എൽ നിനോ പ്രഹരം: തളരുന്ന കൃഷിയും വരാനിരിക്കുന്ന വിലക്കയറ്റവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാലവർഷം ദുർബലമായതേ‍ാടെ എൽ നിനേ‍ായുടെ (സൂപ്പർ എൽനീനേ‍ാ) ആഘാതം ഇന്ത്യയിലെമ്പാടും പ്രതിഫലിച്ചു തുടങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധിയിലേക്ക് പേ‍ാകാതിരിക്കാൻ വിവിധ ഏജൻസികളിലൂടെ കേന്ദ്രസർക്കാർ‌ മുൻകരുതൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ മാത്രമല്ല, ലേ‍ാകത്തെ മിക്ക രാജ്യങ്ങളും കടുത്ത ഉഷ്ണത്തിന്റെയും വെള്ളപെ‍ാക്കത്തിന്റെയും പിടിയിലാണ്. ഇന്ത്യയിൽ ഇതിനകം തന്നെ ഖാരിഫ് കാലയളവിൽ വളങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞു. അത്യാവശ്യമുള്ള വളങ്ങൾ പേ‍ാലും ഉപയേ‍ാഗിക്കാൻ കഴിയാത്ത സാഹചര്യമാണ് കാ‍ർഷിക മേഖലയിൽ നിലനിൽക്കുന്നത്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് അതിന് കാരണം. കൃഷിപ്പണികൾക്കായുള്ള ട്രാക്ടറുകൾ ഉൾ‌പ്പെടെയുള്ള ഉപകരണങ്ങളുടടെ വിൽപനയും വൻതേ‍ാതിൽ കുറഞ്ഞു. ഡാമുകളിലെ ജലനിരപ്പും താഴ്ന്ന നിലയിലാണ്. ഇനി അന്തരീക്ഷ പ്രതിഭാസങ്ങളിൽ നിന്നല്ലാതെ കൂടുതൽ മഴ പ്രതീക്ഷിക്കാൻ കഴിയില്ല.

കാലാവസ്ഥ ഏജൻസികൾ നിരീക്ഷിക്കുന്ന അതേ തീവ്രതയിൽ എൽ നിനേ‍ാ ശക്തമായി തുട‍ർന്നാൽ അത് ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം. ശുദ്ധജലം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന ജീവിതാവശ്യങ്ങളിലായിരിക്കണം വരും നാളുകളിൽ സ‍ർക്കാരുകളുടെ ശ്രദ്ധ. വൈദ്യുതിവിതരണം കടുത്ത പ്രതിസന്ധിയിലാകാനാണ് സാധ്യത. ജലവൈദ്യുത പദ്ധതികളെ പ്രധാനമായി ആശ്രയിക്കുന്ന കേരളത്തിലായിരിക്കും അതിന്റെ ആഘാതം കൂടുതൽ പ്രതിഫലിക്കുക. ഭക്ഷ്യഉത്പന്നങ്ങളുടെ വിലക്കയറ്റവും രൂക്ഷമാകാം. നെല്ല് ഉൽപാദനം പകുതിയായി കുറയാനുള്ള സാധ്യതയാണ് വിവിധ ഔദ്യേ‍ാഗിക ഏജൻസികൾ കാണുന്നത്. തുലാവർഷം തുട‍ർന്നും ലഭിച്ചാൽ പ്രതിസന്ധിക്ക് കുറച്ച് ആശ്വാസമാകുമെങ്കിലും ജനുവരി മുതൽ മെയ് വരെയുള്ള കാലാവസ്ഥയുടെ രൂക്ഷത നിലവിൽ പ്രവചിക്കാനാകില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എൽനിനേ‍ാ ശക്തമായ വർഷങ്ങളിലെല്ലാം ഈ വെല്ലുവിളി നമ്മൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഉയ‍ർന്ന ജനസംഖ്യയും ആവശ്യങ്ങളും പ്രതിസന്ധിയുടെ ആഴം വ‍ർദ്ധിപ്പിക്കാം. ‌കാർഷിക മേഖലക്ക് ശക്തമായ വെല്ലുവിളിയാണ് എൽനിനേ‍ാ ഉയർത്തിയിരിക്കുന്നത്. മൺസൂൺ മഴയിൽ ഇതുവരെ 18% മാണ് കുറവ്. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യം മഴക്ക് കാരണമാവുകയും ഉഷ്ണത്തിന്റെ ശക്തി കുറയ്ക്കുകയും ചെയ്തേക്കാം.

Representative Image

അരി കിട്ടാതാകുമോ?

അരിയുടെ ഉത്പാദനത്തെയാണ് മഴക്കുറവും എൽനിനേ‍ായും പ്രധാനമായും ബാധിക്കുക. നെല്ല് ഉൽപാദനം കുറയുമെന്ന സൂചനകൾ ലഭിച്ചപ്പേ‍ാൾ തന്നെ അരിയുടെ ചില്ലറ വിപണിയിൽ വിലക്കയറ്റം ആരംഭിച്ചു. ഒരു മാസത്തിനിടെ 20 രൂപ വരെ വില വർധിച്ച അരി ഇനങ്ങളുണ്ട്. കാലാവസ്ഥാ പ്രതിസന്ധി വിപണി ഒരു അവസരമാക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. വരും ദിവസം ഇനിയും വിലക്കയറ്റം ഉണ്ടാകുമെന്ന് വ്യാപാരികളും കയറ്റുമതിക്കാരും കണക്ക് കൂട്ടുന്നു.

കേന്ദ്ര ഉപഭേ‍ാക്തൃ മന്ത്രാലയത്തിന് കീഴിലുള്ള വില നിരീക്ഷണ വകുപ്പ് തയാറാക്കിയ ഡേറ്റയനുസരിച്ച് ഒക്ടേ‍ാബർ അവസാനവാരം അരിയുടെ ശരാശരി ചില്ലറ വിൽപന വില 48.23 രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ സമയത്തെക്കാൾ 12% അധികമാണ് വിലക്കയറ്റമെന്ന് അധികൃതർ പറയുന്നു. നെല്ലിന്റെ ഉത്പാദനത്തിൽ അഞ്ച് ശതമാനത്തിലധികം കുറവുണ്ടായേക്കാമെന്നാണ് വിവിധ ഏജൻസികൾ നൽകുന്ന സൂചനകൾ.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നെല്ല് കെ‍ായ്ത്ത് ഏതാണ്ട് പകുതി കഴിഞ്ഞു. കലാവസ്ഥാ പ്രതിസന്ധിയിൽ 2026–ലെ ഖാരീഫ് സീസണിൽ നെൽകൃഷി വിസ്തൃതി മുൻവർഷത്തേക്കാൾ നാല് ശതമാനം കുറഞ്ഞ് 42.68 ദശലക്ഷം ഹെക്ടറായി. കർണാടക (0.46 ദശലക്ഷം ഹെക്ടർ), ആന്ധ്രപ്രദേശ് (0.18 ദശലക്ഷം ഹെക്ടർ), തമിഴ്നാട് (0.15 ദശലക്ഷം ഹെക്ടർ) എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ നെൽകൃഷിയിലെ കുറവ്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ വരൾച്ചയെ നേരിടാൻ ഇതിനകം പല നടപടികളും ആരംഭിച്ചുകഴിഞ്ഞു. കർണാടകയും തമിഴ്നാടും കാവേരി പദ്ധതിയിൽ നിന്നും കൃഷിക്ക് കൂടുതൽ ജലം വിട്ടുകിട്ടുന്നതിനായി സുപ്രീംകേ‍ാടതിയെ സമീപിച്ചിരുന്നു.

വ്യാപാരമേഖലയിലെ ഏജൻസികളുടെ കണക്ക് പ്രകാരം 2026 ജൂലൈ മുതൽ 2027 ജൂൺ വരെ രാജ്യത്തെ അരി ഉൽപാദനം 147 ദശലക്ഷം ടണ്ണായി കുറയാനാണ് സാധ്യത. 2025–2026 സീസണിൽ ഇത് 154 ദശലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം, ചൈനയെ മറികടന്ന് ഇന്ത്യ ലേ‍ാകത്തെ ഏറ്റവും വലിയ അരി ഉൽപാദന രാജ്യമായി മാറിയിരുന്നു.

Representative Image

രൂക്ഷമായ വിലക്കയറ്റം

അരിയുടെ വില തുടർച്ചയായി വർദ്ധിക്കുന്നത് ഇതര ധാന്യങ്ങളുടെ വിലക്കയറ്റവും രൂക്ഷമാകാൻ വഴിതുറക്കും. ധാന്യങ്ങളും പരമാവധി പയറുവർഗങ്ങളും രാജ്യത്തെ ഗേ‍ാഡൗണുകളിൽ ശേഖരിച്ചുവച്ചതിനാൽ കാര്യമായ പ്രശ്നമുണ്ടാകില്ലെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ സെപ്റ്റംബറിൽ അരിയുടെ വിലക്കയറ്റം 8.25% മാണ്. ആഗസ്റ്റിൽ ഇത് 5.89% ആയിരുന്നു. പ്രീമിയം ബ്രാൻഡ് അരി ഇനങ്ങൾക്ക് വലിയ തേ‍ാതിലാണ് വില കൂടുന്നത്.

സേ‍ാണ അരിയുടെ മെ‍ാത്ത വ്യാപാരവില ഒരുമാസം മുൻപ് കിലേ‍ാഗ്രാമിന് 50 രൂപയായിരുന്നത് ഇപ്പേ‍ാൾ 70 രൂപവരെയായെന്ന് വ്യാപാരികൾ പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വരൾച്ചയും കൃഷിചെയ്തതിലെ കുറവുമാണ് ഇതിന് പ്രധാന കാരണം. അരി വില വർധന കൂടുതൽ ബാധിക്കുക കേരളത്തെയായിരിക്കും. കാരണം ഒരു വർഷം 40 ലക്ഷം ടൺ അരി ഉപയേ‍ാഗിക്കുന്ന സംസ്ഥാനത്ത് അഞ്ച് ലക്ഷം ടൺ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.

ഈ വർഷത്തെ ഖാരിഫ് നെൽകൃഷിയുടെ വിസ്തൃതിയിലുണ്ടായ കുറവും നെല്ലിന്റെ ഉൽപാദന ക്ഷമതയിലെ കുറവും വില വർദ്ധനവിന് കാരണമായി മാറിയിട്ടുണ്ട്. അരിയുടെ ശരാശരി വില കിലേ‍ാഗ്രാമിന് 48.23 രൂപയായി വർധിപ്പിച്ചു. 12% മാണ് അരിയുടെ ശരാശരി വാർഷിക വില വർധന. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കർഷകരുടെ വരുമാനത്തിൽ മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിലും പ്രതിഫലിക്കുമെന്നതിന് തെളിവാണ് ഇത്.

കേന്ദ്ര ഉപഭേ‍ാക്തൃവകുപ്പിന്റെ നിരീക്ഷണ സെൽ റിപ്പേ‍ാർട്ടനുസരിച്ച് അരിക്കുമാത്രമല്ല, ഒ‍ായിൽ, പഞ്ചസാര, പയറുവർഗങ്ങൾ എന്നിവക്കും കഴിഞ്ഞവർഷത്തേക്കാൾ വില വർധിച്ചിട്ടുണ്ട്. എൽനിനേ‍ാ കാരണം നെല്ല് കൂടാതെയുള്ള കൃഷികളുടെ ഉൽപാദനത്തിൽ 5–6% വരെയാണ് കുറവ് പ്രതീക്ഷിക്കുന്നത്. ഉള്ളിക്ക് 100% മാണ് വിലക്കയറ്റം.

രാസവളവും വേണ്ടാതെയായി

കാലവർഷമഴ കുറയുകയും ചൂട് കൂടുകയും ചെയ്തതേ‍ാടെ കാ‍ർഷിക മേഖലയിൽ രാസവളങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും വിൽപനയും വലിയതേ‍ാതിൽ കുറഞ്ഞിരുന്നു. വരൾച്ച കാർഷിക മേഖലയെ ബാധിച്ചതിന്റെ സൂചനയായിട്ടാണ് ഇതിനെ കേന്ദ്രസർക്കാർ കാണുന്നത്. ഏറ്റവും കൂടുതൽ വിറ്റുപേ‍ാകുന്ന യൂറിയ വളത്തിന്റെ ഉൾപ്പെടെ വിൽപനയിൽ വൻ ഇടിവ് വന്നിട്ടുണ്ട്. ഖാരിഫ് വിളവെടുപ്പ് കാലത്ത് നൈട്രജൻ, ഫേ‍ാസ്ഫറസ്, പൊട്ടാസ്യം, സൾഫർ എന്നിവ അടങ്ങിയ കേ‍ാംപ്ല്കസ് വളങ്ങൾ വൻതേ‍ാതിൽ വിറ്റഴിയുമെങ്കിലും ഇത്തവണ അത് 22.2% കുറഞ്ഞുവെന്നാണ് കണക്ക്.

പൊട്ടാഷ് വിൽപന 11.7% കുറഞ്ഞു. ഡൈഅമേ‍ാണിയം സൾഫേറ്റ് (ഡിഎപി) 0.60, സൂപ്പർ ഫേ‍ാസ്ഫേറ്റ് 1.4, യൂറിയ 4.1% വും ആണ് കുറഞ്ഞത്. മുൻ വർഷങ്ങളിലെ‍ാന്നും ഈ സീസണിൽ യൂറിയയുടെ വിൽപന ഇത്രയും കുറഞ്ഞിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയേ‍ാഗിക്കുന്ന വളമാണ് യൂറിയ. അതിന്റെ വിൽപന കുറയുന്നത് കാർഷികമേഖലയിലെ ശക്തമായ പ്രതിസന്ധിയുടെ സൂചനയായി വിദഗ്ധരും ഫെർട്ടിലൈസേഴ്സ് അസേ‍ാസിയേഷൻ ഒ‍ാഫ് ഇന്ത്യയും കാണുന്നു. ഏപ്രിൽ–സെപ്റ്റംബർ മാസങ്ങളിൽ യൂറിയയുടെ ഉൽപാദനത്തിൽ 4.3% വും ഇറക്കുമതിയിൽ 40.3 % വർധിച്ചെങ്കിലും വിൽപ്പന കുറഞ്ഞു. കഴിഞ്ഞവർഷം 396 ലക്ഷം ടൺ എന്ന റിക്കേ‍ാർഡ് വിൽപനയാണ് നടന്നത്.

കാർഷിക ഉപകരണൾക്കും ഉപയോ​ഗമില്ല

വളങ്ങൾ കൂടാതെ, ട്രാക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിൽപനയിലും പ്രതിസന്ധി പ്രകടമാണ്. വാഹന ഡീലർമാരുടെ കണക്കനുസരിച്ച് 18.1.% മാണ് കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ വിൽപന 45.4 % വർധിച്ച സ്ഥാനത്താണിത്. ശൈത്യകാലത്ത മഴക്കുറവും, കൂടിയ ചൂടും വരാനിരിക്കുന്ന റാബി സീസണിലെ കൃഷികളെയും ബാധിക്കുമേ‍ാ എന്ന ആശങ്ക ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ പ്രതിസന്ധി ഇരട്ടിയിലധികമാകും. റാബി വിളവെടുപ്പ് കാലത്തേക്ക് കേന്ദ്രം 1.67 ലക്ഷം ടൺ വളത്തിന്റെ ശേഖരം സജ്ജമാക്കിയിട്ടുമുണ്ട്.

Representative Image

‍ഡാമുകൾ വറ്റുന്നു

മൺസൂൺ മഴ കുറഞ്ഞത് രാജ്യത്തെ ഡാമുകളിലെ ജലസംഭരണത്തെയും കാർഷിക ജലസേചനത്തെയും കാര്യമായി ബാധിച്ചു. ചില ഡാമുകളിൽ നിന്ന് ശുദ്ധജലവിതരണം കൂടി നടക്കുന്നുണ്ട് എന്നത് സംഭരണം കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയായി മാറിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ഡാമായ പാലക്കാട് മലമ്പുഴ ഡാം അതിന് ഉദാഹരണമാണ്. എൽ നിനേ‍ാ സമയങ്ങളിൽ പ്രധാന ഡാമുകളിലെ ജലസംഭരണത്തിൽ 15 മുതൽ 30% വരെ ജലം കുറയാറുണ്ടെന്ന് കേന്ദ്ര ജലകമ്മിഷൻ റിപ്പേ‍ാർട്ട് വ്യക്തമാക്കുന്നു. എന്നാൽ, ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമാണ്. പ്രധാന അണക്കെട്ടായ തമിഴ്നാട് മേട്ടൂർ ഡാമിലെ ജലക്കുറവ് കാവേരി തീരത്തെ കൃഷിയെ കാര്യമായി ബാധിച്ചു. കൃഷ്ണരാജസാഗർ, തുംഗഭദ്ര എന്നീ കർണാടകയിലെ ഡാമുകളിലും മുൻ വർഷത്തെ അപേക്ഷിച്ച് 30% ജലം കുറവാണ്. ആന്ധ, തെലങ്കാന സംസ്ഥാനങ്ങളിലെ നാഗാർജുന സാഗർ, ശ്രീശൈലം ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇരുസംസ്ഥാനങ്ങളിലെയും കൃഷിക്കുള്ള ജലസേചനം നിയന്ത്രിക്കേണ്ടി വന്നു. അത് വിളവിനെ സാരമായി ബാധിച്ചു. മഹാരാഷ്ട്രയിലെ ഉജ്ജയിനി, കേ‍ായ്ന അണക്കെട്ടുകളുടെയും സ്ഥിതി ഗുരുതരമാണ്. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഡാമുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇടുക്കി ഡാമിൽ കഴിഞ്ഞവർഷം ഈ സീസണിൽ ഉണ്ടായിരുന്ന വെള്ളത്തെക്കാൾ 12% കുറവാണ് ഇപ്പേ‍ാഴുള്ളത്.

താത്കാലിക ആശ്വാസ നടപടികൾക്കപ്പുറം, ജലസംരക്ഷണം ഉറപ്പാക്കാനും ഭക്ഷ്യശേഖരം കാര്യക്ഷമമായി വിതരണം ചെയ്യാനും സർക്കാരുകളുടെ ഭാഗത്തുനിന്ന് ദീർഘവീക്ഷണമുള്ള ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട് എന്നാണ് എൽ നിനോ പ്രതിസന്ധി ഓ‍ർമ്മിപ്പിക്കുന്നത്.

Also Read

5 minutes read November 4, 2026 2:57 pm