കോവിഡ് 19: തിടുക്കത്തിലുള്ള സാർവ്വത്രിക വാക്സിനേഷൻ നിർത്തിവയ്ക്കണം

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സാർവ്വത്രിക വാക്സിനേഷൻ നടപ്പാക്കണമെന്ന ‍ആവശ്യം ശക്തമാകുന്ന സമയത്ത്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോർ ട്രൂത്ത് എന്ന സംഘടന തിടുക്കത്തിലുള്ള ഈ ശ്രമം അടിയന്തിരമായി നിർത്തിവയ്ക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എവേക്കൺ ഇന്ത്യ മൂവ്മെന്റ് പ്രസിദ്ധീകരിച്ച കത്തിന്റെ പരിഭാഷ. പരിഭാഷ: പി.ടി തോമസ്

18 അലോപ്പതി ഡോക്ടർമാരും ആരോ​ഗ്യ വിദ​ഗ്ധരും പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്.

ലോകാരോഗ്യ സംഘടനയുടെയും ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും നേതൃത്വത്തില്‍ നടത്തിയ ഏറ്റവും പുതിയ സീറോ സര്‍വേയുടെ വെളിച്ചത്തില്‍, ഇന്ത്യയിലെ മുതിര്‍ന്നവരും കുട്ടികളും അടങ്ങിയ ജനസംഖ്യ നേടിയ രോഗപ്രതിരോധത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ വസ്തുതകള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമം ഉടനടി നിര്‍ത്തിവെക്കണമെന്നും വാക്സിൻ എടുക്കാൻ സന്നദ്ധരാകുന്ന, 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍ക്കുമായി അത് പരിമിതപ്പെടുത്തണമെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ താങ്കളോട് ആവശ്യപ്പെടുന്നു.

ചികിത്സയിലെ ഒന്നാമത്തെ പ്രമാണം ആര്‍ക്കും ഒരപായവും വരുത്തരുതെന്നാണ് (Do No Harm). മിക്ക വൈദ്യ ബിരുദദാനവേളകളിലും ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ പ്രധാന ഘടകമാണിത്. ആ പ്രതിജ്ഞയില്‍ ഇതാണ് യഥാര്‍ഥത്തില്‍ എഴുതിയിരിക്കുന്നത്: ‘എന്റെ രോഗികളുടെ ഗുണത്തിനെന്ന് ഞാന്‍ കരുതുന്ന ചികിത്സാസമ്പ്രദായം, എന്റെ കഴിവിനും വിലയിരുത്തലിനുമനുസരിച്ച് ഞാന്‍ പിന്തുടരുകയും ഹാനികരമായതെല്ലാം വര്‍ജിക്കുകയും ചെയ്യും.’ കഴിഞ്ഞ നൂറ് വര്‍ഷമായി പ്രയോഗത്തിലുള്ള ചികിത്സാവിജ്ഞാനം അവഗണിച്ചും പടിഞ്ഞാറന്‍ സ്ഥിതിവിവരകണക്കുകളുടെയും പ്രയോഗത്തിന്റെയും സ്വാധീനത്തിലും ഇന്ത്യയില്‍ തുടങ്ങിവച്ച വാക്‌സിനേഷന്‍ യത്നം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാര്‍സ് കോവ് 2 മായി (SARS COV 2) ബന്ധപ്പെട്ട ശാസ്ത്രീയവസ്തുതകള്‍ താങ്കളുടെ മുന്നില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു.

1. കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ചവര്‍ക്ക് സാര്‍സ് കോവ് 2 ന് (SARS COV 2) എതിരായ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ പ്രതിരോധശേഷി, ലഘുവും ലക്ഷണമില്ലാത്തതുമായ രോഗബാധയ്ക്കു ശേഷം പോലും ലഭിക്കുന്നുണ്ടെന്നതിന് വേണ്ടത്ര ശക്തമായ തെളിവുണ്ട്. ഇവര്‍ക്ക്, അതേ വൈറസിന്റെ പുതിയ ഇനങ്ങളില്‍ നിന്നുപോലും വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. 2021 ജൂലായ് 2 ന് പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ താല്‍ക്കാലിക മാര്‍ഗനിര്‍ദ്ദേശത്തില്‍ സാര്‍സ് കോവ് 2 (SARS COV 2) ബാധിച്ച എല്ലാവര്‍ക്കും ആര്‍ജിത പ്രതിരോധമുണ്ടെന്ന് അംഗീകരിച്ചിട്ടുണ്ട്.

2. ഈ രോഗം വന്നുപോയവര്‍ക്ക് വാക്‌സിനേഷനിലൂടെ കൂടുതല്‍ പ്രയോജനം കിട്ടുമെന്ന് കാണിക്കുന്ന ഒരു തെളിവുമില്ല. ക്ലീവ്‌ലണ്ട് ആരോഗ്യവകുപ്പിന്റെ (Cleveland Health System) ശ്രദ്ധേയമായ ഒരു പഠനമുണ്ട്. രോഗം വന്നുപോയവര്‍ക്ക് വാക്‌സിന്‍ എടുത്താലുമില്ലെങ്കിലും വീണ്ടും രോഗം വരുന്നില്ലെന്ന് ഈ പഠനം നിസംശയം വ്യക്തമാക്കി.

3. ഇന്ത്യയില്‍ കോവിഡ് 19 ന്റെ രോഗവ്യാപ്തി ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്കുള്ളില്‍ നിന്നുതന്നെയും വളരെ വ്യത്യസ്തമാണ്. നഗരവും ഗ്രാമവും തമ്മില്‍ വ്യത്യാസമുണ്ട്, സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയിലും വ്യത്യാസമുണ്ട്. അതുകൊണ്ട് ഇവിടെ കോവിഡ് 19 തടയുന്നതു സംബന്ധിച്ച് നമുക്ക് നമ്മുടേതായ നയങ്ങള്‍ വേണം. അതില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച നയവും ഉണ്ടായിരിക്കണം. ലഭ്യമായ വിവരങ്ങളനുസരിച്ച്, അമേരിക്കയിലും ഇംഗ്ലണ്ടിലും അത്തരം മറ്റു രാജ്യങ്ങളിലും രോഗം വന്നത് 123 ശതമാനം പേര്‍ക്കാണ്. ഇന്ത്യയില്‍, ദില്ലിയിലും മുംബൈയിലും സമീപകാലത്ത് നടത്തിയ സീറോ സര്‍വെയനുസരിച്ച് രോഗബാധ 5070 ശതമാനമായിരുന്നു. അതിനര്‍ത്ഥം, നമ്മുടെ ജനങ്ങളില്‍ നല്ലൊരു വിഭാഗം ആളുകള്‍ക്ക് രോഗം വന്നുവെന്നും ആര്‍ജിത പ്രതിരോധം സാമൂഹികതലത്തിലെത്തിയെന്നും അവര്‍ക്ക് വാക്‌സിന്‍ ആവശ്യമില്ലെന്നുമാണ്.

ഇന്ത്യ സാമൂഹിക പ്രതിരോധം നേടിയതായി അനേകം റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്നിട്ടുണ്ട്. അതിന് ജനസംഖ്യയില്‍ രോഗബാധിതരാകേണ്ടവരുടെ ശതമാനം പല വിഭാഗക്കാര്‍ക്കും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഗണിതശാസ്ത്ര മാതൃകകള്‍ വിശദീകരിച്ചിട്ടുമുണ്ട്. അതനുസരിച്ച് രോഗബാധമൂലമുണ്ടായ സാമൂഹിക പ്രതിരോധം ഏതാണ്ട് 43 ശതമാനമാകാനാണ് സാധ്യത.

4. രോഗികളിലെ മരണനിരക്ക് (Case Fatality Rate – CFR) സര്‍ക്കാര്‍ സാധാരണയായി റിപ്പോർട്ട് ചെയ്യുന്നതാണ്. ഏതെങ്കിലും പരിശോധനയിലൂടെ രോഗം വന്നുവെന്ന് ഉറപ്പിച്ചവരില്‍ 100 പേരില്‍ എത്ര മരണമുണ്ടായെന്നാണ് അതു പറയുന്നത്. എന്നാല്‍ പ്രമുഖ സാംക്രമിക രോഗവിദഗ്ധനായ ഡോ. ജോൺ അയോണിദിസ് പറയുന്നത് മരണനിരക്ക് അഞ്ചില്‍ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ അത് കണക്കാക്കാനുള്ള ശരിയായരീതി രോഗബാധാ മരണനിരക്ക് (Infection Mortality Rate – IFR) ആണൊണ്. അതായത്, സീറോ സര്‍വെകളിലൂടെ സമൂഹത്തില്‍ യഥാര്‍ഥത്തിലുള്ള രോഗബാധ കണക്കാക്കി അതില്‍ നിന്ന് മരണനിരക്ക് കണക്കാക്കുന്നതാണ് രണ്ടാമത് പറഞ്ഞ രോഗബാധാ മരണനിരക്ക്. ഇത് ലോകമാകെ 0.1 ശതമാനത്തിലും കുറവാണ്. ഇന്ത്യയിലും അങ്ങനെതന്നെയാണ്.

5. ലക്ഷണം കാണിക്കാത്തതോ ലഘുവോ ആയ രോഗമാണ് കോവിഡ് 19. അതിന്റെ IFR 0.001 – 0.01 ശതമാനമോ അതിലും കുറവോ ആണ്. 30 വയസില്‍ താഴെയുള്ളവരില്‍ ഇത് ലക്ഷണം കാണിക്കാത്തതും നിരുപദ്രവകരവുമാണ്. അതുകൊണ്ട് ഇന്ത്യയിലെ ഉയര്‍ന്ന രോഗബാധയും സാമൂഹിക പ്രതിരോധത്തിനടുത്തെത്തിയ അവസ്ഥയും വളരെ കുറഞ്ഞ IFR ഉം പരിഗണിക്കുമ്പോള്‍ മുഴുവനാളുകളെയും വാക്‌സിനേറ്റ് ചെയ്യുന്നതുകൊണ്ട് ഒരു കാര്യവുമില്ല. കോവിഡ്-19 ല്‍ നിന്ന് കുട്ടികള്‍ക്ക് ഉണ്ടാകുന്ന അപകടം തീരെ നിസാരമായതുകൊണ്ട് അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് അങ്ങേയറ്റം അധാര്‍മ്മികമാണ്.

6. മുമ്പ് രോഗബാധയുണ്ടായതില്‍ നിന്നുമുള്ള ഓര്‍മ്മ ഏതാണ്ട് 99.9 ശതമാനം നിലനില്‍ക്കുമെന്നും യഥാര്‍ത്ഥത്തിലുള്ള രോഗബാധയായാലും വാക്‌സിന്‍ വഴിയായാലും അതേ രോഗപ്രതിരോധശേഷി സജീവമാകുകയും നിലവില്‍ത്തന്നെ അതുള്ളവര്‍ക്ക് വാക്‌സിനുകള്‍ അപകടകരമാണെും തെളിയിക്കുന്ന പുതിയ പഠനങ്ങളുണ്ട്. അതിനെ ആധാരമാക്കി കോവിഡ് ധാര്‍മ്മികതയ്ക്കുവേണ്ടി നില്‍ക്കുന്ന ഡോക്ടര്‍മാര്‍ യൂറോപ്പിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് കത്തെഴുതി. സമീപകാലത്തുണ്ടായ നാല് കണ്ടുപിടുത്തങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. അത് കോവിഡ്-19 മഹാമാരിയുടെ ചിത്രത്തിനെ ആകെ മാറ്റിമറിക്കുന്നതാണ്. സാര്‍സ് കോവ് 2 നെതിരായ വാക്‌സിനേഷന്റെ മേന്മകള്‍ പുതുതായി വിലയിരുത്താന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. വേഗത്തിലും കാര്യക്ഷമവുമായ ഓര്‍മ്മയുടെ രീതിയിലുള്ള രോഗപ്രതിരോധ പ്രതികരണങ്ങള്‍ വാക്‌സനേഷനെടുക്കാത്ത, സാര്‍സ് കോവ് 2 നു വിധേയരായ എല്ലാ വ്യക്തികളിലും യഥാർത്ഥത്തിൽ നടക്കുന്നുണ്ട്. അതുകൊണ്ട് വാക്‌സിനേഷനിലൂടെ രോഗപ്രതിരോധ പ്രതികരണം വീണ്ടും ബൂസ്റ്റ്‌ ചെയ്യുതിന്റെ ഫലപ്രാപ്തി അങ്ങേയറ്റം സംശയാസ്പദമാണ്. മാത്രമല്ല, ആന്റിബോഡി ഡിപെന്‍ഡന്റ് എന്‍ഹാസ്‌മെന്റിലൂടെ (ADE) വാക്‌സിനേഷന്‍ രോ​ഗത്തെ വഷളാക്കുകയും ചെയ്‌തേക്കാം.

7. ഫലപ്രദമാണെന്ന് തെളിഞ്ഞ അനേകം ചികിത്സകള്‍ സാര്‍സ് കോവ് 2ന് ഇപ്പോള്‍ ലഭ്യമാണ് എന്നതിന്റെ വെളിച്ചത്തില്‍ വാക്‌സിനില്ലാതെ തന്നെ അനേകം ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും.

8. സര്‍ക്കാരിന്റെ തന്നെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത് ‘കോവിഡ്-19 വാക്‌സിനുകള്‍ പരിമിതമായ സുരക്ഷ’ മാത്രമാണ് നല്‍കുന്നതെന്നാണ്. രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ച് പിന്നീടു വന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. വാക്‌സിന്റെ ദോഷഫലങ്ങള്‍ ലോകത്തെല്ലായിടത്തും കാണാം. ജൂലായ് 19 ലെ EUDRA റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പില്‍ 13 ലക്ഷം പേര്‍ക്ക് വാക്‌സിന്റെ ദോഷഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. 13,867 പേര്‍ വാക്‌സിന്‍മൂലം മരിച്ചു. അതുപോലെ, VAERS റിപ്പോര്‍ട്ട് പ്രകാരം, വാക്‌സിന്‍ മൂലം അമേരിക്കയില്‍ 6985 മരണങ്ങളും 4,41,931 ദോഷ ഫലങ്ങളും 34,065 കടുത്ത രോഗങ്ങളും 2020 ഡിസംബര്‍ 14 മുതല്‍ 2021 ജൂലായ് 25 വരെ ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലെ MHRA റിപ്പോര്‍ട്ട് പ്രകാരം 9,49,000 ദോഷഫലങ്ങളും 1300 മരണങ്ങളും ഉണ്ടായി. ഈ സാഹചര്യങ്ങളില്‍, ഇന്ത്യയിലെ AEFI (Adverse Events Following Immunization) അനുസരിച്ച് 2.4 കോടി ആളുകളെ വാക്‌സിനേറ്റ് ചെയ്തതില്‍ 488 മരണങ്ങളും 26,000 ദോഷഫലങ്ങളും മാത്രമാണെന്നത് സങ്കല്പിക്കാന്‍ കഴിയില്ല. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ച് ജൂലായ് 15 നാണ് ആദ്യത്തെ മരണം നടന്നത്. അതിന് സത്യവുമായി ഒരു ബന്ധവുമില്ല. ഇതിനുള്ള പ്രധാന കാരണം ദോഷഫലങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അപര്യാപ്തതയാണ്.

9. മിക്ക രാജ്യങ്ങളിലെയും പോലെ, ഇന്ത്യയിലും വാക്‌സിനേഷന്‍ കൂടുന്നതനുസരിച്ച് കൊറോണാ വന്നുള്ള മരണവും കൂടുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കേണ്ടതാണ്. വിദഗ്ധര്‍ പല കാരണങ്ങളും പറയുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കുന്നതും ആന്റിബോഡി എന്‍ഹാന്‍സ്‌മെന്റും (Intravascular clotting and Antibody Enhancement) മരണത്തിന് കാരണമാകുന്നു. വാക്‌സിനേറ്റ് ചെയ്യാത്തവര്‍ക്ക് പോലും വാക്‌സിന്‍ ചോര്‍ച്ചയിലൂടെ അപകടം വരാം. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ലോക്ഡൗണിന്റെ ദോഷഫലങ്ങള്‍ മറ്റ് രോഗബാധകളുടെ സാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗൺ മൂലം, ഹോളി കഴിഞ്ഞുവന്ന മാസങ്ങളില്‍ ശ്വാസസംബന്ധമായ അസുഖങ്ങള്‍ കൂടിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആറിന് നേരത്തെ വന്ന കൊറോണാ, ഫ്‌ളൂ വൈറസുകളെ കണ്ടെത്താനും പോസിറ്റീവാണെന്ന് പറയാനും കഴിയും. ആര്‍.ടി.പി.സി.ആര്‍ പോസിറ്റീവാണെങ്കിലും മറ്റ് അസുഖങ്ങള്‍ മൂലവും രോഗിക്ക് ലക്ഷണങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് വാക്‌സിനേഷന് ശേഷം കൂടുതല്‍ രോഗബാധയും മരണവും ഉണ്ടാകുന്നത് അന്വേഷണവിധേയമാക്കണം. സീറോ സര്‍വേകളിലൂടെ വാക്‌സിന്‍ യത്നത്തിന്റെ നിഷ്ഫലത ശരിക്കും തെളിഞ്ഞിട്ടുണ്ട്.

10. മിക്ക രാജ്യങ്ങളിലും 2020 ലെ മരണനിരക്ക് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചതിനേക്കാള്‍ കൂടുതല്‍ ഉയർന്നിട്ടില്ല. ജനങ്ങള്‍ സ്വന്തമായി കൊറോണാ വൈറസിനെ നേരിട്ടിരുന്നപ്പോള്‍ ഇത് ഇത്ര ഉയർന്നില്ല. വാക്‌സിന്‍ യത്നത്തിനുശേഷം മാത്രമാണ് മരണം കൂടിയത്. ഇന്ത്യയില്‍പോലും 2019ല്‍ മരണനിരക്ക് 0.5 ശതമാനമാണ് വര്‍ദ്ധിച്ചത്. 2020ല്‍ അത് 0.49 ശതമാനമായിരുന്നു.

ഈ വസ്തുതകള്‍ കണക്കിലെടുത്ത്, ഞങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ശക്തമായി അഭ്യര്‍ത്ഥിക്കുന്നു.

1. വ്യാപകമായി നിര്‍ബന്ധം ചെലുത്തിയും, ജോലികള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്ക് വേണ്ടിയും നടത്തുന്ന സാര്‍വ്വത്രിക വാക്‌സിനേഷന്‍ ഉടനടി നിർത്തിവയ്ക്കണം.

2. 60 വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതരമായ രോഗമുള്ളവര്‍ക്കും സന്നദ്ധതയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാവുന്നതാണ്. സര്‍ക്കാരിന്റെ കോവിഡ്-19 സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നതും രക്തം കട്ടപിടിക്കുതിനെക്കുറിച്ച് പിന്നീട് പ്രഖ്യാപിച്ച സുരക്ഷിതത്വ വിവരങ്ങളുടെ അഭാവത്തെയും പാര്‍ശ്വഫലങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പൂര്‍ണമായും അവരെ ധരിപ്പിക്കണം.

3. നമ്മുടെ രാജ്യത്തിലെ കുട്ടികളില്‍ ഭൂരിപക്ഷവും കോവിഡിന് ശേഷമുള്ളവരായതുകൊണ്ടും, ഗുരുതരമായ രോഗമൊന്നും വരാതെതന്നെ ആന്റിബോഡികള്‍ ഉള്ളവരാണ് അവരില്‍ 56 ശതമാനവും എന്നതുകൊണ്ടും കുട്ടികളിലുള്ള എല്ലാ കോവിഡ്-19 പരീക്ഷണങ്ങളും നിര്‍ത്തണം. പരീക്ഷണത്തിന് വിധേയരായിക്കഴിഞ്ഞ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അംഗീകരിക്കുന്നതിനെക്കുറിച്ച് ഇനി വരുന്ന യോഗങ്ങളില്‍ പരിഗണിക്കേണ്ടതില്ല.

4. 2021 മാര്‍ച്ച്-ഏപ്രിലിനു ശേഷവും വാക്‌സിന്‍ യത്നം തുടങ്ങിയതിനു ശേഷവും കോവിഡ് രോഗബാധയും മരണങ്ങളും കുതിച്ചുയർന്നുവെന്ന നിരീക്ഷണം വിശകലനം ചെയ്യുന്ന വിശദമായ പഠനങ്ങള്‍ക്ക് തുടക്കം കുറിക്കണം.

ഇതുസംബന്ധിച്ച് എത്രയും വേഗം വിശദമായ ചര്‍ച്ച നടത്തുതിന് താങ്കളെ വന്ന് കാണാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇക്കാര്യം അടിയന്തര സ്വഭാവമുള്ളതും ഉത്കണ്ഠയുണര്‍ത്തുന്നതും ആതുകൊണ്ട് വൈകാതെ അങ്ങയുടെ ഇടപെടൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

1. ഡോ. മായ വലേച്ച, എം.ഡി, ഡിജിഒ
2. ഡോ. അജയ് ഗുപ്ത, എം.എസ്, ഓർത്തോ (എയിംസ്)
3. ഡോ.ദീപിക നയ്ത്യാൽ. ഡി.ജി.ഒ ഡി എൻ ബി
4. ഡോ. അർച്ചന സത്യം, എം.ബി.ബി.എസ്, ഡിപ്ലോമ ഇൻ എമർജൻസി മെഡിസിൻ
5. ഡോ. ഹർപ്രീത് സിംഗ് വാലിയ ബി.ഡി.എസ്
6. ഡോ. പീയുഷ് കുമാർ എം.ബി.ബി.എസ്, ഇഎംഒസി, പബ്ലിക് ഹെൽത്ത്
7. ഡോ.നിഷീത ദീക്ഷിത്, എം.ബി.ബി.എസ്
8. ഡോ. ജൂഹി മിത്തൽ, എം.ബി.ബി.എസ്
9. ഡോ. ഷംസ് ഷെയ്ക്ക്, എം.ബി.ബി.എസ്, എംഡി (Med), ABAARM (USA), DOrtMed (ജർമ്മനി)
10. ഡോ. മേഘ കോൺസൽ, എം.ഡി, ഡിഎൻബി പീഡിയാട്രിക്സ്
11. ഡോ. പ്രവീൺ സക്സേന, റേഡിയോളജിസ്റ്റ് & ക്ലിനിക്കൽ മെറ്റൽ ടോക്സിക്കോളജിസ്റ്റ്, എം.ബി.ബി.എസ്, ഡി.എം ആർ.ഡി.ബി ഉസ്മാനിയ.
12. ഡോ.എം.എ.ഖുദ്ദൂസ്, എംഡി, ഡി എം , Ph.D. എഫ് എൻ ആർ (ഗ്ലാസ്ഗോ), എഫ് സി ആർ (എഡിൻബർഗ്), അക്യൂട്ട് മെഡിസിൻ (ലാൻഡ്.), എൻ എൻ എച് എസ (ഇംഗ്ലണ്ട്), സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
13. ഡോ. കുൽദീപ് കുമാർ, എം.എസ്
14. ഡോ.വീണാ രാഘവ്, എം.ബി.ബി.എസ്
15. ഡോ. വിജയ് രാഘവ്, എം.ബി.ബി.എസ്
16. ഡോ. ഗൗതം ദാസ്, എം.ബി.ബി.എസ്
17. ഡോ. പ്രിയ മൊഹദ് ഷിർസാത്ത്, എം.ബി.ബി.എസ്
18. ഡോ.രശ്മി ആർ.റൗത്ത്, എം.ബി.ബി.എസ്, കുടുംബ മെഡിസിനിൽ ഫെലോഷിപ്പ്
19. ഡോ. മധബ് നായക്, എം.ബി.ബി.എസ്, എംഡി കമ്മ്യൂണിറ്റി മെഡിസിൻ
20. സ്വപ്നലി നികം, പോഷകാഹാര വിദഗ്ദ്ധനും പ്രമേഹ വിദ്യാഭ്യാസ വിദഗ്ധനും.

കത്തിൽ പറഞ്ഞ വസ്തുതകള്‍ക്കുള്ള തെളിവുകള്‍, സൂചികകള്‍.

ഒരു ശാസ്ത്രീയപഠനവുമില്ലാതെയാണ് കൊറോണ വന്നവര്‍ക്ക് പോലും വാക്‌സിന്‍ ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്വാഭാവികമായി കിട്ടുന്ന പ്രതിരോധം ശക്തവും നീണ്ടുനില്‍ക്കുന്നതുമാണെന്ന് ഇന്ത്യയിലും പുറത്തുമുള്ള അനേകം ഡോക്ടര്‍മാരും വാദിക്കുന്നു; ലോകാരോഗ്യ സംഘടന ഇപ്പോള്‍ അതിനോട് യോജിക്കുന്നുണ്ട്.

WHO in its 10th May, 2021 report concludes:
(https://drive.google.com/file/d/1Gm9NYmf1R3ZUXmSEijCYeQ6Defh5bqb_/view)

ലോകാരോഗ്യ സംഘടനയുടെ 2021 മേയ് 10 ലെ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഇവയാണ്:

സാര്‍സ് കോവ് 2 സ്വാഭാവികമായി ബാധിച്ച മിക്കവര്‍ക്കും ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുവെന്ന് നിലവിലെ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും തെറ്റായ ഇമ്യൂണോ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ രോഗബാധിതര്‍ക്ക് മുമ്പ് രോഗം വന്നിട്ടില്ലെന്നോ രോഗബാധിതരല്ലാത്തവര്‍ പ്രതിരോധ സൂചന വച്ച് പോസിറ്റാവാണെന്നോ തെറ്റായ സൂചന നല്‍കാം.

നിലവിലുള്ള പരിശോധനകളും അറിവും വെച്ചുകൊണ്ട് വീണ്ടും രോഗം വരുതിനെതിരായ പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും കാലയളവിനെക്കുറിച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ സമീപകാല തെളിവുകള്‍ സൂചിപ്പിക്കുന്നത് സ്വാഭാവികമായ രോഗബാധ വാക്‌സിനേഷന് സമാനമായ സംരക്ഷണം നിരീക്ഷണകാലം വരെയെങ്കിലും നല്‍കിയേക്കാമെന്നാണ്. പുതിയ ഇനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സ്വാഭാവിക രോഗബാധകൊണ്ടോ വാക്‌സിന്‍ കൊണ്ടോ രോഗപ്രതിരോധത്തെ മറികടക്കാനുള്ള അവയുടെ ശേഷി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

https://www.medscape.com/viewarticle/951949?src=WNL_dne_210528_mscpedit&uac=391 223BT&impID=3404007&faf=1

ലഘുവായ കോവിഡ്-19 വന്ന് സുഖമായി മാസങ്ങള്‍ കഴിയുമ്പോള്‍ രക്തത്തിലെ ആന്റിബോഡി കുറയുമ്പോൾ പോലും അസ്ഥിമജ്ജയിലെ പ്രതിരോധകോശങ്ങള്‍ പുതിയ ആന്റിബോഡികള്‍ പുറത്തേക്ക് വിടാന്‍ തയ്യാറായിരിക്കുമെന്നും നേച്ചറില്‍ ഗവേഷകര്‍ റിപ്പോര്‍ട്ടു ചെയ്തു.

https://dailycaller.com/2021/05/25/marty-makary-cdc-natural-immunity/

സ്വാഭാവികരോഗപ്രതിരോധം വാക്‌സിന്‍ വഴി കിട്ടുന്ന പ്രതിരോധത്തെക്കാള്‍ കുറവാണെന്ന അവകാശവാദങ്ങളെ ജോൺ ഹോപ്കിന്‍സിലെ മാര്‍ട്ടി മക്കേറി എതിര്‍ക്കുന്നു. രണ്ടും ‘ജീവിതകാലം മുഴുവന്‍’ നില്‍ക്കുന്നതാണെും ബൂസ്റ്റേഴ്‌സിന്റെ ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറയുന്നു. ‘വാക്‌സിന്‍കൊണ്ടുള്ള രോഗപ്രതിരോധത്തെക്കുറിച്ച് ഉള്ളതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ സ്വാഭാവിക രോഗപ്രതിരോധത്തെക്കുറിച്ചുണ്ട്. കാരണം, സ്വാഭാവിക രോഗപ്രതിരോധം വളരെ മുമ്പേ ഇവിടുള്ളതാണ്. രോഗം വീണ്ടും വരുന്നതായി കാണുന്നില്ല, ഉണ്ടെങ്കില്‍ത്തന്നെ അത് അപൂര്‍വ്വമാണ്. അവയുടെ ലക്ഷണങ്ങള്‍ ലഘുവായിരിക്കും, ചിലപ്പോള്‍ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും വരാം.’

https://www.medscape.com/viewarticle/952033?src=WNL_dne_210528_mscpedit&uac=391223BT&impID=3404007&faf=1

‘സാര്‍സ് കോവ് 2 രോഗബാധകൊണ്ടുണ്ടാകുന്ന പ്രതിരോധവും വാക്‌സിന്‍ കൊണ്ടുണ്ടാകുന്ന പ്രതിരോധവും നീണ്ടകാലം നിലനില്‍ക്കുന്നതാണെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ പഠനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ പ്രബന്ധങ്ങള്‍’ എന്ന് ഈ ഗവേഷണത്തില്‍ ഇല്ലാതിരുന്ന പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഇമ്യൂണോളജിസ്റ്റ് സ്‌കോട്ട് ഹെന്‍സ്‌ലി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

https://www.theblaze.com/news/johns-hopkins-professor-ignore-cdc-natural-immunity-works

രോഗബാധയില്‍നിന്ന് കിട്ടുന്ന സ്വാഭാവിക പ്രതിരോധത്തെ അംഗീകരിക്കാന്‍ അമേരിക്കയിലെ രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്രം (U.S. Centers for Disease Control and Prevention) തയ്യാറാകാത്തതിനാല്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ ‘അവഗണിക്കാന്‍’ പ്രസിദ്ധമായ ജോൺ ഹോപ്കിന്‍സ് മെഡിസിന്‍ സ്‌കൂളിലെ ഒരു പ്രഫസര്‍ സമീപകാലത്ത് ഉപദേശിക്കുകയുണ്ടായി.

https://theprint.in/opinion/majority-indians-have-natural-immunity-vaccinating-entire-population-can-cause-great-harm/582174/

കോവിഡ് വന്ന് ഭേദമായതിനുശേഷം കിട്ടുന്ന സ്വാഭാവിക രോഗപ്രതിരോധം ഫലപ്രദവും നീണ്ടുനില്‍ക്കുന്നതുമാണെന്നതിന് അത്യധികം ശാസ്ത്രീയമായ തെളിവുണ്ട്. മഹാമാരി വന്ന് ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ആഗോളതലത്തില്‍ ഒമ്പത് കോടി കോവിഡ് കേസുകളില്‍ 34 പേര്‍ക്കു മാത്രമാണ് വീണ്ടും രോഗം വന്നതും രണ്ട് മരണങ്ങള്‍ മാത്രമാണ് സംഭവിച്ചതും എന്നാണ് ഇതെഴുതുന്ന സമയത്ത് തിരിച്ചറിഞ്ഞിട്ടുള്ളത്. സ്വാഭാവിക രോഗബാധയുണ്ടാക്കുന്ന പ്രതിരോധ പ്രതികരണത്തെ അനുകരിക്കാന്‍ പ്രതിരോധവ്യവസ്ഥയെ പ്രേരിപ്പിക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവിഡ് വാക്‌സിനുകള്‍ നല്‍കിയ പ്രതിരോധം മികച്ചതാണെങ്കിലും സ്വാഭാവിക രോഗബാധ നല്‍കുന്ന പ്രതിരോധം പോലെ അത് ഫലവത്തല്ല. മാത്രമല്ല സ്വാഭാവിക രോഗബാധയിലൂടെ പ്രതിരോധം ആര്‍ജ്ജിച്ചവര്‍ക്ക് വാക്‌സിന്‍കൊണ്ട് കൂടുതല്‍ പ്രതിരോധം ലഭിക്കാന്‍ സാധ്യതയില്ല. ഉദാഹരണത്തിന്, ഫൈസര്‍ നടത്തിയ പരീക്ഷണങ്ങളില്‍ മുമ്പ് രോഗം വന്നവരില്‍ വാക്‌സിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയുണ്ടായി. അതുകൊണ്ട് കൂടുതല്‍ പ്രയോജനം കിട്ടുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയതുകൊണ്ടായിരിക്കാം അവരിലെ ഫലപ്രാപ്തി വിശകലനം ചെയ്യുകയുണ്ടായില്ല.

https://7news.com.au/lifestyle/health-wellbeing/study-suggests-some-people-may-have-protection-against-covid-due-to-their-immune-system-c-1215337

സ്വാഭാവികമായുണ്ടാകുന്ന രോഗപ്രതിരോധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതായതുകൊണ്ട് ഇപ്പോഴത്തെ വാക്‌സിന്‍ യത്‌നത്തില്‍ നിന്ന് കോവിഡ് വന്ന് സുഖമായവരെ ഒഴിവാക്കണമൊണ് നിലവിലെ ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സഞ്ജയ് റായ് പറയുന്നു.

‘ഇന്ത്യ സാമൂഹിക പ്രതിരോധത്തിന് വളരെ അടുത്തായതുകൊണ്ട്, കോവിഡില്‍ നിന്ന് മുക്തരായിക്കഴിഞ്ഞവരെ വാക്‌സിനേറ്റ് ചെയ്ത് നികുതിദായകരുടെ പണം നാം പാഴാക്കിക്കൂടാ’, വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പ്രധാന പങ്കാളികൂടിയായ ഡോ. റായ് പറഞ്ഞു.

https://bit.ly/3za3IM7

സാര്‍സ് കോവ്-2 വൈറനെതിരായി പൊരുതുന്ന ആന്റിബോഡികളുടെ സാന്നിധ്യം കുട്ടികളില്‍ 55.7 ശതമാനവും മുതിര്‍വരില്‍ 63.5 ശതമാനവും ആയിരുന്നുവൊണ് അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്. ഈ വ്യത്യാസം അപ്രധാനമാണെ് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നു.

https://www.hindustantimes.com/india-news/kids-adults-have-similar-antibodies-sero-survey-101623953000262.html

‘എവിടെല്ലാം ആന്റിബോഡിയുടെ സാന്നിധ്യം മുതിര്‍ന്നവരില്‍ കൂടുതലാണോ അവിടെല്ലാം കുട്ടികളിലും അത് ഉയര്‍ന്നതായിരിക്കും. കുട്ടികള്‍ക്ക് ഇതുവരെ ഈ രോഗം അത്രത്തോളം വന്നിട്ടില്ലെന്ന മിഥ്യാധാരണയെ പൊളിക്കുന്നതാണ് ഈ നിരീക്ഷണം. മനുഷ്യകോശങ്ങളില്‍ വൈറസ് കയറിപ്പറ്റുന്നത് അത്ര കൂടുതലല്ലെന്നും അതുകൊണ്ട് ലക്ഷണം കാണാതിരിക്കുകയോ ലഘുവായി വന്നുപോകുകയോ ചെയ്തിരിക്കാം’ എന്നും പഠനം നടത്തിയവരില്‍ ഒരാളും ആൾ ഇന്ത്യാ മെഡിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവനുമായ ഡോ. സഞ്ജയ് റായ് പറയുന്നു.

‘യുവാക്കളെ ബാധിച്ചു കഴിഞ്ഞാല്‍ മൂന്നാം തരംഗം കുട്ടികളെയാണ് പിടികൂടുന്നതെന്ന് പലരും പറയുന്നു. എന്നാല്‍ അവരില്‍ മിക്കവരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം രോഗം ബാധിച്ചുകഴിഞ്ഞു എന്നതാണ് വസ്തുത. സ്വാഭാവികമായ രോഗബാധ രണ്ടാം രോഗബാധയെക്കെതിരായ മെച്ചപ്പെട്ടതും നീണ്ടുനില്‍ക്കുന്നതുമായ സംരക്ഷണം നല്‍കുമെന്ന് അനേകം പഠനങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.’

ജൂൺ 4 ആയപ്പോഴേക്കും, ഇന്ത്യയില്‍ 64 ലക്ഷം കേസുകളുണ്ടെന്ന് സീറോ സര്‍വെയില്‍ നിന്ന് മനസ്സിലായി. മരണനിരക്ക് വളരെ കുറവായിരുന്നു, 0.08 ശതമാനം. സാധാരണ ഫ്‌ളൂവിനെക്കാളും കുറവ്. ഒരിക്കല്‍ ഈ അസുഖം വന്നാല്‍ രണ്ട് മാസം വരെ പോസിറ്റീവാണെന്ന് ടെസ്റ്റില്‍ കണ്ടെന്നു വരാം. എന്തുകാര്യത്തിനായാലും, ഈ ശാസ്ത്രീയ പഠനത്തില്‍ യഥാര്‍ഥത്തില്‍ വളരെക്കൂടുതലാളുകള്‍ക്ക് ഈ രോഗം വന്നു എന്ന് കാണിക്കു ചില വസ്തുതകള്‍ മറച്ചുവെച്ചു. അതുകൊണ്ട് മരണനിരക്ക് വീണ്ടും കുറയും.

https://www.telegraphindia.com/india/how-covid-numbers-were-hushed-up/cid/1792482

മേയ് ആദ്യം നഗരങ്ങളില്‍ രോഗം ഉയര്‍ന്നതോതില്‍ വന്നത് മറച്ചുവെക്കാനുള്ള നിര്‍ദ്ദേശം ലോക്ഡൗൺ വിജയമായിരുന്നു എന്ന് ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്ന് സ്വതന്ത്രനിരീക്ഷകരായ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ മിക്ക സര്‍വെകളും രോഗബാധ കൂടുന്നതായും സാമൂഹിക പ്രതിരോധത്തിലേക്ക് നീങ്ങുന്നതായുമാണ് വ്യക്തമാക്കിയത്.

https://indianexpress.com/article/cities/mumbai/two-private-labs-in-mumbai-find-antibody-positivity-rate-at-24-3-pc-6517163/

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗൺസില്‍ 2020 ആഗസ്ത് 17 നും സെപ്തംബര്‍ 22 നും ഇടയ്ക്ക് നടത്തിയ സര്‍വ്വെയില്‍ 10 വയസിന് മുകളിലുള്ള 6.6 ശതമാനം പേര്‍ക്ക് കൊറോണ വന്നതായി കണ്ടു. അതായത് 7.48 കോടി ആളുകൾക്ക് വന്നു. ആന്റിബോഡി ഉണ്ടാകാന്‍ 15 ദിവസം വേണം. അപ്പോള്‍ ഇവര്‍ക്ക് രോഗബാധയുണ്ടായത് ആഗസ്ത് 2 നും സെപ്തംബര്‍ 7 നും ഇടയിലായിരുന്നു എന്നര്‍ത്ഥം. ഈ സമയത്ത് മരിച്ചവരുടെ എണ്ണം 37,000 ആയിരുന്നു. ഇത് കണക്കാക്കിയാല്‍ മരണനിരക്ക് 0.049 ആണ്. കാലാകാലമായി ഫ്‌ളൂ വന്ന് മരിക്കുവരെക്കാള്‍ കുറവാണിത്.

അത്തരമൊരു സര്‍വെ 2020 ജൂലായ് അവസാനം നടത്തിയപ്പോള്‍ ചേരികളിലുള്ള 50 ശതമാനം പേര്‍ക്ക് ആന്റിബോഡി ഉണ്ടായിരുന്നു. സെപ്തംബര്‍ 22 വരെ നീട്ടിയ ഈ സര്‍വെയില്‍ ചേരികളിലെ 15.6 ശതമാനം പേരില്‍ ആന്റിബോഡി കാണുകയുണ്ടായി. പക്ഷേ ജനങ്ങള്‍ക്ക് രോഗപ്രതിരോധം ഉണ്ടായിരുന്നതുകൊണ്ട് അധികമാര്‍ക്കും രോഗബാധ ഉണ്ടായില്ല.

അഹമ്മദാബാദിലെ 55.7 ലക്ഷം ജനങ്ങളില്‍ 9.8 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായെങ്കിലും അവരില്‍ 99 ശതമാനം പേര്‍ക്കും ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല, പക്ഷേ ആന്റിബോഡി ഉണ്ടായിരുന്നു. അതായത്, അവര്‍ക്ക് രോഗപ്രതിരോധം ഉണ്ടായിരുന്നതുകൊണ്ട് അത് അവര്‍ക്ക് സംരക്ഷണം നല്‍കി, രോഗലക്ഷണമൊന്നും ഉണ്ടായുമില്ല. 9.8 ലക്ഷം പേരില്‍ 1500 മരണം എന്നാല്‍ മരണനിരക്ക് 0.14 ശതമാനവും ദില്ലിയില്‍ 0.08 ശതമാനവും എന്നാണർത്ഥം.

വിശദമായ റഫറൻസുകൾക്ക് ഈ ലിങ്കിൽ പ്രവേശിക്കുക:
https://counterviewfiles.files.wordpress.com/2021/07/letter-to-pm-1.pdf

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read