ഔദാര്യം

1

2019


ഇരുളിന്റെ വായിൽ നാം തള്ളിയോരാ –
മിരു ചെറുപ്പക്കാരെയെന്നു കാണും?
തിരികെ വരികയാണെങ്കിൽ നൽകാൻ
അവരുടെ നഷ്ടയുവത്വമേന്തി
കൊലയറവാതിലിൻ മുന്നിലിപ്പോൾ
തലതാഴ്ത്തി നിൽക്കയാണെന്റെ നാട്.

2

2023


“ഇവിടെയീക്കള്ളിയിലൊപ്പുവെച്ചു
ജയിലറ വിട്ടു പുറത്തിറങ്ങൂ”
വാതിൽ തുറന്നു പിടിച്ചു നില്പൂ
ചൂളുമൗദാര്യച്ചിരികളോടെ
ഞാ,നെന്റെ നാട്, ജനാധിപത്യം
ന്യായാസനങ്ങൾ, ഭരണകൂടം.
ആയിരം കള്ളിയിലൊപ്പുവെച്ചു
നാമിന്നിവിടെ മദിച്ചു വാഴ്കേ,
നീതിയിരുട്ടിൽ, മനുഷ്യവംശ-
ത്തോളം പഴകിയ കൂരിരുട്ടിൽ.
ജയിലു തുറന്നു പുറത്തു വന്നാൽ
തിരികെ നൽകാൻ നമ്മളേന്തി നില്പൂ
മരണക്കിടക്ക പോലുള്ള മൗനം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 13, 2023 3:11 pm