‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ അഞ്ചാം ഭാഗം, ‘മുതലാളിത്തം, കാലാവസ്ഥാ വ്യതിയാനം, വർദ്ധിക്കുന്ന അസമത്വം’ കേൾക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യഘാതങ്ങൾ ഓർമ്മപ്പെടുത്തുന്ന IPCC യുടെ അവലോകന റിപ്പോർട്ടുകളും വികസിത മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളും തമ്മിലുള്ള വൈരുദ്ധ്യം തുറന്നുകാണിക്കുകയാണ് ഈ എപ്പിസോഡിൽ എം സുചിത്ര.
പശ്ചിമഘട്ടം, അറബിക്കടൽ, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം, കേരളത്തിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ, പുതിയ IPCC റിപ്പോർട്ട്, മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം വിഷയമാകുന്ന ഈ പരമ്പരയുടെ ആറാം ഭാഗം, ‘കാലാവസ്ഥാ വ്യതിയാനം പ്രാദേശിക കൂട്ടായ്മകളുടെ പ്രാധാന്യം’ അടുത്ത വ്യാഴാഴ്ച, 2021 ഒക്ടോബർ 14 ന് കേൾക്കാം.
ഓഡിയോ കേൾക്കുന്നതിന്: