മേൽവിലാസമില്ലാത്ത തെരുവ് ജീവിതം

ഷെയ്ഡ് ഓഫ് ലൈഫ് – മുഖ്യധാരായിൽ നിന്നും വഴിമാറി നടന്നവരുടെ ജീവിതവും കാഴ്ച്ചപ്പാടും പരിചയപ്പെടുത്തുന്ന കേരളീയം വെബിന്റെ കാറ്റഗറി. ഒഴുക്കിനൊപ്പമുള്ള പ്രയാണത്തിനിടയിൽ നമ്മൾ കണ്ടുമുട്ടാതെ പോകുന്ന ഒരു സമാന്തര ലോകം. സമൂഹം വിലമതിക്കാറില്ലെങ്കിലും ചെറുതല്ലാത്ത സേവനങ്ങൾ ആ ലോകത്തുള്ളവർ നമുക്കായി നൽകുന്നുണ്ട്. അത്തരം ജീവിതങ്ങളിലേക്കും അറിവുകളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘ഷെയ്ഡ് ഓഫ് ലൈഫ്’. ചെറുപ്പത്തിൽ വീടുവിട്ടിറങ്ങി, പല നാടുകളിൽ പല ജോലികൾ ചെയ്ത്, തൃശൂർ നഗരത്തിൽ ആക്രി പെറുക്കി ജീവിതം കണ്ടെത്തുന്ന വിജയൻ എന്ന മനുഷ്യനെ ആദ്യ എപ്പിസോഡിൽ പരിചയപ്പെടാം. മേൽവിലാസം ഇല്ലാത്ത തെരുവു ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് വിജയൻ. ഇത് അനേകം മനുഷ്യരുടെ കഥ കൂടിയാണെന്ന് വിജയൻ ഓർമ്മപ്പെടുത്തുന്നു.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
ക്യാമറ: സിഖിൽ ദാസ്
എഡിറ്റ്: അനസ് കയനിക്കൽ

വീഡിയോ ഇവിടെ കാണാം:

October 7, 2021 11:23 am