

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തമിഴ്നാട്ടിലെ കീഴടി ഉദ്ഖനനം ഒരു സാധാരണ പുരാവസ്തു സ്ഥലമല്ല, മറിച്ച് അതൊരു വെളിപ്പെടുത്തലാണ്. പക്ഷേ, ആ എസ്കവേഷൻ പെട്ടന്ന് നിൽക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആവശ്യ പ്രകാരം നിർത്തി എന്നാണ് വിവരം. കേന്ദ്ര സർക്കാർ ഇത് നിർത്താനാവശ്യപ്പെട്ടതല്ല, തിരുത്തിയെഴുതാൻ ആവശ്യപ്പെട്ടതേയുള്ളൂവെന്നും അത് സ്വാഭാവികമാണെന്നും ആർക്കിയോളജി ശാസ്ത്രജ്ഞ ജസീറ സി.എം അഭിപ്രായപെടുന്നു. അതേസമയം, തമിഴ്‌നാട് സർക്കാർ ഗവേഷണത്തിന് തുടർച്ച ഉറപ്പാക്കിയിട്ടുമുണ്ട്.
ഇന്ത്യയിലെ പുരാതന നഗരസംസ്കാരം സിന്ധു നദീതടത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ധാരണയെ കീഴടി ചോദ്യം ചെയ്യുന്നു. ദക്ഷിണേന്ത്യയുടെ ഹൃദയഭാഗത്ത്—even in what many presumed was a rural past—കീഴടി ഒരു നഗരം പോലെയുള്ള പുരോഗമിച്ച സാംസ്കാരിക ജീവിതത്തിന്റെ സാക്ഷ്യങ്ങൾ ഉണർത്തുന്നു. എഴുത്തും നഗരവികസനവും ആറാം നൂറ്റാണ്ട് ബിസി മുതൽ തന്നെ ദ്രാവിഡ മേഖലയിലുണ്ടായിരുന്നു എന്ന സൂചനകളാണ് ഇത് നൽകുന്നത്. ഉപഭൂഖണ്ഡത്തിലെ സിവിലൈസേഷനുകളുടെ ചരിത്രകഥകളുടെ പുനർവായനകൾ ഇതിലൂടെ സാധ്യമാക്കുന്നു.


ബ്രിട്ടീഷ് ഇൻഡോളജിസ്റ്റുകൾ അവതരിപ്പിച്ച ആര്യൻ കയ്യേറ്റ സിദ്ധാന്തം അനുസരിച്ച് സംസ്കാരം വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും വന്നതാണെന്നായിരുന്നു വാദം, തദ്ദേശീയ ദ്രാവിഡരെ തെക്കോട്ടൊഴിപ്പിച്ചുവെന്നും. ഈ കഥ കീഴടി ആട്ടിമറിക്കുന്നു. എന്നാൽ ആര്യൻ തിയറി ഇന്ന് ചരിത്രപരമായി കലഹരണപെട്ടതാണെന്നും, കീഴടിയെ അതിന്റെ മറ്റൊരു ഉദാഹരണമായി മാത്രം കണ്ടാൽ മതിയെന്നും ചില ഗവേഷകർ പറയുന്നു.


ആര്യൻ സിദ്ധാന്തം ഹിറ്റ്ലറുടെ നാസി ജർമ്മനിയിലും തുടർന്ന് സയണിസ്റ്റ് രാഷ്ടീയ വ്യവസ്ഥാപനത്തിനും വഴിതെളിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ഹോളോകോസ്റ്റ്, ലോകമഹായുദ്ധം, ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനം തുടങ്ങിയ എല്ലാ രാഷ്ട്രവ്യവഹാര പ്രക്രിയകളും പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോളജിസ്റ്റുകൾ രൂപം കൊടുത്ത ആര്യൻ തിയറിയുടെ ഘടനകളാണ്. കീഴടി ഒരു പുനരാഖ്യാനത്തിനാണ് വാതിൽ തുറക്കുന്നത്. നാസി വംശീയതയുടെ പാരമ്പര്യത്തെ നേരിടാനുള്ള ആശയചലനമാകാനും, സയണിസ്റ്റ് രാഷ്ട്രീയത്തെ ചോദ്യം ചെയ്യാനുമുള്ള ചരിത്രപരമായ അവസരം കൂടിയാണ് കീഴടി ഒരുക്കുന്നത്.


എന്നാൽ ഹാരപ്പൻ കാലഘട്ടവുമായി അതിനെ തുല്യപ്പെടുത്താനാവുമോ എന്ന സംശയം ജസീറ സി.എം പങ്കുവെച്ചു. ഇന്ത്യയിലെ ആദ്യ സിവിലിസേഷനുകളിൽ ഒന്ന് എന്ന് സംശയമില്ലാതെ പറയാമെങ്കിലും ആറ് ബിസിയിലേക്കും ഹാരപ്പൻ കാലത്തിലേക്കും കണക്ട് ചെയ്യുന്നതിന് ഉദ്ഖനനം ഇനിയും മുന്നോട്ടുപോകണമെന്ന് ജസീറ അഭിപ്രായപ്പെടുന്നു. ഉദ്ഖനനം തുടരുക എന്നതാണ് ജനാധിപത്യപരം എന്നും ജസീറ അഭിപ്രായപെട്ടു.


കീഴടി പറയട്ടെ, മണ്ണിൽ നിന്ന് പുതിയ സത്യങ്ങൾ വീണ്ടും ഉയരട്ടെ, ചിറകുള്ള ഒരു പുരാവസ്തുവായി കീഴടി മാറട്ടെ. മണ്ണിനുള്ളതും ഓർമ്മയ്ക്കുള്ളതുമായ അതിജീവനശാസ്ത്രം പടർന്ന് വരട്ടേ.