാനിപ്പിച്ചാലും ബയേ‍ാമൈനിങ് പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. പാലക്കാട് ന​ഗരസഭ പദ്ധതി തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനായുള്ള തുക ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ടെന്ന് പാലക്കാട് നഗരസഭാ ചെയർമാൻ പി. സ്മിതേഷ് പറയുന്നു.

ലോകബാങ്ക് പദ്ധതിയിൽ പൈലറ്റ് പ്രോജക്റ്റായി ഉൾപ്പെടുത്തിയ പാലക്കാട് നഗരസഭയുടെ ബയോമൈനിങ്ങ് സംവിധാനം ഫണ്ട് ലഭിക്കാത്തതിനാൽ നിലച്ച നിലയിൽ.

“ലേ‍ാകബാങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയിൽ സ്ഥാപിക്കുന്ന ബയേ‍ാമൈനിങ് പ്രവർത്തികൾ 60 ശതമാനം പൂർത്തിയായിട്ടുണ്ട്. ആകെ നാല് സേ‍ാണുകളിൽ മൂന്നെണ്ണത്തിന്റെ സംസ്കരണം പൂർത്തിയായി. രണ്ട് സംസ്കരണ മെഷീനുകളുള്ള സേ‍ാൺ ഒന്നിന്റെ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണം പൂർത്തിയാക്കാൻ കലാവധി നീട്ടി നൽകണം. അതിന് സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. കൂടാതെ ആർഡിഎഫ് ഡിസ്പേ‍ാസൽ (അവശിഷ്ടം നീക്കം ചെയ്യൽ) നടന്നുവരുന്നു. കുഴിയെടുത്ത സ്ഥലങ്ങൾ നികത്തലും നടക്കുന്നുണ്ട്. സേ‍ാൺ ഒന്നിന്റെ സംസ്കരണം, ആർഡിഎഫ് സിഡ്പേ‍ാസൽ എന്നിവയാണ് ഇനി പ്രധാനമായി പൂർത്തിയാക്കാനുള്ളത്. ലേ‍ാകബാങ്ക് പദ്ധതി അവസാനിപ്പിച്ചാലും പാലക്കാട് നഗരസഭയിലെ ബയേ‍ാമൈനിങ് പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബാക്കിയാകുന്ന പ്രവൃത്തി നഗരസഭയുടെ ഫണ്ടിൽ പൂർത്തിയാക്കും. വിശദമായ പദ്ധതി രൂപരേഖ തയാറാക്കി ശുചിത്വമിഷനും സ്ഥലം എംപിക്കും എംഎൽഎമാർക്കും നൽകിയിരുന്നു. പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേ‍ാകബാങ്ക് ധനസഹായത്തേ‍ാടെയുള്ള സംസ്ഥാന സർക്കാർ പദ്ധതി വന്നപ്പേ‍ാൾ പാലക്കാട് നഗരസഭയെ ആദ്യം അതിൽ ഉൾപ്പെടുത്തിയില്ല. നഗരസഭ രൂപം നൽകിയ സംസ്കരണ പദ്ധതിയുടെ ഭാഗമായി ബയേ‍ാമൈനിങ് പൈലറ്റ് പ്രേ‍ാജക്റ്റാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഈ വർഷം പദ്ധതി കമ്മിഷൻ ചെയ്യുകയാണ് ലക്ഷ്യം.”

Also Read

4 minutes read September 24, 2026 10:51 am