കിഴക്കിന്റെ സ്കോട്ട്‌ലൻഡ് എന്നറിയപ്പെടുന്ന മേഘാലയയുടെ തലസ്ഥാന നഗരമാണ് ഷില്ലോങ്ങ്. ഷില്ലോങ്ങിലെ പ്രധാന മാർക്കറ്റുകളിലൊന്നാണ് പൊലീസ് ബസാർ. മണ്ണെണ വിൽക്കുന്ന പെൺകുട്ടികളും മീട്ടാ പാൻ വിൽക്കുന്ന വല്യമ്മയും ഇറച്ചി വെട്ടുന്ന യുവതികളും പൊലീസ് ബസാറിലെ നിത്യജീവിത കാഴ്ച്ചകൾ, അവ പകർത്തുമ്പോൾ ക്യാമറയിലൂടെ ഞാൻ മലനിരകളിലെ ജീവിതം കണ്ടു.
ബാല്യത്തിലും, യൗവ്വനത്തിലും, വാർദ്ധക്യത്തിലും അധ്വാനിക്കുന്ന സ്ത്രീകൾ. വെറുതെയിരിക്കുന്ന വാർദ്ധക്യം അവർക്കില്ല. മരണം വരെയും അധ്വാനിക്കുന്നതാണ് അവരുടെ ജീവിതം.
മേഘാലയിലെ തെരുവഴികളിലും ഇടവഴികളിലും ഒരു മേഘമെന്ന പോലെ ഞാൻ അലഞ്ഞ നാളുകളിലൊന്നിൽ പൊലീസ് ബസാറിലെത്തി.
നഗരത്തിലേക്കുള്ള വരവ്
ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നെല്ലാം കച്ചവടം ചെയ്യാനായി നിരവധി സ്ത്രീകൾ രാവിലെ തന്നെ പൊലീസ് ബസാറിലെത്തുന്നു.
പണപ്പിരിവുകാരി
പൊലീസ് ബസാറിൽ പലിശയ്ക്ക് പണം കൊടുക്കുന്നവൾ
ഒരു കുടുംബം
അവരെ പോലെ തന്നെ കോഴിയെയും പുതപ്പിച്ചു കൊണ്ടുനടക്കുന്ന കുടുംബം.
പുഞ്ചിരി
ഇവരും ഇവിടെ ഒരു കച്ചവടക്കാരി തന്നെ, പുഞ്ചിരിക്കുന്ന കച്ചവടക്കാരി.
അതിരാവിലെയുള്ള നടത്തം
കടകൾ തുറക്കും മുമ്പേ ഒരു നടത്തം.
മേഘാലയിലെ ചിത്രശലഭങ്ങൾ
മനോഹരമായ വസ്ത്രങ്ങളിൽ തണുപ്പിനെ അതിജീവിക്കുന്നവർ.
മണ്ണെണ്ണ വിൽക്കുന്ന പെൺകുട്ടി
മണ്ണെണ്ണ കുപ്പികൾക്ക് മുന്നിലിരുന്ന് അവൾ എന്താവും ചിന്തിച്ചിട്ടുണ്ടാവുക?
ഫ്രൂട്ട്സ് കടയിലെ കച്ചവടക്കാരി
കറുത്ത കവറുകളിൽ ഓറഞ്ചുകൾ നിറയ്ക്കുന്നവൾ.
പട്ടാളക്കാരനും പെൺകുട്ടിയും
സംഭാഷണത്തിനിടയിൽ ഒരു നിമിഷം
മീട്ട പാൻ ലേഡി
ഇവിടുത്തെ മതിലുകളെല്ലാം ചുവന്നിരിക്കാൻ കാരണക്കാരി.
കോഴി കച്ചവടക്കാർ
കൂടകളിൽ കോഴികളുമായി പൊലീസ് ബസാറിൽ എത്തുന്നവർ.
കോഴി കച്ചവടക്കാരി
പൊലീസ് ബസാറിലെ കോഴി കച്ചവടക്കാരിയും കോഴികളെ വെട്ടി കൊടുക്കുന്ന വഴിയോര തട്ടും.
മീറ്റ് മാർക്കറ്റിൽ ഇറച്ചി വെട്ടുന്നവർ
വഴിയോരത്ത് തട്ടുകളിട്ട് തോലുരിച്ച കോഴികളെ തൂക്കിയിട്ട് വെട്ടിക്കൊടുക്കുന്നവർ.
തകരക്കൂടാരത്തിലെ സ്ത്രീ
തകരക്കൂടാരത്തിന്റെ കൊച്ചു ജനാലയിലൂടെ ഒരെത്തി നോട്ടം.
വാങ്ങുന്നവരും വിൽക്കുന്നവരും
കച്ചവടത്തിനിടയിലെ കാഴ്ച്ച.
മധുരം
ചില്ലുകൂട്ടിലെ പലഹാരങ്ങൾ നോക്കി നിൽക്കുന്നവൾ
ചായ വിൽപ്പനക്കാരി
ചായക്കുള്ള നേരമാവുന്നതും കാത്ത്..