മനുഷ്യ ജീവിതത്തിൽ തീരാ ദുരിതങ്ങൾ വരുത്തിവയ്ക്കുന്നതിൽ ഒരു വലിയ പങ്ക് യുദ്ധങ്ങൾക്കും ആയുധങ്ങൾക്കുമുണ്ട്. ദേശാതിർത്തികൾ വ്യാപിപ്പിക്കാനും വിഭവാധികാരം സ്ഥാപിക്കാനും രാഷ്ട്രീയ അധികാരം നിലനിർത്താനും വേണ്ടി മാരകമായ ആയുധങ്ങളാൽ പല ലോകരാഷ്ട്രങ്ങളും ഇന്നും യുദ്ധക്കളത്തിൽ തുടരുകയാണ്. ഇതിനിടയിലും നിരായുധീകരണത്തിനായുള്ള ആഗോള ശ്രമങ്ങൾ ഒരുവശത്ത് നിരന്തരം നടക്കുന്നുമുണ്ട്. എല്ലാ വർഷവും ഒക്ടോബർ 24 മുതൽ ഒരാഴ്ച ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര നിരായുധീകരണ വാരമായി ആചരിക്കുന്നതും യുദ്ധങ്ങൾക്ക് അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. യുദ്ധങ്ങൾ ഇനിയും തീരാത്ത, ആയുധങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിത്തീരുന്ന ഈ കാലത്ത് നിരായുധീകരണത്തെക്കുറിച്ച് അറിയുക എന്നത് തീർച്ചയായും വളരെ അടിസ്ഥാനപരമായ കാര്യമാണ്. ഫണ്ടമെന്റൽസിന്റെ ഈ എപ്പിസോഡിലെ വിഷയം ‘നിരായുധീകരണം’ ആണ്.
വീഡിയോ ഇവിടെ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

