മലയാളിയുടെ പാരിസ്ഥിതിക അവബോധത്തിന്റെ ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയ ‘ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങള്‍’ എന്ന കാവുകളെ കുറിച്ചുള്ള ആദ്യ സമഗ്ര പുസ്തകം പുനഃപ്രസിദ്ധീകരിക്കുകയാണ് ‘കാവുണ്ണി ‘എന്നറിയപ്പെടുന്ന ഡോ. ഇ ഉണ്ണികൃഷ്ണന്‍. പരിസ്ഥിതിയെ ഹൃദയപക്ഷത്ത് നിർത്തികൊണ്ടുള്ള ഒരന്വേഷണത്തിന്റെ ഈ പുതിയ പതിപ്പ് വിശ്വാസത്തിന്റെ പേരിൽ സംരക്ഷിക്കപ്പെട്ട കാവുകളുടെ സാംസ്കാരിക പരിണിതിയെ ആശങ്കയോടെ അടയാളപ്പെടുത്തുന്നു. കാവുകളുടെയും തെയ്യങ്ങളുടെയും രാഷ്ട്രീയ പ്രതിരോധശേഷി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും, കാവുകളുടെ സാമൂഹികവും പാരിസ്ഥിതികവുമായ അനിവാര്യതയെക്കുറിച്ചും വിശദമാക്കുന്നു. 25 വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിനെ മുൻനിർത്തി കാവുകൾക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ ബഷീറുമായി ഇ. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം: