ശങ്കറിന്റെ നെഹ്റു കാർട്ടൂണുകളിലൂടെ ബെന്യാമിന്റെ യാത്ര
‘എന്നെ വെറുതെ വിടരുത്, ശങ്കര്‍’ എന്നാണ് 1948ല്‍ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത്. ശങ്കർ നെഹ്റുവിനെ വെറുതെ വിട്ടതേയില്ല. കാർട്ടൂണുകളിലൂടെ ശങ്കർ നടത്തിയ വിമർശനങ്ങളെ നെഹ്റു സഹിഷ്ണുതയോടെ സ്വീകരിച്ചു. ചോദ്യങ്ങളെയും വിമർശനങ്ങളെയും വിയോജിപ്പുകളെയും അസഹിഷ്ണുതയോടെ കാണുന്ന പുതിയ കാലത്ത് ശങ്കറും നെഹ്റും തമ്മിലുണ്ടായിരുന്ന ആ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനത്തോട് അനുബന്ധിച്ച്, ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയത്തിലെ ശങ്കറിന്റെ നെഹ്റു കാർട്ടൂണുകളിലൂടെ കേരളീയത്തിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിൻ നടത്തുന്ന യാത്ര.
രചന, അവതരണം: ബെന്യാമിൻ
ആശയം: വി മുസഫർ അഹമ്മദ്
ക്യാമറ: കെ.എം ജിതിലേഷ്, സിഖിൽ ദാസ്
എഡിറ്റ്: കെ.എം ജിതിലേഷ്
വീഡിയോ കാണാം: