കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും നടന്ന പരിസ്ഥിതി സമരങ്ങള്‍ക്കൊപ്പവും സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കൊപ്പവും സഞ്ചരിച്ച ആക്ടിവിസ്റ്റാണ് എ മോഹന്‍കുമാര്‍. പരിസ്ഥിതി സംരക്ഷണം, ജനകീയാരോഗ്യം, രാസരഹിത കൃഷി, മനുഷ്യാവകാശം തുടങ്ങിയ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടോളം വിപുലമായ ഇടപെടലുകള്‍ നടത്തിയ മോഹന്‍കുമാര്‍ പത്ത് വര്‍ഷം മുമ്പ് സജീവ ആക്ടിവിസത്തോട് വിടപറഞ്ഞു. ഇപ്പോള്‍ കര്‍ണ്ണാടകയിലെ കുടജാദ്രിയില്‍ കൃഷിയിലും സാധനയിലും മുഴുകി ജീവിക്കുന്ന മോഹന്‍കുമാര്‍ ജീവിതാനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു. ഭാഗം-1
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം