പരിസ്ഥിതി ദിനത്തിൽ അവസാനിക്കാത്ത പാരിസ്ഥിതിക ജാ​ഗ്രത – സമരങ്ങൾ

പരിസ്ഥിതിയെക്കുറിച്ചുള്ള ഞങ്ങളുടെ വിചാരങ്ങൾ ജൂൺ 5ന് മാത്രമായി ഒടുങ്ങുന്നതല്ല. പരിസ്ഥിതി മാധ്യമപ്രവർത്തനത്തിൽ കേരളീയം വെബ് നിലനിർത്തുന്ന തുടർച്ചകളുടെ പ്രാധാന്യം നിങ്ങൾ വായിച്ചും കണ്ടും കേട്ടും അറിഞ്ഞതാണ്. ഒരു വർഷത്തിനിടയിൽ കേരളീയത്തിലൂടെ പ്രകാശിതമായ അത്തരം ഉള്ളടക്കങ്ങൾ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരിക്കൽ കൂടി അവതരിപ്പിക്കുകയാണ്.

2022 ജൂൺ 5 മുതൽ കഴിഞ്ഞ ഒരു വർഷം കേരളീയം റിപ്പോർട്ട് ചെയ്ത വിവിധ പരിസ്ഥിതി സമരങ്ങൾ, അനുബന്ധ സംവാദങ്ങൾ വീണ്ടും വായിക്കാം.

സമരത്തുടർച്ചകളുടെ 2022

സ്വന്തമെന്ന് പറയാൻ ആകെയുള്ള ഒരു തുണ്ട് ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ പ്രതിഷേധിക്കാനിറങ്ങിയവരും, വീടും തൊഴിലും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട നിസഹായരായ മനുഷ്യരുടെ ചെറുത്തുനിൽപ്പുകളും, സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള യുവതലമുറയുടെ പ്രതിഷേധങ്ങളും 2022 ൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ വലിയ അലയൊലികൾ തീർത്തു.

വായിക്കാം : https://bit.ly/3vvXkzy

കൊങ്കൺ തീരം സമരത്തിലാണ്, എണ്ണയിലാളാതിരിക്കാൻ

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ബർസു ഗ്രാമത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രത്‌നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കൽസ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊങ്കൺ തീരത്തോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ എണ്ണ ശുദ്ധീകരണ-സംഭരണശാല വരുന്നത് ജൈവവൈവിധ്യത്തെയും ഉപജീവനത്തെയും ബാധിക്കുമെന്നാണ് ഗ്രാമീണർ പറയുന്നത്.

വായിക്കാം : https://bit.ly/45AknKm

പൊന്തൻപുഴ കാടും അവകാശികളും

പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയിൽ നടക്കുന്ന പൊന്തൻപുഴ വനസംരക്ഷണ-പട്ടയാവകാശ സമരം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. പ്രകൃതി സംരക്ഷണത്തിനും ഭൂമിയുടെ അവകാശത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന പൊന്തൻപുഴ സമരം വനഭൂമി സംരക്ഷിച്ചുകൊണ്ട് വനപരിധിക്ക് പുറത്ത് വസിക്കുന്ന കർഷകർക്ക് പട്ടയം നൽകണം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

കാണാം : https://bit.ly/3TseSaP

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമര ചരിത്രത്തിലൂടെ

കടലും കടൽ സമ്പത്തും സംരക്ഷിക്കാൻ വേണ്ടി പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്കൊപ്പം നിരവധി സമരങ്ങൾ നയിച്ച വ്യക്തിയാണ് ഫാ. ജോസ് ജെ. കളീയ്ക്കൽ. വികസനത്വര പരമ്പരാ​ഗത മത്സ്യത്തൊഴിലാളി സമൂഹത്തെ എങ്ങനെയാണ് തകർത്തതെന്നും എങ്ങനെയാണ് അവർ അതിജീവിക്കാൻ ശ്രമിച്ചതെന്നുമുള്ള ചരിത്രം ഫാദർ സംസാരിക്കുന്നു.

കാണാം : https://bit.ly/3ZgNdv0

പാൻ ഇന്ത്യൻ രാഷ്ട്രീയ മനുഷ്യൻ

മഅദനിയുടെ ജീവിതം മുൻനിർത്തി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളിൽപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്നവരുടെ വിഷയത്തെയും, ഒഡീഷയിലെ കന്ധമാലിൽ സംഘപരിവാർ നടത്തിയ വംശഹത്യയെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പ്രശ്നങ്ങളെയും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി കെ.പി ശശി നടത്തിയ ശ്രമങ്ങളെ വിലയിരുന്നു.

വായിക്കാം : https://bit.ly/keraleeyam-M9

ചെകുത്താന്മാർക്കും കടലിനുമിടയിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരം

ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിച്ചത്. ഈ സാഹചര്യത്തിൽ, പല അടരുകളുള്ള വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന്റെ രാഷ്ട്രീയ-സാമൂഹിക വശങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നു സിന്ധു നെപ്പോളിയൻ.

വായിക്കാം : https://bit.ly/keraleeyam-I98

വിഴിഞ്ഞത്ത് മാത്രമല്ല, ഇന്ത്യയിലെമ്പാടും തീരങ്ങൾ പോരാട്ടത്തിലാണ്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കോർപ്പറേറ്റുകളുടെയും വൻകിട പദ്ധതികൾ കാരണം തൊഴിൽ മേഖലയിൽ നിന്നും പുറത്താക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധങ്ങൾ ഇന്ത്യയിലെമ്പാടും നടക്കുന്നുണ്ട്. ആ സമരങ്ങളെ കൂടി വിലയിരുത്തുമ്പോഴാണ് വിഴിഞ്ഞം സമരത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ കടന്നുപോകുന്നു.

വായിക്കാം : https://bit.ly/keraleeyam-I87

അദാനിയുടെ ഭാവി കടലും തീരമനുഷ്യരും തീരുമാനിക്കും

അദാനിയുമായി കരാറിലെത്തുന്നതിന് മുന്നേതന്നെ വിഴിഞ്ഞത്ത് വരാൻ പോകുന്ന ട്രാൻഷിപ്പ്മെന്റ് തുറമുഖത്തിനെതിരായി നിലപാട് സ്വീകരിച്ചിട്ടുള്ള ​ഗവേഷകനും ആക്ടിവിസ്റ്റുമായ എ.ജെ വിജയൻ 140 ദിവസമായി നടന്നുവന്ന വിഴിഞ്ഞത്തെ തീരജനതയുടെ സമരം പിൻവലിച്ച സാഹചര്യത്തിൽ സമരത്തെയും വിഴിഞ്ഞം തീരത്തിന്റെയും മനുഷ്യരു‌ടെയും ഭാവിയെയും കുറിച്ച് സംസാരിക്കുന്നു.

വായിക്കാം : https://bit.ly/keraleeyam-I83

വിഴിഞ്ഞത്ത് നിന്നും ഇരകളുടെ സത്യവാങ്മൂലം

അദാനി തുറമുഖത്തിനെതിരായി നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ നവംബർ 27 ഞായറാഴ്ച രാത്രിയിൽ സമരപ്രവർത്തകർ ഏകപക്ഷീയമായി വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന വിവരണമാണ് വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ വിഴിഞ്ഞത്തെ മത്സ്യത്തൊലാളികൾക്കും സമരപ്രവർത്തകർക്കും എന്താണ് പറയാനുള്ളത്.

വായിക്കാം : https://bit.ly/keraleeyam-GR39

കാലാവസ്ഥാ ഉച്ചകോടിയിൽ ഉയർന്ന ആഫ്രിക്കൻ എതിർപ്പ്

COP 27 കാലാവസ്ഥാ ഉച്ചകോടി അവസാനിക്കുമ്പോൾ തീർച്ചയായും രേഖപ്പെടുത്തേണ്ട ഒന്നാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഉയർന്ന പ്രതിഷേധങ്ങൾ. കാലാവസ്ഥാ പ്രതിസന്ധി കാരണം കഷ്ടപ്പെടുകയും നൂറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമാവുകയും ചെയ്യുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങൾ കോർപ്പറേറ്റുകൾക്കും സർക്കാരുകൾക്കും എതിരെ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കാലാവസ്ഥാ നീതിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

വായിക്കാം : https://bit.ly/keraleeyam-I65

വിഴിഞ്ഞം സമരനേതൃത്വവും ‘ഒരു സമരകഥ’യും

1988ൽ തിരുവനന്തപുരത്ത് നിന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പുറത്തിറക്കിയ പുസ്തകത്തിന്റെ പേരാണ് ‘ഒരു സമരകഥ’. 1970കൾ മുതലുള്ള മത്സ്യത്തൊഴിലാളി സമരചരിത്രത്തെ അടയാളപ്പെടുത്തിയ പുസ്തകം. വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന സമരത്തിന് ഈ ചരിത്ര പുസ്തകവുമായി എന്താണ് ബന്ധം? തീരദേശ സമരങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളെ അവലോകനം ചെയ്യുന്നു.

വായിക്കാം : https://bit.ly/keraleeyam-I62

വഴിയിൽ ത‌ടയപ്പെട്ട മലയാളിയുടെ കാലാവസ്ഥാ നീതിയാത്ര

കോപ്-27 കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഈജിപ്തിലെ ശറമുൽ ഷെയ്ഖിലേക്ക് തലസ്ഥാനമായ കെയ്‌റോയിൽ നിന്നും സമാധാനപരമായി മാർച്ച് നടത്തിയതിന് ഈജിപ്ഷ്യൻ സുരക്ഷാസേന തടഞ്ഞുവച്ച മലയാളി പരിസ്ഥിതി പ്രവർത്തകൻ അജിത് രാജ​ഗോപാൽ സംസാരിക്കുന്നു.

കാണാം : https://bit.ly/keraleeyam-T21

ഇനി വരുമ്പോ തുറപ്പ എടുത്ത് വെച്ചിട്ടുണ്ട് അമ്മമാര്…

തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ച സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുമായും മന്ത്രിസഭാ ഉപസമിതിയുമായും നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. അ​​ദാനി ​ഗ്രൂപ്പിന്റെ തുറമുഖ പ​ദ്ധതിക്കെതിരെ ഇത്രയും ശക്തമായ ഒരു ജനവികാരം എങ്ങനെയാണ് തിരുവനന്തപുരത്തെ തീര​ദേശ​ഗ്രാമങ്ങളിൽ രൂപപ്പെട്ടത്? അന്വേഷണ പരമ്പര.

വായിക്കാം : https://bit.ly/keraleeyam-GR37

അതിജീവനത്തിന്റെ അവസാന ബസ്സ്

തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ച സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടയിൽ മുഖ്യമന്ത്രിയുമായും മന്ത്രിസഭാ ഉപസമിതിയുമായും നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഇത്രയും ശക്തമായ ഒരു ജനവികാരം എങ്ങനെയാണ് തിരുവനന്തപുരത്തെ തീര​ദേശ​ഗ്രാമങ്ങളിൽ രൂപപ്പെട്ടത്? കേരളീയം അന്വേഷണ പരമ്പര.

വായിക്കാം : https://bit.ly/keraleeyam-GR36

ഞങ്ങൾക്ക് വേണ്ട ഈ കക്കൂസ് മാലിന്യ പ്ലാന്റ്

പ്രദേശവാസികളുടെ സമ്മതമില്ലാതെ കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽ തോ‌‌ടിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിട്ട് നാളുകളായി. ‘അമൃത്’ പദ്ധതി പ്രകാരം നടപ്പിലാക്കാൻ പോകുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഈ നാട്ടിൽ വേണ്ടെന്ന് അവർ തറപ്പിച്ചു പറയുന്നു.

വായിക്കാം : https://bit.ly/keraleeyam-GR31

സ്റ്റോപ്പ് അദാനി: അദാനിക്കെതിരായ അതിജീവന സമരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ പുരോ​ഗതി വിലയിരുത്താനും സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താനുമായി കിരൺ അദാനി ജൂലായ് 23ന് എത്തുമ്പോൾ ​’ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ അദ്ദേഹത്തിനെതിരെ ഉച്ചത്തിൽ മുഴങ്ങുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശംഖുമുഖം ഗേറ്റിന് സമീപം തുടങ്ങിയ സമരത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്.

വായിക്കാം : https://bit.ly/keraleeyam-GR30

പ്ലാച്ചിമട പുറത്താക്കിയ കോളക്കൈ കോപ്പിന്റെ കഴുത്തിൽ

ഈജിപ്റ്റിലെ ശറമുൽ ഷെയ്ഖിൽ നടക്കുന്ന കോപ് 27 ​കാലാവസ്ഥ ഉച്ചകോടിയുടെ ഒരു മുഖ്യ സ്പോൺസർ കൊക്കക്കോളയാണ്. ലോകത്തിന്റെ പലഭാ​ഗങ്ങളിലും ജലചൂഷണവും മലനീകരണവും നടത്തിയതിന്റെ ചരിത്രമുള്ള കൊക്കക്കോള കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺസറായി വരുന്നതിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. അതിൽ ഏറ്റവും ശക്തമായ പ്രതിഷേധം കേരളത്തിലെ പ്ലാച്ചിമടയിൽ നിന്നാണ്. കൊക്കക്കോള കമ്പനി കാരണം വെള്ളവും മണ്ണും നശിച്ച പ്ലാച്ചിമടയിലെ ജനങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്നും സമരത്തിലാണ്. കോപ് 27 ഉച്ചകോടിയിൽ പിടിമുറുക്കുന്ന കൊക്കക്കോളയുടെ കാപട്യത്തെ അവർ ചോദ്യം ചെയ്യുന്നു.

കാണാം: https://bit.ly/43oQ8nU

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read