അറിവ്, മൂല്യങ്ങൾ, കാഴ്ച്ചപ്പാടുകൾ. ജീവിതത്തിൽ ഉറപ്പായും അറിഞ്ഞിരിക്കണ്ട അടിസ്ഥാന കാര്യങ്ങൾ പരിചയപ്പെടുത്തുന്ന കേരളീയം പാഠശാലയാണ് ഫണ്ടമെന്റൽസ്. അയ്യങ്കാളിയെക്കുറിച്ചാണ് ഫണ്ടമെന്റൽസിന്റെ രണ്ടാമത്തെ എപ്പിസോഡ്.
ദാർശനികനും കർമ്മനിരതനുമായ ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു മഹാത്മാ അയ്യങ്കാളി. കേരള സമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയ്ക്കും പുരോഗമന ചിന്താശേഷിക്കും തിരികൊളുത്തിയ അദ്ദേഹം പുലയ സമുദായത്തിൽ നിന്നും ഉയർന്നുവന്ന ഒരാളായതുകൊണ്ടാകാം നവകേരള ശില്പി എന്ന നിലയിൽ പരിഗണിക്കപ്പെടാൻ ഏറെ വൈകിപ്പോയത്. സവർണ്ണ ശാസനകളെ ഭയക്കാതെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് അയ്യങ്കാളി തുറന്ന പൊതുവഴിലാണ് ഇന്ന് നമ്മൾ അഭിമാനത്തോടെ നിൽക്കുന്നത്. അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിനും ഭൂവധികാരത്തിനും ലിംഗനീതിക്കും വേണ്ടിയും അയ്യങ്കാളി തുടങ്ങിവച്ച സമരം ഇനിയും അവസാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്റ്റ് 28 ന് അദ്ദേഹത്തിന്റെ 158 -ാം ജന്മദിനം ആയിരുന്നു. ജാതിക്കോമരങ്ങളുടെ നാടിനെ ആധുനിക സമൂഹമായി മാറ്റിത്തീർക്കാൻ വേണ്ടി യത്നിച്ച അയ്യങ്കാളിയെക്കുറിച്ച് അറിയുക എന്നത് തീർച്ചയായും അടിസ്ഥാനപരമായ കാര്യമാണ്. ഫണ്ടമെന്റൽസ് ഈ എപിസോഡിലെ വിഷയം അയ്യങ്കാളിയാണ്.
വീഡിയോ ഇവിടെ കാണാം: