നമുക്ക് വേണം നാടൻ പശു

കേരള കാർഷിക സർവ്വകലാശാലയിലെ അധ്യാപികയായിരുന്ന കാലത്ത് വെച്ചൂർ പശു സംരക്ഷണം എന്ന ദൗത്യം ഏറ്റെടുക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്ന ശോശാമ്മ ഐപ്പുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാ​ഗം കേൾക്കാം. വംശനാശ ഭീഷണിയിൽ നിന്നും വെച്ചൂർ പശുവിനെ രക്ഷിക്കുകയും നാടൻ ഇനങ്ങളുടെ പ്രാധാന്യം സർക്കാരിനും പൊതു സമൂഹത്തിനും മനസിലാക്കി കൊടുക്കുകയും ചെയ്യുന്നതിനിടയിൽ നേരിടേണ്ടിവന്ന ദുരിതങ്ങളെയും വെല്ലുവിളികളെയും കുറിച്ചായിരുന്നു ആദ്യ ഭാ​ഗത്ത് ശോശാമ്മ ഐപ് സംസാരിച്ചത്. വെച്ചൂർ പശുക്കളുടെ ഇന്നത്തെ അവസ്ഥ, നാടൻ കാലികളുടെ പ്രാധാന്യം, അവയുടെ സംരക്ഷണവും പരിപാലനവും നേരിടുന്ന വെല്ലുവിളികൾ, അത്യുൽപ്പാദന ശേഷിയുള്ള വിദേശ സങ്കരയിനം പശുക്കളുടെ പരിമിതികൾ, നമ്മൾ കഴിക്കുന്ന പായ്ക്കറ്റ് പാലിന്റെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംഭാഷണത്തിന്റെ രണ്ടാം ഭാ​ഗത്തിൽ പങ്കുവയ്ക്കുന്നു.

സംഭാഷണം കേൾക്കാം:

Also Read