കാലാവസ്ഥാ പ്രതിസന്ധി കേരളത്തിന്റെ കാർഷിക വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഇത്രയും രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പല കാരണങ്ങളാൽ നമ്മുടെ ഭക്ഷ്യസുരക്ഷ തകരാറിലായിരുന്നു. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കൃഷി തുടരുകയും ഉപജീവനം നടത്തുകയും ചെയ്തിരുന്ന കർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. കേരളത്തിന്റെ മലയോരത്തും ഇടനാട്ടിലും തീരദേശത്തുമെല്ലാം കൃഷി അസാധ്യമായിത്തീരുകയാണ്. വർഷങ്ങളായി ഭക്ഷ്യക്കമ്മി അനുഭവിക്കുന്ന സംസ്ഥാനത്തിന് ഇനി എത്ര കാലം സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ കഴിയും? വയനാട്, തൃശൂർ, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ കേരളീയം ഡോക്യുമെന്ററി കാണാം.
പ്രൊഡ്യൂസർ : എ.കെ ഷിബുരാജ്
വീഡിയോ ലിങ്ക്: