യത്തീംഖാനകളിലെ അനാഥജീവിതങ്ങളുടെ ഓർമകളും അനുഭവങ്ങളുമാണ് ചിത്രകാരൻ മുക്താർ ഉദരംപൊയിലിന്റെ ആദ്യനോവൽ ‘പുഴക്കുട്ടി’. അനാഥാലയങ്ങളിലെ കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളും പീഡനങ്ങളും വിവരിക്കുന്ന പുഴക്കുട്ടി അനാഥരെ അകറ്റി നിർത്തുന്ന കേരളീയസമൂഹത്തിന്റെ ജാതിബോധത്തെ തുറന്നുകാട്ടുന്നു. യത്തീംഖാനയിൽ കഴിഞ്ഞ കാലവും ഏറനാടൻ ഭാഷയിലെ എഴുത്തനുഭവങ്ങളും പങ്കുവെക്കുന്നു മുഖ്താർ ഉദരംപൊയിൽ.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :