തൃശൂർ ജില്ലയിലെ മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പെരിങ്ങാട് പുഴയെ 2021 ലാണ് സംസ്ഥാന വനം വകുപ്പ് സംരക്ഷിത വനമായി നോട്ടിഫൈ ചെയ്യുന്നത്. പുഴയോരത്തുള്ള ഒന്നരയേക്കർ കണ്ടൽ കാട് സംരക്ഷിക്കാൻ വേണ്ടിയാണ് 234 ഏക്കർ വരുന്ന പുഴയും അതിനോട് ചേർന്നുള്ള പ്രദേശവും കരട് വിജ്ഞാപനത്തിലൂടെ വനമായി മാറ്റിയത്. പ്രദേശവാസികളുടെ പ്രധാന ഉപജീവന മാർഗ്ഗം പുഴയിലെ മത്സ്യബന്ധനവും കക്കാ വാരലുമാണ്. നിലവിൽ കരട് വിജ്ഞാപനം വന്നതോടെ സമീപവാസികളും പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും ആശങ്കയിലായിരിക്കുന്നു.
പ്രൊഡ്യൂസർ: റയീസ് ടി.കെ
കാണാം: