ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച 300ൽ ഏറെ നെല്ലിനങ്ങൾ സംരക്ഷിക്കുകയാണ് വയനാട് പനവല്ലിയിലെ അഗ്രോ ഇക്കോളജി സെന്റർ.
‘തണൽ’ എന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരമ്പരാഗത നെല്ലിനങ്ങൾ പാടത്ത് തന്നെ കൃഷി ചെയ്ത് സംരക്ഷിക്കുകയാണ് അഗ്രോ ഇക്കോളജി സെന്ററിലെ പ്രവർത്തകർ. ഒപ്പം പാരമ്പര്യ കൃഷി അറിവുകളും വിത്തുകളെ കുറിച്ചുള്ള വിവരങ്ങളും കർഷകർക്ക് ഏത് സമയത്തും ഇവിടെ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു.
ആറ് ഏക്കർ സ്ഥലത്താണ് അഗ്രോ ഇക്കോളജി സെന്ററിന്റെ കാർഷിക സംബന്ധമായ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നത്. ഇതിൽ 95 സെന്റ് സ്ഥലത്താണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള പാരമ്പര്യ നെൽവിത്തുകൾ കൃഷി ചെയ്തു സംരക്ഷിക്കുന്ന റൈസ് ഡൈവേഴ്സിറ്റി ബ്ലോക്കുകൾ (Rice Diversity Blocks) ഒരുക്കിയിട്ടുള്ളത്. വിയറ്റ്‌നാമിൽ നിന്നടക്കമുള്ള വിദേശ നെല്ലിനങ്ങളും വർഷങ്ങളായി പനവല്ലിയിലെ വയലിൽ സംരക്ഷിക്കുന്നുണ്ട്. ‘ഇക്കി ജാത്രെ’ എന്ന് പേരിട്ട പ്രദർശനത്തിലൂടെ കർഷകർക്ക് ഈ വൈവിധ്യം കാണാനും അവസരമൊരുക്കുന്നു തണൽ.
റിപ്പോർട്ടർ: വിജയൻ തിരൂർ
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
