അവകാശലംഘനങ്ങൾക്ക് എതിരെ മുഴങ്ങുന്ന ‘എങ്കളെ ഒച്ചെ’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആദിവാസി – ദലിത് വിദ്യാഭ്യാസ അവകാശങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ആദിശക്തി സമ്മർ സ്കൂളിന്റെ എസ്.സി എസ്.റ്റി വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണയും രാജ്ഭവൻ മാർച്ചും നടത്തി. വിദ്യാഭ്യാസ ഗ്രാന്റുകൾ രണ്ടു വർഷത്തോളമായി തടഞ്ഞുവയ്ക്കപ്പെട്ട സാഹചര്യത്തിൽ ആദിവാസി – ദലിത് വിദ്യാത്ഥികളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ( എൻ.ഇ.പി) മാർ​ഗനിർദ്ദേശങ്ങൾ പിൻതു‌ടർന്നുള്ള നാല് വർഷ ബിരുദ പദ്ധതിയടക്കമുള്ള വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേല്പ്പിക്കുന്നത് വഴി ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ വിദ്യാഭ്യാസ അവകാശ ലംഘനം നടത്തുകയാണ് ഇരു സർക്കാരുകളുമെന്ന് ആദിശക്തി സമ്മ‌ർ സ്കൂൾ പ്രവർത്തകർ പറയുന്നു. ഈ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കുന്നുവെന്ന് ​ഈ കാലയളവിലെ സർക്കാർ നയങ്ങളും ഉത്തരവുകളും വ്യക്തമാക്കുന്നുണ്ട്. ഇ-ഗ്രാന്റിനുള്ള രണ്ടരലക്ഷം വരുമാനപരിധി എടുത്തു കളയുക, വിദ്യാഭ്യാസ ഗ്രാന്റുകൾ പ്രതിമാസം നൽകുക, ഇ-ഗ്രാന്റ് കുടിശ്ശിക കൊടുത്തുതീർക്കുക, ജീവിക്കാൻ അനുയോജ്യമായ നിലയിൽ ഹോസ്റ്റൽ അലവൻസുകളും മറ്റ് അലവൻസുകളും കാലോചിതമായി പരിഷ്കരിക്കുക, വിദ്യാഭ്യാസ അലവൻസുകൾ വർഷത്തിൽ ഒരു തവണ കൊടുത്താൽ മതിയെന്ന കേരള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക, എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് ധർണ്ണ നടത്തിയത്.

ജൂലായ് 27 ന് നടന്ന സെക്രട്ടറിയേറ്റ് ധർണ്ണയിൽ നിന്നും

വിദ്യാഭ്യാസ ഗ്രാന്റുകളുടെ വിതരണത്തിന്റെ പരിഷ്കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ 2021 ലെ ഗൈഡ്ലൈനിൽ (P.M.S.S.) എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന വാർഷികവരുമാന പരിധി 2.5 ലക്ഷം രൂപയാണ്. ദരിദ്രർക്ക് മുൻ​ഗണന നൽകി കൂടുതൽ പേരെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ജീവിത നിലവാരം മെച്ചപ്പെടുന്നവരെ ഭരണഘടന പരിരക്ഷയിൽ നിന്നും പിന്നീട് ഒഴിവാക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നും പാർശ്വവൽകൃതരെ പരമാവധി ഈ ​ഗൈഡ്ലൈനിന്റെ അടിസ്ഥാനത്തിൽ പുറന്തള്ളുക ആണ് ലക്ഷ്യം. EWS വിഭാ​ഗത്തിന് 8 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന വാർഷിക വരുമാനപരിധി. കേന്ദ്രം നിശ്ചയിച്ച വരുമാന പരിധി സംസ്ഥാന സർക്കാർ പുനപരിശോധന നടത്തിയിട്ടുമില്ല.

ജൂലായ് 27 ന് നടന്ന സെക്രട്ടറിയേറ്റ് ധർണ്ണയിൽ നിന്നും

കേന്ദ്ര ഗൈഡ്ലൈൻ അനുസരിച്ച് വർഷത്തിൽ 4 തവണയായി ഗ്രാന്റുകൾ നൽകാനാണ് തീരുമാനം. സംസ്ഥാന വിഹിതം വർഷത്തിൽ 4 തവണ ഇ-ഗ്രാന്റ് പോർട്ടലിൽ നിക്ഷേപിക്കാനുള്ള ഒരു ടൈംലൈൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ 2023 ജനുവരി 5ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ വർഷത്തിൽ ഒറ്റത്തവണയായി ഗ്രാന്റുകൾ നൽകിയാൽ മതി എന്നാക്കി മാറ്റി. ബഡ്ജറ്റിൽ കൃത്യമായ തുക വകയിരുത്തിയിട്ടും കേന്ദ്രം നിർദ്ദേശിച്ച സമയപരിധി പാലിച്ച് സംസ്ഥാനം ഈ തുക കൃത്യസമയത്ത് ഇ-ഗ്രാന്റ് പോർട്ടലിൽ നിക്ഷേപിക്കാത്തത് കൊണ്ട് രണ്ടു വർഷത്തിലേറെയായി വിദ്യാർത്ഥികൾക്ക് ഇ -ഗ്രാന്റുകൾ ലഭ്യമായിരുന്നില്ല. ഇ-ഗ്രാന്റ് പോർട്ടലുകൾ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ധ സ്റ്റാഫുകളുടെ അഭാവവും വകുപ്പിലുണ്ട്. വിദ്യാർത്ഥികൾ കോഴ്സ് കഴിഞ്ഞ് പോയതിന് ശേഷം മാസങ്ങളോളം ഗ്രാന്റുകൾക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. കോളേജുകൾക്ക് ട്യൂഷന് ഫീസ് ലഭിക്കാൻ കോടതികളെ സമീപിക്കേണ്ടിയും വരുന്നു. സർക്കാരുകൾ വാഗ്ദാനം ചെയ്ത ഫ്രീഷിപ്പ് കാർഡ് നൽകാത്തതിനാൽ പ്രവേശനം നേടുമ്പോൾ മുൻകൂർ ഫീസ് അടയ്ക്കാൻ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്തുന്നു. സമയബന്ധിതമായി ഫീസടക്കാൻ സാധിക്കാതെ വരുമ്പോൾ മാർക്ക് ലിസ്റ്റുകൾ , ഹാള് ടിക്കറ്റുകൾ , ടി.സി., ഹോസ്റ്റൽ സൗകര്യം എന്നിവ നിഷേധിക്കപ്പെടുന്നത് വഴി പഠനം അവസാനിപ്പിക്കാനും നിർബന്ധിതരായവർ നിരവധി പേരാണ്.

ജൂലായ് 27 ന് നടന്ന സെക്രട്ടറിയേറ്റ് ധർണ്ണയിൽ നിന്നും

ലംപ്സം ഗ്രാന്റുകൾ ഹയർ സെക്കണ്ടറിക്ക് പ്രതിമാസം 1400, യു.ജി./പി.ജി. കോഴ്സുകൾക്ക് 1900 എന്ന നിരക്കിലാണ്. സർക്കാർ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് 3500 രൂപയും (എസ്.സി/എസ്.ടി.), സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 1500 (എസ്.സി.), 3000 (എസ്.ടി.) രൂപയുമാണ് ഹോസ്റ്റൽ അലവൻസുകൾ. രജനി എസ്. ആനന്ദ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ശേഷമാണ് എസ്.സി വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ മേഖലയിൽ 1000 രൂപ വർദ്ധിപ്പിച്ചത്. സർക്കാർ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പോക്കറ്റ് മണി 200 രൂപ മാത്രമാണ്. ഏറെ ചർച്ചകൾക്ക് ശേഷമാണ് ഇടതുസർക്കാർ 190 രൂപ 200 രൂപയാക്കി ഉയർത്തിയത്. ഡേ സ്കോളർ വിദ്യാർത്ഥികൾക്ക് പ്രതിമാസം 800 രൂപയാണ് ലഭ്യമാകുന്ന അലവൻസ്. പരിമിതമായ ഈ തുക കൊണ്ട് നഗരങ്ങളിൽ ജീവിക്കുക പാ‌ടാണ്. ജീവിതചെലവ് കണക്കാക്കി എല്ലാ വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും പ്രതിമാസം 6500 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ വകുപ്പിനോട് എസ്.സി./എസ്.ടി. വകുപ്പ് പല തവണയായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ ധനകാര്യവകുപ്പ് തയ്യാറായിട്ടില്ല.

വാർഷിക ബഡ്ജറ്റിൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ കൃത്യമായി ഒരു തുക വകയിരുത്തുന്നുണ്ട്. എന്നാൽ ഇ-ഗ്രാന്റ് തുകകൾ സമയോചിതമായി വിദ്യാർത്ഥികൾക്ക് നൽകാൻ എസ്.സി./എസ്.ടി. വകുപ്പും ധനകാര്യവകുപ്പും തയ്യാറാകുന്നില്ല. വകയിരുത്തുന്ന തുകകൾ മറ്റാവശ്യങ്ങൾക്കായി മാറ്റുന്നുവെന്ന ആരോപണങ്ങളുമുയരുന്നുണ്ട്. മന്ത്രിമാരുടെയും സ്റ്റാഫിന്റെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നൽകുകയും കുടിശ്ശിക ലഭിക്കേണ്ടവരുടെ ലിസ്റ്റിൽ പോലും എസ്.സി/എസ്.ടി. വിഭാഗക്കാരെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെയാണ് ആദിശക്തി സമ്മർ സ്കൂൾ ശബ്ദമുയർത്തുന്നത്.

ആദിവാസി – ദലിത് സ്റ്റുഡന്റ്സ് തിയറ്റർ മൂവ്മെന്റിന്റെ (ASURACT) ‘എങ്കളെ ഒച്ചെ’ എന്ന നാടകത്തിന്റെ പ്രദർശനവും വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികളും സംഘ​ടിപ്പിച്ചു.

Also Read

3 minutes read July 27, 2024 2:26 pm