പ്രോജക്ട് ചീറ്റ വിജയമോ പരാജയമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എഴുപത് വർഷം മുമ്പ് ഇന്ത്യൻ കാടുകളിൽ നിന്നും അപ്രത്യക്ഷമായ ചീറ്റകളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച പദ്ധതിയാണ് ‘പ്രോജക്ട് ചീറ്റ’. ബോയിങ് 747 എന്ന പ്രത്യേക വിമാനത്തിലാണ് ‘ഇന്റർകോണ്ടിനെന്റൽ ചീറ്റ ട്രാൻസ് ലൊക്കേഷൻ’ പദ്ധതിയിലൂടെ ആദ്യഘട്ടം എട്ട് ചീറ്റകളെ നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഗ്വാളിയോറിൽ നിന്നും ചീറ്റകളെ എയർഫോഴ്സ് ഹെലികോപ്റ്ററിൽ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി മൂന്ന് ആൺ ചീറ്റകൾ, അഞ്ച് പെൺ ചീറ്റകൾ ഉൾപ്പെടെ എട്ട് ചീറ്റകളെയും ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെയും ഇവിടേയ്ക്ക് എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ എഴുപത്തി രണ്ടാം ജന്മദിനത്തിൽ ചീറ്റകളെ കുനോയിൽ തുറന്നുവിട്ടത്.

പദ്ധതിയുടെ തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഒമ്പത് ചീറ്റകൾ കുനോയിൽ ചത്തുപോയി. ആവാസ വ്യവസ്ഥയുടെ പോരായ്മയും, ശാസ്ത്രീയ സമീപനങ്ങളിൽ ഉണ്ടായ വീഴ്ചയും, പദ്ധതി നിർവഹണത്തിലെ ക്രമക്കേടും മൂലമാണ് ചീറ്റകൾ ചത്ത് പോകുന്നതെന്ന് പ്രതിപക്ഷം അന്ന് പ്രതികരിച്ചിരുന്നു. ചീറ്റകളുടെ മരണം സ്വാഭാവിക കാരണങ്ങൾ കൊണ്ടാണെന്ന NTCA (നാഷണൽ ടൈഗർ കൺസേർവഷൻ അതോറിറ്റി) യുടെ പ്രസ്താവന ഇറങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പരസ്യപ്രതികരണത്തിന് കേന്ദ്രം വിലക്ക് ഏർപ്പെടുത്തി. മാധ്യമങ്ങളുമായി സംസാരിക്കാനുള്ള ചുമതല മധ്യപ്രദേശ് ചീഫ് വൈൽഡ് ലൈഫ് വാർഡനും, ചീഫ് കൺട്രോളർ ഓഫ് ഫോറസ്റ്റിനും മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.

‘സാക്ഷ’ എന്ന പെൺ ചീറ്റയാണ് വൃക്ക രോഗം മൂലം കുനോയിൽ ആദ്യമായി മരണപ്പെടുന്നത്. പിന്നീട് ഹൃദ്രോഗം മൂലം ‘ഉദയ്’ എന്ന ചീറ്റയും ചത്തു. ഇണചേരാൻ തുറന്നുവിട്ട ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടി മാരക മുറിവുകൾ സംഭവിച്ച ‘ദക്ഷ’ എന്ന പെൺചീറ്റയും മരിച്ചു. ഇതിനിടയാണ് ‘ജ്വാല’ എന്ന പെൺകുട്ടി ജന്മം കൊടുത്ത മൂന്ന് കുട്ടി ചീറ്റകളിൽ രണ്ടെണ്ണം നിർജലീകരണവും, പ്രതികൂല കാലാവസ്ഥയും മൂലം മരണത്തിന് കീഴടങ്ങിയത്. പരസ്പര ഏറ്റുമുട്ടലിന്റെ ഭാഗമായി ‘തേജസ്,’ ‘സൂരജ്’ എന്ന ചീറ്റകൾ മരണപ്പെട്ടിരുന്നു. ‘ധാത്രി’ എന്ന പെൺചീറ്റയുടെ മരണകാരണം മായാസിസ് എന്ന കീടങ്ങളുടെ ആക്രമണം വഴിയുണ്ടാകുന്ന രോഗമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഉണ്ടായ ചീറ്റകളുടെ ഈ ഉയർന്ന മരണനിരക്ക് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കേവലം അഭിമാന പ്രശ്നമായി മാത്രം കാണാതെ അതീവ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യണമെന്നും അതിനുവേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിക്കുകയുണ്ടായി.

2022 സെപ്തംബറിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട ഒരു ചീറ്റ. കടപ്പാട്:pti

പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾ പ്രോജക്ട് ചീറ്റയെ വിമർശിച്ച് രംഗത്തെത്തി. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റുകൾക്ക് ഇരയെ വേട്ടയാടി പിടിക്കാനുള്ള കഴിവുണ്ടാകുമോ എന്നത് പ്രതിപക്ഷവും, മാധ്യമങ്ങളും അന്ന് ഉയർത്തിക്കൊണ്ടുവന്ന പ്രധാന ചോദ്യമായിരുന്നു. ഇന്ത്യയിലെ സാഹചര്യത്തിൽ ഇവയ്ക്ക് പ്രചരണം നടത്താൻ കഴിയുമോ എന്ന സംശയവും ഉന്നയിക്കപ്പെട്ടു. പ്രോജക്ട് ചീറ്റയുടെ തുടക്കത്തിൽ തന്നെ ഇത്രയധികം വിമർശനങ്ങൾ പുറമേ നിന്ന് ഉണ്ടായതിനാൽ പുതുതായി അവതരിപ്പിച്ച ചീറ്റകളെ പുനരധിവസിപ്പിക്കാനും, മരണനിരക്ക് കുറയ്ക്കാനും ഗവേഷകരും, വിദഗ്ദ്ധരും കുനോയിൽ നന്നേ പണിപ്പെട്ടിരുന്നു. ആവാസവ്യവസ്ഥകളിലെ വ്യത്യാസവും, കാലാവസ്ഥാ വ്യതിയാനവും, ഇരയുടെ ലഭ്യത കുറവും ഒക്കെയായിരുന്നു ആദ്യ പ്രതിസന്ധികൾ. ഉയർന്ന മരണനിരക്കും പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ കുറഞ്ഞ അതിജീവന നിരക്കും പദ്ധതിയെ പുറകോട്ട് അടിക്കുമെന്ന് കരുതിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ചീറ്റകളുടെ മരണനിരക്ക് കുറയുകയും എണ്ണം ഗണ്യമായി വ‍ർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി ഏറെക്കുറെ വിജയകരമാണെന്ന വിശ്വാസത്തിലാണ് അധികൃതർ.

സോഫ്റ്റ് റിലീസും സംരക്ഷണവും

പുറം രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന ചീറ്റകളെ ആദ്യം താമസിപ്പിച്ചത് രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തിലും, മധ്യപ്രദേശിലെ പന്നാ ദേശീയ ഉദ്യാനത്തിലും ആയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളോടും കാലാവസ്ഥയോടും പൊരുത്തപ്പെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഇരകളെ വേട്ടയാടി പിടിക്കാൻ സ്വമേധയാ ചീറ്റകൾക്ക് കഴിയുന്നതുവരെ ആവശ്യത്തിന് വെള്ളവും, ഭക്ഷണവും, തണലും കൊടുത്ത് ഇവയെ സംരക്ഷിച്ചു. ഇത്തരത്തിൽ ചീറ്റകളിൽ നിന്ന് ഇന്ത്യൻ സാഹചര്യങ്ങളോട് പോസിറ്റീവ് പ്രതികരണങ്ങൾ കണ്ട് തുടങ്ങിയതിന് ശേഷമാണ് കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചതും അവയെ സ്വൈര്യവിഹാരത്തിനായി തുറന്നു വിട്ടതും. ഇങ്ങനെ ചെയ്യുന്ന പ്രക്രിയയുടെ പേരാണ് സോഫ്റ്റ് റിലീസ്.

കുനോയിൽ എത്തിയ ചീറ്റകൾ അവിടുള്ള ഇന്ത്യൻ മുയൽ, ചിതൽ, സാമ്പാർ, ചൗസിംഗ ചിങ്കാര, കൃഷ്ണമൃഗം, നീൽഗായ് എന്നീ വിവിധതരം ജന്തുക്കളെ ഇരയാക്കി. കുനോ നാഷണൽ പാർക്ക് ചീറ്റപുനരധിവാസ മേഖലയാക്കി മാറ്റുന്നതിനായി വലിയ തയ്യാറെടുപ്പുകളാണ് അവിടെ നടത്തിയത്. ചീറ്റകളും മനുഷ്യരുമായുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാ​ഗമായി നൂറിലധികം ഗ്രാമങ്ങളാണ് മാറ്റി സ്ഥാപിച്ചത്. പാർക്കിലെ കളകൾ നീക്കം ചെയ്ത് പുൽമേടുകൾ ഒരുക്കി ചീറ്റകൾക്കും ഇരകൾക്കും വേണ്ടുന്ന പുല്ലുകൾ വെച്ചുപിടിപ്പിച്ചു. ഇവയ്ക്ക് ആവശ്യത്തിന് ജല ലഭ്യത ഉറപ്പാക്കാൻ ചമ്പൽ നദിയിൽ നിന്നും ഒരു ഭാഗം കുനോ നാഷണൽ പാർക്കിലൂടെ ഒഴുക്കി വിടാൻ ക്രമീകരണം നടത്തി. കൂടാതെ ആവശ്യം പോലെ ചെറുകുളങ്ങളും ജലാശയങ്ങളും ഇവിടെ നിർമ്മിച്ചു.

ഇന്ത്യയിലേക്ക് മാറ്റുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റകൾ. കടപ്പാട്:AP

ഏഷ്യൻ സിംഹങ്ങളെ പുനരുജീവിപ്പിക്കുന്നതിനായി 2008 ൽ തുടങ്ങാനിരുന്ന ട്രാൻസ്ലൊക്കേഷൻ പ്രോഗ്രാമിനായി സർക്കാർ തിരഞ്ഞെടുത്തതായിരുന്നു കുനോ നാഷണൽ പാർക്ക്. 1991 നും 2001 നും ഇടയിലായി 24 ഗ്രാമങ്ങളിൽ നിന്നും 5000 ത്തോളം ആളുകളെയാണ് ഇതിനായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ ഗുജറാത്ത് സർക്കാർ സിംഹങ്ങളെ വിട്ടു നൽകാൻ വിമുഖത കാണിച്ചതോടെ ആ പദ്ധതി ഉപേക്ഷിച്ചു. അതിനുപകരമായി ആണ് ‘പ്രോജക്ട് ചീറ്റ’ യ്‌ക് വേണ്ടി കുനോ നാഷണൽ പാർക്ക് കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത്. കുനോയ്ക്ക് സമീപം ജീവിച്ചവരുടെ ഉപജീവനമാർഗ്ഗവും സാമൂഹിക ജീവിതവും തടസ്സപ്പെടുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായത്. വനത്തെ ആശ്രയിച്ച കഴിഞ്ഞു കൊണ്ടിരുന്ന ഭൂരിഭാഗം കുടുംബങ്ങളും അവിടെ നിന്നും പുറംതള്ളപ്പെട്ടു. കന്നുകാലി വളർത്തലിനും, ചെറുകൃഷയ്ക്കും, ആഹാരത്തിനും, വിറകിനും ഒക്കെയായി അവിടുത്തുകാർ വനത്തെ ആശ്രയിച്ചിരുന്നു. തദ്ദേശവാസികളോട് കൂടിയാലോചന നടത്താതെയും അവരെ വിശ്വാസത്തിൽ എടുക്കാതെയും നടത്തിയ കുടിയൊഴിപ്പിക്കൽ വലിയ വിമർശനങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരുന്നു. വേണ്ടവിധം നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കാലതാമസം വന്നുമെന്നുള്ള പരാതികൾ ഇന്നും അവിടെ നിലനിൽക്കുകയാണ്. നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ട മിക്ക കുടുംബങ്ങളും പിന്നീട് ദാരിദ്ര്യത്തിലേക്കും സുരക്ഷിതമല്ലാത്ത അസ്ഥിരമായ ജീവിതത്തിലേക്കുമാണ് തള്ളപ്പെട്ടത്.

മധ്യപ്രദേശിലെ പാൽപൂരിലെ രാജകുടുംബം കുനോ നാഷണൽ പാർക്കിനായി ഏകദേശം 140 ഏക്കർ ഭൂമി ദാനമായി നൽകിയിരുന്നു. അന്നത് സിംഹങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് വേണ്ടിയായിരുന്നു. പക്ഷേ, വനം വകുപ്പ് അവരുടെ കൂടുതൽ ഭൂമി ഏറ്റെടുക്കുകയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്തു എന്ന് അവർ ആരോപിക്കുന്നുണ്ട്. കുനോ ദേശീയോദ്യാനത്തിന്റെ സ്ഥാപകരായ ഈ കുടുംബത്തെ സർക്കാർ വഞ്ചിച്ചു എന്ന വിമർശനം ഇപ്പോഴും ഉണ്ട്. ഭൂമി ദാനം ചെയ്ത കുടുംബത്തിന്റെ പാരമ്പര്യത്തെപ്പറ്റിയും, തങ്ങളുടെ കുടുംബത്തെക്കുറിച്ചും, ശ്രമങ്ങളെക്കുറിച്ചും രേഖകളിൽ എവിടെയും പരാമർശിച്ചിട്ടില്ല എന്നും ബോധപൂർവ്വം അവഗണിക്കുകയാണെന്നും അവർക്ക് ആക്ഷേപമുണ്ട്.

ആവാസവ്യവസ്ഥ ഒരുക്കി ചീറ്റകളെ കുനോയിൽ തുറന്നുവിട്ട ശേഷം വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ചീറ്റപുലികളെ കാണാൻ അവസരം ഉണ്ടായത്. മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും ചീറ്റകളെ കാണാൻ അനുവാദം ഉണ്ടായിരുന്നില്ല. ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുതൽ അവയെ സംരക്ഷിക്കാനുള്ള പ്രോട്ടോകോൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. പുറം രാജ്യത്തുനിന്ന് വന്ന വിദഗ്ധ സംഘങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം. രണ്ട് കിലോമീറ്റർ പരിധിയിലുള്ള എട്ട് ഹൈ-മാസ്റ്റ് ക്യാമറകളാണ് അവിടെ നിരീക്ഷണം നടത്തുന്നത്. കൂടാതെ ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ജിപിഎസ്/സാറ്റലൈറ്റ് കോളറുകൾ, റേഡിയോ കോളറുകൾ എന്നിവ ചീറ്റകളുടെ കഴുത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇവമൂലം ചീറ്റകളിൽ ഉണ്ടായ മുറിവും, അണുബാധയും പിന്നീട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇന്നവിടെ 180 പേരടങ്ങുന്ന സംഘമാണ് 24 മണിക്കൂറും ചീറ്റകളെ നിരീക്ഷിക്കുന്നത്. കുനോ നാഷണൽ പാർക്കിൽ ഒരു പോർട്ടബിൾ ആശുപത്രിയും, ഒരു അത്യാധുനിക ആശുപത്രിയും മുഴുവൻ സമയവും പ്രവർത്തിക്കുന്നുമുണ്ട്.

കുനോയുടെ പരിമിതികൾ

748 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്നതാണ് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനം. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്താരത്തിൽ സമനിരപ്പിൽ വ്യാപിച്ചുകിടക്കുന്ന പുൽമേടുകളാണ് ചീറ്റകൾക്ക് ഏറ്റവും അനുയോജ്യം. ഇത്തരത്തിൽ ഒരു ഭൂപ്രദേശം സ്വാഭാവികമായി ഇന്ത്യയിൽ ഇല്ലെന്നുള്ളതാണ് വസ്തുത. കുനോ നാഷണൽ പാർക്ക് അഞ്ചിൽ താഴെ ചീറ്റകൾക്ക് മാത്രം ഉൾക്കൊള്ളാൻ ആവുന്നതാണെന്നാണ് വന്യജീവി വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ചീറ്റ പദ്ധതിയിലെ പ്രധാന ഉദ്യോഗസ്ഥരുടെ രേഖപ്പെടുത്തലുകളിൽ 21 ചീറ്റകളെ വരെ കുനോയിൽ ഉൾക്കൊള്ളിക്കാം എന്നാണ് സൂചിപ്പിക്കുന്നത്. ചുരുങ്ങിയ ഭൂപ്രകൃതിയിൽ ആവശ്യത്തിന് ഇരകളെ ലഭിക്കാത്തതും വേഗത്തിൽ സഞ്ചരിക്കാൻ കഴിയാത്തതും ചീറ്റകൾക്ക് തിരിച്ചടിയായി. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് കേന്ദ്രസർക്കാർ പ്രോജക്ട് ചീറ്റ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചത്.

കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റകൾ. കടപ്പാട്:wii.gov.in

മധ്യപ്രദേശിലെ പാൽപൂരിലെ രാജകുടുംബം കുനോ നാഷണൽ പാർക്കിനായി ഏകദേശം 140 ഏക്കർ ഭൂമി ദാനമായി നൽകിയിരുന്നു. അന്നത് സിംഹങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് വേണ്ടിയിട്ടായിരുന്നു. പക്ഷേ വനം വകുപ്പ് അവരുടെ കൂടുതൽ ഭൂമി ഏറ്റെടുക്കുകയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്തു എന്ന് അവർ ആരോപിക്കുന്നുണ്ട്. കുനോ ദേശീയ ഉദ്യാനത്തിന്റെ സ്ഥാപകരായ ഈ കുടുംബത്തെ സർക്കാർ വഞ്ചിച്ചു എന്ന് വിമർശനം ഇപ്പോഴും ഉണ്ട്. ഭൂമി ദാനം ചെയ്ത കുടുംബത്തിന്റെ പാരമ്പര്യത്തെപ്പറ്റിയും, തങ്ങളുടെ കുടുംബത്തെക്കുറിച്ചും, ശ്രമങ്ങളെകുറിച്ചും രേഖകളിൽ എവിടെയും പരാമർശിച്ചിട്ടില്ല എന്നും ബോധപൂർവ്വം അവഗണിക്കുകയാണെന്നും അവർക്ക് ആക്ഷേപമുണ്ട്.

നീതി നിഷേധിക്കപ്പെട്ട മനുഷ്യർ

ഏഷ്യൻ സിംഹങ്ങളെ പുനരുജീവിപ്പിക്കുന്നതിനായി 2008 ൽ തുടങ്ങാനിരുന്ന ട്രാൻസ് ലൊക്കേഷൻ പ്രോഗ്രാമിനായി സർക്കാർ തിരഞ്ഞെടുത്തതായിരുന്നു കുനോ നാഷണൽ പാർക്ക്. 1991 നും 2001 നും ഇടയിലായി 24 ഗ്രാമങ്ങളിൽ നിന്നും 5000 ത്തോളം ആളുകളെയാണ് ഇതിനായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ ഗുജറാത്ത് സർക്കാർ സിംഹങ്ങളെ വിട്ടുനൽകാൻ വിമുഖത കാണിച്ചതോടെ ആ പദ്ധതി ഉപേക്ഷിച്ചു. അതിനുപകരമായി ആണ് ‘പ്രോജക്ട് ചീറ്റ’യ്‌ക്ക് വേണ്ടി കുനോ നാഷണൽ പാർക്ക് കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത്. അതോടെ കുനോയ്ക്ക് സമീപം ജീവിച്ചവരുടെ ഉപജീവനമാർഗ്ഗവും സാമൂഹിക ജീവിതവും തടസ്സപ്പെടുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായത്. വനത്തെ ആശ്രയിച്ച കഴിഞ്ഞിരുന്ന ഭൂരിഭാഗം കുടുംബങ്ങളും അവിടെ നിന്നും പുറംതള്ളപ്പെട്ടു. കന്നുകാലി വളർത്തലിനും, ചെറുകൃഷിയ്ക്കും, ആഹാരത്തിനും, വിറകിനും ഒക്കെയായി അവിടുത്തുകാർ വനത്തെ ആശ്രയിച്ചിരുന്നു. തദ്ദേശവാസികളോട് കൂടിയാലോചന നടത്താതെയും അവരെ വിശ്വാസത്തിൽ എടുക്കാതെയും നടത്തിയ കുടിയൊഴിപ്പിക്കൽ വലിയ വിമർശനങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു. വേണ്ടവിധം നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കാലതാമസം വന്നുമെന്നുള്ള പരാതികൾ ഇന്നും അവിടെ നിലനിൽക്കുകയാണ്. നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ട മിക്ക കുടുംബങ്ങളും പിന്നീട് ദാരിദ്ര്യത്തിലേക്കും സുരക്ഷിതമല്ലാത്ത അസ്ഥിരമായ ജീവിതത്തിലേക്കുമാണ് തള്ളപ്പെട്ടത്.

കുനോ നാഷണൽ പാർക്കിന് സമീപമുള്ള അഗാര എന്ന ഗ്രാമത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കപ്പെട്ടവർ. കടപ്പാട്:scroll.in

പ്രജനനവും മരണനിരക്കും

പരിമിതമായ ചുറ്റുപാടുകളിൽ ചീറ്റകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ കുനോയിൽ ചീറ്റകളുടെ പ്രജനന നിരക്ക് വളരെ കുറവുമായിരുന്നു. ആദ്യഘട്ടത്തിൽ കുനോയിൽ എത്തിച്ച പെൺ ചീറ്റയായ ‘ജ്വാല’ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അതിൽ മൂന്നെണ്ണം പിന്നീട് ചത്തു. ഈ സംഭവമായിരുന്നു പ്രോജക്ട് ചീറ്റ പദ്ധതിക്ക് ഏറ്റ ആദ്യ തിരിച്ചടി. എന്നാൽ 2024 ഇൽ ചീറ്റകളുടെ പ്രസവത്തിന് നല്ലകാലമായിരുന്നു. നാല് പെൺ ചീറ്റകൾ 17 കുഞ്ഞുങ്ങൾക്കാണ് കഴിഞ്ഞ വർഷം ജന്മം നൽകിയത്. അതിൽ നാലെണ്ണം ചത്തു പോയി (2023 ചീറ്റകളുടെ അതിജീവന നിരക്ക് 25% ആയിരുന്നെങ്കിൽ 2024-ൽ അത് 76% ആയി ഉയർന്നു). പിന്നീട് ‘നിർവ’ എന്ന പെൺ ചീറ്റ അഞ്ച് കുട്ടികൾക്ക് ജന്മം നൽകി. പദ്ധതിയുടെ തുടക്കത്തിൽ ചീറ്റകളുടെ മരണനിരക്ക് വളരെ കൂടുതലായിരുന്നു എന്നാൽ ഇപ്പോൾ സ്വാഭാവിക മരണ നിരക്കാണ് അവിടെയുള്ളത്. എട്ട് മുതൽ 10 വർഷം വരെ ശരാശരി ആയുർ ദൈർഘ്യമുള്ള ചീറ്റകൾ ഏതെങ്കിലും പ്രത്യേക കാരണങ്ങളാൽ മരണപെടുന്നില്ലന്നും ജീവിതചക്രം പൂർത്തിയാകുമ്പോൾ മാത്രമാണ് അവിടെ മരണം സംഭവിക്കുന്നത് എന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

പദ്ധതി വ്യാപിപ്പിക്കൽ

പ്രോജക്ട് ചീറ്റ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ വിദഗ്ധസമിതിയുടെ 2021ലെ റിപ്പോർട്ട് അനുസരിച്ച് ചീറ്റകൾക്ക് വാസയോഗ്യമായ ഇന്ത്യയിലെ പത്ത് പ്രദേശങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക്, സഞ്ജയ് ടൈഗർ റിസർവ്, ഗാന്ധി സാഗർ വന്യജീവി സങ്കേതം, റാണി ദുർഗ്ഗാവതി ടൈഗർ റിസർവ്, ഛത്തീസ്ഗഡിലെ ഗുരുഗാസിദാസ് നാഷണൽ പാർക്ക്, ഉത്തർപ്രദേശിലെ കൈമൂർ വന്യജീവി സങ്കേതം രാജസ്ഥാനിലെ ഡിസേർട്ട് നാഷണൽ പാർക്ക്, ഷാഗഡ് പുൽമേടുകൾ, ഗുജറാത്തിലെ ഗാന്ധിസാഗർ വന്യജീവി സങ്കേതം ഇവയൊക്കെയാണ് അവയിൽ ചിലത്. ഇതിൽ കുനോ നാഷണൽ പാർക്ക് തന്നെയാണ് ചീറ്റുകൾക്ക് ഏറ്റവും അനുയോജ്യമെന്ന നിഗമനത്തിലാണ് ചീറ്റകളെ ആദ്യം ഇവിടെ എത്തിച്ചത്. പഠനങ്ങൾ അനുസരിച്ച് കുനോയുടെ വാഹകശേഷി 27 ചീറ്റകളാണ്. എന്നാൽ 31 ചീറ്റകളാണ് ഇപ്പോൾ അവിടെ ഉള്ളത്. സ്വാഭാവികമായും വിസ്തൃതി വർദ്ധിപ്പിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ മധ്യപ്രദേശിലെ മറ്റൊരു വന്യജീവി സങ്കേതമായ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലേക്ക് ചീറ്റകളെ മാറ്റിപ്പാർപ്പിക്കാൻ ചർച്ചകൾ നടക്കുകയും, ആവാസവ്യവസ്ഥ ഒരുക്കുകയും പരീക്ഷണ അടിസ്ഥാനത്തിൽ രണ്ട് മുതിർന്ന ആൺ ചീറ്റകളെ അവിടേക്ക് മാറ്റുകയും ചെയ്തിരുന്നു. അടുത്തിടെ രണ്ട് പെൺ ചീറ്റകളേയും ഇവിടേക്ക് മാറ്റാൻ അനുമതി ലഭിച്ചിട്ടുണ്ട്. 368 ചതുരശ്ര കിലോമീറ്റർ ആണ് ഗാന്ധിസാഗറിന്റെ വിസ്തൃതി. പുൽമേടുകളും ഇലപൊഴിയും വനങ്ങളും സാവന്നകളും കൊണ്ട് ചീറ്റകൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണ് ഇവിടുള്ളത്. ആവശ്യത്തിന് ജലലഭ്യതയും ഉള്ളതിനാൽ ചീറ്റകൾക്ക് വേണ്ട ഇരകളെ ഒരുക്കുക എന്നതാണ് അടുത്ത ഘട്ടം.

പദ്ധതി വ്യാപിപിക്കലിന്റെ രണ്ടാംഘട്ടമായി കുനോയ്ക്കും, ഗാന്ധി സാഗറിനും ഇടയിലുള്ള പ്രദേശവും ഇതിലേക്ക് ഉൾക്കൊള്ളിക്കാൻ ആലോചനയുണ്ട്. അങ്ങനെ വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി വിജയകരമായി വർദ്ധിപ്പിച്ചാൽ കുനോയും, ഗാന്ധി സാഗറും ചേർന്ന് ഏകദേശം 9,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ 60 മുതൽ 70 ചീറ്റകളെ ഉൾക്കൊള്ളിക്കാൻ കഴിയും എന്നാണ് കരുതുന്നത്. ഇതിനോടൊപ്പം തന്നെ മധ്യപ്രദേശ് രാജസ്ഥാൻ സംസ്ഥാനങ്ങൾക്കിടയിൽ പതിനേഴായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വന്യജീവി ഇടനാഴി വികസിപ്പിക്കാൻ ഇരു സർക്കാരുകളും ചേർന്ന് ധാരണയായിട്ടുണ്ട്. അങ്ങനെ വന്നാൽ 6,500 ചതുരശ്ര കിലോമീറ്റർ രാജസ്ഥാനിലും 1,05,00 ചതുരശ്ര കിലോമീറ്റർ മധ്യപ്രദേശിലും ആണ് ഉണ്ടാവുക.

ചീറ്റകൾ സ്വന്തമായി അതിർത്തികൾ ഉണ്ടാക്കി അതിനുള്ളിൽ ജീവിക്കുന്ന മൃഗങ്ങളാണ്. അതുകൊണ്ട് തന്നെ പരിമിതമായ എണ്ണം ചീറ്റകൾക്ക് മാത്രമേ ഇവിടെ ജീവിക്കാൻ സാധിക്കൂ. കുനോയുടെ വാഹക ശേഷി കുറഞ്ഞതിന്റെ സൂചനകളായാണ് സങ്കേതത്തിന് പുറത്ത് ഗ്രാമങ്ങളിൽ ചീറ്റകളെ കണ്ട് തുടങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിൽ രണ്ടിന് ‘ഒബാൻ’ എന്ന ചീറ്റ കുനോയിൽ നിന്നും പുറത്ത് ചാടിയിരുന്നു. അഞ്ച് ദിവസത്തെ അന്വേഷണത്തിനും ഭീതിക്കും ഒടുവിൽ ശിവഗിരി ജില്ലയിലെ കാട്ടിൽ നിന്നും ചീറ്റയെ പിടികൂടി. അടുത്തിടെ ഷിയോപൂർ എന്ന ഗ്രാമത്തിൽ ചീറ്റയെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഒരുതവണ ഗ്രാമവാസിയുടെ പശുവിനെ കടിച്ചുകൊല്ലുകയും ചെയ്തിരുന്നു. ഈ തുട‌ർന്ന് പ്രദേശവാസികൾ പ്രതികരിച്ച് തുടങ്ങി. പ്രോജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി 150 ഗ്രാമങ്ങളിൽ മാത്രമാണ് ചീറ്റകളെ കുറിച്ച് ബോധവൽക്കരണം നടന്നുകൊണ്ടിരിക്കുന്നത്. സ്ഥലം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ഉറപ്പായും കൂടുതൽ ഗ്രാമങ്ങളിലേക്ക് ബോധവൽക്കരണം നടത്താനുള്ള ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥർ.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എക്സിൽ ഷെയർ ചെയ്ത ഫോട്ടോ.

പദ്ധതി വിജയകരമാണോ?

ചീറ്റകളുടെ നിലനിൽപ്പ് യഥാർത്ഥത്തിൽ ദുർബലമാണെന്ന് തുറന്ന് പറയേണ്ടിവരും. ലോകത്താകെ ഏകദേശം 6,500 ചീറ്റകൾ മാത്രമാണ് ഉള്ളത്. പരീക്ഷണ അടിസ്ഥാനത്തിൽ കുറഞ്ഞുവരുന്ന ജനസംഖ്യയിൽ നിന്നും മൃഗങ്ങളെ വേർതിരിച്ചെടുത്ത് മറ്റൊരു ഇടത്തേക്ക് മാറ്റുന്നത് നീതിയല്ല എന്നാണ് വന്യജീവി സംരക്ഷകരുടെ എക്കാലത്തെയും വാദം. ഇന്ത്യയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റകൾ 75 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്ന ജനുസിൽപ്പെട്ടതല്ല. ഏഷ്യൻ ജനുസിൽപ്പെട്ട അവ ഇന്ന് 50 എണ്ണത്തിൽ താഴെ ഇറാനിൽ മാത്രമാണ് ഉള്ളത്. ആഫ്രിക്കൻ ജനുസിൽപ്പെട്ട ചീറ്റകളെ ആഫ്രിക്കൻ ഭൂപ്രദേശത്ത് തന്നെ ജീവിക്കാൻ അനുവദിക്കണമെന്നാണ് വന്യജീവി ഗവേഷകരുടെ അഭിപ്രായം. ഇന്ത്യയിലെ കനത്ത മഴയും തണുത്ത കാലാവസ്ഥയും ആഫ്രിക്കയിലെ വരണ്ട കാലാവസ്ഥയിൽ ജനിച്ച ചീറ്റുകൾക്ക് ഒട്ടും ചേർന്നതല്ല. 10 വർഷത്തിനുള്ളിൽ കുറഞ്ഞത് 100 ചീറ്റകളെ എങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് ധാരണപത്രം. സൗത്ത് ആഫ്രിക്കയിൽ നിന്നും അടുത്ത സംഘം ചീറ്റകളെ കൂടി കൊണ്ടുവരാൻ ഇന്ത്യ തയ്യാറായി നിൽക്കുമ്പോഴാണ് സൗത്ത് ആഫ്രിക്ക ചീറ്റകളുടെ കൈമാറൽ താൽക്കാലികമായി നിർത്തിവച്ചത്. വിദഗ്ധസംഘം ഇന്ത്യയിൽ എത്തി നിലവിലുള്ള ചീറ്റകളുടെ ആരോഗ്യവും ആവാസവ്യവസ്ഥയും പരിശോധിച്ച് റിപ്പോർട്ട് നൽകിയതിന് ശേഷം മാത്രമേ സൗത്ത് ആഫ്രിക്ക ചീറ്റകളെ ഇനി വിട്ട് നൽകൂ എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.

1952 ഇൽ തുടങ്ങിയ ആസാമിലെ കാണ്ടാമൃഗങ്ങളുടെയും, പ്രോജക്ട് ടൈഗറും ഒക്കെ വിജയം കണ്ടത് ഏഴും എട്ടും ദശാബ്ദങ്ങൾക്ക് ശേഷമാണെന്നുള്ള വിചിത്രവാദമാണ് അധികൃതർ പ്രോജക്റ്റ് ചീറ്റയെക്കുറിച്ചും ഉന്നയിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന 12 മുതിർന്ന ചീറ്റകളും, ഇന്ത്യയിൽ ജനിച്ച 19 കുഞ്ഞുങ്ങളും ചേർന്ന് 31 ചീറ്റകളാണ് ഇന്ത്യയിൽ പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി ഇന്നുള്ളത്. ഇവയുടെ പ്രജനന, അതിജീവന നിരക്കും വർദ്ധിക്കുകയും അതോടൊപ്പം തന്നെ പ്രത്യേക കാരണങ്ങൾ കൊണ്ടുള്ള മരണം ഇല്ലാതിരിക്കുകയും വേണം. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിവുള്ള ചീറ്റകൾക്ക് നിലവിലെ ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും ഓടി തോൽപ്പിക്കാൻ പറ്റുമോ എന്ന് കണ്ടറിയണം. എന്നിരുന്നാലും മനുഷ്യന്റെ സംരക്ഷണവും, ഇടപെടലും ഇല്ലാതെ ചീറ്റകൾക്ക് സ്വസ്ഥമായി ഇന്ത്യയിലെ കാടുകളിൽ ജീവിക്കാൻ കഴിയുമ്പോൾ മാത്രമേ ‘പ്രോജക്ട് ചീറ്റ’ പദ്ധതി വിജയകരമാണെന്ന് കണക്കാക്കാൻ കഴിയൂ.

Also Read

9 minutes read September 26, 2025 11:57 am