ഫണ്ടമെന്റൽസ്: Episode 6 – പാർപ്പിടം

പാർപ്പിടം എന്നത് എല്ലാ മനുഷ്യരുടെയും അവകാശമാണ്. സന്തോഷത്തോടെയും സുരക്ഷിതമായും ജീവിക്കാൻ ഒരു വീടുവേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് ലോകത്തിലെ മിക്കവരും. നിർഭാഗ്യവശാൽ നമ്മുടെ പാർപ്പിട നിർമ്മാണം പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നുണ്ട്. പാർക്കാനുള്ള ഇടമൊരുക്കുക എന്നതിനപ്പുറം വീട് നിർമ്മാണം വിഭവധൂർത്തിന്റെ മേഖലയായി മാറിയിരിക്കുന്നു. ഈ ആർഭാട ഭവനങ്ങളിൽ പലതിലും ആൾപ്പാർപ്പില്ല എന്നത് മറ്റൊരു ദുരന്തം. പരിമിത വിഭവങ്ങളിൽ, പ്രകൃതി സൗഹൃദപരമായ വീടൊരുക്കുന്ന വാസ്തുശില്പികളും ഇന്ന് സജീവമാണ്. പാർപ്പിടമെന്ന അവകാശം നിഷേധിക്കപ്പെട്ട, വീടു വയ്ക്കുന്നതിനുള്ള ഭൂമി പോലും ലഭ്യമല്ലാത്ത മനുഷ്യരും ഏറെയുണ്ട്. ഭൂമിയെന്ന നമ്മുടെയെല്ലാം വീട് പാർക്കാൻ കഴിയാത്ത ഇടമായി മാറുകയാണോ എന്ന ആശങ്കയും ലോകമെങ്ങും പ്രകടം. ഈ സാഹചര്യത്തിൽ ഫണ്ടമെന്റൽസ് ആറാം എപ്പിസോഡിൽ പാർപ്പിടത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങൾ കേൾക്കാം‌, കാണാം.

വീഡിയോ ഇവിടെ കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 14, 2021 3:34 pm