പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏക ഇടമാണ് നാം ജീവിക്കുന്ന ഭൂമി. എന്നാൽ ജീവന്റെ നിലനിൽപ്പ് അസാധ്യമാകുന്നതരത്തിൽ ഭൂമി മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്ക ഇന്ന് നമ്മളെ പിടിച്ചുലയ്ക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ ഭാവി എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്ന ഈ കാലത്ത്, ഭൂമിയെന്ന നമ്മുടെ വീടിനെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് തീർച്ചയായും വളരെ അടിസ്ഥാനപരമായ കാര്യമാണ്. ലോക ഭൗമദിനമായ ഏപ്രിൽ 22ന് ഭൂമിയെക്കുറിച്ചുള്ള അറിവുകളും ചിന്തകളുമായി ഫണ്ടമെന്റൽസ് എപ്പിസോഡ് 10 – ഭൂമി.
വീഡിയോ കാണാം: